- ഹെലികോപ്റ്റര്‍ അപകടത്തില്‍ ഏഴ് ഖത്തര്‍-തുര്‍ക്കി സൈനികരുടെ മരണം: ബഹ്റൈന്‍ അനുശോചിച്ചു
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 145 മിസൈലുകളും 246 ഡ്രോണുകളും തകര്‍ത്തു
- ഇറാനിയന്‍ ആക്രമണങ്ങളെക്കുറിച്ചുള്ള ജി 7 പ്രസ്താവനയെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- പൂരം കലക്കിയത് ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്, ഇക്കുറി തെരഞ്ഞെടുപ്പിനിടെ പാചക വാതക അട്ടിമറി നീക്കം, എല്ലാം പൊളിച്ചെന്നും സുരേഷ് ഗോപി
- ‘ആത്മാർത്ഥ പ്രണയമെങ്കിൽ എത്ര അകന്നാലും അവർ ഒന്നിക്കും’; സന്തോഷ വാര്‍ത്ത പങ്കിട്ട് ഭാഗ്യലക്ഷ്മി
- ബഹ്‌റൈൻ പ്രവാസി വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷകൾ എഴുതുവാനുള്ള സൗകര്യം ഒരുക്കണം – ഇന്‍ഡക്സ് ബഹ്‌റൈൻ
- മലപ്പുറം കോട്ട കാക്കാൻ കുഞ്ഞാലിക്കുട്ടി; ഇളകുമോ ലീഗ് ആധിപത്യം? ചരിത്രം അറിയാം
- കെ. മുരളീധരൻ ട്രഷറി ബെഞ്ചിനെ നയിക്കുന്നവരിൽ ഒരാളാവും, വട്ടിയൂർക്കാവിന് മന്ത്രിയുണ്ടാവുമെന്ന് കെ.സി. വേണുഗോപാൽ
Author: News Desk
ഇർഷാദ്,കുക്കു പരമേശ്വരൻ ,ഡോ:ബിജുഎന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നടി.പത്മനാഭന്റെ ചെറുകഥകളായ’സമസ്താലോക’ഇന്നുമുതൽ IFFK യിൽ കാണാം. ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജി, രജിത് രഘു എന്നിവർ നിർമ്മിച്ച ചിത്രം ഷെറി ഗോവിന്ദൻ സംവിധാനം ചെയ്തിരിക്കുന്നു. ഇന്ന് വൈകീട്ട്6 ന് കൈരളിയിൽ ആദ്യ പ്രദർശനംനടക്കും. തുടർന്ന്16/12/25 ന്കൃപ – 915 (AM) 18/12/25ന്ന്യൂ-2-12:30 (PM)ചിത്രം പ്രദർശിപ്പിക്കും.
തിരുവനന്തപുരം ∙ മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ് ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം പിന്നീട്.മെഡിക്കൽ കോളജ് മുറിഞ്ഞപാലം ശാരദ നിവാസിൽപരേതനായ ഗോപിനാഥ പണിക്കരുടെയും (റിട്ട. സ്റ്റാറ്റിസ്ക്സ് ഓഫിസർ, കേരള സർവകലാശാല), രമാദേവിയുടെയും (കേരള സർവകലാശാല മുൻ ഉദ്യോഗസ്ഥ) മകനാണ്. ഭാര്യ: സിന്ധു സൂര്യകുമാർ (എക്സിക്യുട്ടീവ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്). മകൻ: ഇഷാൻ (ശ്രീകാര്യം ഇടവക്കോട് ലക്കോൾ ചെമ്പക സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി). ആഭ്യന്തര വകുപ്പും പൊലീസുമായി ബന്ധപ്പെട്ടും മികച്ച അന്വേഷണാത്മക റിപ്പോർട്ടുകളും ശ്രദ്ധേയമായ സ്കൂപ്പുകളും പുറത്തു ജി.വിനോദ് പുറത്തുകൊണ്ടുവന്നു. എംസി റോഡിൻ്റെ നവീകരണത്തിന് ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതിയുടെ കരാർത്തുക ലഭിക്കാത്തിന്റെ പേരിൽ പതിബെൽ കമ്പനിയുടെ ഉദ്യോഗസ്ഥൻ ലീ സീ ബിൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് മലേഷ്യയിലും ഇതര സംസ്ഥാന ലോട്ടറികളിലെ തട്ടിപ്പ് അന്വേഷിക്കാൻ ഭൂട്ടാനിലേക്കും അന്വേഷണാത്മക വാർത്തകൾക്കായി യാത്ര ചെയ്തു. മികച്ച റിപ്പോർട്ടിങ്ങിനും അന്വേഷണാത്മക വാർത്തകൾക്കും സംസ്ഥാന സർക്കാരിന്റെയും പ്രസ്…
‘ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു’; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
ദില്ലി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ വോട്ട് ചോരി ആരോപണത്തിനെതിരെ ആയുധമാക്കി ബിജെപി. ഫലം അനുകൂലമല്ലാത്തപ്പോഴെല്ലാം ഇവിഎമ്മിനെ കുറ്റം പറയുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും ഫലം അനുകൂലമായപ്പോൾ രാഹുൽ സ്വീകരിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി. ഇരട്ടത്താപ്പ് ജനാധിപത്യത്തെ ദുർബലമാക്കുമെന്നും, സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. ഒഴിവുകഴിവുകളല്ല, തോൽവിയും അംഗീകരിക്കുന്ന നേതാക്കളെയാണ് ജനാധിപത്യത്തിന് വേണ്ടത്. ഈ വിഷയത്തിൽ പ്രതിപക്ഷം ഗൗരവമായ പുനർ ചിന്തനം നടത്തണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു. ഇന്ന് വോട്ട് ചോരിക്കെതിരെ മഹാറാലി കോൺഗ്രസ് ദില്ലിയില് സംഘടിപ്പിക്കുമ്പോഴാണ് ബിജെപി വിമർശനം കടുപ്പിക്കുന്നത്. അമിത് മാളവ്യയുടെ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. എന്തുകൊണ്ടാണ് ഇവിഎമ്മിനെ തന്നെ അവർ ആശ്രയിക്കുന്നതെന്നും ചലഞ്ച് കണക്കിലെടുത്ത് അത് വേണ്ടെന്നു വയ്ക്കാൻ അവർക്ക് കഴിയാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. അഖിലേന്ത്യ നേതൃത്വം നേരത്തെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ എൻഡിഎ വിജയം ലഡുവിന്റെ മുകളിലെ മുന്തിരി പോലെയാണ്. മൊത്തത്തിൽ ബിജെപിക്ക് വലിയ…
സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
മനാമ: വിദ്യാഭ്യാസ മേഖലയിലെ 75 വർഷത്തെ മികവുറ്റ സേവനം പൂർത്തിയാക്കുന്ന ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ ഫെയർ സംഘടിപ്പിക്കുന്നു. ജനുവരി 15, 16 തീയതികളിലാണ് മെഗാ ഫെയർ നടക്കുക.1950ൽ സ്ഥാപിതമായ ഇന്ത്യൻ സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ അതിന്റെ സമ്പന്നമായ പൈതൃകത്തെ ആദരിക്കുകയും, നേട്ടങ്ങൾ ആഘോഷിക്കുകയും, ഭാവിയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി 15നു പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയോടെയാണ് സാംസ്കാരിക ആഘോഷങ്ങൾ ആരംഭിക്കുന്നത്. ജനുവരി 16 ന്, വിദ്യാർത്ഥികളുടെ സാംസ്കാരിക അവതരണങ്ങളോടെ ആഘോഷങ്ങൾ തുടരും. തുടർന്ന് ഇന്ത്യൻ പിന്നണി ഗായകരായ രൂപാലി ജഗ്ഗയും അഭിഷേക് സോണിയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നു അരങ്ങേറും. സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന മേളയിൽ രണ്ട് ദിവസവും പരിപാടികൾ വൈകുന്നേരം 6 മുതൽ രാത്രി 10:30 വരെ നടക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും വിശാലമായ സമൂഹത്തിൽ നിന്നുള്ള കുടുംബങ്ങൾക്കും…
ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്‌റൈൻ പ്രതിഭ
മനാമ : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ പരാജയത്തെ സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ചു ഇടതുപക്ഷം തിരിച്ചുവരുമെന്ന് ബഹ്‌റൈൻ പ്രതിഭ. എല്ലാ മത വർഗീയ ശക്തികളെയും കൂട്ടുപിടിച്ചാണ് കേരളത്തിൽ യുഡിഎഫ് അവരുടെ നില മെച്ചപ്പെടുത്തിയിട്ടുള്ളത്. സമാനതകളില്ലാത്ത ജനക്ഷേമ പ്രവർത്തനങ്ങളും, വികസന പ്രവർത്തനങ്ങളുമാണ് കേരളത്തിലെ ഇടതുമുന്നണി ഗവൺമെന്റ് കേരളത്തിൽ നടപ്പിലാക്കിയത്. എന്നാൽ ഈ മുന്നേറ്റങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ടായി മാറിയില്ല എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഇനിയും കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ജനവിധി വിരൽ ചൂണ്ടുന്നതെന്നും അതിനാവശ്യമായ പ്രവർത്തനങ്ങൾ പാർട്ടിയും, മുന്നണിയും പ്രാദേശികമായി കൂടി പരിശോധിച്ച് വേണ്ട തിരുത്തലുകൾ നടത്തി ഇനിയും പ്രവർത്തിക്കുമെന്നും, അതോടൊപ്പം തന്നെ ബഹ്‌റൈൻ പ്രതിഭയുടെ നേതാക്കളും പ്രവർത്തകരും ആയിരുന്ന കെ. മോഹൻദാസ് (പന്തളം നഗരസഭ) വിനീത് കുമാർ (ആയഞ്ചേരി ഗ്രാമപഞ്ചായത്ത്) എന്നിവർ ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചുവെന്നത്…
തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
വൈഷ്ണ സുരേഷ് : വോട്ടവകാശം തിരിച്ചുപിടിച്ച് ഇടത് കോട്ട തകർത്ത പോരാളി മുട്ടടയിലെ 25 വർഷം പഴക്കമുള്ള ഇടത് കോട്ട തകർത്ത് വൈഷ്ണ സുരേഷ് നേടിയ വിജയം ഒരു രാഷ്ട്രീയ അട്ടിമറി എന്നതിലുപരി, വ്യക്തിഗത പോരാട്ടത്തിൻ്റെ വിജയഗാഥ കൂടിയാണ്. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഉടൻ തന്നെ, മേൽവിലാസം സംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടന്നു. ഇത് തനിക്കെതിരെയുള്ള രാഷ്ട്രീയ നീക്കമാണെന്ന് ആരോപിച്ച വൈഷ്ണ, നിയമപോരാട്ടത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കോടതി ഇടപെടലിലൂടെ വോട്ടവകാശം തിരികെ നേടിയ വൈഷ്ണ, അതേ വാർഡിൽ സിറ്റിങ് കൗൺസിലറെ 397 വോട്ടുകൾക്ക് പരാജയപ്പെടുത്തി. “സത്യം ജയിക്കും” എന്ന് പ്രഖ്യാപിച്ച ഈ ജെൻസി നേതാവ്, നിയമപരമായി എങ്ങനെ പ്രതിരോധം തീർക്കാമെന്ന് പുതിയ തലമുറയ്ക്ക് കാണിച്ചുകൊടുത്തു. റിയ ചീരാംകുഴി : ഓഫ്-റോഡിൽ നിന്ന് ജനകീയ വഴിയിലേക്ക് അധ്യാപിക, ഫാഷൻ ഡിസൈനർ എന്നീ റോളുകൾക്കൊപ്പം ഓഫ്-റോഡ് ജീപ്പ് ഡ്രൈവർ എന്ന സാഹസിക റോൾ കൂടി…
കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ വിവിധയിടങ്ങളിൽ സംഘർഷം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. പാനൂരിൽ വീടുകളിൽ കയറി സിപിഎം പ്രവർത്തകർ വടിവാൾ കൊണ്ട് ആക്രമിച്ചു. വാളുമായി എത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു. യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്ഫോടക വസ്തുക്കളും എറിഞ്ഞു. സിപിഎം പാർട്ടി കൊടികൊണ്ട് മുഖംമൂടിയാണ് അക്രമി സംഘം എത്തിയത്. ഇതിൻ്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. 25 വർഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിൻ്റെ വിജയാഹ്ലാദ പ്രകടനം അങ്ങാടിയിൽ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് പ്രവർത്തകർ തിരിഞ്ഞോടിയതോടെ സിപിഎം പ്രവർത്തകരെത്തി ജനക്കൂട്ടത്തിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ലീഗ് ഓഫീസ് അടിച്ചുതകർത്തു. കൂടാതെ വടിവാളെടുത്ത് വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിക്കുകയുമായിരുന്നു. നിലവിൽ പാറാട്…
‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
ദില്ലി: കേരള തലസ്ഥാനത്ത് താമര വിരിയിക്കാനായതിൽ ദേശീയ തലത്തിൽ ബി ജെ പിക്ക് വലിയ ആഹ്ളാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വലിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. ഇതിനകം എക്സിൽ 4 കുറിപ്പ് പങ്കുവച്ച മോദി, മലയാളത്തിലടക്കം സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും ബി ജെ പി ദേശീയ നേതാക്കളുമെല്ലാം ‘തലസ്ഥാന’ വിജയം ആഘോഷമാക്കിയിട്ടുണ്ട്. എല്ലാവർക്കും പ്രിയം മലയാളത്തിലെ കുറിപ്പ് തന്നെയാണെന്നാണ് പ്രത്യേകത. കേരളത്തിലെ വിജയം ദേശീയ തലത്തിൽ വ്യാപക പ്രചാരണമാക്കിയിരിക്കുകയാണ് ബി ജെ പി നേതാക്കൾ. ‘വികസിത കേരളം’ എന്ന പ്രചരണത്തിലൂന്നിയാണ് കേന്ദ്രമന്ത്രിമാരടക്കമുള്ളവർ വിജയാഘോഷത്തിൽ പങ്കാളികളായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ് സംസ്ഥാനത്തെ തദ്ദേശത്തെരഞ്ഞെടുപ്പിൽ ബി ജെ പി – എൻ ഡി എ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങളെ എന്റെ നന്ദി അറിയിക്കുന്നു. യു ഡി എഫിനെയും എൽ ഡി എഫിനെയും കൊണ്ട് സഹികെട്ടിരിക്കുകയാണു കേരളം. മികച്ച ഭരണം കാഴ്ചവയ്ക്കാനും ഏവർക്കും അവസരങ്ങളുള്ള വികസിത കേരളം കെട്ടിപ്പടുക്കാനും കഴിയുന്ന…
കണ്ണൂര്‍: തലശ്ശേരി നഗരസഭയിലെ കുട്ടിമാക്കൂല്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയും സോഷ്യല്‍ മീഡിയ പോരാളിയുമായ ലസിതപാലക്കല്‍ തോറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ മാത്രമേ ലസിതയ്ക്ക് കഴിഞ്ഞുള്ളൂ. തോറ്റതിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ കുറിപ്പുമായി ലസിത പാലക്കല്‍’ രംഗത്തെത്തി.’സത്യം തോറ്റു, മിഥ്യ വിജയിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പിന്റെ തുടക്കം. കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് നില്‍ക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അവര്‍ കുറിച്ചു. സിപിഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നുവെന്നും ലസിത കൂട്ടിച്ചേര്‍ത്തു. ‘ലസിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം സത്യം തോറ്റു.. മിഥ്യ വിജയിച്ചു…എങ്കിലും സത്യം വിജയിക്കുന്ന വരെ പോരാട്ടം തുടരുംവോട്ട് ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. തോല്‍വിയില്‍ മനംമടുത്തു ഒരിക്കലും വീട്ടില്‍ ഇരിക്കില്ല..ഇനിയും പോരാട്ടം തുടരുക തന്നെ ചെയ്യും. കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് നില്‍ക്കുമ്പോള്‍ തന്നെ ഞാന്‍ തോല്‍ക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു സിപിഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നു രണ്ടാമത് എത്തി താങ്ക്യൂ കുട്ടിമാക്കൂല്‍
‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. സര്‍ക്കാര്‍ നടത്തുന്ന അക്രമം, ധൂര്‍ത്ത്, അഴിമതി എന്നിവയൊക്കെ കേരളത്തിലെ ജനങ്ങള്‍ മനസ്സിലേറ്റി നടക്കുന്നുവെന്നും ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിന്റെ ഫലമെന്നും സുധാകരന്‍ പറഞ്ഞു. ഈ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല ഒമ്പത് വര്‍ഷമായി പിണറായി വിജയന്‍ സംസ്ഥാനം ഭരിക്കുന്നു. സംസ്ഥാനത്തെ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരിടത്തും ഒരു വിഷയത്തിലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല’- സുധാകരന്‍ പറഞ്ഞു. ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാം എന്ന് കരുതിയ സിപിഎമ്മിന് എതിരെയുള്ള കനത്ത പ്രഹരമാണിത്. പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സുധാകരന്‍ പറഞ്ഞു. കൈവിട്ട കോര്‍പ്പറേഷനുകള്‍ തിരിച്ചുപിടിച്ചും മുനിസിപ്പാലിറ്റികളില്‍ ഇരട്ടിയോളം ബ്ലോക്ക് പഞ്ചായത്തുകളില്‍ എതിരാളികളെ പിന്നിലാക്കിയും ഗ്രാമ പഞ്ചായത്തുകളില്‍ അഞ്ഞൂറെണ്ണം നേടിയും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവറിയിച്ചത്.
