- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
- പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു.
- കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
- റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്
- പ്രവാസികളുടെ ബിരുദം പരിശോധിക്കാന്‍ കമ്മിറ്റി: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- എസ്ഐആര്‍: ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞു, തൃശൂരും പാലക്കാടും വന്‍ വ്യത്യാസം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്നിന്നുള്ള സ്ലിപ്പ് റോഡിലെ ഒരു വരി വ്യാഴാഴ്ച മുതല്‍ അടച്ചിടും
Author: News Desk
കൂട്ടാളികളെക്കുറിച്ച് വിവരങ്ങള്‍ നല്കി; ബഹ്റൈനില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ ഇന്ത്യക്കാരന് ശിക്ഷ ഇളവ്
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ 15 വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ട ഇന്ത്യക്കാരന് അപ്പീല്‍ കോടതി ശിക്ഷ ഇളവ് നല്കി. കൂട്ടുപ്രതികളെക്കുറിച്ച് വിവരം നല്കി അന്വേഷണത്തില്‍ പോലീസുമായി സഹകരിച്ചതിന്റെ പേരിലാണ് ഈ ഇളവ്.രാസ ലഹരിവസ്തുക്കള്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവരികയും കൈവശം വെക്കുകയും ചെയ്ത കുറ്റത്തിന് കഴിഞ്ഞ ജൂണിലാണ് ഇയാള്‍ പിടിയിലായത്. വിസിറ്റ് വിസയില്‍ ബഹ്റൈനിലെത്തിയ ഇയാള്‍ മനാമ സൂഖിലെ ഒരു ടൈലറിംഗ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. അവിടെ വെച്ച് മയക്കുമരുന്ന് കച്ചവടക്കാരായ രണ്ടു പാക്കിസ്ഥാനികളെ പരിചയപ്പെടുകയും പിന്നീട് അവരുടെ സംഘത്തില്‍ ചേരുകയും ചെയ്തു.അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാള്‍ മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പോലീസിന് നിര്‍ണായക വിവരങ്ങള്‍ നല്കി. ഇത് അന്വേഷണത്തിന് സഹായകരമായി. കീഴ്ക്കോടതി ഇയാള്‍ക്ക് 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചിരുന്നു. ഇതാണ് അപ്പീല്‍ കോടതി റദ്ദാക്കിയത്. എന്നാല്‍ മയക്കുമരുന്ന് ഉപയോഗിച്ച കേസില്‍ കീഴ്ക്കോടതി ഇയാള്‍ക്ക് ഒരു വര്‍ഷം തടവും തുടര്‍ന്ന് നാടുകടത്താനും വിധിച്ചത് അപ്പീല്‍ കോടതി ശരിവെച്ചു.
മനാമ: ബഹ്റൈനിലെ ഹഫീറയിലെ ബ്ലോക്ക് 995ല്‍നിന്ന് സതേണ്‍ മുനിസിപ്പാലിറ്റി 3,180 ടണ്‍ മാലിന്യം നീക്കം ചെയ്തു.212 ട്രക്കുകളിലായാണ് മാലിന്യം നീക്കം ചെയ്തത്. മാലിന്യ സംസ്കരണ സ്ഥാപനമായ ഉര്‍ബാസറിന്റെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെയാണ് ഈ പ്രവൃത്തി നടന്നത്.മേഖലയില്‍ ശുചിത്വ നിലവാരം വര്‍ധിപ്പിക്കാനും ജനവാസ മേഖലയുടെ ഭംഗി മെച്ചപ്പെടുത്താനുമുള്ള പദ്ധതിയുടെ ഭാഗമായാണിതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
നിമിഷ പ്രിയ വധശിക്ഷ; മാധ്യമ വാർത്തകൾ വിലക്കണമെന്ന കെ എ പോളിന്റെ ഹർജി തള്ളി സുപ്രീംകോടതി, സര്‍ക്കാരിനെ വിമര്‍ശിച്ച് കെ എ പോള്‍
ദില്ലി: നിമിഷ പ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വിലക്കണമെന്ന ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ കെ എ പോളിന്റെ ഹർജി തള്ളി സുപ്രീംകോടതി. കേന്ദ്ര സർക്കാരിന് ആവശ്യമുണ്ടെങ്കിൽ സമീപിക്കുമെന്ന് പോളിനോട് കോടതി പറഞ്ഞു. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ജയിൽ നിന്ന് ലഭിച്ചത് എന്ന പേരിൽ കെ എ പോൾ കോടതിയിൽ ചില രേഖകൾ ഇന്ന് ഹാജരാക്കി. അതേസമയം, സര്‍ക്കാറിനെ വിമര്‍ശിച്ച് കെ എ പോള്‍ രംഗത്തെത്തി. ഏഴ് ദിവസത്തിനകം സർക്കാർ നിമിഷ പ്രിയ മോചിപ്പിച്ചില്ലെങ്കിൽ താൻ വീണ്ടും ഇടപെടുമെന്ന് കെ എ പോൾ മാധ്യമങ്ങളോട് പ്രതികരിച്ചു. നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിമിഷ തനിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ കണ്ടത്. കാന്തപുരത്തെയും ആക്ഷൻ കൗൺസിലിലെ മറ്റ് ആളുകളും മാധ്യമങ്ങളുമായി സംസാരിക്കുന്നത് വിലക്കണമെന്ന് നിമിഷ ആവശ്യപ്പെട്ടുവെന്നും കെ എ…
ഡ്രീം ഇലവനുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ച് ബിസിസിഐ, ഏഷ്യാ കപ്പിൽ ഇന്ത്യ കളിക്കുക സ്പോണ്‍സറില്ലാതെ
മുംബൈ: ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ്‍സര്‍മാരായ ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പായ ഡ്രീം ഇലവനുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ച് ബിസിസിഐ. പണം വച്ചുള്ള ഓൺലൈൻ ഗെയിമുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിച്ചുകൊണ്ടുള്ള ‘പ്രൊമോഷൻ ആൻഡ് റെഗുലേഷന് ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ ബിസിസിഐയും ഡ്രീം ഇലവനുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ഇന്നാണ് ബിസിസിഐ കരാര്‍ റദ്ദാക്കിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഭാവിയില്‍ ഇത്തരം സ്ഥാപനങ്ങളുമായി സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഏര്‍പ്പെടില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വാര്‍്തതാ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു. ഡ്രീം ഇലവനുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ അടുത്തമാസം നടക്കുന്ന ഏഷ്യാ കപ്പില്‍ സ്പോണ്‍സറില്ലാതെയാകും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. ടൊയോട്ട അടക്കമുള്ള വമ്പന്‍ ബ്രാന്‍ഡുകള്‍ ഇന്ത്യൻ ടീമിന്റെ ജേഴ്സി സ്പോൺസര്ഷിപ്പില് താല്പര്യം അറിയിച്ചിട്ടുണ്ട്. നേരത്തെ ഡ്രീം ഇലവന് ഹേമങ് അമിന്‍ ബിസിസിഐ ആസ്ഥാനത്തെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനുശേഷമാണ് ബിസിസിഐ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഔദ്യോഗികമായി റദ്ദാക്കിയതായി അറിയിച്ചത്. …
ദീപാവലിക്ക് മുമ്പെത്തും, പുതിയ ജിഎസ്ടി നിരക്കുകൾ സെപ്റ്റംബർ 22 നകം പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്
ദില്ലി: ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം അധികം വൈകാതെ പുതിയ ജിഎസ്ടി നികുതി സ്ലാബുകൾ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷയായ ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 3,4 തിയതിതളിൽ നടക്കും. സെപ്റ്റംബർ 22 നകം പുതിയ ജിഎസ്ടി നികുതി സ്ലാബുകൾ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. ഒക്ടോബറില്‍ വരുന്ന ദീപാവലിക്ക് മുന്‍പായി വിപണിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കണം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം ലഭിച്ചു ഏകദേശം അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ വിജ്ഞാപനങ്ങൾ പുറത്തിറക്കുമെന്നാണ് സൂചന. ഓഗസ്റ്റ് അവസാനത്തോടെ വരുന്ന ഗണേശ ചതുര്‍ത്ഥിയും ഓണവുമാണ് ഉത്സവകാലത്തിന്റെ തുടക്കം കുറിക്കുന്നത്. ഇത് ക്രിസ്മസ് വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് കമ്പനികള്‍ക്ക് മികച്ച വില്‍പ്പന ലഭിക്കാറുണ്ട്.നിലവിലുള്ള നാല് സ്ലാബ് ഘടനയില്‍ നിന്ന് 12% ഉം 28% ഉം ഒഴിവാക്കി പുതിയ രണ്ട് നിരക്ക് ഘടനയിലേക്ക് മാറാന്‍ ആണ് പദ്ധതി. പുതിയ…
ദർഷിതയുടേത് ക്രൂരകൊലപാതകം, വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചു, മോഷണം പോയത് 30 പവൻ സ്വർണം, സുഹൃത്ത് പിടിയിൽ
കണ്ണൂർ: കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദർഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് ഉപയോഗിച്ചതെന്നാണ് സൂചന. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർഷിതയുടെ സുഹൃത്ത് സിദ്ധരാജു കർണാടക പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്. സ്വർണവും പണവും നഷ്ടപ്പെട്ട ദിവസമാണ് ദർഷിത വീട് പൂട്ടി കർണാടകയിലേക്ക് പോയത്. സ്വർണവും പണവും കവർന്നതിന് പിന്നിൽ ദർഷിതയും സുഹൃത്തുമെന്നാണ് പൊലീസിന്റെ സംശയം.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തത് സ്വാഗതം ചെയ്യുന്നതായി കെ സുധാകരൻ. ഇത് പാർട്ടിയെടുത്ത തീരുമാനമാണ്. രാജിവെക്കുമ്പോൾ മറ്റ് സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ വനിതാ നേതാക്കളുടെ ആവശ്യം അവർക്കുള്ള അവകാശമാണെന്നും കെ സുധാകരൻ പറഞ്ഞു. രാഹുൽ രാജിവെക്കണം എന്ന അഭിപ്രായം തനിക്കില്ലെന്നും ഇപ്പോൾ പാർട്ടിയെടുത്ത തീരുമാനം സ്വാഗതാർഹമാണെന്നുമാണ് കെ സുധാകരൻ വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ സസ്പെൻഡ് ചെയ്തത്. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. അതേസമയം, ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് അറിവില്ലെന്ന് കെ സുധാകരൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. രാഹുൽ മാങ്കൂട്ടത്തിൽ എത്രയും വേഗം രാജിവെക്കണമെന്നാണ്…
വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പുമടക്കം 15 സാധനങ്ങൾ, സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; കിറ്റ് നൽകുക 6 ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക്
തിരുവനന്തപുരം: സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎൽ, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിവയാണ്…
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടിയെടുത്ത് പാര്‍ട്ടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിഷ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ സാധ്യതയില്ല. അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളിൽ നിന്നും സൂചനയുണ്ട്. ആരോപണം പുറത്തു വന്നതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചിരുന്നു.
സനയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം, പ്രസിഡന്റിന്റെ കൊട്ടാരത്തിലും ബോംബ് വര്‍ഷം
സന: യമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചു. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാ ക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവര്‍ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലിനു നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ് പ്രതികരിച്ചിരിക്കുന്നത്. ഹൂതി ഭരണകൂടത്തിന്റെ സൈനിക നീക്കങ്ങള്‍ നടത്തുന്ന ഒരു സൈനിക കേന്ദ്രത്തിനുള്ളിലാണ് പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഒരു ഡസനോളം വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായും നാല് ലക്ഷ്യസ്ഥാനങ്ങളിലായി ബോംബുകള്‍ അടക്കം 30-ല്‍ അധികം ആയുധങ്ങള്‍ ഉപയോഗിച്ചതായും ഐഡിഎഫ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇസ്രയേല്‍ ആക്രമണം ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഹൂതികള്‍ പ്രതികരിച്ചു. പ്രസിഡന്‍ഷ്യല്‍ ആസ്ഥാനത്ത് നിലവില്‍ ജീവനക്കാരില്ല. ഇസ്രയേല്‍ സനായില്‍ നടത്തിയ ആക്രമണത്തിന്റെ ഒരു ഭാഗം വ്യോമ പ്രതിരോധ സേന നിര്‍വീര്യമാക്കിയെന്നും ഹൂതികള്‍ പ്രതികരിച്ചു
