Author: News Desk

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനയിലെത്തും. 31, 1 തീയതികളിൽ ചൈനയിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഗൽവാൻ സംഘർഷത്തിനു ശേഷം നരേന്ദ്ര മോദിയുടെ ആദ്യ ചൈന സന്ദർശനമാകുമിത്. കഴിഞ്ഞ വർഷം ജി20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു രാജ്യങ്ങളും അതിർത്തിയിൽ സേന പിൻമാറ്റത്തിന് അടക്കം ധാരണയുണ്ടാക്കിയിരുന്നു. ബ്രിക്സ് രാജ്യങ്ങളോട് ഡോണൾഡ് ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നരേന്ദ്ര മോദിയുടെ ഈ നീക്കം.

Read More

തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

Read More

കൊച്ചി: ജില്ലയിലെ കെ.സി.എൽ കാൻ്റർവാൻ പര്യടനത്തിന് ഇൻഫോപാർക്കിൽ ആവേശ്വോജ്ജല സമാപനം. സാംസൺ സഹോദരന്മാർ നയിക്കുന്ന കൊച്ചിയുടെ സ്വന്തം ടീമായ ബ്ലൂ ടൈഗേഴ്സിനെ ആരാധകർ നെഞ്ചിലേറ്റിയ കാഴ്ച്ചയ്ക്കാണ് ഇൻഫോ പാർക്ക് സാക്ഷ്യം വഹിച്ചത്. ജില്ലയിലുടനീളം പര്യടനത്തിന് ലഭിച്ച ഉജ്ജ്വല സ്വീകരണത്തിന് ശേഷം, ഇൻഫോപാർക്കിൽ നടന്ന സമാപനച്ചടങ്ങ് അക്ഷരാർത്ഥത്തിൽ ആഘോഷപൂരമായി മാറി. വിവിധയിടങ്ങളിൽ വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധിയാളുകളാണ് കൊച്ചിയുടെ ടീമിന് പിന്തുണയേകി രംഗത്തെത്തിയത്.ആരാധകരുടെ ആരവങ്ങൾക്കിടയിലേക്ക് സിനിമാ താരങ്ങളായ സിജു വിൽസൺ, മാളവിക, റിതു മന്ത്ര എന്നിവർ എത്തിയതോടെ ഇൻഫോപാർക്കിലെ ആവേശം വാനോളമുയർന്നു. ചടങ്ങിന് താരപ്പകിട്ടേകിയ താരങ്ങൾ ടീമിന് പിന്തുണ പ്രഖ്യാപിച്ചു. “ഇത്തവണ കിരീടം കൊച്ചിക്ക് തന്നെ, ബ്ലൂ ടൈഗേഴ്സിനൊപ്പം എപ്പോഴും ഞങ്ങളുണ്ടാകും,” സിജു വിൽസൺ പറഞ്ഞു. കളിക്കാർക്ക് കെ.സി.എൽ നൽകുന്ന വേദി വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചിയുടെ ആവേശമാണ് ബ്ലൂടൈഗേഴ്സ് എന്ന് താരങ്ങളായ മാളവികയും റിതുവും പറഞ്ഞു. സാംസൺ സഹോദരങ്ങളുടെ തന്ത്രങ്ങൾ കൂടി ചേരുമ്പോൾ ഏറ്റവും മികച്ച…

Read More

കൊച്ചി: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌ട്രൈഡ് ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ സമ്മിറ്റില്‍ എട്ട് എഞ്ചിനീയറിംഗ് കോളേജുകളിലെ ടീമുകൾക്ക് പുരസ്‌കാരം. ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും മികച്ച നൂതന ആശയങ്ങള്‍ അവതരിപ്പിച്ച കോളേജുകൾക്കാണ് പുരസ്കാരം. വിശ്വാജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (എറണാകുളം), എന്‍എസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (പാലക്കാട്), കോളേജ് ഓഫ് എഞ്ചിനീയറിംഗ് (വടകര), സെയ്ന്റ്ഗിത്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (കോട്ടയം), വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (തൃശൂര്‍), ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (കൊല്ലം), സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (തൃശൂര്‍) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. കൊച്ചി യിൽ നടന്ന സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍വിതരണം ചെയ്തു. ഇന്‍ക്ലൂസീവ് ഡിസൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടും പ്രാദേശിക നൂതനാശയങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും ഭിന്നശേഷി സൗഹൃദപരമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. രാവിലെ നടന്ന ഉദ്ഘാടന…

Read More

മനാമ: ബഹ്‌റൈനില്‍ വേനല്‍ക്കാലത്ത് ഉച്ച സമയത്ത് തുറസായ സ്ഥലങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം 99.96% സ്ഥാപനങ്ങളും പാലിച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ ബന്ധങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അഖീല്‍ അബു ഹുസൈന്‍ അറിയിച്ചു.ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ പുറത്ത് ജോലി ചെയ്യുന്നതാണ് നിരോധിച്ചത്. തൊഴിലാളികളെ കടുത്ത ചൂടില്‍നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനം.17,000ത്തിലധികം പരിശോധനകളില്‍ ആറ് ലംഘനങ്ങള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും ഇത് ആകെ 12 തൊഴിലാളികളെ ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

മനാമ: സമൂഹ വികസന മേഖലയിലെ അറബ് വുമണ്‍ എക്സലന്‍സ് അവാര്‍ഡ് 2025ന് ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പൊളിറ്റിക്കല്‍ ഡെവലപ്മെന്റിന്റെ മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗം ഡോ. മഹ സാലിഹ് ഹുസൈന്‍ അല്‍ ഷെഹാബ് അര്‍ഹയായതായി ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സിന്റെ അറബ് വനിതാ കമ്മിറ്റി പ്രഖ്യാപിച്ചു.സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ ഇന്‍ കിംഗ്ഡം ഓഫ് ബഹ്റൈന്‍ അവരെ നാമനിര്‍ദ്ദേശം ചെയ്തതിനെത്തുടര്‍ന്ന് അവാര്‍ഡ് ജഡ്ജിംഗ് പാനലാണ് അവരെ തിരഞ്ഞെടുത്തത്. സമൂഹ വികസനത്തില്‍ അറബ് സ്ത്രീകളുടെ സംഭാവനകള്‍ക്കുള്ളതാണ് ഈ അവാര്‍ഡ്.തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, വിവിധ സംരംഭങ്ങളിലൂടെ പരിശീലനത്തിനും യോഗ്യതയ്ക്കുമുള്ള അവസരങ്ങള്‍ വികസിപ്പിക്കുക, നവീനാശയങ്ങള്‍ കണ്ടെത്താനും ദേശീയ വികസനത്തിന് സംഭാവന നല്‍കാനും യുവതികളെ പ്രചോദിപ്പിക്കുക എന്നിവ ഈ അവാര്‍ഡ് ലക്ഷ്യമിടുന്നു.

Read More

മനാമ: കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ബഹ്‌റൈന്‍. ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ കണക്കുകളനുസരിച്ച് രാജ്യത്തിന്റെ കയറ്റുമതി 2.014 ബില്യണ്‍ ദിനാറിലെത്തി.ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ- ഗവണ്മെന്റ് അതോറിറ്റിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും ലോഹങ്ങളും മറ്റു വ്യവസായ സാമഗ്രികളുമാണ്.ഏറ്റവുമധികം കയറ്റുമതി ചെയ്തത് അലൂമിനിയം അലോയികളാണ്. ഇതിന്റെ മൂല്യം 572.7 ദശലക്ഷം ദിനാറാണ്. രണ്ടാമത് വരുന്നത് 322.3 ദശലക്ഷം ദിനാറിന്റെ ഇരുമ്പയിരാണ്. ഏകദേശം 449 ദശലക്ഷം കിലോഗ്രാം യൂറിയയും കയറ്റുമതി ചെയ്തു.ബഹ്‌റൈന്‍ പ്രധാനമായും ലോഹങ്ങള്‍, രാസവസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, സ്‌ക്രാപ്പ് എന്നിവയുടെ കയറ്റുമതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Read More

മനാമ: ബഹ്‌റൈന്‍ ഭവന, ആസൂത്രണ മന്ത്രാലയം ഹൗസിംഗ് ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന മൊബൈല്‍ ഹൗസിംഗ് ഫിനാന്‍സ് ബ്രാഞ്ച് കൂടുതല്‍ ജനകീയമാകുന്നു.ഇതിനെ ബഹ്‌റൈന്‍ പൗരര്‍ പ്രശംസിച്ചു. ഭവനനിര്‍മാണ ധനസഹായം എളുപ്പത്തില്‍ ലഭ്യമാകുന്ന സൗകര്യപ്രദവും നൂതനവുമായ സേവനമാണിതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.രാജ്യത്തെ താമസക്കാര്‍ക്ക് ഭവന, ധനസഹായ പദ്ധതികള്‍ നേരിട്ട് ലഭ്യമാക്കുന്ന ഒരു സംവിധാനമാണിത്. ഇത് കുടുംബങ്ങളുടെ സാമ്പത്തിക നിലയ്ക്കനുസരിച്ചുള്ള ഭവനനിര്‍മാണത്തിന് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നു.

Read More

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ കുറ്റം സമ്മതിച്ചു. കടയിലെത്തിച്ച് അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിനിടെയാണ് ക്യൂ ആര്‍ കോഡ് വഴിയുള്ള പണം തട്ടൽ പ്രതികൾ സമ്മതിച്ചത്. 40 ലക്ഷത്തിൻ്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയത്. തട്ടിയെടുത്ത പണം പ്രതികൾ പങ്കിട്ടെടുത്തു. തട്ടിപ്പ് പണം സ്വർണം വാങ്ങാനും ഉപയോഗിച്ചെന്നും പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞു. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനായുള്ള നടപടികൾ തുടങ്ങി. രണ്ടാം പ്രതി രാധയുടെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. തട്ടിപ്പ് പ്രതികൾ പങ്കിട്ടെടുത്തു. കേസിലെ മൂന്ന് പ്രതികളില്‍ വിനീത, രാധാകുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. ജീവനക്കാരികള്‍ ക്യു ആർ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന്…

Read More

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കാണാതായ സ്ത്രീകളുടെ തിരോധാനത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാന കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ കൂടുതൽ സ്ത്രീകളെ വകവരുത്തിയോ എന്നാണ് സംശയം. ചേർത്തല സ്വദേശി സിന്ധു ഉൾപ്പടെ 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകൾ പൊലീസ് വീണ്ടും പരിശോധിക്കും. അസ്ഥികൂടം കണ്ടെത്തിയ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നാളെ പരിശോധന നടത്തും. 2006 നും 2025 നും ഇടയിൽ കാണാതായ നാല്പതിനും 50നും ഇടയിൽ പ്രായമുള്ള 4 സ്ത്രീകൾ. ഇവരിൽ മൂന്നുപേരുടെ തിരോധാനം നേരിട്ട് വിരൽച്ചൂണ്ടുന്നത് സെബാസ്റ്റ്യനെന്ന 68 കാരനിലേക്കാണ്. 2006 ൽ കാണാതായ ബിന്ദു പത്മനാഭൻ, 2012 ൽ കാണാതായ ഐഷ, 2020 ൽ കാണാതായ സിന്ധു, 2024 ഡിസംബറിൽ കാണാതായ ജൈനമ്മ, ഈ നാല് സ്ത്രീകൾക്കും പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ ലഭിച്ചതോടെ ജൈനമ്മയുടെ കേസ് കൊലപാതകമെന്ന തരത്തിലാണ്…

Read More