Author: News Desk

തിരുവനന്തപുരം : ബഹ്റൈൻ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന എഴുത്തു കാരനും സാമൂഹ്യ പ്രവർത്തകനായ നൗഷാദ് മഞ്ഞപ്പാറയെ ഇൻഡോ അറബ് ഫ്രണ്ട്ഷിപ് സെന്റർ പുരസ്കാരം നൽകി ആദരിച്ചു . ഖുബൂസ്, യാത്രകൾ പറഞ്ഞ ഹൃദയകഥകൾ എന്നീ പുസ്തകങ്ങൾ രചിച്ച നൗഷാദ് മഞ്ഞപ്പാറക്ക് ഐ എ എഫ് സിയുടെ പുരസ്കാരം സ്പീക്കർ എ.എൻ ഷംഷീർ നൽകുകയുണ്ടായി . ചടങ്ങിൽ സെക്രട്ടറി ജനറൽ മുഹമ്മദ് ബഷീർ ബാബു അധ്യക്ഷത വഹിച്ചു. വിദേശ മലയാളികൾ കേരളത്തിലെ നട്ടെല്ല് ആണെന്നും ഇവിടുത്തെ വികസന പ്രവർത്തനങ്ങളിൽ അവർ മുൻപന്തിയിൽ ആണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു . അഡ്വ. ഷബീന റഹീം, എസ്.കമാലുദ്ദീൻ , നസറുള്ള നൗഷാദ് , ഹാരിസ് തടിക്കാട് , പ്രദീപ് മധു തുടങ്ങിയവർ പങ്കെടുത് സംസാരിച്ചു . എം.മുഹമ്മദ് മാഹിൻ സ്വാഗതവും ആസിഫ് നന്ദിയും പറഞ്ഞു.

Read More

മ​നാ​മ: ന​വീ​ക​രി​ച്ച റി​ഫ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബിൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ നഗരവികസന പ്രക്രിയയെ പിന്തുണയ്ക്കുന്ന കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂ​ണ്ടി​ക്കാ​ട്ടി. സെൻട്രൽ മാർക്കറ്റുകളും പാർപ്പിട മേഖലകൾക്ക് ചുറ്റുമുള്ള വാണിജ്യ ഔട്ട്‌ലെറ്റുകളും പോലുള്ള സുപ്രധാന സൗകര്യങ്ങൾ ഒരുക്കുന്നത് ഉപഭോക്താക്കളുടെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്ന് ഉപപ്രധാനമന്ത്രി വ്യ​ക്​​ത​മാ​ക്കി. വ്യാപാരികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള ചെറുകിട, ഇടത്തരം വ്യവസായ ഉടമകൾക്ക് അവരുടെ ഭക്ഷ്യ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും പ്രാദേശിക വ്യാപാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതികൾ അവസരമൊരുക്കുന്നുവെന്ന് ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ഊന്നിപ്പറഞ്ഞു. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക്, ദക്ഷിണ ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ, സതേൺ ഏരിയ മുനിസിപ്പൽ കൗൺസിൽ…

Read More

ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി മതസ്പർദ്ധയുളവാക്കുന്ന സന്ദേശങ്ങൾ തടയാൻ മുന്നറിയിപ്പുമായി കേന്ദ്രം. വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. പ്രതിഷ്ഠ ചടങ്ങിൽ നിന്ന് വിട്ടുനില്‍ക്കുന്ന പ്രതിപക്ഷ നേതാക്കൾ വിവിധ സംസ്ഥാനങ്ങളിൽ ക്ഷേത്ര ദർശനം നടത്തും. ദില്ലി സർക്കാരും തിങ്കളാഴ്ച രണ്ടര വരെ അവധി പ്രഖ്യാപിച്ചു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ രാജ്യത്തുടനീളം ആഘോഷത്തിന് തയ്യാറെടുക്കുകയാണ് സംഘപരിവാർ സംഘടനകൾ. പ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ പ്രാർത്ഥനയ്ക്കാണ് സംഘടനകൾ ഒരുങ്ങുന്നത്. പലയിടത്തും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും  ജയ്ശ്രീരാം എന്നെഴുതിയ പതാകകൾ ബിജെപിയും വിശ്വഹിന്ദു പരിഷത്തും വിതരണം ചെയ്യുന്നുണ്ട്. അലിഗഡിലെ വ്യാപാരികൾ തയ്യാറാക്കിയ നാനൂറ് കിലോ ഭാരമുള്ള പ്രതീകാത്മക പൂട്ടും താക്കോലും അയോധ്യയിൽ എത്തിച്ചു എൻഡിഎ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി നല്‍കി. ദില്ലിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചു. അതേസമയം,…

Read More

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കെതിരെയും കാസർകോട്ട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ജനങ്ങൾ ഡിവൈഎഫ്ഐക്ക് ഒപ്പം അണിനിരന്നു. കാസർകോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ്‌ ഇ പി ജയരാജൻ അവസാന കണ്ണിയായി. വൈകിട്ട്‌ നാലരയ്‌ക്ക്‌ ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന്‌ മനുഷ്യച്ചങ്ങല തീർത്ത്‌ പ്രതിജ്ഞ എടുത്തു. തുടർന്ന്‌ പ്രധാനകേന്ദ്രങ്ങളിൽ നടന്ന പൊതുസമ്മേളനത്തിൽ നേതാക്കൾ ജനങ്ങളെ അഭിസംബോധന ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് സംസ്ഥാനത്ത് ഉടനീളം മനുഷ്യച്ചങ്ങലയുടെ ഭാഗമായത്. ലക്ഷങ്ങൾ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു. സമൂഹത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളിൽപെടുന്ന ആളുകൾ ചങ്ങലയുടെ ഭാഗമായി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കേന്ദ്രകമ്മറ്റിയംഗങ്ങളായ വിജയരാഘവൻ, എം എ ബേബി, തോമസ് ഐസക്, സംവിധായകൻ ആഷിഖ് അബു അടക്കം ചങ്ങലയുടെ ഭാഗമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും വീണ വിജയനും തലസ്ഥാനത്ത്…

Read More

ചെന്നൈ: ഇത്തവണത്തെ രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അർജുൻ ഇളയരാജ എന്നയാൾ ആണ് രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണം എന്ന ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. അവധിയുടെ കാര്യത്തിൽ നിർദേശം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതി അർജുൻ ഇളയരാജയുടെ ഹർജി തള്ളിക്കളഞ്ഞു. ഹർജിക്കാരന് വേണമെങ്കിൽ സർക്കാരിനെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി.

Read More

മനാമ: ഐ വൈ സി സി സെൻട്രൽ കമ്മറ്റിയുടെ വാർഷിക ആഘോഷ പരിപാടിയായ യൂത്ത് ഫെസ്റ്റ് 2024 ന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു, മാർച്ച് ആദ്യ വാരം നടത്താൻ ഉദ്ദേശിക്കുന്ന യൂത്ത് ഫെസ്റ്റിനു മുന്നോടിയായി നിരവധി പ്രചാരണ പരിപാടികൾ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഫാസിൽ വട്ടോളി, ആക്റ്റിങ് സെക്രട്ടറി ഷിബിൻ തോമസ്, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു,യൂത്ത്‌ ഫെസ്റ്റ് ജനറൽ കൺവീനർ ആയി വിൻസു കൂത്തപ്പള്ളിയെയും ഫൈനാൻസ് കമ്മറ്റി കൺവീനർ ആയി മുഹമ്മദ്‌ ജസീലിനെയും പ്രോഗ്രാം കമ്മറ്റി കൺവീനർ ആയി ഹരി ഭാസ്കറിനെയും മാഗസിൻ കമ്മറ്റി കൺവീനർ ആയി ജിതിൻ പരിയാരത്തെയും റിസപ്‌ഷൻ കമ്മറ്റി കൺവീനർ ആയി ഷംഷാദ് കാക്കൂറിനെയും ആണ് തെരെഞ്ഞെടുത്തത്.

Read More

മനാമ: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു പോകുന്ന അബ്ദുൽ ഖാദർ പൂവാറിന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സംഘടനാ പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. പ്രവാസത്തിൻ്റെ തിരക്കുകൾക്കിടയിലും വായനക്കും പഠനത്തിനും അദ്ദേഹം സമയം കണ്ടെത്തുകയുണ്ടായി. നിരവധി ആളുകളുമായി സൗഹൃദം സ്ഥാപിക്കുവാനും അവരെയും താൻ ചെയ്യുന്ന സേവനപ്രവർത്തനങ്ങളിൽ ഭഗവാക്കാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചവർ ഓർമ്മിച്ചു. പ്രസിഡൻ്റ് സുബൈർ.എം.എം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കേന്ദ്ര സമിതി അംഗങ്ങളായ ഖാലിദ്.സി, അഹമ്മദ് റഫീഖ്, ജാസിർ പി.പി, അബ്ദുൽ ഹഖ്, മനാമ ഏരിയ പ്രസിഡൻ്റ് മുഹമ്മദ് മുഹിയുദ്ദീൻ, അബ്ദുൽ ഗഫൂർ മൂക്കുതല, എ.എം.ഷാനവാസ്, യൂനുസ് സലീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അബ്ദുൽ ഖാദർ പൂവാർ മറുപടി പ്രസംഗം നടത്തി. സിഞ്ചിലെ ഫ്രന്റ്‌സ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പിൽ പ്രസിഡന്റ്‌ സുബൈർ എം.എം അദ്ദേഹത്തിന് മൊമെന്റോ നൽകി. ജനറൽ സെക്രട്ടറി സഈദ് റമദാൻ…

Read More

മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നൂറോളം കേന്ദ്രങ്ങളിൽ നടന്നുവരുന്ന എസ് കെ എസ് എസ് എഫ് മനുഷ്യജാലികയുടെ ഭാഗമായി പതിനേഴാമത്തെ സംഗമമാണ് ബഹ്റൈനിൽ സംഘടിപ്പിക്കുന്നത്. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായും , സമസ്തയുടെ കീഴിലുള്ള ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്നും മത ഭൗതിക സമന്വയ പഠനം പൂർത്തിയാക്കിയ ബഹുഭാഷാ പണ്ഡിതനും വാഗ്മിയും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയുമായ അൻവർ മുഹ്‌യുദ്ധീൻ ഹുദവി രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിൻറെ കരുതൽ എന്ന പ്രമേയത്തെ അധികരിച്ച് സംസാരിക്കും. എസ് കെ എസ് എസ് എഫ് ബഹ്റൈൻ മനുഷ്യജാലിക 2024 ന്റെ പ്രോസ്റ്റർ ഡോക്ടർ സാലിം ഫൈസി കൊളത്തൂർ എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് നൽകിക്കൊണ്ട് നിർവഹിച്ചു തുടർന്ന് ഏരിയ പ്രചരണവുമായി ചലോ ജാലികയും നടക്കും. പ്രസ്തുത പരിപാടിയിൽ ബഹ്റൈനിലെ മറ്റു മത…

Read More

ഒമാൻ: ബിനാമി വ്യാപരം തടയുന്നതിന്റെ ഭാഗമായി കമ്പനികളിലും സ്ഥാപനങ്ങളിലും ശക്തമായ പരിശോധന നടത്തും. ഇത് കൂടാതെ ഒമാനിൽ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കുന്ന നിയമം ശക്തമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചില ഉത്തരവുകൾ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇത് ശക്തമായി പാലിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവുകൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു. ഒമാനിലുള്ള എല്ലാ കമ്പനികളും സ്ഥാപനങ്ങളും ഒമാനിലെ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻറസ്ട്രി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ വലിയ വലിയ ദൂഷ്യ ഫലങ്ങൾ ആണ് ഇത് ഉണ്ടാക്കുന്നത്. ബിനാമി വ്യാപരം പ്രദേശിക മാർക്കറ്റിനെ വലിയ തരത്തിൽ ബാധിക്കും. വാണിജ്യ മേഖലയിലെ വ്യാജവും അതു തൊഴിൽ മാർക്കറ്റിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് നിയമം കർശനമാക്കാൻ ഒമാൻ തീരുമാനിച്ചത്. ചെറുകിട ഇടത്തരം സംരംഭകർ ഐക്യരൂപമില്ലാത്ത മത്സരങ്ങൾ ഒഴിവാക്കുക, നികുതി തട്ടിപ്പ് അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയുക…

Read More

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ അഹ്മദി, അൽ ഫർവാനിയ ഗവർണറേറ്റുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ ചൂതാട്ടത്തിലേർപ്പെട്ട 30 പ്രവാസികളെ അറസ്റ്റ് ചെയ്തു. പണം, മൊബൈൽ ഫോണുകൾ, ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. കൂടാതെ, അൽ അഹ്മദിയിൽ മദ്യം നിർമ്മിച്ച ഏഴ് വിദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉൾപ്പെടെയാണ് അറസ്റ്റിലായത്. മദ്യം നിർമ്മിക്കാനുപയോഗിച്ച ഉപകരണങ്ങൽ, 181 ബാരൽ മദ്യം, നാല് ഡിസ്റ്റിലേഷൻ ഉപകരണങ്ങൾ എന്നിവയടക്കം പിടികൂടി. അറസ്റ്റിലായവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറും. അതേസമയം കഴിഞ്ഞ വർഷം രാജ്യത്തെ റെസിഡൻസ്, തൊഴിൽ നിയമങ്ങൾ ലംഘിച്ച 42,000 പേരെയാണ് കുവൈത്തിൽ നിന്ന് നാടുകടത്തിയത്.

Read More