Author: News Desk

ദില്ലി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രികളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാൻ നിർദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സർക്കാർ എതിർക്കില്ലന്ന് അമിത് ഷാ ഉറപ്പ നൽകി. എൻഐഎ കോടതിക്ക് വിട്ട സെഷൻസ് കോടതി നടപടി തെറ്റാണെന്ന് ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു. സെഷൻസ് ഉത്തരവിനെതിരെ ഛത്തിസ്ഗഡ് സർക്കാർ ഹൈക്കോടതിയെ സമീപിക്കും. വിചാരണക്കോടതിയിൽ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്ന് അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രികൾക്കെതിരായ കേസിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും തന്നെ കണ്ട യുഡിഎഫ്- എൽഡിഎഫ് എം പി മാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാൻ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. സെഷൻസ് കോടതി വിധിക്കെതിരെ ഛത്തീസ്ഗഡ് സർക്കാർ ഹൈക്കോടതി അപ്പീൽ നല്കും. ഇതിനിടെ വിചാരണ കോടതിയിൽ ജാമ്യപേക്ഷ നല്കുമെന്നും അമിത് ഷാ പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യത്തിനുള്ള എല്ലാ നടപടികളും ഛത്തീസ്ഗഡ് സർക്കാരും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള…

Read More

താര സംഘടന അമ്മയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്നന്നേക്കുമായി പിന്മാറുന്നുവെന്ന് നടന്‍ ബാബുരാജ്. അമ്മയിലെ തെരഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കുന്നതില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പ്രതികരണം. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ബാബുരാജിന്റെ പ്രതികരണം. തീരുമാനം ആരേയും ഭയന്നിട്ടല്ലെന്നും ബാബുരാജ് പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബാബുരാജ് തന്റെ തീരുമാനം അറിയിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷക്കാലം അമ്മ സംഘടനയില്‍ പ്രവര്‍ത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചതെന്നും ബാബുരാജ് പറയുന്നുണ്ട്. ബാബുരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: എറണാകുളം ജൂലൈ 31, 2025 ബഹുമാനപ്പെട്ടവരെ, വിഴുപ്പലക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍, അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഞാന്‍ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാല്‍ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല. കഴിഞ്ഞ എട്ട് വര്‍ഷക്കാലം അമ്മ സംഘടനയില്‍ പ്രവര്‍ത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളില്‍ നിന്ന് ലഭിച്ച ചാനല്‍ ഉപദേശങ്ങള്‍ എന്റെ ഹൃദയത്തില്‍ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക്…

Read More

മനാമ: കൊല്ലം ജില്ലയിലെ കൊട്ടാരക്കര വെളിയം സ്വദേശി പ്രദീപ് കാര്‍ത്തികേയന്‍ (47) ബഹ്‌റൈനില്‍ നിര്യാതനായി. പ്രദീപ് ബഹ്‌റൈനിലെത്തിയിട്ട് 20 വര്‍ഷത്തോളമായി. ഇവിടെ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. കോവിഡ് കാലത്തിനു ശേഷം ബിസിനസില്‍ തകര്‍ച്ച നേരിട്ടു. പീന്നീട് ജോലിയൊന്നുമില്ലാതെ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ (എല്‍.എം.ആര്‍.എ) ഫ്‌ളെക്‌സി വിസയില്‍ രാജ്യത്ത് തങ്ങുകയായിരുന്നു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രദീപ് വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.ഭാര്യ: പ്രീത. ഒരു മകനും ഒരു മകളുമുണ്ട്. കുടുംബം നാട്ടിലാണ്. ഐ.സി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം സിറാജ് കൊട്ടാരക്കര, കെ.ടി. സലിം, പ്രദീപിന്റെ സുഹൃത്ത് ഗ്ലൈസില്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുകയാണ്.

Read More

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തില്‍ കഴിഞ്ഞ ജൂണില്‍ ഗണ്യമായ വര്‍ധന.ജൂണില്‍ ഈ വിമാനത്താവളം വഴി 7,80,771 പേരാണ് യാത്ര ചെയ്തത്. ഇതില്‍ 40,263 പേര്‍ രാജ്യത്തുനിന്ന് പോയവരാണ്. 3,74,034 പേര്‍ രാജ്യത്തേക്ക് വന്നു. കൂടാതെ 1,474 കണക്ഷന്‍ യാത്രക്കാരുമുണ്ട്.ജൂണില്‍ മാത്രം 8,011 വിമാനങ്ങളാണ് രാജ്യത്ത് ഇറങ്ങുകയും ഇവിടെനിന്ന് പുറപ്പെടുകയും ചെയ്തത്. 4,007 എണ്ണം പുറപ്പെട്ടു. 4,004 എണ്ണം ഇറങ്ങി. കൂടാതെ 40,436 വിമാനങ്ങള്‍ ബഹ്‌റൈന്‍ വ്യോമപാത ഉപയോഗിക്കുകയുമുണ്ടായി.

Read More

മനാമ: ഗള്‍ഫ് മേഖലയിലെ ആദ്യ വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രമാവാന്‍ ബഹ്‌റൈന്‍ ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ബഹ്‌റൈന്‍ അക്വാട്ടിക്‌സ് ഫെഡറേഷനും വേള്‍ഡ് അക്വാട്ടിക് ഫെഡറേഷനും സഹകരിച്ച് ‘ബഹ്‌റൈന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ്’ ആരംഭിക്കും.ജി.എഫ്.എച്ച്. ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ പിന്തുണയോടെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ബഹ്‌റൈനുമായി സഹകരിച്ചാണ് സെന്റര്‍ സ്ഥാപിക്കുന്നത്. വിവിധയിനം ജല കായിക മത്സരങ്ങള്‍ക്കുള്ള സൗകര്യം ഇവിടെയുണ്ടാകും.

Read More

മനാമ: ബഹ്‌റൈനിലെ താമസക്കാര്‍ക്കുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചു.ഓഗസ്റ്റ് 4 മുതല്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പ്രാബല്യത്തില്‍ വരും.രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും സമഗ്രമായ ആരോഗ്യ പരിചരണം ഉറപ്പാക്കുക എന്നതാണ് ‘ഹക്കീം പ്രോഗ്രാം’ എന്നു പേരുള്ള പദ്ധതിയുടെ ലക്ഷ്യം. ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള പ്രൈമറി, സെക്കന്‍ഡറി, എമര്‍ജന്‍സി ആരോഗ്യ പരിരക്ഷ ഇതുവഴി ലഭ്യമാക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Read More

ദില്ലി : ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി. കേന്ദ്രം കനിഞ്ഞാൽ മാത്രമേ കന്യാസ്ത്രീകൾക്ക് ജയിൽ മോചിതരാകാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.ഛത്തീസ്ഘഢ് സർക്കാർ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണെന്നും സഭയുടെ ആശങ്ക പരിഹരിക്കപ്പെടുന്നില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. നീതി നിഷേധത്തിന്റെ ആവർത്തനമാണ് നടക്കുന്നത്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ കേന്ദ്രം ഇടപെടണം. നിയമക്കുരുക്കിൽ കാര്യങ്ങൾ എത്തിച്ച് കഴിഞ്ഞു. അതിനുള്ള ശ്രമമാണ് ഇവിടത്തെ ഭരണകൂടം നടത്തുന്നത്. സഭകൾക്ക് ഒരു രാഷ്ട്രീയപാർട്ടിയോടും അമിത താൽപര്യമില്ല. ഒരു അനീതി നടക്കുന്നു. സഭകളുടെ ആശങ്ക പരിഗണിക്കപ്പെടുന്നില്ലെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. അതേ സമയം, ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കായി ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. ഹൈക്കോടതിയെയോ സമീപിക്കാനാണ് നീക്കം. പാർലമെന്‍റിൽ ഇന്നും പ്രശ്നം ഉന്നയിക്കാനാണ് കോൺഗ്രസ് അടക്കം പ്രതിപക്ഷത്തിന്റെ തീരുമാനം. യുഡിഎഫ് എംപിമാർ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കാണും.…

Read More

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിനെതിരെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കളക്ടർ നൽകിയ റിപ്പോർട്ട് സത്യസന്ധമല്ലെന്നും സർക്കാരിന് ഇഷ്ടപെട്ട റിപ്പോർട്ടെഴുതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കുറുക്കുവഴിയാണ് നടക്കുന്നതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. നിലവിലെ അന്വേഷണ റിപ്പോർട്ടിൽ ജനങ്ങൾക്ക് വിശ്വാസമില്ല. സർക്കാർ ഈ വിഷയത്തിൽ ഒരു നടപടിയും എടുക്കില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. അപകടത്തെ തേച്ച്മായ്ച്ച് കളയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദാരുണമായ സംഭവങ്ങളുണ്ടാകുമ്പോൾ സർക്കാർ പണം കൊടുത്ത് ഒത്തുതീർപ്പാക്കുന്ന പ്രാകൃത രീതിയാണ് അവലംബിക്കുന്നതെന്നും സംസ്ഥാന സർക്കാരിന് ജുഡീഷ്യൽ അന്വേഷണത്തെ ഭയമാണെന്നും അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മകൾക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയായ ബന്ദുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകി. രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ്…

Read More

കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലുള്‍പ്പെടെ പോലീസിന് വീഴ്ചയുണ്ടായതായാണ് റിപ്പോര്ട്ട്. കേസിലെ നിർണായ തെളിവായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചില്ലെന്നും, സിസിടിവി മനപ്പൂർവം ശേഖരിക്കാതിരുന്നതാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ വിലയിരുത്തൽ. ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്നത്തെ നടക്കാവ് എസ് എച്ച് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ഉത്തരമേഖലാ ഐജി അന്വേഷണം പ്രഖ്യാപിച്ചു. സിസിടിവി ശേഖരിച്ചില്ല എന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഇതിനായി നീക്കം തുടങ്ങിയപ്പോഴേക്ക് ദൃശ്യങ്ങൾ മാഞ്ഞു പോയിരുന്നു. മാന്‍ മിസ്സിംഗിന് കേസെടുത്ത് അന്വഷണം നടത്തിയതില്‍ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഘട്ടത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചില്ല. ആദ്യഘട്ടത്തിലെ സൂചനകള്‍ ശേഖരിക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐ ജി രാജ് പാല്‍…

Read More

കൊച്ചി: റാപ്പർ വേടനെതിരെ യുവതി നൽകിയ ബലാത്സം​ഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2021 ഓഗസ്റ്റ് മാസത്തിലാണ് വേടനുമായി പരിചയപ്പെടുന്നത്. വേടന്‍റെ ആൽബങ്ങളും പാട്ടുകളം കണ്ട് ഇൻസ്റ്റ പേജിലൂടെ മെസേജ് അയക്കുകയായിരുന്നു. പരിചയപ്പെടണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് കോഴിക്കോട് താൻ താമസിച്ചിരുന്ന സ്ഥലത്ത് വേടനെത്തി. അവിടെവെച്ച് അനുമതിയില്ലാതെ തന്നെ ചുംബിച്ചു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പിന്നീട് ബലാത്സംഗം ചെയ്തു.…

Read More