Author: News Desk

പാലക്കാട്∙ കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകൾക്ക് അത്യാവശ്യ ഫണ്ട് പേ‍ാലും വൈകിപ്പിക്കുന്നതിനു പിന്നിൽ, സിപിഐയുടെ വകുപ്പുകൾ മോശമെന്നു വരുത്തിത്തീർക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണെന്നു സിപിഐ ലേ‍ാക്കൽ സമ്മേളനങ്ങളിൽ ചർച്ച. സപ്ലൈകേ‍ാ ഗോഡൗണുകൾ പൂട്ടാനും പകരം, സഹകരണവകുപ്പു സ്ഥാപനങ്ങളിൽ മുഴുവൻ സംവിധാനവും ഒരുക്കാനുമാണു സിപിഎം ശ്രമം. ഭൂരിഭാഗം വരുന്ന സാധാരണക്കാർക്കുവേണ്ട പദ്ധതികൾ അവഗണിച്ച് വരുമാനമുള്ളവർക്കു കൂടുതൽ വരുമാനം ലഭിക്കുന്ന നടപടികളാണു സിപിഎം നടപ്പാക്കുന്നതെന്ന വിമർശനവും സമ്മേളനങ്ങളിൽ ശക്തമാണ്. കമ്യൂണിസ്റ്റ് ആദർശത്തിനു വിരുദ്ധമാണു സർക്കാരിന്റെ പല നടപടികളും. സിവിൽ സപ്ലൈസ് മുഖേന അരിയും പലവ്യഞ്ജനങ്ങളും വിതരണത്തിനും നെല്ലുസംഭരണത്തിനും കൃത്യമായി പണം അനുവദിക്കാതെ, സിപിഐക്കെതിരെയുള്ള ധനവകുപ്പിന്റെ നടപടി എൽഡിഎഫിനെ മെ‍ാത്തത്തിൽ ബാധിക്കുമെന്ന് സിപിഎം തിരിച്ചറിയണം. ഈ വകുപ്പുകൾ മികച്ച രീതിയിലായാൽ അതിന്റെ ഏറ്റവും വലിയ ഗുണഭേ‍ാക്താവു സിപിഎമ്മാണ്. റവന്യുവിലും ഇടപെടൽ ശക്തമാണ്. ഭൂരിഭാഗത്തിന്റെ നിത്യജീവിതം വിഷമത്തിലാക്കുന്ന നടപടികളിൽ നിന്നു സർക്കാർ പിന്മാറണമെന്നു പല സമ്മേളനങ്ങളും ആവശ്യപ്പെടുന്നു. ബ്രൂവറിക്കും വൻകിട നിർമാണത്തിനും പ്രാധാന്യം നൽകുമ്പേ‍ാൾ കർഷകന്റെ പ്രശ്നങ്ങളിൽ ഫലപ്രദമായി…

Read More

കൊച്ചി: റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ SHO എ എൽ യേശുദാസ്. ആറ് ഗ്രാം കഞ്ചാവാണ് ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. വേടനെ വൈദ്യപരിശോധനയ്ക്ക് അടക്കം വിധേയമാക്കും. ഒമ്പത് ലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രോഗ്രാമിൽ നിന്നും ലഭിച്ച പണമാണിതെന്നാണ് വേടൻ മൊഴി നൽകിയത്. വേടനൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്ന 9 പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കണിയാമ്പുഴയിലെ വേടൻ താമസിച്ചിരുന്ന ഫ്ലാറ്റ്.കഴിഞ്ഞദിവസം ഫ്ലാറ്റിൽ ബാച്ചിലർ പാർട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നാണ് പൊലീസ് വേടന്‍റെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. തുടര്‍ന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് വേടന്‍റെ റാപ്പ് ഷോ സര്‍ക്കാര്‍ ഒഴിവാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ ഇടുക്കിയിലെ നാലാം വാര്‍ഷികാഘോഷ പരിപാടിയിൽ നിന്നാണ് വേടന്‍റെ റാപ്പ് ഷോ ഒഴിവാക്കിയത്.

Read More

കൊച്ചി: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊച്ചിയിലെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് ഏഴ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വേടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഫ്ളാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ പത്ത് മണിയോടെയാണ് പൊലീസ് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധന നടക്കുമ്പോൾ വേടൻ ഫ്ളാറ്റിലുണ്ടായിരുന്നുവെന്നാണ് വിവരം. ഒമ്പത് പേരടങ്ങുന്ന സംഘമായിരുന്നു അവിടെ ഉണ്ടായിരുന്നത്. തൃശൂർ സ്വദേശിയാണ് വേടൻ. ഇന്നലെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് രണ്ടു പ്രമുഖ യുവ സംവിധായകരും അവരുടെ സുഹൃത്തും പിടിയിലായിരുന്നു. യുവസംവിധായകരായ ഖാലിദ് റഹ്മാനും (35) അഷറഫ് ഹംസയുമാണ് (46) കൊച്ചിയിൽ പിടിയിലായത്. ഇരുവരെയും ഫെഫ്ക ‌ഡയറക്ടേഴ്സ് യൂണിയൻ സസ്പെൻ‌ഡ് ചെയ്തു. തിയേറ്ററിൽ പ്രദർശനം തുടരുന്ന ‘ആലപ്പുഴ ജിംഖാന’യുടെ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാണ പങ്കാളിയുമാണ് ഖാലിദ് റഹ്മാൻ. തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. തമാശ, ഭീമന്റെ വഴി,…

Read More

തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ സംരംഭക ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി നാരായണദാസ് പിടിയില്‍. കൊടുങ്ങല്ലൂര്‍ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാത്രിതന്നെ ഇയാളെ കൊടുങ്ങല്ലൂര്‍ എത്തിക്കും എന്നാണ് വിവരം. കേസിലെ ഒന്നാംപ്രതിയാണ് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നാരായണദാസിനെ പ്രതിചേര്‍ത്ത് കേസില്‍ എക്‌സൈസ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. 2023 ഫെബ്രുവരി 27-നാണ് അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ഷീലാ സണ്ണിയെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പരിശോധനയില്‍ ഷീലയുടെ ബാഗില്‍നിന്ന് എല്‍എസ്ഡി സ്റ്റാമ്പിന് സമാനമായ വസ്തുക്കള്‍ കണ്ടെടുത്തു. ഇതോടെ അറസ്റ്റിലായ ഷീല 72 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. രാസപരിശോധനയില്‍ സ്റ്റാമ്പില്‍ മയക്കുമരുന്നിന്റെ സാന്നിധ്യമില്ലെന്ന കണ്ടെത്തലിന് പിന്നാലെ ഇവര്‍ കുറ്റവിമുക്തയായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷീലയെ നാരായണദാസ് ചതിയില്‍ പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് ഇയാളെയും കേസില്‍ പ്രതിയാക്കിയത്. പിന്നാലെയാണ് ഷീല കേസുമായി…

Read More

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിയെ വിലക്കിയ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റക്കെടുത്തത്. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു കേന്ദ്ര കമ്മറ്റിയംഗം ശ്രീമതി യോഗത്തിനെത്തിയത്. അപ്രതീക്ഷിതമായാണ് യോഗത്തിൽ മുഖ്യമന്ത്രി വിലക്ക് അറിയച്ചത്. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ യോഗത്തിൽ ആരും എതിർത്തില്ല. എന്നാൽ വിവാദമായപ്പോൾ മുഖ്യമന്ത്രിയെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പിന്തുണച്ചു. കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിൽ പികെ ശ്രീമതി പ്രവര്‍ത്തിക്കേണ്ടത് ദില്ലിയിലാണെന്നായിരുന്നു എംവി ഗോവിന്ദൻ വിശദീകരിച്ചത്. എന്നാൽ എംവി ഗോവിന്ദൻറെ ന്യായീകരണത്തിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. 75 വയസ് പ്രായപരിധി കർശനമാക്കിയപ്പോഴാണ് പികെ ശ്രീമതി സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായത്. പിണറായി വിയജയനടക്കം സംസ്ഥാന നേതൃത്വത്തിന് അത്ര താൽപര്യം ഇല്ലാതിരുന്നിട്ടും മധുര പാർട്ടി കോൺഗ്രസിൽ ശ്രീമതിക്ക് ഇളവുകിട്ടി. മഹിള അസോസിയേഷൻ പ്രസിഡന്‍റ് എന്ന നിലയിലായിരുന്നു ഇളവ് അനുവദിച്ചത്. സംഘടനാ രീതിപ്രകാരം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ കീഴ് കമ്മിറ്റികളിൽ പങ്കെടുക്കുന്നതാണ് രീതി. ക്ഷണപ്രകാരം…

Read More

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ക്ലിഫ് ഹൗസിലും രാജ് ഭവനിലും ബോംബ് വയ്ക്കുമെന്നാണ് സന്ദേശമെത്തിയത്. ധനകാര്യ സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും ഇമെയിലിലേക്കാണ് സന്ദേശമെത്തിയത്. തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. രണ്ടര മണിക്കൂറിനുളളിൽ സ്‌ഫോ‌‌ടനം നടക്കുമെന്നാണ് സന്ദേശത്തിലുളളത്. ബോംബ് ഭീഷണിയുളള സ്ഥലങ്ങളിൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധയിൽ നിന്ന് സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന തരത്തിലുളള സന്ദേശമെത്തിയിരുന്നു. എല്ലാ സന്ദേശങ്ങളും എത്തിയത് ഒരു മേൽവിലാസത്തിൽ നിന്നാണെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. ഇന്നലെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണിയുണ്ടായിരുന്നു. വിമാനത്താവളത്തിലെ മാനേജറുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. റെയിൽവേ സ്റ്റേഷനിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരത്തെ ഹിൽട്ടൺ ഗാർഡൻ ഹോട്ടലിലും ആക്കുളത്തെ ഗോകുലം…

Read More

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയതിന് പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ. ഡോണ്‍ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉള്‍പ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ ചാനലിനും നിരോധനമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രകോപനപരവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം. നിരോധിക്കപ്പെട്ട ചാനലുകള്‍ക്ക് ഏകദേശം 63 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ടെന്നാണ് വിലയിരുത്തല്‍. എആര്‍വൈ ന്യൂസ്, ബോള്‍ ന്യൂസ്, റാഫ്തര്‍, സുനോ ന്യൂസ് തുടങ്ങിയ പ്രമുഖ പാകിസ്ഥാന്‍ വാര്‍ത്താ ചാനലുകളും ഇര്‍ഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമര്‍ ചീമ, മുനീബ് ഫാറൂഖ് തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന യൂട്യൂബ് ചാനലുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ദി പാകിസ്ഥാന്‍ റഫറന്‍സ്, സമ സ്‌പോര്‍ട്‌സ്, ഉസൈര്‍ ക്രിക്കറ്റ്, റാസി നാമ എന്നിവയും നിരോധിച്ചിട്ടുണ്ട്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ആഗോള മാധ്യമമായ ബിബിസി പഹല്‍ഗാം…

Read More

മനാമ: ചരിത്രകാരൻ എം ജി എസ് നാരായണന്റെ വിയോഗത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. 1932 ൽ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ജനിച്ച, കാലിക്കറ്റ് സർവകലാശാലയിലെ ചരിത്ര വിഭാഗം തലവനായും ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്‌റ്റോറിക് കൗൺസിലിന്റെ തലവനായും,വിവിധ മേഖലകളിൽ സ്വന്തമായ അടയാളങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ചരിത്രത്തിലുള്ള ആഴത്തിലുള്ള അറിവും, അനുഭവങ്ങളും അധ്യാപനത്തിലുള്ള കഴിവും ചരിത്രയഥാർത്തിത്യങ്ങളെ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യാനും ചരിത്ര പഠനങ്ങളെ ജനകീയ വത്കരിക്കാനും സാധിച്ചു.ഇരുനൂറി ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ നിര്യാണം കേരളീയ പൊതു സമൂഹത്തിനു തീരാനഷ്ടമാണെന്ന് എം ജെ പി എ പ്രസിഡന്റ്‌ ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.

Read More

മനാമ: പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട് )മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണവും നോർക്ക -ക്ഷേമ നിധി ക്ലാസും സംഘടിപ്പിച്ചു. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ 150 ലേറെ പേർ പങ്കെടുത്തു. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. ലഹരിക്കെതിരായ ബോധവൽക്കരണ സെഷന് ഡോക്ടർ രാഹുൽ അബ്ബാസ് നേതൃത്വം നൽകി. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, ലഹരിയിലേക്ക് നയിക്കുന്ന ജീവിത സാഹചര്യങ്ങൾ, ലഹരി ഉപയോഗിക്കുന്നവരിൽ കാണുന്ന ലക്ഷണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു പ്രസ്തുത സെഷൻ. തുടർന്ന് സർക്കാർ പദ്ധതികളായ നോർക്ക -പ്രവാസി ക്ഷേമ നിധി ആനുകൂല്ല്യങ്ങൾ,രജിസ്ട്രേഷൻ , സർക്കാരിൽ നിന്ന് സഹായങ്ങൾ ലഭിക്കുവാനുള്ള നടപടി ക്രമങ്ങൾ എന്നിവയെ കുറിച്ചുള്ള സെഷന് സാമൂഹ്യ പ്രവർത്തകനും കെ എം സി സി വൈസ് പ്രസിഡണ്ടുമായ എ.പി ഫൈസൽ നേതൃത്വം നൽകി. പാക്ട് ചീഫ് കോർഡിനേറ്റർ…

Read More

മനാമ: പോപ്പ് ഫ്രാൻസിസിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ചുകൊണ്ട് സൽമാനിയ നബീൽ ഗാർഡനിൽ കൂടിയ അനുശോചന യോഗത്തിൽ വേൾഡ് മലയാളീ കൗൺസിലിന്റെ ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ അനുശോചന പ്രമേയം അവതരിപ്പിച്ചു, ഗ്ലോബൽ ഭാരവാഹികളായ ജെയിംസ് ജോൺ, ബാബു തങ്ങളത്തിൽ, വൈസ് ചെയർമാൻ വിനോദ് നാരായണൻ, ട്രഷറർ ഹരീഷ് നായർ, വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, ഡോ. ഡെസ്മണ്ട് ഗോമസ്, വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ സുജിത്ത്, വൈസ് പ്രസിഡന്റ് ഉഷ സുരേഷ്, സെക്രട്ടറി അനു അലൻ, യൂത്ത് വിംഗ് ഭാരവാഹികളായ രസ്ന സുജിത്ത്, ബിനോ വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുജിത്ത് കൂട്ടാല, വിജേഷ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അശരണർക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തുകയും, തന്റേതുമാത്രമായ വേറിട്ട മാർഗ്ഗങ്ങളിലൂടെ ലോക സമാധാനത്തിനും ഐക്യത്തിനും മാനവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുകയും സമാധാനത്തിന്റെ സന്ദേശം നൽകുകയും ചെയ്ത മഹാനായ ഇടയൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണം ലോകജനതയ്ക്ക് തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്…

Read More