- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
ആർത്തലച്ചു വരുന്ന തിരകളെ പേടിക്കേണ്ട; മുട്ടത്തറയിൽ 332 കുടുംബങ്ങൾക്ക് പ്രീമിയം ഫ്ലാറ്റുകൾ നൽകി സർക്കാർ
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കുളള തീരദേശ പാർപ്പിട പദ്ധതിയായ പുനർഗേഹം വഴി തിരുവനന്തപുരം മുട്ടത്തറയിൽ സർക്കാർ പണിത 332 ഫ്ലാറ്റുകൾ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറ്റം നിർവഹിച്ചു. ഭൂമി വില കഴിച്ച് ഇരുപത് ലക്ഷം രൂപ ചെലവിലാണ് ഓരോ ഫ്ലാറ്റും നിർമിച്ചത്. രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ഭക്ഷണമുറി, ശുചിമുറി തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മാത്രമല്ല പുറത്ത് പാർക്കിംഗ് ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി 8 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന 50 യൂണിറ്റുകളാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിച്ചു വരുന്നത്. വിട്ടുവീഴ്ചയില്ലാതെ ആ നിലപാടിൽ ഉറച്ചു നിന്ന് പദ്ധതികൾ പ്രാവർത്തികമാക്കി സർക്കാർ മുന്നോട്ടു പോകും.
മനാമ: ബഹ്‌റൈനിലെ കിംഗ് ഫഹദ് ഹൈവേയ്ക്ക് സമീപം കടലില്‍ മുങ്ങാനിറങ്ങിയ രണ്ട് മുങ്ങല്‍ വിദഗ്ധരില്‍ ഒരാള്‍ മുങ്ങിമരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഇരുവരും ബഹ്‌റൈന്‍ പൗരരാണ്.ചൊവ്വാഴ്ച സാനി മറൈന്‍ ഏരിയയില്‍ ഉച്ചയ്ക്ക് 1.30ഓടെയാണ് ഇവര്‍ മുങ്ങാനിറങ്ങിയത്. ഒരു ചെറിയ ബോട്ടിലാണ്ഇവര്‍എത്തിയത്.ഇവര്‍ തിരിച്ചെത്താതായപ്പോള്‍ ആശങ്കയുയര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ ഏതാണ്ട് 2.30ന് ഇവരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ബഹ്‌റൈനില്‍നിന്നും സൗദി അറേബ്യയില്‍നിന്നുമുള്ള രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ആരംഭിച്ചു. ഇവരിലൊരാളായ അസീസ് നസീബിനെ വെള്ളത്തില്‍ കുടുങ്ങിയ നിലയില്‍ ജീവനോടെ കണ്ടെത്തി. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റ ആരോഗ്യ നില മെച്ചപ്പെട്ടു.മറ്റൊരു മുങ്ങല്‍ വിദഗ്ധനായ മുഹമ്മദ് ഇസ്മാഈലിന്റെ (36) മൃതദേഹം കടലില്‍ കണ്ടെത്തി. അധികൃതര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. വിവരം പബ്ലിക് പ്രോസിക്യൂഷനെഅറിയിച്ചു.
മനാമ: മനാമ മേഖലയിലെ ഗവണ്‍മെന്റ് അവന്യൂവിലെ മഴവെള്ള പദ്ധതികളുടെ ഭാഗമായി പടിഞ്ഞാറോട്ടുള്ള ഗതാഗതത്തിനായി സ്ലോ ലെയ്ന്‍ ഓഗസ്റ്റ് 8 മുതല്‍ 20 ദിവസത്തേക്ക് അടച്ചിടുമെന്നും ഗതാഗതത്തിനായി മറ്റൊരു പാത നല്‍കുമെന്നും ബഹ്‌റൈനിലെ മരാമത്ത് മന്ത്രാലയം അറിയിച്ചു.എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) യൂണിറ്റുകളിലൊന്നിലെ ഓഫീസര്‍മാര്‍ക്കുള്ള പ്രത്യേക ഫൗണ്ടേഷന്‍ കോഴ്സിന്റെ ബിരുദദാന ചടങ്ങ് നടത്തി. ചടങ്ങില്‍ ബി.ഡി.എഫ്. ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി പങ്കെടുത്തു.വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് കോഴ്സിന്റെ അക്കാദമികവും പ്രായോഗികവുമായ ഘടകങ്ങള്‍ വിവരിക്കുന്ന ഒരു പ്രസംഗവും ഒരു സംക്ഷിപ്ത വിവരണവും നടന്നു.ചടങ്ങിന്റെ സമാപനത്തില്‍ ചീഫ് ഓഫ് സ്റ്റാഫ് ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും മികച്ച വിജയം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ പ്രകടനത്തെ അദ്ദേഹം അഭിനന്ദിച്ചു.
എത്തുന്നവര്‍ക്ക് സ്പെഷ്യല്‍ ദര്‍ശന സൗകര്യം; ശബരിമലയിൽ സെപ്റ്റംബറിൽ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും
തിരുവനന്തപുരം: ശബരിമലയിൽ സെപ്റ്റംബറിൽ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. സെപ്റ്റംബര്‍ 16നും 21നും ഇടയിലായിരിക്കും പരിപാടി നടത്തുകയെന്നും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സംഘടനകളെയായിരിക്കും ക്ഷണിക്കുകയെന്നും മന്ത്രി പറഞ്ഞു. ആഗോള അയ്യപ്പ ഭക്തരെ ഒരു വേദിയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരും ദേവസ്വം ബോർഡുമാണ് സംഘാടകര്‍. ശബരിമലയിലെ വികസന വിഷയവും ആഗോള സംഗമത്തിൽ എത്തുന്നവർക്ക് ചര്‍ച്ച ചെയ്യാം. 3000 പേരെയാകും സംഗമത്തിൽ ക്ഷണിക്കുക. എത്തുന്നവർക്ക് സ്പെഷ്യൽ ദർശന സൗകര്യം ഒരുക്കും. ശബരിമലയുടെ പ്രാധാന്യം ലോകമെമ്പാടും എത്തിക്കുകയാണ് ലക്ഷ്യമെന്നും വിഎൻ വാസവൻ പറഞ്ഞു.
ട്രംപിന്റെ താരിഫ് യുദ്ധത്തിന് പിന്നാലെ ട്രംപിനെ കാണാൻ, രണ്ട് മാസത്തിൽ രണ്ടാം തവണയും അമേരിക്കയിലേക്ക് പാക് സൈനിക മേധാവി
വാഷിങ്ടൺ: പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ രണ്ട് മാസത്തിനിടെ രണ്ടാം തവണയും അമേരിക്കൻ സന്ദർശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധിക താരിഫ് ചുമത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം. അടുത്തിടെ പാകിസ്ഥാനുമായി ട്രംപ് പുതിയ വ്യാപാര കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായി പാകിസ്ഥാന് മുൻഗണനാ താരിഫ് നിരക്ക് വാഗ്ദാനം ചെയ്യുകയും പാകിസ്ഥാനിലെ എണ്ണ ശേഖരം കണ്ടെത്താൻ സഹായിക്കാമെന്ന് അറിയിപ്പുണ്ടാവുകയും ചെയ്തിരുന്നു. അതേസമയം റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിനാൽ ഇന്ത്യയുടെ കയറ്റുമതിക്ക് 25 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേലുള്ള മൊത്തം താരിഫ് 50 ശതമാനമായി ഉയരും. ഫീൽഡ് മാർഷൽ അസിം മുനീർ ജൂണിലാണ് അവസാനമായി അമേരിക്ക സന്ദർശിച്ചത്. അന്ന് ട്രംപ് അദ്ദേഹത്തിന് വൈറ്റ് ഹൗസിൽ…
വോട്ടർപട്ടികയിൽ പരാതിയുണ്ടെങ്കിൽ രേഖാമൂലം നൽകണമെന്ന് തെര. കമ്മീഷൻ; പറയുന്നത് കളവാണെങ്കിൽ നടപടി എടുക്കട്ടെയെന്ന് രാഹുൽ
ദില്ലി: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയിൽ പരാതിയുണ്ടെങ്കിൽ പ്രതിജ്ഞാ പത്രത്തോടൊപ്പം അത് രേഖാമൂലം നൽകാൻ കഴിയും. കള്ളവിവരം നൽകുന്നെങ്കിൽ നടപടി എടുക്കാം എന്ന ചട്ടമുള്ളപ്പോൾ ഇതിന് രാഹുൽ ഗാന്ധി തയ്യാറാണോ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നയിക്കുന്ന ചോദ്യം. എന്നാൽ പ്രതിജ്ഞാപത്രം നൽകില്ലെന്നും പൊതുപ്രവർത്തകനായ താൻ പരസ്യമായി പറയുന്നത് കളവാണെങ്കിൽ കമ്മീഷൻ നടപടി എടുക്കട്ടെ എന്നും രാഹുൽ ഗാന്ധി തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു. ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്തവരെക്കാൾ കൂടുതൽ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയിൽ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നു. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ്…
റൈഫി വിൻസെൻ്റ് ഗോമസ് കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ഹെഡ് കോച്ച്, സി എം ദീപക്ക് കോച്ചിങ് ഡയറക്ടർ
കെസിഎൽ രണ്ടാം സീസണിലേക്കുള്ള പരിശീലക സംഘത്തെ പ്രഖ്യാപിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. രഞ്ജി മുൻ താരവും ഇന്ത്യൻ അണ്ടർ 19 ടീമംഗവുമായ റൈഫി വിൻസെൻ്റ് ഗോമസാണ് ഹെഡ് കോച്ച്. മുൻ രഞ്ജി താരം സി എം ദീപക്കാണ് കോച്ചിങ് ഡയറക്ടർ. എ ടി രാജാമണി, സനുത് ഇബ്രാഹിം, എസ് അനീഷ് എന്നിവരാണ് മറ്റ് പരിശീലകർ. റോബർട്ട് ഫെർണാണ്ടസ്, ഉണ്ണികൃഷ്ണൻ, ക്രിസ്റ്റഫർ ഫെർണാണ്ടസ്, സജി സോമസുന്ദരം, ഗബ്രിയേൽ ബെൻ, മാത്യു ചെറിയാൻ എന്നിവരും സപ്പോർട്ട് സ്റ്റാഫായി ടീമിനൊപ്പമുണ്ടാകും. ടീമിൻ്റെ ഹെഡ് കോച്ചായ റൈഫി വിൻസെൻ്റ് ഗോമസ് കേരളത്തിൽ നിന്നും ഐപിഎൽ കളിച്ച ആദ്യ താരങ്ങളിൽ ഒരാളാണ്. പ്രശസ്തമായ ബോർഡർ – ഗാവസ്കർ സ്കോളർഷിപ്പിന് അർഹനായ ആദ്യ കേരള താരവും റൈഫിയാണ്. അണ്ടർ 19 തലത്തിൽ ഇന്ത്യയെയും രഞ്ജിയിൽ കേരളത്തെയും പ്രതിനിധീകരിച്ചിട്ടുള്ള റൈഫി, ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരോവറിൽ അഞ്ച് സിക്സും ഒരു ഫോറും നേടിയ അപൂർവ്വ റെക്കോഡിനും ഉടമയാണ്. പോണ്ടിച്ചേരി ടീമിൻ്റെ രഞ്ജി…
കൊച്ചി: കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) നടത്തിയ ഏവിയേഷന്‍ കോഴ്സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമിക്ക് റാങ്ക് നേട്ടം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് എന്നീ കോഴ്‌സുകളിലാണ് വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം കരസ്ഥമാക്കിയത്. പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചപ്പോള്‍ അഞ്ച് പേര്‍ റാങ്കും കരസ്ഥമാക്കി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ് കോഴ്സില്‍ പ്രണോയ് അഗസ്റ്റിന്‍ ഫ്രാന്‍സിസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. കൊച്ചി തമ്മനം സ്വദേശികളായ ഷാജി എന്‍.എ, ജിനി ജോര്‍ജ്ജ് എന്നിവരുടെ മകനാണ് പ്രണോയ്. ഇതേ കോഴ്സില്‍ വൈഷ്ണവ് വി കമ്മത്തും അയൂബ് അഷ്റഫും രണ്ടാം റാങ്ക് പങ്കിട്ടു. ആലുവ സ്വദേശിയായ വൈഷ്ണവ്, വെങ്കിടേശ്വര കമ്മത്തിന്റെയും മഞ്ജുള ആര്‍ പൈയുടെയും മകനാണ്. ചേര്‍ത്തല കോടംതുരുത്ത് സ്വദേശിയായ അയൂബ്, അഷ്റഫ് എസ്.എമ്മിന്റെയും സജീന ടി.എന്നിന്റെയും മകനാണ്.…
ഇന്ത്യൻ ജനാധിപത്യം അപകടത്തിൽ, പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾ ഗൗരവതരം; തിരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യത തെളിയിക്കണം – ഐ.വൈ.സി.സി ബഹ്‌റൈൻ
മനാമ : ഇന്ത്യയിലെ മിക്ക തിരഞ്ഞെടുപ്പുകളിലും വ്യാപകമായ ക്രമക്കേടുകൾ നടന്നതായി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുകൾ നിരത്തി വാദഗതികൾ ഉന്നയിച്ച സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ വളരെ ഗൗരവതരമാണ്. ഈ വിഷയത്തിൽ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണം.ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടികൾ സ്വീകരിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്തേണ്ടത് കമ്മീഷന്റെ ചുമതല കൂടിയാണ്.രാഹുൽ ഗാന്ധി ഉന്നയിച്ച വാദങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിൽ സുതാര്യത വർധിപ്പിക്കുന്നതിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അടക്കമുള്ള ജനാധിപത്യ പാർട്ടികൾ സ്വീകരിക്കുന്ന എല്ലാ രാഷ്ട്രീയ, നിയമപരമായ കാര്യങ്ങൾക്കും ഐ.വൈ.സി.സി ബഹ്‌റൈൻ പിന്തുണ നൽകുന്നതായി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ…
