Author: News Desk

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന അനുഗ്രഹീത കലാപ്രവർത്തകൻ സുരേഷ് അയ്യമ്പിള്ളിയെ പാലക്കാട് പ്രവാസി അസോസിയേഷൻ ഉപഹാരം നൽകി ആദരിച്ചു. വർത്തമാനകാല ഡിജിറ്റൽ സാങ്കേതികത്വവും മറ്റു പുതിയ രീതികളും വരുന്നതിനുമുമ്പ്,രംഗ സജീകരണരംഗത്തു സുരേഷ് എന്ന നാമം ഒഴിച്ചുകൂടാൻവയ്യാത്ത സാന്നിധ്യമായിരുന്നു. തൻ്റെ കഴിവുകൾ ഒരു പക്ഷവും നോക്കാതെ എല്ലാ സംഘടനകൾക്കും ഉപകാരമായ രീതിയിൽ വിനിയോഗിച്ച സുരേഷ് അയ്യമ്പിള്ളി കലാ പ്രവർത്തന രംഗത്ത് ഒരു മാതൃകയും ആയിരുന്നു. അദ്ദേഹത്തിന് തൻ്റെ കഴിവുകൾ ഇനി നാട്ടിലും വിനിയോഗിക്കാനും,കുടുംബത്തോടൊപ്പം ഒരു സന്തോഷകരമായ ജീവിതം നയിക്കാനും കഴിയട്ടെ എന്നും പാലക്കാട് പ്രവാസി അസോസിയേഷൻ പ്രവർത്തക സമിതി ആശംസിച്ചു. അസോസിയേഷൻ രക്ഷാധികാരികളായ ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ മറ്റ് പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്തു.

Read More

ബെയ്ജിങ്: മധ്യചൈനയിലെ ബോർഡിങ് സ്കൂൾ ഡോർമിറ്ററിലുണ്ടായ തീപിടിത്തത്തിൽ 13 കുട്ടികൾക്ക് ദാരുണാന്ത്യം. ഒൻപതും പത്തും വയസ്സും പ്രായമുള്ള കുട്ടികളാണ് വെന്തുമരിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഹെനാൽ പ്രവശ്യയിലെ യാൻഷാൻപു ഗ്രാമത്തിലെ യിംഗ്‌കായ് സ്‌കൂളിലാണ് വെള്ളിയാഴ്ച രാത്രി 11 മണിക്ക് തീപിടിത്തമുണ്ടായത്. മരിച്ചവരെല്ലാം ഒൻപതും പത്തും വയസ്സുള്ള ഒരേ മൂന്നാം ക്ലാസിലെ കുട്ടികളാണെന്ന് സ്‌കൂളിലെ ഒരു അധ്യാപകൻ അറിയിച്ചു. തീപിടിത്തമുണ്ടാകുമ്പോൾ സ്കൂൾ ഡോർമിറ്ററിയിൽ മുപ്പതോളം വിദ്യാർഥികളുണ്ടായിരുന്നു. ആഴ്ച അവസാനമായതിനാൽ ഭൂരിഭാഗം കുട്ടികളുടെ വീട്ടിലേക്ക് പോയിരുന്നു. സ്കൂളിലെ സ്കൂൾ ഡോർമിറ്ററിയിൽ തീപിടിത്തമുണ്ടായ വിവരം ലഭിച്ചതോടെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി. 11.30 ഓടെ തീയണച്ചെങ്കിലും 13 കുട്ടികൾക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിൻ‌ഹുവ റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളുമായി ബന്ധമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തതായും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. തീപിടിത്തത്തിൽ…

Read More

കൊച്ചി: സംസ്ഥാനത്ത് എഐ കാമറ കൊണ്ട് ആറു മാസത്തിനിടെ പിടികൂടിയത് 32 ലക്ഷം ഗതാഗത ലംഘനങ്ങള്‍. നിയമലംഘനത്തിന് ഇക്കാലയളവില്‍ 32,88,657 ചലാനുകള്‍ നിയമം ലംഘിച്ചവര്‍ക്ക് അയച്ചതായും മോട്ടാര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2023 ജൂണ്‍ അഞ്ചു മുതല്‍ ഡിസംബര്‍ 26 വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്തുവന്നത്. ഒരു ദിവസം 18,000 വരെ ഗതാഗത നിയമലംഘനങ്ങളാണ് പിടികൂടിയിരുന്നത്. സംസ്ഥാനത്താകെ 726 എഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഗതാഗതലംഘനങ്ങളില്‍ ഏറ്റവും കൂടുതല്‍ സീറ്റു ബെല്‍റ്റ് ധരിക്കാത്തതാണ്. 18.22 ലക്ഷമാണ് ഈ നിയമലംഘനത്തിന് പിഴ ഈടാക്കിയത്. രണ്ടിലേറെ യാത്രക്കാരുമായി സഞ്ചരിച്ചതിന് 45,124 ഇരുചക്വാഹനങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. എഐ കാമറ സ്ഥാപിച്ചതിലൂടെ സംസ്ഥാനത്ത് റോഡപകടങ്ങളെത്തുടര്‍ന്നുള്ള മരണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു. അപകടങ്ങളില്‍ തലയ്ക്ക് ഗുരുതരമായ ക്ഷതമേല്‍ക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി ശ്രീജിത്ത് വ്യക്തമാക്കി.

Read More

കൊച്ചി: മഹാരാജാസ് കോളജില്‍ ഫ്രറ്റേണിറ്റി-കെ എസ് യു പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ രണ്ട് എസ് എഫ് ഐ നേതാക്കള്‍ അറസ്റ്റില്‍. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. മഹാരാജാസ് കോളജ് സംഘര്‍ഷത്തിന് ശേഷം ആശുപത്രിയിലെത്തിയ കെ എസ് യു- ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണ് കേസ്. ആശുപത്രിക്കുള്ളില്‍ അക്രമം നടത്തിയതിനും പോലീസ് ഇരുവര്‍ക്കുമെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇതോടെ മഹാരാജാസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി. നേരത്തെ കെ എസ് യു പ്രവര്‍ത്തകനെ പോലീസ് ആറസ്റ്റ് ചെയ്തിരുന്നു.ഇന്ന് ഉച്ചയോടെ ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Read More

കോഴിക്കോട്: മിച്ചഭൂമി കേസില്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ജോര്‍ജ് എം തോമസിന് തിരിച്ചടി. കൈവശം വച്ച 5.75 ഏക്കര്‍ ഭുമി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. ജോര്‍ജ് എം തോമസും കുടുംബംഗങ്ങളും 16 ഏക്കര്‍ കൈവശം വച്ചതായി ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. മിച്ചഭൂമി കേസില്‍ ജോര്‍ജ് എം തോമസിനെതിരേ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വിധി നടപ്പാക്കാത്ത പശ്ചാത്തലത്തില്‍ സ്വകാര്യവ്യക്തി ലാന്‍ഡ് ബോര്‍ഡ് കമ്മിഷണര്‍ക്ക് പരാതിനല്‍കുകയായിരുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ച് കേസ് എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നായിരുന്നു കമ്മിഷണറുടെ നിര്‍ദേശം. അതിനുശേഷം ലാന്‍ഡ് ബോര്‍ഡ് നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. ആ കേസിലാണ് ഉത്തരവ്. ജോര്‍ജ് എം തോമസ് നിര്‍മിച്ച പുതിയ വീട് മിച്ചഭൂമിയലാണെങ്കിലും അത് നില്‍ക്കുന്ന സ്ഥലം ഒഴിവാക്കിയാണ് ലാന്‍ഡ് ബോര്‍ഡ് ഉത്തരവ്. ജോര്‍ജ് എം തോമസിന്റെ സഹോദരന്‍ കൈവശം വച്ച ആറ് ഏക്കര്‍ ഭുമിയും മിച്ചഭുമിയായി കണ്ടെത്തിയിട്ടുണ്ട്. ആ സ്ഥലം കുടിയാന്‍മാര്‍ എത്തുകയാണെങ്കില്‍ അവര്‍ക്ക് തിരികെ ഏല്‍പ്പിക്കണമെന്നും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു.…

Read More

കോഴിക്കോട്: കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേകസംഘം ഇന്നെത്തും. ഇന്നലെ കാട്ടുപോത്ത് ആക്രമിച്ച ഇടപ്പള്ളി സ്വദേശി അപകടനില തരണം ചെയ്തു. കരിയാത്തംപാറ കക്കയം ഡാം സൈറ്റിലാണ് ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്. എറണാകുളം ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ നീതു ഏലിയാസ് (32), മകള്‍ ആന്‍മരിയ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുഞ്ഞിന്റെ പരിക്കും ഗുരുതരമല്ല. നീതുവിന്റെ വാരിയെല്ലിനും തലയ്ക്കും പരിക്കുണ്ട്. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടരഞ്ഞിയിലെ ബന്ധുവീട്ടില്‍ വിരുന്നെത്തിയ ശേഷം ഡാം പരിസരത്ത് എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി മുതല്‍ ഒരു കാട്ടുപോത്ത് പരിസരത്ത് ഉണ്ടായിരുന്നു. കുട്ടികളുടെ പാര്‍ക്കിന് സമീപം നിന്നിരുന്ന സംഘത്തെ കാട്ടുപോത്ത് പാഞ്ഞു വന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

Read More

മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ബാലകലോത്സവം സംഘടിപ്പിക്കുന്നതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 2 ന് വൈകീട്ട് 6:30 ന് ഇസ ടൗണിലെ ഇന്ത്യൻ സ്കൂൾ ജഷൻ മാൾ ആഡിടോറിയത്തിൽ വച്ചാണ് പരിപാടി നടത്തുക. കെ.എസ്.സി.എ ആസ്ഥാനത്തു നടന്ന വാർത്തസമ്മേളനത്തിൽ ബാലകലോത്സവം കൺവീനർ ശശിധരൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി സതീഷ് നാരായണൻ 600 ലധികം കുട്ടികൾ,140ൽ പരം ഇനങ്ങളിൽ മത്സരിച്ച കെ.എസ്.സി.എ ബാലകലോത്സവത്തിൽ കലാപ്രതിഭ, കലാതിലകം, ബാല തിലകം, ബാലപ്രതിഭ, നാട്യരത്ന, സംഗീത രത്ന, ഗ്രൂപ്പ്‌ ചാമ്പ്യൻ, കെ.എസ്.സി.എ സ്പെഷ്യൽ അവാർഡ് നേടിയവരെ പ്രഖ്യാപിച്ചു. ക​ലാ​തി​ല​ക​മാ​യി ഗാ​യ​ത്രി സു​ധീ​റി​നെ​യും ക​ലാ​പ്ര​തി​ഭ​യാ​യി ശൗ​ര്യ ശ്രീ​ജി​ത്തി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ബാ​ല​തി​ല​കം- ആ​രാ​ധ്യ ജി​ജീ​ഷ്, ബാ​ല​പ്ര​തി​ഭ- അ​ഡ്വി​ക് കൃ​ഷ്ണ, നാ​ട്യ​ര​ത്ന- ഇ​ഷി​ക പ്ര​ദീ​പ്, നാ​ട്യ​ര​ത്ന- ന​ക്ഷ​ത്ര രാ​ജ്, സം​ഗീ​ത​ര​ത്ന-​ഗാ​യ​ത്രി സു​ധീ​ർ, ഗ്രൂ​പ് 1 ചാ​മ്പ്യ​ൻ-​ആ​ദ്യ​ല​ക്ഷ്മി എം. ​സു​ഭാ​ഷ്, ഗ്രൂ​പ് 1 ചാ​മ്പ്യ​ൻ കെ.​എ​സ്.​സി.​എ -ആ​ദി​ദേ​വ് നാ​യ​ർ, ഗ്രൂ​പ് 2 ചാ​മ്പ്യ​ൻ-​പു​ണ്യ ഷാ​ജി,…

Read More

മനാമ: ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഉഗാണ്ടൻ തലസ്ഥാനമായ കമ്പാല ആതിഥേയത്വം വഹിക്കുന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ 19-ാമത് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തങ്ങളുടെ പൊതു അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി അവരുടെ രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിന് നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് പുറമേ ബഹ്‌റൈൻ-ഇന്ത്യ സൗഹൃദവും സഹകരണ ബന്ധവും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. പരസ്പര പ്രാധാന്യമുള്ള പ്രാദേശിക വിഷയങ്ങളും അവലോകനം ചെയ്തു.

Read More

മനാമ: ബഹ്റൈൻ കേന്ദ്രമായി ജി.സി.സി മാധ്യമ കൂട്ടായ്മക്ക് രൂപം നൽകി. ബഹ്റൈനിൽ വെച്ച് ചേർന്ന ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. യൂണിയൻ ഓണററി ചെയർമാനായി ഖാലിദ് ബിൻ ഹമദ് അൽ മാലികിനെ തെരഞ്ഞെടുത്തു. യു.എ.ഇ ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡൻറ് മുഹമ്മദ് അൽ ഹമ്മാദി, ബഹ്റൈൻ പ്രസ് യൂനിയൻ പ്രസിഡൻറ് ഈസ അശ്ശായിജി, ഒമാൻ ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡൻറ് ഡോ. മുഹമ്മദ് അൽ ഒറൈമി, ഖത്തർ സെൻട്രൽ പ്രസ് പ്രസിഡൻറ് സഅദ് അൽ റുമൈഹി, കുവൈത്ത് ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡൻറ് അദ്നാൻ അൽ റാഷിദ് എന്നിവരാണ് കമ്മിറ്റിയിലുള്ളത്. രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നും മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരടക്കമുള്ളവർ സന്നിഹിതരായിരുന്നു.

Read More

മനാമ: ബഹ്റൈൻ റോയൽ മറൈൻ ഫോഴ്സിനുവേണ്ടി വാങ്ങിയ ഖാലിദ് ബിൻ അലി സൈനിക കപ്പൽ ബഹ്റൈനിൽ എത്തി. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബിഡിഎഫ്) കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ബഹ്‌റൈന്റെ കപ്പൽ ആർബിഎൻഎസ് ഖാലിദ് ബിൻ അലി എത്തിയത്. ബഹ്‌റൈൻ സായുധ സേനയുടെ പരമോന്നത കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും പിന്തുണയോടെയാണ് പുതിയ കപ്പലിന്റെ വരവ്. ബി.ഡി.എഫ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ കപ്പലിന് സ്വീകരണം നൽകി. പ്രതിരോധ കാര്യ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നൊയ്മി, ബി ഡി എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ തിയാബ് ബിൻ സഖർ അൽ നോയ്മി എന്നിവരും ഉയർന്ന സൈനിക ഉദ്യോഗസ്‌ഥരും പങ്കെടുത്തു. ദേശീയ ഗാനം…

Read More