Author: News Desk

നേപ്പാളിൽ വൻ ബസ് അപകടം. മധ്യ-പടിഞ്ഞാറൻ നേപ്പാളിലെ ഡാങ് ജില്ലയിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും. അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി വൈകി ഭലുബാംഗിൽ വച്ചായിരുന്നു അപകടം. ബാങ്കെയിലെ നേപ്പാൾഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് തെന്നി രപ്തി നദിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ 2 ഇന്ത്യക്കാരടക്കം 12 പേരാണ് മരിച്ചത്. ബിഹാർ, ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ച ഇന്ത്യക്കാർ. ആകെ എട്ട് മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അപകടത്തിൽ പരുക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ലമാഹി ആശുപത്രിയിലേക്ക് മാറ്റി.

Read More

പുണെ: പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭാ അത്രെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കിരാന ഖരാനയെ പ്രതിനിധീകരിച്ച അവരെ കേന്ദ്രസർക്കാർ പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ഹൃദയസ്തംഭനത്തെ തുർന്ന് പീനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ അഞ്ചരയോടെ മരണത്തിന് കീഴടങ്ങി. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ട്. പുണെയിൽ അബാസാഹിബിന്റെയും ഇന്ദിരാഭായ് അത്രെയുടെയും മകളായി 1932 സെപ്റ്റംബർ 13നായിരുന്നു ജനനം. സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

Read More

ന്യൂഡൽഹി: ഗുരുഗ്രാമിൽ കൊല്ലപ്പെട്ട മുൻമോഡലിന്റെ മൃതദേഹം കണ്ടെത്തി. ദിവ്യ പഹൂജ (27)ന്റെ മൃതദേഹമാണ് ഹരിയാനയിലെ കനാലിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ ജനുവരി രണ്ടിന് ഹോട്ടൽ മുറിയില്‍ കൊല്ലപ്പെട്ട ദിവ്യയുടെ മൃതദേഹം കണ്ടെത്തുന്നതിനായി വ്യാപക പരിശോധനയാണ് ഗുരുഗ്രാം പൊലീസ് നടത്തിയിരുന്നത്. കൊലപാതകത്തിൽ ഹോട്ടൽ ഉടമ അഭിജിത്ത് സിങ് ഉൾപ്പെടെ നാലുപേര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. അഭിജിത്ത്, ഓംപ്രകാശ്, ഹേംരാജ് എന്നിവർ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും ബാൽരാജ് ഗിൽ എന്നൊരാൾ വെള്ളിയാഴ്ചയുമാണ് അറസ്റ്റിലായത്. പ്രതികൾ അഭിജിത്തിന്റെ ഹോട്ടലിലെ ജീവനക്കാരാണ്. ബാൽ രാജിന്റെ കുറ്റസമ്മതത്തിലാണ് മൃതദേഹം പഞ്ചാബിലെ ഭക്ര കനാലിൽ എറിഞ്ഞതായി തെളിഞ്ഞത്. അഭിജിത്ത് സിങ്ങുമായുള്ള വഴിവിട്ട ബന്ധത്തിന്റെ ദൃശ്യങ്ങൾ ദിവ്യ പഹൂജ രഹസ്യമായി പകർത്തി അതു കാണിച്ച് പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു കൊല. ദിവ്യയുടെ കൊലപാതകത്തിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്.

Read More

തിരുവനന്തപുരം: നവകേരള സദസിന് ഉപയോഗിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തില്‍ സൂക്ഷിക്കില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. എ കെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നിലവില്‍ അത്തരം തീരുമാനങ്ങളില്ലെന്നും കടന്നപ്പള്ളി വ്യക്തമാക്കി. ബസ് മ്യൂസിയത്തിൽ സൂക്ഷിച്ചാൽ ചരിത്രപരമായിരിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കാണാൻ ലക്ഷക്കണക്കിന് ആളുകൾ ടിക്കറ്റെടുത്ത് വരുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗം എ കെ ബാലൻ പറഞ്ഞു. നവകേരള ബസ് അറ്റകുറ്റപണിക്കായി ബെഗളൂരുവിലെ എസ് എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയിരിക്കുകയാണ് നിലവിൽ. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജനുവരി അവസാനത്തോടെ ബസ് കേരളത്തിൽ തിരികെ കൊണ്ടുവരും. നവ കേരള യാത്ര പൂർത്തിയായതിന് പിന്നാലെയുള്ള അറ്റകുറ്റപ്പണികൾക്കായാണ് ബസ് ബംഗളൂരുവിൽ എത്തിച്ചത്.ബസ്സിന്റെ ബോഡി ഉൾപ്പെടെ നിർമ്മിച്ച എസ് എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗ്യാരേജിലായിരിക്കും പണികൾ നടക്കുക. മുഖ്യമന്ത്രി ഇരുന്ന കറങ്ങുന്ന സീറ്റും ലിഫ്റ്റും നീക്കം ചെയ്യും. ബസിന്റെ ചില്ലുകൾ മാറ്റും. ശുചിമുറി നിലനിർത്തും . അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനു…

Read More

കൊച്ചി: വൈദിക വേഷം കെട്ടി പണപ്പിരിവ് പാലക്കാട് സ്വദേശി അറസ്റ്റിൽ. പാലക്കാട് സ്വദേശിയെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. തരൂർ സ്വദേശി ബിനോയ് ജോസഫിനെ ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സാ സഹായത്തിന് എന്ന പേരിൽ വൈദിക വേഷം കെട്ടി ഇയാൾ വീടുകളിൽ പിരിവിന് എത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. പൊലീസ് ബിനോയ് യെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണെന്ന് അറിയിച്ചു.

Read More

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ കേന്ദ്ര സർക്കാരിൻ്റെ അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ലെന്ന് സതീശൻ പറഞ്ഞു. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായി. കേന്ദ്ര ഏജൻസിയെ കൊണ്ടുവന്ന അന്വേഷണം തുടങ്ങിയ ശേഷം പാർലമെന്റ് ഇലക്ഷന് മുന്നോടിയായി അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നുവെന്നും സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read More

ദില്ലി: പാര്‍ട്ടിയിൽ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 1975 മുതൽ 1985 വരെയുള്ള അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകൾ സംയോജിപ്പിച്ച പുസ്തകത്തിലാണ് ബൃന്ദയുടെ പരാമര്‍ശങ്ങൾ. ആൻ എജുക്കേഷൻ ഫോര്‍ റിത എന്നാണ് പുസ്തകത്തിന്റെ പേര്. നിരന്തരം സ്ത്രീകൾ അവഗണിക്കപ്പെടുന്നുവെന്ന് പാര്‍ട്ടിയിൽ പലരും പരാതി ഉന്നയിക്കുന്ന കാലത്താണ് ബൃന്ദ തന്റെ മുൻകാല അനുഭവങ്ങൾ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. നേരത്തെ കൊൽക്കത്ത പാര്‍ട്ടി കോൺഗ്രസിൽ നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളിൽ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഈ നടപടിയിൽ പാര്‍ട്ടി ബൃന്ദക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാൽ ബൃന്ദയുടെ ആവശ്യം പിന്നീട് പാര്‍ട്ടിയിൽ പരിഗണിക്കപ്പെട്ടു. സ്ത്രീകളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി പരിഗണിച്ചു. മാധ്യമങ്ങളുടെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നാണ് ബൃന്ദ ഉന്നയിക്കുന്ന മറ്റൊരു കാര്യം. ആണവകരാറിനെതിരെ കോൺഗ്രസിനുള്ള പിന്തുണ പ്രഖ്യാപിച്ചതാരെന്നതിന് പതി പത്നി ഓര്‍ വോ (ഭ‍ര്‍ത്താവും ഭാര്യയും സുഹൃത്തും) എന്ന് ചില പത്രങ്ങൾ…

Read More

കിളിമാനൂര്‍: കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് സമീപം തുണ്ടില്‍കട കളിവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശശികുമാര്‍- ദീപ ദമ്പതികളുടെ മകള്‍ അദ്രിജയെ(18) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കിളിമാനൂര്‍ ആര്‍.ആര്‍.വി. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ബയോളജി വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തിൽ പ്രതികരിക്കാതെ സിപിഎം നേതാക്കൾ. ഈ വിഷയത്തിൽ എനക്കൊന്നും അറിഞ്ഞുകൂടെന്നായിരുന്നു എൽഡിഎഫ് കൺവീനര്‍ ഇ.പി.ജയരാജന്റെ പ്രതികരണം. എന്ത് കേന്ദ്ര ഏജൻസിയെന്ന് ചോദിച്ച അദ്ദേഹം, സംഭവം നോക്കിയിട്ടു പറയാമെന്നും പ്രതികരിച്ചു. ഈ വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ മന്ത്രി മുഹമ്മദ് റിയാസും എ.കെ.ബാലനും ഒഴിഞ്ഞുമാറി. സിപിഎം സംസ്ഥാനകമ്മിറ്റി യോഗത്തിലേക്ക് എത്തിയതായിരുന്നു നേതാക്കൾ. എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് വീണയ്ക്ക് 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനുപിന്നാലെയാണ് അന്വേഷണം. വീണയുടെ കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്നാണ് ഉത്തരവിലുള്ളത്. കര്‍ണാടക ഡപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബി.എസ്. വരുണ്‍, പോണ്ടിച്ചേരി ആര്‍ഒസി എ. ഗോകുല്‍നാഥ്,…

Read More

എടക്കര (മലപ്പുറം): പുലി റോഡിലേക്കു ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് യാത്രികനു പരുക്ക്. മണിമൂളി രണ്ടാംപാടം പന്താർ അഷ്‌റഫിന് (32) ആണ് പരുക്കേറ്റത്. നെല്ലിക്കുത്ത് – രണ്ടാം പാടം റോഡിൽ ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. അഷ്റഫ് ബൈക്കിൽ പോകുമ്പോൾ പുലി റോഡിലേക്ക് കുറുകെ ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഷ്റഫിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. മണിമൂളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Read More