Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലുണ്ടെന്നും മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതായി അദ്ദേഹം വ്യക്തമാക്കി. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയ പാർട്ടികളുടെ കൈയിലും വോട്ടർ പട്ടിക എത്തിക്കാൻ നീക്കം ആരംഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പേരുകൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ ceo.kerala.gov.in, voters-corner ലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ecinet മൊബൈൽ ആപ്പ് voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴി സൗകര്യമുണ്ട്. 2,78,50856 ആയിരുന്നു വോട്ടർമാർ. ആകെ 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. മരിച്ചവര്‍‌ 6,49,885, കണ്ടെത്താനാകാത്തവര്‍ 6,45,548, സ്ഥലം മാറിയവര്‍ 8,21,622. 91.35 ശതമാനവും പൂരിപ്പിച്ചു ലഭിച്ചു. 8.65 ശതമാനം അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ട്. ഇനിയും പേര് ചേർക്കാൻ യോഗ്യരായവരുണ്ടെങ്കിൽ ഫോം പൂരിപ്പിച്ച് തന്നാൽ ചേർക്കാനാകുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പുതിയതായി ചേർക്കാനുള്ളവരും പ്രവാസികളായവരും ഫോം 6എ പൂരിപ്പിച്ച് നൽകണം. ഇതിനൊപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കണം. ഇന്നു മുതല്‍…

Read More

പി.ആർ. സുമേരൻ കൊച്ചി: മലയാളത്തിലും തമിഴിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ ഹരീഷ് പേരടിയും ‘രെട്ട തല’യിലൂടെ പ്രേക്ഷകരിലേക്ക്. ഈ ചിത്രത്തില്‍ ഹരീഷ് പേരടി ഗംഭീര വേഷമാണ് ചെയ്തിരിക്കുന്നത്. അരുണ്‍ വിജയ്ക്കൊപ്പം ഈ ചിത്രത്തില്‍ ഒരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതതില്‍ സന്തോഷമുണ്ടെന്ന് ഹരീഷ് പേരടി പറഞ്ഞു. ത്രൂഔട്ട് ക്യാരക്ടര്‍ ആണ്. എന്തുകൊണ്ടും പ്രേക്ഷകര്‍ ഈ ചിത്രം സ്വീകരിക്കുമെന്നും താരം പറഞ്ഞു. അരുണ്‍ വിജയ് യുടെ പതിവ് ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ സിനിമ. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഉള്ളടക്കമാണ് ചിത്രത്തിലേത്. സംവിധായകന്‍ ഇങ്ങനെയൊരു സിനിമ ഒരുക്കാന്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ അദ്ധ്വാനിക്കുന്നതിന് താന്‍ സാക്ഷിയാണെന്നും ഹരീഷ് പേരടി പറഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും തിളങ്ങുന്ന ഹരീഷ് പേരടിയുടെ മറ്റൊരു മികച്ച ത്രില്ലര്‍ ചിത്രം കൂടിയാണ് ‘രെട്ട തല’ 25ന് സിനിമറിലീസ് ചെയ്യും. ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡി.ഒ.പി:ടിജോ ടോമി,എഡിറ്റർ :ആൻ്റണി,ആർട്ട്: അരുൺശങ്കർ ദുരൈ,ആക്ഷൻ: പി.സി. സ്റ്റഡ്ൻസ്, പ്രൊഡക്ഷൻ കൺടോൾ:…

Read More

കൊച്ചി: കൊച്ചി മേയർ സ്ഥാനം വി കെ മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം പങ്കുവച്ചുള്ള ഡി സി സി പ്രഖ്യാപനം വന്നതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ദീപ്തി വിഭാഗം. മേയർ സ്ഥാനം ദീപ്തി മേരി വർഗീസിന് ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിനാണ് ദീപ്തി അനുകൂലികളുടെ ആലോചന. പ്രതിഷേധം പരസ്യമാക്കിക്കൊണ്ട് ദീപ്തി തന്നെ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി നൽകിക്കഴിഞ്ഞു. തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്നാണ് ദീപ്തിയുടെ പരാതി. മേയറെ നിശ്ചയിച്ചത് കെ പി സി സി മാനദണ്ഡങ്ങൾ മറികടന്നാണ്. രഹസ്യ വോട്ടെടുപ്പ് നടത്തിയില്ല. ജില്ലക്ക് പുറത്തു നിന്നുള്ള നേതാക്കൾ വോട്ടെടുപ്പിന് വന്നില്ല. ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അടക്കം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചെന്നു ദീപ്തിയുടെ പരാതിയിലുണ്ട്. ഡി സി സി ഭാരവാഹികൾ ഉൾപ്പെടെ രാജി വയ്ക്കാനാണ് ദീപ്തി അനുകൂലികളുടെ ആലോചന. ദീപ്തി പറഞ്ഞത് കെ പി…

Read More

തിരുവനന്തപുരം: റോഡരികിൽ പൊലിഞ്ഞുപോകുമായിരുന്ന ഒരു ജീവന് കാവലാകാൻ നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് അഭിനന്ദപ്രവാഹം. ഉദയം പേരൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ലിനുവിന്‍റെ ജീവൻ രക്ഷിക്കാനാണ് ഡോ. മനൂപ്, ഡോ. തോമസ്, ഡോ. ദിദിയ എന്നിവർ ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. മൂന്ന് പേരെയും ഗവർണർ ലോക്ഭവനിലേക്ക് ക്ഷണിച്ചു. ഡോക്ടർമാർ കേരളത്തിന് അഭിമാനമെന്നും ഗവർണർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് രോഗിയെ മരണത്തിന് വിട്ടു കൊടുക്കാതെ ചേർത്ത് പിടിക്കാൻ അവർ കാട്ടിയ ധൈര്യവും ക്ഷമയുമാണ് ഇപ്പോള്‍ അഭിനന്ദിക്കപ്പെടുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയാക് ശസ്ത്രക്രിയാ വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ഡോ. ബി മനൂപും, കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റവും, ഡോ. ദിദിയ കെ തോമസുമാണ് പൊലീസ് നൽകിയ ബ്ലേഡും സ്ട്രോയും ഉപകരണങ്ങളായി ശസ്ത്രക്രിയ നടത്തിയത്. നാട്ടുകാർ ഒരുക്കിയ മൊബൈൽ വെളിച്ചത്തിലായിരുന്നു…

Read More

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശബരിമലയില്‍ ഭക്തജനത്തിരക്ക്. മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് തീര്‍ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്റര്‍ അകലെ ശരംകുത്തിക്കു സമീപം വരെ നീണ്ടു. പൊലീസിന്റെ കണക്ക് അനുസരിച്ച് രാവിലെ 8 വരെ 33,624 പേര്‍ ദര്‍ശനം നടത്തി. സ്‌കൂളുകളില്‍ ക്രിസ്മസ് അവധിയാകുന്നതോടെ തിരക്ക് ഇനിയും കൂടും. കാനനപാതകളിലും തിരക്കേറി. പുല്ലുമേട് പാതയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് പുല്ലുമേട് വഴി 87,128 പേര്‍ സന്നിധാനത്ത് എത്തി. കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ ഇന്നലെ വരെ 49,666 പേരാണ് എത്തിയത്. അരവണയ്ക്ക് നിയന്ത്രണം കരുതല്‍ ശേഖരം കുറഞ്ഞതോടെ അരവണ വിതരണത്തില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാള്‍ക്ക് 10 ടിന്‍ അരവണ എന്ന വിധത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കരുതല്‍ ശേഖരം 5 ലക്ഷത്തില്‍ താഴെയായി കുറഞ്ഞതാണ് നിയന്ത്രണം കടുപ്പിക്കാന്‍ ഇടയായത്. 15 മുതല്‍ ഒരാള്‍ക്ക് 20 അരവണ എന്ന…

Read More

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ഒരു ലക്ഷം കടന്നിരിക്കുകയാണ്. ആഗോള സമ്പദ് വ്യവസ്ഥയില്‍ തുടരുന്ന അസ്ഥിരത അടക്കമുള്ള വിഷയങ്ങളാണ് ഏതാനും മാസങ്ങള്‍ കൊണ്ട് കുതിച്ചുയര്‍ന്ന് സ്വര്‍ണവില ഒരു ലക്ഷം കടക്കാന്‍ കാരണം. മറ്റു മേഖലകളില്‍ ചാഞ്ചാട്ടം ദൃശ്യമായതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണവിലയുടെ നാള്‍വഴി പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനകമാണ് സ്വര്‍ണവില പവന് 50,000 രൂപ വര്‍ധിച്ചത് എന്ന് കാണാം. 2005ല്‍ പവന് 5000 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയാണ് 20 വര്‍ഷം കൊണ്ട് ഇത്രയുമധികം വര്‍ധിച്ചത്. 2024 മാര്‍ച്ച് 29നാണ് സ്വര്‍ണവില ആദ്യമായി 50000 കടന്നത്. അന്ന് പവന് 50,400 രൂപയാണ് രേഖപ്പെടുത്തിയത്. പിന്നീടുള്ള മാസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ച് മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമായത്. തൊട്ടടുത്ത മാസമായ ഏപ്രിലില്‍ തന്നെ 51000 കടന്നു. അതേമാസം തന്നെ 52,000, 53,000, 54,000 എന്ന നിലവാരം മറികടന്ന് കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. 2024 മെയ് മാസത്തിലാണ്…

Read More

റിയാദ്: സൗദി അറേബ്യയിലെ ഊട്ടിയാണ് അബഹ. 365 ദിവസവും സുഖകരമായ കാലാവസ്ഥയുള്ള, ഇടയ്ക്കെല്ലാം മഞ്ഞും മഴയുമുള്ള അബഹ ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ്. റോപ്പുവേയും ഗാർഡനുകളുമെല്ലാമുള്ള ഈ ഹൈറേഞ്ച് ടൂറിസ്റ്റ് കേന്ദ്രത്തിലാണ് മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അൽ സൗദ പർവതമുള്ളതും. അതുകൊണ്ട് തന്നെ ഇന്ത്യാക്കാർ പൊതുവേ അബഹയെ സൗദിയിലെ ഊട്ടിയെന്ന് വിശേഷിപ്പിക്കാറുണ്ട്. ഇത്രയും സുന്ദരമായ ഈ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ഇപ്പോൾ ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽനിന്ന് നേരിട്ട് വിമാന സർവിസ് ആരംഭിച്ചിരിക്കുകയാണ് ഒമാെൻറ ഔദ്യോഗിക ബജറ്റ് എയർലൈൻ കമ്പനിയായ സലാം എയർ. സൗദി തെക്കൻ പ്രവിശ്യയിലെ അബഹയിലേക്ക് ആഴ്ചയിൽ നാല് സർവിസാണ് തുടക്കത്തിൽ. സർവിസിന് തുടക്കം കുറിച്ച് മസ്കറ്റിൽ നിന്നെത്തിയ സലാം എയറിന്‍റെ ആദ്യ വിമാനത്തെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കണക്റ്റിവിറ്റി പ്രോഗ്രാം, സൗദി ടൂറിസം അതോറിറ്റി, അസീർ മേഖല വികസന അതോറിറ്റി എന്നിവയുടെ പ്രതിനിധികളും വിമാനത്താവള ഉദ്യോഗസ്ഥരും ചേർന്നു ഊഷ്മളമായി വരവേറ്റു. ഒമാനിൽ…

Read More

ദോഹ: ഖത്തറും നേപ്പാളും തമ്മിലുള്ള നയതന്ത്ര സൗഹൃദം ശക്തമാക്കുന്നതിന്റെ ഭാഗമായി നേപ്പാൾ സമ്മാനിച്ച രണ്ട് ഏഷ്യൻ ആനകൾ ഖത്തറിലെത്തി. നേപ്പാളിലെ ചിത്വാൻ നാഷണൽ പാർക്കിൽ നിന്നുള്ള ‘രുദ്ര കാളി’ എന്ന ഏഴ് വയസ്സുകാരിയായ പെൺ ആനയും ‘ഖഗേന്ദ്ര പ്രസാദ്’ എന്ന ആറ് വയസ്സുകാരൻ കൊമ്പനുമാണ് പുതിയ അതിഥികളായി ഖത്തറിൽ എത്തിയത്. 2024-ൽ ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി നേപ്പാൾ സന്ദർശിച്ച വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് ഈ അപൂർവ്വ സമ്മാനം കൈമാറിയത്. ഭൈരഹവയിലെ ഗൗതം ബുദ്ധ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഡിസംബർ 17-നാണ് ആനകളെ ദോഹയിൽ എത്തിച്ചത്. തുടർന്ന് അൽ ഖോർ പാർക്കിലെ പുതിയ വസതിയിലേക്ക് ആനകളെ മാറ്റിയതായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. അൽ ഖോർ ഫാമിലി പാർക്കിൽ ഈ ആനകൾക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ താമസസ്ഥലം ഒരുക്കിയിട്ടുണ്ട്. നേപ്പാളിലെ തണുപ്പും ഈർപ്പവുമുള്ള സ്വാഭാവിക കാലാവസ്ഥ കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുന്ന…

Read More

ഈറ്റാനഗർ: അരുണാചൽ പ്രദേശിലെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി പാകിസ്ഥാന് കൈമാറിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. ഐജാസ് അഹമ്മദ് ഭട്ട്, ബഷീർ അഹമ്മജ് ഗനായി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി ചെയ്ത കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി ഉയർന്നു. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഡിസംബർ 18 നാണ് ഇവരെ കുപ്‌വാരയിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇവരെ അരുണാചലിൽ എത്തിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിച്ച് പാകിസ്ഥാനിലുള്ളവർക്ക് കൈമാറിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളുടെ ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും, ഇതിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നും പൊലീസ് പറഞ്ഞു. നവംബർ 21-ന് കുപ്‌വാര സ്വദേശികളായ നസീർ അഹമ്മദ് മാലിക്, സാബിർ അഹമ്മദ് മിർ എന്നിവരെ പിടികൂടിയതോടെയാണ് ചാരവൃത്തിയുടെ ചുരുളഴിയുന്നത്. ഇതിന് പിന്നാലെ ഷബീർ അഹമ്മദ് ഖാൻ എന്നയാളും ഈറ്റാനഗറിൽ വെച്ച് അറസ്റ്റിലായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ…

Read More

കൊച്ചി: തിളക്കമാര്‍ന്ന വിജയത്തോടെ കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം തിരിച്ചു പിടിച്ചിട്ടും, പതിവ് ഗ്രൂപ്പു തര്‍ക്കത്തെത്തുര്‍ന്ന് മേയറെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്. ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മേയറെ തീരുമാനിക്കാനായിട്ടില്ല. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജയിച്ച ഷൈനി മാത്യുവിനായി എ ഗ്രൂപ്പും, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, പാലാരിവട്ടം ഡിവിഷനില്‍ നിന്ന് ജയിച്ച അഡ്വ. വി കെ മിനിമോള്‍ എന്നിവര്‍ക്കായി ഐ ഗ്രൂപ്പും രംഗത്തുണ്ട്. ഐ ഗ്രൂപ്പില്‍ ദീപ്തി വേണോ മിനിമോള്‍ വേണോ എന്നതിലും തര്‍ക്കമുണ്ട്. മേയറെ തീരുമാനിക്കുന്നതിനായി പാര്‍ട്ടി നേതൃത്വം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. കൗണ്‍സിലര്‍മാരുടെ പിന്തുണയില്‍ നേരിയ മുന്‍തൂക്കം ഷൈനി മാത്യുവിനാണെന്നാണ് റിപ്പോര്‍ട്ട്. ദീപ്തിയും മിനിമോളും ഒപ്പത്തിനൊപ്പമെന്നും സൂചനയുണ്ട്. ചില കൗണ്‍സിലര്‍മാര്‍ ആരുടെയും പേര് നിര്‍ദേശിച്ചില്ല. മേയറെ ഇന്നുതന്നെ തീരുമാനിക്കാനായി തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. കോര്‍പ്പറേഷന്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ മേയറെ കെപിസിസി പ്രഖ്യാപിച്ചേക്കും. ദീപ്തി മേരി വര്‍ഗീസിന്റെ പാര്‍ട്ടിയിലെ സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ഒരു വിഭാഗം…

Read More