Author: News Desk

തിരുവനന്തപുരം: പിഎസ്എൽവി സി 62 വിക്ഷേപണം നാളെ നടക്കും. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ദൗത്യം. 2026ലെ ആദ്യ വിക്ഷേപണ ദൗത്യത്തിനാണ് ഇസ്രോ സജ്ജമായിരിക്കുന്നത്. 2025 മേയിലെ പരാജയശേഷമുള്ള പിഎസ്എൽവിയുടെ തിരിച്ചുവരവാണിത്. ഇഒഎസ് എൻ വൺ അന്വേഷയടക്കം പതിനാറ് പേ ലോഡുകളാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമെന്ന് പറയുമ്പോഴും അന്വേഷ ഒരു തന്ത്രപ്രധാന ഉപഗ്രഹമാണ്. ഹൈപ്പർസ്പെക്ട്രൽ ഇമേജിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഉപഗ്രഹം ഭൗമ നിരീക്ഷണത്തിൽ മുതൽക്കൂട്ടാകും. അന്വേഷയ്ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളിൽ യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്. ബഹിരാകാശത്ത് ചെന്ന ശേഷം തിരികെ ഭൂമിയിലേക്ക് വരുന്ന സ്പാനിഷ് സ്റ്റാർട്ടപ്പായ ഓർബിറ്റൽ പാരഡൈമിന്‍റെ കിഡ് ആണ് മറ്റൊരു ശ്രദ്ധേയ പേലോഡ്. ഇന്ത്യൻ കമ്പനിയായ ഓർബിറ്റ് എയിഡിന്‍റെ ആയുൽസാറ്റ് എന്നൊരു ചെറു ഉപഗ്രഹവും ദൗത്യത്തിന്‍റെ ഭാഗമാണ്. ബഹിരാകാശത്ത് വെച്ച്…

Read More

മനാമ: ഡിപി വേൾഡ് ഐസിസി പുരുഷ ടി20 ലോകകപ്പ് ട്രോഫിക്ക് ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശവും പ്രചോദനവും ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐഎസ്ബി) ക്യാമ്പസിലെ വിദ്യാർത്ഥികളിൽ പകർന്നു നൽകിയായിരുന്നു ഇന്ന് രാവിലെ നടന്ന പര്യടനം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി (ഐസിസി) സഹകരിച്ച് ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബിസിഎഫ്) സംഘടിപ്പിച്ച ഈ സംരംഭം, അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശം നാടെങ്ങും അലയടിക്കാനും പുതു തലമുറയിലെ കളിക്കാരെയും ആരാധകരെയും പ്രചോദിപ്പിക്കാനും ലക്ഷ്യമിടുന്നു. പ്രോജക്ട് ലീഡ് ജോസഫ് മാർട്ടസും ബിസിഎഫ് എക്സിക്യൂട്ടീവുകളും അടങ്ങുന്ന സന്ദർശക സംഘത്തെ സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, സ്‌കൂൾ അംഗം ബിജു ജോർജ് , പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ…

Read More

ന്യൂഡൽഹി: ഇന്ത്യക്കെതിരെ വിനാശകരമായ ആക്രമണങ്ങൾ നടത്താൻ ആയിരക്കണക്കിന് ചാവേറുകൾ സജ്ജമാണെന്ന ഭീഷണിയുമായി ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ. യുഎൻ ഭീകരനായി പ്രഖ്യാപിച്ച അസ്ഹറിന്റേതെന്ന് കരുതപ്പെടുന്ന ഒരു ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏത് നിമിഷവും ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറാൻ തന്റെ പക്കൽ വൻ സൈന്യമുണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. പുറത്തുവന്ന ഓഡിയോ റെക്കോർഡിംഗിൽ മസൂദ് അസ്ഹർ പറയുന്നത്, ചാവേറുകൾ ഒന്നോ രണ്ടോ നൂറോ അല്ല, ആയിരത്തിലധികം പേർ തയ്യാറായി നിൽക്കുകയാണ്. ഇവരുടെ യഥാർത്ഥ എണ്ണം ഞാൻ വെളിപ്പെടുത്തിയാൽ ലോകമാധ്യമങ്ങളിൽ നാളെ വലിയ കോളിളക്കം തന്നെയുണ്ടാകും. രക്തസാക്ഷിത്വം വരിക്കാൻ തയ്യാറായി നിൽക്കുന്ന ഇവരെ തടഞ്ഞുനിർത്താൻ എനിക്ക് ബുദ്ധിമുട്ടാണ് എന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. മസൂദ് അസ്ഹർ ഏറെ കാലമായി പാകിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇന്ത്യക്കെതിരായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എന്നാൽ ഈ ഓഡിയോ സന്ദേശത്തിന്റെ ആധികാരികതയോ തീയതിയോ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2019-ന് ശേഷം പരസ്യവേദികളിൽ പ്രത്യക്ഷപ്പെടാത്ത അസ്ഹർ, ഒളിവിൽ ഇരുന്നാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ഏപ്രിൽ…

Read More

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ട്രാ​ഫി​ക് നി​യ​മ​ലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച സ്മാ​ർ​ട്ട് കാ​മ​റ​ക​ൾ പ്രവർത്തനം ആരംഭിച്ചതായി ഓർമ്മപ്പെടുത്തി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്. നിരവധി നി​യ​മ​ലം​ഘനങ്ങളുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്ക് വെച്ച് കൊണ്ടാണ് ജനങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇതുവരെ ബഹ്‌റൈനിലെ വിവിധ ഇടങ്ങളിൽ 500 അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താൻ കഴിവുള്ള കാ​മ​റ​ക​ളാ​ണ് ഇവ. ഇതിലൂടെ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താനും പൊ​തു​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാനും കഴിയുമെന്നാണ് അധികൃതർ പറയുന്നത്. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക,റെ​ഡ് ലൈ​റ്റ് മു​റി​ച്ചു​ക​ട​ക്കു​ക, അമിത വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ക തുടങ്ങിയ വിവിധ നിയമലംഘനങ്ങൾ ഈ കാ​മ​റ​ക​ളിലൂടെ കണ്ടെത്താൻ കഴിയും. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കും. അടുത്തിടെ ബഹ്‌റൈനിൽ റോ​ഡ് നി​യ​മ​ങ്ങ​ൾ പുതുക്കിയിരുന്നു. നി​യ​മ​ലം​ഘ​കർക്ക് കനത്ത പിഴ ശിക്ഷയാണ് പുതിയ നിയമത്തിൽ ഉള്ളത്.

Read More

നിവിൻ പോളി നായകനായി വന്ന ചിത്രമാണ് സര്‍വ്വം മായ. സമീപ കാലത്ത് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താൻ നിവിൻ പോളിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ നിവിൻ പോളി തന്റെ സ്വാഭാവികമായ ട്രാക്കിലേക്ക് തിരിച്ചെത്തി എന്നതാണ് സര്‍വം മായയ്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 125.4 കോടി നേടി വമ്പൻ തിരിച്ചുവരാണ് നിവിൻ പോളി സര്വം മായയിലൂടെ നടത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 62.15 കോടി നെറ്റ് നേടിയിരിക്കുകയാണ് സര്‍വം മായ എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍‌ട്ട് ചെയ്യുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താരയടക്കമാണ് ഇതിനകം സര്‍വ്വം മായ കേരളത്തില്‍ മറികടന്നിരിക്കുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താര 45.31 കോടിയാണ് മലയാളം നെറ്റ് കളക്ഷനായി ആകെ നേടിയത്. വിദേശത്തും സര്‍വ്വം മായ 50 കോടി എന്ന മാന്ത്രിക സംഖ്യ പിന്നിട്ടിരിക്കുകയാണ്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ…

Read More

തിരുവനന്തപുരം: ‘കേരളത്തിനൊരു ബി ജെ പി മുഖ്യമന്ത്രി’ എന്നതാണ് പാർട്ടിയുടെ അടുത്ത പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷാ, അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബി ജെ പി പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ‘മിഷൻ 2026’ ഷാ അവതരിപ്പിച്ചു. ഇന്ന് തലസ്ഥാന നഗരിയിൽ ബി ജെ പി മേയർ ഉണ്ടെങ്കിൽ, നാളെ കേരളത്തിൽ ബി ജെ പി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത കേരളം യാഥാർത്ഥ്യമാകണമെങ്കിൽ ബി ജെ പി അധികാരത്തിൽ വരണമെന്നും അഴിമതിയുടെ കാര്യത്തിൽ എൽ ഡി എഫും യു ഡി എഫും തമ്മിൽ ‘മാച്ച് ഫിക്സിംഗ്’ ആണ് നടക്കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു. ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളി ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെ അമിത് ഷാ കടുത്ത ഭാഷയിൽ വിമർശിച്ചു.…

Read More

എടത്വ: അവധി കഴിഞ്ഞ് വിദേശത്തേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി. എടത്വ കോയിൽമുക്ക് പുത്തൻപറമ്പിൽ ജോസഫ് വർഗീസി (ജോൺസൺ– 60) നെയാണ് കാണാതായത്. ബന്ധുക്കൾ എടത്വ പൊലീസിൽ പരാതി നൽകി. 20 ദിവസത്തെ അവധിക്ക് കഴിഞ്ഞ ഡിസംബർ 17നാണ് ജോൺസൺ നാട്ടിലെത്തിയത്. ആറാം തീയതി മടങ്ങിപ്പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ജനുവരി ഒന്നിന് വീട്ടുകാരുമായുള്ള തർക്കത്തെ തുടർന്ന് ഇദ്ദേഹം വീടുവിട്ടിറങ്ങി. മുൻപും സമാനമായ രീതിയിൽ വീടുവിട്ടിറങ്ങുകയും തിരികെ വരികയും ചെയ്തിരുന്നതിനാൽ വീട്ടുകാർ കാത്തിരുന്നു. എന്നാൽ മടങ്ങിവരാത്തതിനെ തുടർന്ന് മൂന്നാം തീയതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കാണാതാകുമ്പോൾ കൈയിലുണ്ടായിരുന്ന ഫോൺ സ്വിച്ച് ഓഫാണ്. എറണാകുളത്തുനിന്ന് മംഗലാപുരം വഴി വിദേശത്തേക്ക് പോകാനായിരുന്നു എയർ ഇന്ത്യയിൽ ടിക്കറ്റ് എടുത്തിരുന്നത്. ആറാം തീയതി ഇദ്ദേഹം യാത്ര ചെയ്തിട്ടില്ലെന്ന് വിമാനത്താവളങ്ങളിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ആറു മാസം മുൻപ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ജോൺസൺ ശസ്ത്രക്രിയ നടത്തിയിരുന്നു.

Read More

മാവേലിക്കര: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ ജയിലിലടച്ചു. മാവേലിക്കര സബ് ജയിലിൽ 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. അതീവ ഗുരുതരസ്വഭാവത്തിലുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ് ചെയ്ത് റിമാൻഡിലായതെങ്കിലും രാഹുലിന് കുലുക്കമില്ല. ജയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെല്ലുവിളി പോലും നടത്തി. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്‍റെ പക്കലുമുണ്ടെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുൽ വെല്ലുവിളി നടത്തി. ഇന്നലെ അർധ രാത്രി പാലക്കാട് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എ ആർ ക്യാമ്പിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. രാഹുൽ നൽകിയ ജാമ്യ ഹർജി തള്ളിയായിരുന്നു റിമാൻ‍ഡ്. നാളെ വീണ്ടും ജാമ്യഹർജി നൽകാനാണ് നീക്കം. രാഹുലിനെ പൂട്ടിയ നീക്കം അതീവ രഹസ്യം പാലക്കാട് എം…

Read More

ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയില്‍ ബാങ്ക് രേഖകള്‍ കസ്റ്റഡിയിലെടുത്തു. പാസ്ബുക്ക്, ചെക്ക് ഉള്‍പ്പടെ രേഖകളാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് തന്ത്രി നടത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു പരിശോധന. ശനിയാഴ്ച പകല്‍ രണ്ടരയോടെ ഡിവൈഎസ്പി സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ താഴമണ്‍ മഠത്തിലെത്തിയ എട്ടംഗ അന്വേഷണ സംഘം എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന പൂര്‍ത്തിയാക്കി രാത്രി 10.45നാണ് മടങ്ങിയത്. സംഘത്തിനൊപ്പമുണ്ടായിരുന്ന സ്വര്‍ണ മൂല്യനിര്‍ണയക്കാരനെ കൂടാതെ സ്ഥലത്തുനിന്ന് ഒരു സ്വര്‍ണപ്പണിക്കാരനെയും വൈകീട്ട് നാലരയോടെ അന്വേഷണ സംഘം വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലുള്ളവ കൂടാതെ ദക്ഷിണയായി ലഭിച്ച സ്വര്‍ണാഭരണങ്ങളും സംഘം പരിശോധിച്ചു. സ്വര്‍ണത്തിന്റെ മൂല്യം, കാലപ്പഴക്കം എന്നിവയാണ് പരിശോധിച്ചത്. തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും മറ്റ് സാമ്പത്തിക രേഖകളും പരിശോധിച്ചു. ചെങ്ങന്നൂര്‍, പുളിക്കീഴ്, മാന്നാര്‍ സ്റ്റേഷനുകളിലെ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. തന്ത്രിയുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു. അതിനിടെ…

Read More

കുവൈത്ത് സിറ്റി: കുവൈത്തിലെ സുലൈബിയ പ്രദേശത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ കെട്ടിടത്തിൽ തീപിടിത്തം. ഓപ്പറേഷൻസ് റൂമിന് ഇതു സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചതായും ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ നടപടിക്രമങ്ങൾ ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഫയർ ഫോഴ്‌സും എമർജൻസി മെഡിക്കൽ സർവീസസിന്‍റെയും ടീമുകളെത്തി തീ നിയന്ത്രിച്ചു. സംഭവത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും കെട്ടിടത്തിലെ ശുചീകരണ ജോലികൾക്കായി കരാറെടുത്ത ഒരു സ്വകാര്യ കമ്പനിയിലെ നിരവധി ജീവനക്കാർക്കും പരിക്കേറ്റു. ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിനായി അവരെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. സാലിബിയ പൊലീസ് സ്റ്റേഷനിൽ (2026/8) നമ്പർ പ്രകാരം തീപിടിത്തത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ തീപിടുത്തത്തിന്‍റെ കാരണങ്ങൾ അന്വേഷിക്കാനും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാനും ആരംഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

Read More