- ദൈവങ്ങളുടെയും വ്യക്തികളുടെയും പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ, അസാധുവാക്കണം; സിപിഎം പരാതി നൽകി
- പ്രവാസികൾക്കും ആശ്വാസം, സൗദിയിൽ ബാങ്ക് സേവന നിരക്കുകൾ വെട്ടിക്കുറച്ചു
- ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു
- തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം; അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ, ബേത്ലഹേമിൽ ആഘോഷം 2 വർഷത്തിന് ശേഷം
- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
Author: News Desk
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പരിശോധനകൾക്കായി കൂടുതൽ സമയം വേണ്ടിവരും, യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണം, സുരക്ഷയും ശക്തമാക്കി
കൊച്ചി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ആഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളില്‍ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യുരിറ്റിയുടെ (ബിസിഎഎസ്) നിർദേശ പ്രകാരം കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്. യാത്രക്കാരെയും ബാഗേജുകളും വിശദമായി പരിശോധിക്കുന്നുണ്ട്. നിരീക്ഷണവും ശക്തിമാക്കിയിരിക്കുന്നതാണ്. സാധാരണയുള്ള സുരക്ഷാ പരിശോധനകൾക്ക് പുറമെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപും (ലാഡർ പോയിന്റ്) യാത്രക്കാരെ വീണ്ടും പരിശോധിക്കുന്നുണ്ട്. പരിശോധനകൾക്കായി കൂടുതൽ സമയം വേണ്ടി വരുമെന്നതിനാൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു.
മനാമ: കിംഗ് ഫഹദ് കോസ് വേ വഴി ബഹ്‌റൈനിലേക്ക് നിരോധിത പുകയില ഉല്‍പ്പന്നമായ തമ്പാക്ക് കടത്താന്‍ ശ്രമിച്ചു പിടിയിലായ ഒരാള്‍ക്കെതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷനിലെ നികുതി വെട്ടിപ്പ് കുറ്റകൃത്യ യൂണിറ്റ് മേധാവി അറിയിച്ചു.ചെക്ക്‌പോസ്റ്റില്‍ 230 കിലോഗ്രാം തമ്പാക്കുമായാണ് ഇയാളെ ആഭ്യന്തര മന്ത്രാലയത്തിലെ കസ്റ്റംസ് അഫയേഴ്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വാഹനത്തിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തമ്പാക്ക്.തമ്പാക്കും കാറും അധികൃതര്‍ പിടിച്ചെടുത്തു. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിനിടയിലുണ്ടായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു.
മനാമ: ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ഓഗസ്റ്റ് 3 മുതല്‍ 9 വരെ ബഹ്‌റൈനിലുടനീളമുള്ള തൊഴിലിടങ്ങളില്‍ 1,089 പരിശോധനകള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകകരായ 130 വിദേശ തൊഴിലാളികളെ നാടുകടത്തുകയും 10 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.പരിശോധനയില്‍ ദേശീയത- പാസ്പോര്‍ട്ട്സ്- റെസിഡന്‍സ് അഫയേഴ്സ് വിഭാഗം, ഗവര്‍ണറേറ്റുകളിലെ പോലീസ്, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ എന്നിവ പങ്കെടുത്തു.
കൂടത്തായി കൊലപാതകം; ജോളിയുടെ ഹർജി തള്ളി ഹൈക്കോടതി, ‘കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കാന്‍ അനുമതിയില്ല’
കൊച്ചി: കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹർജി തള്ളി ഹൈക്കോടതി. പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. വിചാരണ അന്തിമ ഘട്ടത്തിൽ എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. ബന്ധുക്കളായ ആറ് പേരെ കൊലപ്പെടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി ജോസഫ്. കൂടത്തായിയിൽ 2002 മുതൽ 2016 വരെയുള്ള സമയത്ത് ഒരേ കുടുംബത്തിലെ ആറ് പേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. റോയ് തോമസിന്റേത് ഉൾപ്പടെ…
സഞ്ജുവിന്റെ ടീമും സച്ചിൻ ബേബിയുടെ ടീമും തമ്മില്‍ കാര്യവട്ടം ഗ്രീൻഫീല്‍ഡില്‍ സൗഹൃദ പോരാട്ടം, പ്രവേശനം സൗജന്യം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 15 ന് സൗഹൃദ ക്രിക്കറ്റ് മത്സരം നടക്കും. സ്റ്റേഡിയത്തിലെ നവീകരിച്ച ഫ്ലഡ് ലൈറ്റുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക. കേരളത്തിന്‍റെ പ്രിയ താരങ്ങളായ സഞ്ജു സാംസൺ നയിക്കുന്ന കെസിഎ സെക്രട്ടറി ഇലവനും സച്ചിൻ ബേബി നയിക്കുന്ന കെസിഎ പ്രസിഡന്‍റ് ഇലവനും തമ്മിലാണ് മത്സരം. സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ഷോൺ റോജർ, അജ്‌നാസ് എം, സിജോമോൻ ജോസഫ്, ബേസിൽ തമ്പി, ബേസിൽ എൻപി, അഖിൽ സ്‌കറിയ, ഫാനൂസ് എഫ്, മുഹമ്മദ് ഇനാൻ, ഷറഫുദീൻ എൻ.എം, അഖിൻ സത്താർ എന്നിവർ അണിനിരക്കും. സച്ചിൻ ബേബി നയിക്കുന്ന ടീമിൽ രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹമ്മദ് ഇമ്രാൻ, അഭിഷേക് ജെ നായർ, അബ്ദുൾ ബാസിത്, ബിജു നാരായണൻ, ഏഥൻ ആപ്പിൾ ടോം, നിധീഷ് എംഡി, അഭിജിത്ത്…
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ‘8 മാസം കൊണ്ട് അക്കൗണ്ടിൽ വന്നത് 40 ലക്ഷം രൂപ’, കുറ്റം സമ്മതിച്ച് പ്രതി ദിവ്യ ഫ്രാൻസിസ്
തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതി പ്രതി ദിവ്യ ഫ്രാൻസിസ് പൊലീസിനോട് കുറ്റം സമ്മതിച്ചു. ദിവ്യയെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മുന്‍ ജീവനക്കാരിയായ പ്രതിയുടെ കുറ്റസമ്മതം. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ദിവ്യ ഫ്രാൻസിസ് പൊലീസിനോട് സമ്മതിച്ചു. ഏറ്റവും കൂടുതൽ പണം വന്നത് ദിവ്യയുടെ അക്കൗണ്ടിലേക്കാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. 40 ലക്ഷം രൂപയാണ് 8 മാസം കൊണ്ട് ദിവ്യയുടെ അക്കൗണ്ടിൽ വന്നത്. ഇതില്‍ ഒരു ലക്ഷം രൂപക്ക് സ്വർണം വാങ്ങിയെന്നും ദിവ്യ ഫ്രാൻസിസ് പൊലീസിന് മൊഴി നല്‍കി. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ കഴിഞ്ഞ ദിവസമാണ് ദിവ്യ ഫ്രാൻസിസാണ് കീഴടങ്ങിയത്. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ നേരത്തെ കീഴടങ്ങിയിരുന്നു. ക്യൂ ആര്‍ കോഡ് വഴി പണം തട്ടിയെന്ന് എന്നിവരും പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ്…
അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരന് വെടിയേറ്റു; കത്വയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് ബിഎസ്എഫ്
ദില്ലി: ജമ്മുവിലെ കത്വയിൽ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് ബിഎസ്എഫ്. അന്താരാഷ്ട്ര അതിർത്തി കടക്കാൻ ശ്രമിച്ച പാക്ക് പൗരന് നേരെ സൈന്യം വെടിവെച്ചു.വെടിയേറ്റ പാക് പൗരന്‍റെ കാലിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ബെംഗളൂരു: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി കെഎന്‍ രാജണ്ണയ്ക്കെതിരെ കടുത്ത നടപടിയെടുത്ത് കോണ്‍ഗ്രസ്. രാജണ്ണയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. വോട്ടർ പട്ടിക ക്രമക്കേടിനെ തള്ളി രംഗത്ത് വന്നതാണ് നടപടിക്ക് പിന്നിലെ കാരണം. വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന നിർണായക രാഷ്ട്രീയ ആരോപണം ഉയർത്തുന്നതിനിടെ കർണാടക കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ് സഹകരണവകുപ്പ് മന്ത്രി കെഎൻ രാജണ്ണ ചെയ്തത്. കോൺഗ്രസ് നിലപാട് തള്ളി കർണാടക മന്ത്രി രംഗത്തെത്തുകയായിരുന്നു. കോൺഗ്രസ് സർക്കാരിൻ്റെ കാലത്താണ് വോട്ടർ പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി കെഎൻ രാജണ്ണ പറഞ്ഞു. അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർത്ഥമില്ല. ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതോടെ കർണാടകയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്കാണ് തിരിതെളിയിച്ചിരിക്കുന്നത്. വോട്ടർ പട്ടികയെ സംബന്ധിച്ച് പരാതി അറിയിക്കേണ്ട സമയത്ത് അറിയിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. ഇതോടെ മന്ത്രി രാജണ്ണയെ രൂക്ഷമായി വിമർശിച്ച് ഡികെ ശിവകുമാർ…
സ്വാതന്ത്ര്യദിനത്തോടനുബംന്ധിച്ച ലിൻസാ മീഡിയയുടെ സഹകരണത്തോടെ,A. K.C. C. ബഹ്‌റൈൻ നിർമ്മിച്ച്, ബഹ്‌റൈനിലെ ഒരു കൂട്ടം കലാകാരൻമാർ ചേർന്നു,വിനോദ് ആറ്റിങ്ങൽ സംവിധാനം ചെയ്ത, ദേശഭക്തി വീഡിയോ ആൽബം ജയ് ഹോ റിലീസിന് ഒരുങ്ങി. Dr. PV ജയ ദേവൻരചിച്ച്,പ്രശസ്ത സിനിമാസംഗീത സംവിധായകൻ നിസാം ബഷീർ സംഗീതവും ഓർക്കെസ്ട്രേഷനും ഒരുക്കി ലിനി സ്റ്റാൻലിയും ,സച്ചിനും,നിസാം ബഷീറും ചേർന്നു പാടിയ ആൽബത്തിനു മനോഹരമായ ദൃശ്യങ്ങളിലൂടെ_ Jacob creative bees സിനിമാട്ടോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നു. ബഹ്‌റൈനിലെ Dreams Studio , Gouri Studio, ആറ്റിങ്ങലിലെ ഹരിത കട്ട്സ് &എഡിറ്റ്സ് സ്റ്റുഡിയോ കളിൽ വെച്ച് റെക്കോർഡിങ് നടന്നഗാനത്തിൻ്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിഷ്പ ഡിജിറ്റൽ സ്റ്റുഡിയോയിൽ വെച്ച് നടന്നു.കോറസ് പടിയവർ സംവൃത് സതീഷ്,ഗായത്രി സുധീർ,ഇഷാ ആഷിക്. സ്ററാൻലി തോമസും, ചാൾസ് ആലുക്കയും പ്രൊജക്ട് അസിസ്റ്റൻറായി നിർമ്മിച്ച ആൽബം ആഗസ്റ്റ് 13 – ന് റിലീസ് ചെയ്യുന്നു.
ഫെഫ്ക പി ആര്‍ ഒ യൂണിയന് തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടത്തിൽ സെക്രട്ടറി
കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പി ആർ ഓ മാരുടെ സംഘടനയായ ഫെഫ്ക പി ആർ ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉൽഘാടനം ചെയ്തു. എബ്രഹാം ലിങ്കൺ ആണ് പ്രസിഡന്റ്. സെക്രട്ടറി: അജയ് തുണ്ടത്തിൽ. ട്രഷറർ: മഞ്ജു ഗോപിനാഥ്. ആതിര ദിൽജിത്ത് വൈസ് പ്രസിഡൻ്റായും, പി ശിവപ്രസാദ് ജോയിൻ്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും. എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി വാഴൂർ ജോസ്, സി കെ അജയകുമാർ, പ്രതീഷ് ശേഖർ, അഞ്ജു അഷറഫ്, ബിജു പുത്തൂർ, റഹീം പനവൂർ, എം കെ ഷെജിൻ ആലപ്പുഴ,പി ആർ സുമേരൻ എന്നിവരേയും തിരഞ്ഞെടുത്തു.
