Author: News Desk

മനാമ: രണ്ടര ലക്ഷം രൂപ വരെ ഓരോരുത്തരും ചിലവാക്കി വർക്ക് പെർമിറ്റ് വിസ നൽകാമെന്നു പറഞ്ഞ് മൽട്ടീ എൻട്രീ വിസിറ്റ് വിസയിൽ എത്തി കബളിപ്പിക്കപ്പെട്ട കോട്ടയം സ്വദേശിയെ നാട്ടിലെത്തിച്ചു. ഇത്രയും ഭീമമായ തുക നൽകി കോട്ടയം സ്വദേശികളായ 3 പേരുൾപ്പെടെ 4 പേരെയാണ് ഇങ്ങനെ ബഹ്‌റൈനിൽ കൊണ്ടുവന്നത്. ഇവർക്ക് വിസമാറ്റികൊടുക്കാമെന്നു പറഞ്ഞ് നാട്ടിൽനിന്നു രണ്ടര ലക്ഷം രൂപ വരെ ഓരോരുത്തരുടേയും പക്കൽനിന്നു മേടിക്കുകയും, വിസിറ്റ് വിസ യാത്രാവേളയിൽ കൈവശം വക്കേണ്ടുന്ന തുകയായ 300  ദിനാറും ബഹ്‌റൈനിൽ എത്തിയ ഉടനെ വിസ നൽകിയ വ്യക്തി എല്ലാവരുടേയും കയ്യിൽ നിന്നും കൈവശപ്പെടുത്തുകയും ചെയ്തു. ഇവിടെ എത്തിയ ഇവർക്ക് വിസമാറ്റികൊടുക്കാൻ തയ്യാറാകാതെ ഈ കാലയളവിൽ ഇവരെകൊണ്ട് നിയമവിരുദ്ധമായി ജോലികൾ ചെയ്പ്പിക്കുകയും ചെയ്തു. ജോലിചെയ്തതിൻ്റെ ശമ്പളമോ താമസമോ ഭക്ഷണമോ നൽകാൻ ഇദ്ദേഹം തയ്യാറായില്ല. പൈസ ചോദിക്കുമ്പോൾ അവരോടും നാട്ടിലും വിളിച്ച ഭീഷണിപ്പെടുത്തുകയായിരുന്നു. പലരുടേയും കാരുണ്യത്താൽ കഴിഞ്ഞിരുന്ന ഇവരുടെ വിസിറ്റിംഗ് വിസാകാലാവധി കഴിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ പ്രയാസത്തിലായ…

Read More

ഡെറാഢൂണ്‍: ഉത്തരാഖണ്ഡ് ബദരീനാഥ് ഹൈവേയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് ചമോലിയില്‍ അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. https://youtube.com/shorts/JgcxIxit9Fo ഒരു കുന്ന് അപ്പാടെ ഇടിഞ്ഞ് താഴോട്ട് പതിക്കുന്നത് വീഡിയോയില്‍ കാണാം. ഈ സമയത്ത് റോഡില്‍ നിരവധി വിനോദ സഞ്ചാരികളെയും കാണാം. അവരില്‍ ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും മറ്റുചിലര്‍ പരിഭ്രാന്തരായി നിലവിളിച്ച് ഓടുന്നതും വീഡിയോയില്‍ കാണാം. റോഡില്‍ നിറെയെ കല്ലുകളും മണ്ണും വീണ് കുന്ന് കൂടിയതിനെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More

തിരുവനന്തപുരം: ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെതിരെ ഭിക്ഷ യാചിച്ച് സമരം നടത്തിയ ഇടുക്കി ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടിക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടിൻ്റെ നിർമ്മാണം പൂർത്തിയായി. കെ.പി.സി.സി.  പ്രസിഡൻ്റ്  കെ. സുധാകരനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജൂലൈ 12ന് വൈകീട്ട് 3ന് നടക്കുന്ന ചടങ്ങിൽ കെ. സുധാകരൻ ഭവനത്തിന്റെ താക്കോൽ മറിയക്കുട്ടിക്ക് കൈമാറും. സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടി താമസിച്ചിരുന്നത് ഇരുന്നൂറേക്കറിൽ മകൾ പ്രിൻസിയുടെ വീട്ടിലാണ്. കാലഹരണപ്പെട്ട ഈ വീട് പൊളിച്ചാണ് 650 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചത്. ഇതിനായി 5 ലക്ഷം രൂപ കഴിഞ്ഞ ജനുവരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. വെറും വാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും പാവപ്പെട്ടവന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്നവരുടെ ഹൃദയവികാരമാണെന്നും സുധാകരന്‍ പറഞ്ഞു.

Read More

കോഴിക്കോട്: സി.പി.എം. കുന്ദമംഗലം ഏരിയാ സെക്രട്ടറി പി. ഷൈപു പാർട്ടി അനുഭാവിയെ തെറി വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മറ്റൊരു അനുഭാവിയെ ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചു എന്നു പറഞ്ഞാണ് ഏരിയാ സെക്രട്ടറിയുടെ ഭീഷണി. ഷൈപു ഫോണിലൂടെ മോഹനൻ എന്ന അനുഭാവിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ പരസ്യപ്പെടുത്തണമെന്നു ഭീഷണിപ്പെടുത്തിയാണ് ഫോൺ കോൾ. തോന്ന്യാസം എഴുതുന്നത് നിർത്തിയില്ലെങ്കിൽ കണ്ണടിച്ചുപൊട്ടിക്കുമെന്നാണു മോഹനനു നേരെയുള്ള ഭീഷണി. ”പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ അവിടെ വന്ന് ഞാൻ അടിക്കും. ഞാനാരാണെന്ന് അപ്പോൾ നിനക്കറിയാം” – എന്നാണ് ഫോണിൽ പറയുന്നത്. അടിച്ചു കണ്ണ് പൊട്ടിക്കുമെന്നാണ് ബാലകൃഷ്ണനു നേരെയുള്ള ഭീഷണിയും. ബാലകൃഷ്ണനും ഷൈപുവും തമ്മിലുള്ള വാക്കുതർക്കത്തിൻ്റെ വിഡിയോയാണ് പ്രചരിക്കുന്നത്. ഒരു പേടിയുമില്ലെന്നാണ് ഭീഷണിക്ക് ബാലകൃഷ്ണൻ്റെ മറുപടി. ”നിങ്ങൾക്കെന്നെ കൊല്ലാം. കൊന്നാൽ അന്നുതന്നെ മറുപടി ഉണ്ടാകും. എനിക്ക് 73 വയസ്സായി ഇനി ജീവിക്കണമെന്നില്ല. പണം കക്കാനും മോഷ്ടിക്കാനും നീയൊക്കെ ഇന്നല്ലേ നേതാവായത്” എന്നും വിഡിയോയിൽ ചോദിക്കുന്നു. സാമ്പത്തിക…

Read More

കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും എൽ.ഡി.എഫ്. വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോര്‍ന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മാവൂരിൽ കേരള കർഷക തൊഴിലാളി യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ മുസ്‌ലിം വോട്ട് ഏകീകരണം ദൂരവ്യാപക പ്രത്യാഘാത മുണ്ടാക്കും. വിശ്വാസികളോടും അവിശ്വാസികളോടുമൊപ്പം നിൽക്കുന്ന നിലപാടാണ് സി.പി.എമ്മിന്. വിശ്വാസികൾ വർഗീയവാദികളല്ല. വര്‍ഗീയവാദികൾ വിശ്വാസികളുമല്ല. ക്ഷേത്രങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആർ.എസ്.എസല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. കഴിഞ്ഞ തവണ ബി.ജെ.പിയെ താഴെയിറക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന പ്രചാരണം തിരിച്ചടിയായി. ഇത്തവണ ഇന്ത്യ സഖ്യം ജയിക്കണമെന്ന് മറ്റു സംസ്ഥാനങ്ങളിൽ സി.പി.എം. പ്രചാരണം നടത്തി. 52 സീറ്റുകളിൽ മത്സരിക്കുന്ന സി.പി.എമ്മും ചുരുങ്ങിയ സീറ്റുകളിൽ മത്സരിക്കുന്ന സി.പി.ഐയും ജയിച്ചാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിന് മാറ്റം വരുമോയെന്ന് ന്യൂനപക്ഷങ്ങളുൾപ്പെടെ ചിന്തിച്ചു. ഇപ്പോഴത്തെ അപകടത്തെ നേരിടാൻ കോൺഗ്രസാണ് നല്ലതെന്ന് ന്യൂനപക്ഷങ്ങൾ ചിന്തിച്ചു. അതാണ് അവര്‍ക്ക് കേരളത്തിൽ നേട്ടമായത്. വടകരയിലും കോഴിക്കോട്ടും യു.ഡി.എഫിന് ഭൂരിപക്ഷം…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി നടന്ന അതിക്രമങ്ങൾ നിയമസഭയിൽ ചൂണ്ടിക്കാട്ടി കെ കെ രമ എം എൽ എ. വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യാനുള്ള ഉപക്ഷേപത്തിന് അനുമതി തേടിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് രമ സർക്കാരിനെ രുക്ഷമായി വിമർശിച്ചത്. സർക്കാർ ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കിതയ്ക്കുകയുമാണെന്ന് കെ കെ രമ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ സർക്കാരിന് വേണ്ടി മന്ത്രി വീണാ ജോർജായിരുന്നു സഭയിൽ മറുപടി നൽകിയത്. ഇതിനെയും രമ വിമർശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്നത് സർക്കാർ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്നതിന്റെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യമെന്നും രമ പറഞ്ഞു. https://youtu.be/q05cgQy_JIU ‘അരൂരിലെ ദളിത് പെൺകുട്ടിക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്? അവർ സിപിഎം പ്രവർത്തകർ ആയതുകൊണ്ടാണോ?. പ്രതികൾ പാർട്ടിക്കാരാണെങ്കിൽ സംരക്ഷിക്കുകയും കുടപിടിക്കുകയും ചെയ്യുന്നു. കുസാറ്റിലെ സിൻഡിക്കേറ്റ് അംഗം പി ജെ ബേബി കലോത്സവ ഗ്രീൻ റൂമിൽ വച്ച് പെൺകുട്ടിയ്ക്ക് നേരെ അതിക്രമം…

Read More

തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. രാത്രി എട്ടുമണിയോടെയുണ്ടായ തീപിടിത്തം പത്തുമണി കഴിഞ്ഞിട്ടും അണയ്ക്കാനായിട്ടില്ല. ഗോഡൗണ്‍ ഒഴിഞ്ഞ സ്ഥലത്തായതുകൊണ്ടു തീ മറ്റിടത്തേക്ക് പടര്‍ന്നിട്ടില്ല. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ച് യൂണിറ്റിലധികം ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. വന്‍തോതിലുള്ള സാമ്പത്തിക നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Read More

മോസ്കോ: റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി സമ്മാനിച്ചു. റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കാനുള്ള നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. https://youtube.com/shorts/0qFrQ_gjjPw?si=0ARqulCPj0JWS2AL റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി തുറന്ന ചർച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുട്ടികൾ ഉൾപ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയിൽ ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും മോദി പുടിനോട് നേരിട്ട് പറഞ്ഞു. മോദി ഇന്നലെ പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി ആഞ്ഞടിച്ചിരുന്നു. ഇതാദ്യമായാണ് തൻറെ റഷ്യൻ യാത്ര ലോകം ഇങ്ങനെ ഉറ്റുനോക്കുന്നതെന്ന് മോദി പറഞ്ഞപ്പോൾ പുടിൻ പുഞ്ചിരിച്ചു കൊണ്ടാണ് അതിനോട്…

Read More

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ സം​സ്ഥാ​ന​ത്തെ​വി​ടെ​യും ഓ​ടാ​ൻ ക​ഴി​യും വി​ധം ‘സ്​​റ്റേ​റ്റ്​ വൈ​ഡ്’ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ. ​ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യു​ടെ (എ​സ്.​ടി.​എ) 10ന്​ ​ചേ​രു​ന്ന യോ​ഗം വി​ഷ​യം പ​രി​ഗ​ണി​ക്കും. ഓ​ട്ടോ​റി​ക്ഷ മേ​ഖ​ല​യി​ലെ സി.​ഐ.​ടി.​യു​വി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ എ​സ്.​ടി.​എ യോ​ഗ അ​ജ​ണ്ട​യി​ൽ വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ അ​ത​ത്​ ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ്​ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ടാ​ൻ പെ​ർ​മി​റ്റ്​ ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം സ​മീ​പ ജി​ല്ല​യി​ൽ 20 കി​ലോ​മീ​റ്റ​ർ ദൂ​രം കൂ​ടി ഓ​ടാം എ​ന്ന വാ​ക്കാ​ലു​ള്ള അ​നു​മ​തി​യും. സാ​​ങ്കേ​തി​ക സൗ​ക​ര്യം ഒ​ട്ടു​മി​ല്ലാ​ത്ത പ​ഴ​യ​കാ​ല ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്താ​ണ്​ പെ​ർ​മി​റ്റു​ക​ൾ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്.​ ഇ​പ്പോ​ഴു​ള്ള ഓ​ട്ടോ​ക​ളെ​ല്ലാം അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള​താ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പെ​ർ​മി​റ്റ്​ സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ലാ​ക്ക​ണ​മെ​ന്നു​മാ​ണ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം. പ​ഴ​യ​കാ​ല ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഡ്രൈ​വ​റു​ടെ സീ​റ്റി​ന്​ താ​​​ഴെ​യാ​യാ​ണ്​ എ​ൻ​ജി​ൻ. ഒ​രു മ​ണി​ക്കൂ​ർ ഓ​ടു​മ്പോ​ഴേ​ക്കും എ​ൻ​ജി​ൻ ചൂ​ടാ​വു​ക​യും വാ​ഹ​നം നി​ർ​ത്തി​​ ഇ​ടേ​ണ്ടി വ​രു​ക​യും ചെ​യ്യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ന്ന്​ അ​ത​ത്​ ജി​ല്ല​ക​ളി​ൽ പെ​ർ​മി​റ്റ്​…

Read More

മോസ്കോ: ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിന് റഷ്യയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാദ്യമായാണ് തൻറെ റഷ്യൻ യാത്ര ലോകം മുഴുവൻ ഉറ്റു നോക്കുന്നത്. ഇന്നലെ യുക്രൈൻ വിഷയത്തിൽ തുറന്ന ചര്‍ച്ച നടന്നു. ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടു. കീവിൽ കുട്ടികളുടെ മരണം വേദനാജനകമാണ്. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ ജീവൻ നഷ്ടമാകുന്നത് അതീവ ദുഖഃകരമാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിലെ തര്‍ക്കത്തിന് ചര്‍ച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. യുദ്ധത്തിൻറെ മൈതാനത്ത് ഒരു പരിഹാരവും ഉണ്ടാക്കാൻ കഴിയില്ല. ഇന്നലെ പ്രസിഡൻറ് പുടിനുമായി സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ച നടത്തി. പുടിനുമായുള്ള ചർച്ചയിൽ പല ആശയങ്ങളും ഉയർന്നു. തൻറെ അഭിപ്രായം പുടിൻ കേട്ടത് സന്തോഷകരമെന്നും നരേന്ദ്രമോദി പറഞ്ഞു.

Read More