- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു രാവിലെ 8.00 മണിക്ക് ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി തുടർന്ന് ദേശഭക്തിഗാനവും മധുര വിതരണവും ഉണ്ടായിരുന്നു രാവിലെ 9.00 മണി മുതൽ ഇന്ത്യയെ കൂടുതൽ അറിയുവാനും ഇന്ത്യയുടെ ചരിത്രം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാനുമായി ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം ആസ്പദമാക്കി കുട്ടികൾക്കായി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു വിവിധ വിഭാഗങ്ങളിലായി നാല്പതോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിന് പ്രശസ്ത ചിത്രകാരൻ സുജിത്ത് രാജ് നേതൃത്വം നൽകി.ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം മിഥുൻ മോഹൻ മുഖ്യ അഥിതിയായിരിന്നു.കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം പറഞ്ഞു തുടങ്ങിയ സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ സതീഷ് കുമാർ, ദേവദത്തൻ, ശിവജി ശിവദാസൻ പരിപാടികളുടെ ജനറൽ കൺവീനർ വിനോദ് വിജയൻ കൺവീനർമാരായ ശിവകുമാർ ശ്രീമതി ബിസ്മി രാജ്…
കണ്ണൂര്‍: ഇരിട്ടിയില്‍ വീടിന്റെ അടുക്കളയില്‍ രാജവെമ്പാലയെ കണ്ടെത്തി.വാണിയപ്പാറ പുതുപ്പറമ്പില്‍ ജോസിന്റെ വീട്ടിലാണ് ഇന്നലെ രാത്രി പാമ്പിനെ കണ്ടെത്തിയത്. അടുക്കളയിലെ ബെര്‍ത്തിന്റെ താഴെയായിരുന്നു പാമ്പ്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സര്‍പ്പ വൊളന്റിയര്‍മാര്‍ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി. പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടു.
ബഹ്റൈൻ എ.കെ.സി. സി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ എ. കെ. സി സി. പ്രസിഡന്റുമായ ചാൾസ് ആലുക്ക പതാക ഉയർത്തി. ദേശീയ പതാക ഉയർത്തിയ ശേഷം പോളി വിതയത്തലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. നമ്മുടെ സാമൂഹ്യ അന്തരീക്ഷം വിദ്വേഷ നിഴൽയുദ്ധങ്ങളിൽ സജീവമായ ഈ കാലത്ത് നാനാത്വത്തിന്റെ ക്യാൻവാസിൽ നീതിയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും വർണ്ണ ചിത്രങ്ങൾ വരയ്ക്കുവാൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് കഴിയട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചാൾസ് ആലുക്ക പറഞ്ഞു. സഹജീവിയുടെ ഹൃദയത്തിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത എന്നാശയം പടുത്തുയർത്തേണ്ടത് നമ്മുടെ കടമയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ അന്തസ്സിൽ അഭിമാനിക്കാനും നഷ്ടപ്പെട്ടുപോയ മൂല്യങ്ങളെ തിരികെ പിടിക്കാനുളള അവസരങൾ കൂടിയാകണം സ്വാതന്ത്രദിനാഘോഷങ്ങളെന്ന്, ജീവൻ ചാക്കോ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. രതീഷ് സെബാസ്റ്റ്യൻ, അലക്സ്കറിയ, ജോൺ ആലപ്പാട്ട്, മോൻസി മാത്യു, ജൻസൺ ദേവസ്സി,…
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ രക്തദാന രംഗത്ത് ചെയ്തു വരുന്ന പിന്തുണയ്ക്ക് അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്റർ ന്റെ ആദരവ് ബ്രിഗേഡിയർ ഡോ: ഫഹദ് ഖലീഫ അൽ ഖലീഫ കൈമാറി. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, വൈസ് പ്രസിഡണ്ട് സുരേഷ് പുത്തൻവിളയിൽ എന്നിവർക്ക് ബിഡികെ ബഹ്‌റൈൻ രക്തദാന രംഗത്ത് നടത്തി വരുന്ന സന്നദ്ധ സേവനങ്ങൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും ലഭിച്ചു.
മനാമ: ഇന്ത്യൻ സ്കൂൾ ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം വളരെ ആവേശത്തോടെയും ദേശസ്‌നേഹത്തോടെയും ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് & മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു. രക്ഷിതാക്കളും സ്റ്റാഫും അഭ്യുദയകാംഷികളും പങ്കുകൊണ്ടു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷം ആരംഭിച്ചു. തുടർന്ന് ദേശീയഗാനം ആലപിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ, ദേശീയ ആഘോഷങ്ങളിലൂടെ വിദ്യാർത്ഥികളിൽ ശക്തമായ ദേശീയാഭിമാനവും കടമയും വളർത്തിയെടുക്കണമെന്നും അടുത്ത തലമുറയ്ക്ക് ശോഭനമായ ഭാവി ഉറപ്പാക്കണമെന്നും അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. അക്കാദമിക് മികവിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും സമൂഹ സേവനത്തിന്റെയും 75 വർഷത്തെ മഹത്തായ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വർഷം ഇന്ത്യൻ സ്‌കൂളിന് പ്രത്യേക പ്രാധാന്യമുള്ളതാണ്. 1950-ൽ സ്കൂളിന്റെ എളിയ തുടക്കം മുതൽ…
അമ്മയുടെ തലപ്പത്ത് ഇനി വനിതകള്‍, പ്രസിഡന്റ് ശ്വേതാ മേനോൻ, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ
താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരത്തിൽ 17 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുതിർന്ന താരം ദേവനെ തോൽപ്പിച്ച് ശ്വേതാ മേനോൻ പ്രസിഡണ്ടായത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച രവീന്ദ്രനെ 57 വോട്ടുകൾക്കാണ് കുക്കു പരമേശ്വരൻ പരാജയപ്പെടുത്തിയത്. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ് എന്നിവരാണ് എക്സിക്യുട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് അമ്മയുടെ തലപ്പത്ത് വനിതകളെത്തുന്നത്. ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ…
ഗവര്‍ണര്‍-മുഖ്യമന്ത്രി ഭിന്നത രൂക്ഷം; രാജ്ഭവനിലെ അറ്റ്ഹോം വിരുന്ന് സൽക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും, ചീഫ് സെക്രട്ടറി പങ്കെടുത്തു
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനിൽ നടത്തിയ അറ്റ്ഹോം വിരുന്ന് സൽക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. വിരുന്ന് സൽക്കാരത്തിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയം ക്ഷണിച്ചിരുന്നെങ്കിലും ഇന്ന് വൈകിട്ട് നടന്ന പരിപാടിയിൽ മന്ത്രിസഭയിൽ നിന്ന് ആരും പങ്കെടുത്തില്ല. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പരിപാടിയിൽ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ വിരുന്ന് സൽക്കാരത്തിൽ നിന്ന് വിട്ടുനിന്ന സംഭവം. വിഭജന ഭീതി ദിനം ആചരിക്കാനുള്ള സര്‍ക്കുലറിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചത്. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായാണ് ഗവർണർ വിരുന്ന് സൽക്കാരം നടത്തുന്നത്. തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുക അനുവദിച്ചത്. ചെലവുചുരുക്കൽ നിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയാണ് ധനവകുപ്പ് ഹോസ്പിറ്റാലിറ്റി ചെലവുകൾ എന്ന ശീർഷകത്തിൽ 15…
മനാമ: പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെ തുടർന്നും ബഹ്റൈൻ ടെൻഡർ ബോർഡ് പുനഃസംഘടിപ്പിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് 2025 (51) പുറപ്പെടുവിച്ചു.യാസർ ബിൻ ഇബ്രാഹിം ഹുമൈദാനാണ് ചെയർമാൻ. മറിയം അദ്‌നാൻ അബ്ദുല്ല അൽ അൻസാരി ഡെപ്യൂട്ടി ചെയർപേഴ്‌സണാണ്.ഡോ. ഇജ്‌ലാൽ ഫൈസൽ അലി അൽ അലവി, അലി അഷൂർ അലി അബ്ദുൽ ലത്തീഫ്, ബൽസം അലി അബ്ദാലി അൽ സൽമാൻ, റഗ്ദാൻ സാലിഹ് ഖാസിം അബ്ദുൽറസൂൽ, ലാമ അബ്ബാസ് സയീദ് അൽ മഹ്റൂസ്, മുഹമ്മദ് അബ്ദുൽഹക്കീം അബ്ദുൽമാലിക്, ബാദർ അബ്ദുൽഹമീദ് റാഷിദ് അൽ ബുഖൈഷി എന്നിവരാണ് അംഗങ്ങൾ.കാലാവധി രണ്ട് വർഷമായിരിക്കും.പ്രധാനമന്ത്രിയും മന്ത്രിമാരും ഈ ഉത്തരവിലെ വ്യവസ്ഥകൾ നടപ്പിലാക്കും. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും.
കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (KSCA), യൂണിഗ്രാഡ് എഡ്യൂക്കേഷൻ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 45 ദിവസത്തെ സമ്മർ ക്യാമ്പിന്റെ ഭംഗിയാർന്ന സമാപന ചടങ്ങ് 2025 ഓഗസ്റ്റ് 14, വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ബഹ്‌റൈൻ ദിൽമുനിയയിലെ നദീൻ സ്കൂൾ ക്യാമ്പസിൽ വച്ചു നടക്കുന്നു.5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി സൃഷ്ടിപരവും വിനോദപരവുമായ നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ചിരുന്ന ഈ ക്യാമ്പിന്റെ വിജയകരമായ സമാപന സമ്മേളനത്തിൽ കുട്ടികളുടെ വിവിധ കലാ പരിപാടികളും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രധാന ആകർഷണങ്ങൾ:• ആർട്സ് & ക്രാഫ്റ്റ്സ് പ്രദർശനം – കുട്ടികളുടെ സൃഷ്ടികൾക്ക് വേദി.• സ്റ്റേജ് പ്രകടനങ്ങൾ – നൃത്തം, സംഗീതം, നാടകാവിഷ്കരണം, കവിതാപാരായണം തുടങ്ങി കുട്ടികളുടെ കലാപ്രകടനങ്ങൾ.• ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ – ദേശഭക്തിഗാനങ്ങൾ, പ്രത്യേക സാംസ്കാരിക പരിപാടികൾ.• ബഹുമതി & അനുമോദന ചടങ്ങ് – ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച അധികൃതർക്കും പരിശീലകർക്കും.• ക്യാമ്പ്ഫയർആഘോഷം – സൗഹൃദവും സന്തോഷവും നിറഞ്ഞ സമാപനം.
മനാമ: ഇന്ത്യയ്ക്ക് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.ആശംസകൾ അറിയിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജാവ് സന്ദേശമയച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനും മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസാ സന്ദേശമയച്ചു.
