- കേരളത്തില്‍ നിന്നുള്ള വിമാനക്കമ്പനി അല്‍ഹിന്ദ് എയറിന് കേന്ദ്രാനുമതി; ആകാശത്ത് ഇനി പുത്തന്‍ ചിറകുകള്
- പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു
- കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്
- പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്
- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
- പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു.
- കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
Author: News Desk
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തത് സ്വാഗതം ചെയ്യുന്നതായി കെ സുധാകരൻ. ഇത് പാർട്ടിയെടുത്ത തീരുമാനമാണ്. രാജിവെക്കുമ്പോൾ മറ്റ് സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ വനിതാ നേതാക്കളുടെ ആവശ്യം അവർക്കുള്ള അവകാശമാണെന്നും കെ സുധാകരൻ പറഞ്ഞു. രാഹുൽ രാജിവെക്കണം എന്ന അഭിപ്രായം തനിക്കില്ലെന്നും ഇപ്പോൾ പാർട്ടിയെടുത്ത തീരുമാനം സ്വാഗതാർഹമാണെന്നുമാണ് കെ സുധാകരൻ വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ സസ്പെൻഡ് ചെയ്തത്. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. അതേസമയം, ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് അറിവില്ലെന്ന് കെ സുധാകരൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. രാഹുൽ മാങ്കൂട്ടത്തിൽ എത്രയും വേഗം രാജിവെക്കണമെന്നാണ്…
വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പുമടക്കം 15 സാധനങ്ങൾ, സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; കിറ്റ് നൽകുക 6 ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക്
തിരുവനന്തപുരം: സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎൽ, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിവയാണ്…
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടിയെടുത്ത് പാര്‍ട്ടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിഷ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ സാധ്യതയില്ല. അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളിൽ നിന്നും സൂചനയുണ്ട്. ആരോപണം പുറത്തു വന്നതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചിരുന്നു.
സനയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം, പ്രസിഡന്റിന്റെ കൊട്ടാരത്തിലും ബോംബ് വര്‍ഷം
സന: യമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചു. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാ ക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവര്‍ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലിനു നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ് പ്രതികരിച്ചിരിക്കുന്നത്. ഹൂതി ഭരണകൂടത്തിന്റെ സൈനിക നീക്കങ്ങള്‍ നടത്തുന്ന ഒരു സൈനിക കേന്ദ്രത്തിനുള്ളിലാണ് പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഒരു ഡസനോളം വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായും നാല് ലക്ഷ്യസ്ഥാനങ്ങളിലായി ബോംബുകള്‍ അടക്കം 30-ല്‍ അധികം ആയുധങ്ങള്‍ ഉപയോഗിച്ചതായും ഐഡിഎഫ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇസ്രയേല്‍ ആക്രമണം ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഹൂതികള്‍ പ്രതികരിച്ചു. പ്രസിഡന്‍ഷ്യല്‍ ആസ്ഥാനത്ത് നിലവില്‍ ജീവനക്കാരില്ല. ഇസ്രയേല്‍ സനായില്‍ നടത്തിയ ആക്രമണത്തിന്റെ ഒരു ഭാഗം വ്യോമ പ്രതിരോധ സേന നിര്‍വീര്യമാക്കിയെന്നും ഹൂതികള്‍ പ്രതികരിച്ചു
ബഹ്റൈൻ എ. കെ. സി. സി. യുടെ അക്ഷരക്കൂട്ട്, എന്ന പ്രതിമാസ അക്ഷര സ്നേഹികളുടെ കൂട്ടായ്മ ബഹ്റൈനിലെ പ്രവാസി എഴുത്തുകാരി ഷീജ ചന്ദ്രൻ, സ്വന്തം കവിത ചൊല്ലിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ വെല്ലുവിളികൾ കൊണ്ട്, ബഹ്റൈനിൽ ഹൗസ് മെയ്ഡ് ആയി ജോലി ചെയ്യുകയാണ് കവിയത്രിയായ ഷീജ ചന്ദ്രൻ. വയനാ തൽപരരും എഴുത്തുമോഹികളുമായവരുടെ പ്രതിമാസ കൂടിച്ചേരലാണ് അക്ഷരക്കൂട്ട്. അക്ഷരക്കൂട്ട് കൺവീനർ ജോജി കുര്യൻ അധ്യക്ഷനായിരുന്നു. എഴുത്തിന്റെയും വായനയുടെയും സംശുദ്ധി മാത്രം പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു കൂട്ടായ്മയായിരിക്കും അക്ഷരക്കൂട്ടെന്ന് ജോജി കുര്യൻ പറഞ്ഞു. വിവിധ മത രാഷ്ട്രീയ സാമൂഹ്യ തലങ്ങളിലെ, എല്ലാവരെയും പങ്കെടുപ്പിക്കുന്ന എ. കെ.സി.സി.യുടെ അക്ഷരക്കൂട്ട് വൻ വിജയമാകട്ടെ എന്ന് സന്തോഷ്.കെ.നായർ അഭിപ്രായപ്പെട്ടു. വിനോദ് ആറ്റിങ്ങൽ, ഹരീഷ് നായർ, അജിത്ത് കുടുംബ സൗഹൃദ വേദി, ജോസഫ്. വി. എം. ഷിനോയ് പുളിക്കൻ, എ.കെ.സി.സി പ്രസിഡണ്ട് ചാൾസ് ആലുക്ക, ജനറൽ സെക്രട്ടറി ജീവൻ ചാക്കോ, വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ, ബഹ്റൈനിലെ പ്രമുഖ സിനിമ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ വീതവും വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുമാണ് ആശുപത്രിയിലുള്ളത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുള്ള അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. സഹോദരനും അനയ കുളിച്ച അതേ കുളത്തില്‍ കുളിച്ചുവെന്നാണ് വിവരം. നിലവില്‍ ഏഴ് വയസുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ളവരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും പതിനൊന്ന് വയസുകാരിയും ഉണ്ട്. ഇവരുള്‍പ്പെടെ എട്ട് പേരാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രോഗത്തിന്റെ ഉറവിടം കൃത്യമായി മനസിലാക്കാന്‍ കഴിയാത്തത് ആരോഗ്യ വകുപ്പിന് ആശയങ്കയുണ്ടാക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന കുളത്തിലോ പുഴയിലോ കുളിച്ചാലാണ് രോഗം വരാനുള്ള സാധ്യതയുള്ളത്. എന്നാല്‍ ചികിത്സയിലുള്ള മൂന്ന് മാസം…
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി മുറവിളി; ഗ്രൂപ്പ് വ്യത്യാസമില്ലാതെ കൂട്ടത്തോടെ രാജി ആവശ്യവുമായി നേതാക്കൾ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കൂട്ടത്തോടെ നേതാക്കള്‍. രാജിയില്ലെങ്കിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കണം. ഉചിതമായി തീരുമാനം ഉചിതമായ സമയത്തെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം നേതാക്കളുമായി സണ്ണി ജോസഫ് കൂടിയാലോചന തുടരുകയാണ് പാര്‍ട്ടിയുടെ ഏക വനിതാ എംഎൽഎയായ ഉമാ തോമസും വനിതാ നേതാക്കളും രാഹുൽ രാജി വേക്കണമെന്ന ആവശ്യവുമായി പരസ്യമായി രംഗത്തെത്തി. പൊതുരംഗത്ത് നിന്നടക്കം രാഹുൽ മാങ്കൂട്ടത്തിൽ മാറി നിൽക്കണമെന്ന് ഷാനിമോള്‍ ഉസ്മാനും രാജി വേണമെന്ന് ബിന്ദു കൃഷ്ണയും ആവശ്യപ്പെട്ടു. പ്രതിസന്ധി കടന്ന് തിളങ്ങുന്ന പ്രതിച്ഛായയുമായി പാര്‍ട്ടി തിരികെ വരാൻ രാഹുലിന്‍റെ രാജി അനിവാര്യമെന്നാണ് നേതാക്കളുടെ അഭിപ്രായം. കൂടിയാലോചനകളിൽ പ്രധാന നേതാക്കളും രാജി കൊണ്ടേ രക്ഷയുള്ളൂവെന്ന് നിലപാട് നേതൃത്വത്തെ അറിയിച്ചു. ഇനിയും വെളിപ്പെടുത്തലുകള്‍ വന്നാൽ പാര്‍ട്ടിക്ക് കൂടുതൽ ക്ഷതമുണ്ടാകുമെന്നതിനാൽ രാജി ആവശ്യപ്പെടണമെന്ന് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുന്‍ഷിയെയും സണ്ണി ജോസഫിനെയും…
കെട്ടിടങ്ങളിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ രണ്ടാം ഘട്ട എ.ഐ. സംവിധാനം: എസ്.എൽ.ആർ.ബി. കരാർ ഒപ്പുവെച്ചു
മനാമ: കെട്ടിടങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും നിയമലംഘനങ്ങളും കണ്ടെത്താനള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനത്തിൻ്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനായി ബഹ്റൈനിലെ സർവേ ആൻ്റ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ (എസ്.എൽ.ആർ.ബി) അന്താരാഷ്ട്ര കമ്പനിയായ എയ്റ്റോസ്കിയുമായി കരാറിൽ ഒപ്പുവെച്ചു.ഡിജിറ്റൽ സംവിധാനങ്ങളുടെ വികാസത്തെയും സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനെയും പിന്തുണയ്ക്കുന്ന പ്രധാന പദ്ധതികളിലൊന്നാണിതെന്ന് എസ്.എൽ.ആർ.ബി. പ്രസിഡന്റ് ബാസിം ബിൻ യാക്കോബ് അൽ ഹാമർ പറഞ്ഞു. എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പ്രക്രിയകൾ കൂടുതൽ കാര്യക്ഷമമാക്കാനും ഡാറ്റ കൃത്യത മെച്ചപ്പെടുത്താനും തീരുമാനമെടുക്കൽ വേഗത്തിലാക്കാനും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും സഹായിക്കും. ഇത് ഗവൺമെന്റ് പ്രോഗ്രാമിന് (2023 – 2026) അനുസൃതമാണ്,ബ്യൂറോയ്ക്കുള്ളിൽ എ.ഐ. സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുകയും പ്രാദേശികവൽക്കരിക്കുകയും ചെയ്യുക, സിസ്റ്റം ആന്തരികമായി പ്രവർത്തിപ്പിക്കാനും വികസിപ്പിക്കാനുമുള്ള പ്രാദേശിക കഴിവുകൾ വളർത്തിയെടുക്കുക എന്നിവയാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അദ്ദേഹംപറഞ്ഞു.
മനാമ: പുതുതായി നിയമിതരായ ഗവർണറേറ്റ്സ് ജനറൽ കോ- ഓർഡിനേറ്റർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ, കാപ്പിറ്റൽ ഗവർണർ ഷെയ്ഖ് ഖാലിദ് ബിൻ ഹുമൂദ് ബിൻ അബ്ദുല്ല അൽ ഖലീഫ, നോർത്തേൺ ഗവർണർ ഹസ്സൻ അബ്ദുല്ല അൽ മദനി, കാപ്പിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ കേണൽ അമ്മാർ അൽ സയ്യിദ് എന്നിവർക്ക് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ സ്വീകരണം നൽകി.ഗവർണർമാരെ മന്ത്രി അഭിനന്ദിക്കുകയും ദേശീയ കടമകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ അവർക്ക് വിജയം ആശംസിക്കുകയും ചെയ്തു.സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കാനും പൗരരുമായുള്ള ഇടപെടൽ ശക്തിപ്പെടുത്താനും അവരുടെ ആവശ്യങ്ങൾ അവലോകനം ചെയ്യാനും ബന്ധപ്പെട്ട സേവന അധികാരികളുമായി സഹകരിച്ച് പദ്ധതികളുടെ തുടർനടപടികൾ സ്വീകരിക്കാനും സമർപ്പിതവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മനാമ: ബാക്ക്-ടു-സ്കൂൾ സീസണിനോടനുബന്ധിച്ച് ബഹ്റൈനിൽ ന്യായമായ വിലയ്ക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ വ്യവസായ- വാണിജ്യ മന്ത്രാലയം നിരവധി സംരംഭങ്ങൾ ആരംഭിച്ചു.സ്റ്റേഷനറി, യൂണിഫോം, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചർ, ഭക്ഷ്യവസ്തുക്കൾ തുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട സാധനങ്ങൾക്ക് കിഴിവുകൾ നൽകാൻ ചില്ലറ വ്യാപാരികളെ ക്ഷണിച്ചുകൊണ്ട് ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റ് ‘ഉപഭോക്തൃ സുഹൃത്ത്’ പദ്ധതിക്ക് തുടക്കമിട്ടു. ഈ പരിപാടി 2025 നവംബർ വരെ നീണ്ടുനിൽക്കും.കുടുംബങ്ങൾക്ക് വൈവിധ്യമാർന്ന ഇനങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഉൽപ്പന്ന ഗുണനിലവാരം, ന്യായവില, ലഭ്യത എന്നിവ നിരീക്ഷിക്കാൻ ഒരു വിശാലമായ പരിശോധനാ പദ്ധതിയും മന്ത്രാലയം പ്രഖ്യാപിച്ചു.ബാക്ക്-ടു-സ്കൂൾ സീസൺ പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണെന്ന് മന്ത്രാലയം പറഞ്ഞു.
