Author: News Desk

കോഴിക്കോട്: വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു. ലോകനാർകാവ്, സിദ്ധാശ്രമം പരിസരം, മേമുണ്ട മഠം എന്നിവിടങ്ങളിലാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. ഒരാൾക്ക് നായയുടെ ആക്രമണത്തിലും പരിക്കേറ്റിട്ടുണ്ട്. മേമുണ്ട മഠത്തിന് സമീപം ചന്ദ്രികയ്ക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വടകരയിൽ കഴിഞ്ഞ മാസവും പ്രദേശവാസികൾക്ക് കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മംഗലാട്, കടമേരി, പൊയിൽ പാറ എന്നിവിടങ്ങളിലുളള 12 പേർക്കാണ് പരിക്കേറ്റത്.

Read More

ആലപ്പുഴ∙:വളർത്തു നായയുടെ നഖം കൊണ്ടുള്ള പോറലേറ്റ് വിദ്യാർഥി മരിച്ചു. മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലായിരുന്ന തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി സൂരജ് (17) ആണ് മരിച്ചത്. ബന്ധുവീട്ടിൽ വച്ച് വളർത്തു നായയുടെ കടിയേറ്റ വിദ്യാർഥി വാക്സീൻ എടുത്തിരുന്നില്ല.

Read More

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയില്‍ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി അതിർത്തി രക്ഷാ സേന (ബിഎസ്എഫ്). ഏഴ് ഭീകരരെ വധിച്ചു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അന്താരാഷ്ട്ര അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വെടിവെച്ചുവീഴ്ത്തുകയായിരുന്നു. വ്യാഴാഴ്ച, ജമ്മുവിലെ വിവിധ മേഖലകളെ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍സേന തകര്‍ത്തിരുന്നു. സിവിലിയന്‍ മേഖലകള്‍, സൈനിക കേന്ദ്രങ്ങള്‍, ജമ്മു വിമാനത്താവളം തുടങ്ങിയവയെ ലക്ഷ്യമാക്കിയായിരുന്നു പാക് നീക്കം. എന്നാല്‍, ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പാക് ഡ്രോണുകളെയും അവര്‍ പ്രയോഗിച്ച എട്ട് മിസൈലുകളെയും തരിപ്പണമാക്കി. ഇതിന് പിന്നാലെയാണ് സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. പാകിസ്താന്‍ റേഞ്ചര്‍മാരുടെ സഹായത്തോടെയായിരുന്നു ഭീകരന്മാരുടെ നീക്കം. നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കുന്ന വീഡിയോ ബിഎസ്എഫ് പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ തിരിച്ചടിയിൽ പാകിസ്താന്‍റെ സൈനിക പോസ്റ്റിനും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതമായി നിര്‍ത്തിവെച്ചു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിസിസിഐയോ ഐപിഎല്‍ ഭരണ സമിതിയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ധരംശാലയില്‍ നടന്ന പഞ്ചാബ് കിങ്സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താന്‍കോട്ടിലും അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം പാകിസ്താനിലെ റാവൽപിണ്ടിയിൽ സ്റ്റേഡിയത്തിന് പുറത്ത് നടന്ന സ്ഫോടനത്തെ തുടർന്ന് പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ വേദി മാറ്റാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. മത്സരത്തിന് തൊട്ടു മുൻപാണ് സ്ഫോടനമുണ്ടായത്.

Read More

കാസർകോട്: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാ​ഗ്രതാ നിർദേശത്തിന്റെ ഭാ​ഗമായി കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ നിർദേശം നൽകി. മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി. കാസർക്കോട് സീതാംഗോളിയിൽ പ്രവർത്തിക്കുന്ന യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായ എച്ച്.എ.എൽ, ചൗക്കിയിലുള്ള സിപിസിആർഐ, പെരിയയിലെ കേന്ദ്ര കേരള സർവ്വകലാശാല എന്നി സ്ഥാപനങ്ങളിലാണ് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിരിക്കുന്നത്. 

Read More

മലപ്പുറം: വളാഞ്ചേരി നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതില്‍ ആറ് പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. സമ്പർക്ക പട്ടികയിലുള്ള 49 പേരിൽ 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിൽ ഉള്ളവരാണ്. അതേസമയം, പ്രദേശത്ത് അസ്വഭാവിക മരണങ്ങൾ ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം വളാഞ്ചേരിയിൽ ഇന്നലെയാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ ഇവര്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏപ്രിൽ 25 നാണ് വളാഞ്ചേരി സ്വദേശിയായ സ്ത്രീ വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിൽ കടുത്ത പനിക്ക് ചികിത്സ തേടിയത്. പനിയും ശ്വാസതടസ്സവും വിട്ടുമാറാതെ വന്നതോടെ മെയ് ഒന്നിന് ചികിത്സ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. നിപ ലക്ഷണങ്ങൾ കണ്ടതോടെ ഇന്നലെ ഇവരുടെ ശ്രവ സാമ്പിൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഈ പരിശോധനഫലം പോസിറ്റീവാണെന്ന് അറിയിപ്പ് വന്നത്. ഭര്‍ത്താവും മക്കളുമടക്കം അടുത്ത് സമ്പക്കമുള്ളവര്‍…

Read More

മനാമ: സ്നേഹത്തിന്റെ തെളിമയാർന്ന അന്തരീക്ഷത്തിൽ രാസ ലഹരിയുടെ പ്രശ്നങ്ങളെ വിലയിരുത്തി, ആശങ്കകൾ പങ്കുവെച്ച് ബഹ്‌റൈൻ എ.കെ.സി.സി രാസ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ കർമ്മ സേന കൺവീനർ ശ്രീ.ജൻസൻ ഡേവിഡിന് പതാക കൈമാറി പ്രസിഡണ്ട് ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്നേഹ ജ്വാല കൊളുത്തി അംഗങ്ങൾ രാസ ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്തു. ജസ്റ്റിൻ ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാരകമായ സിന്തറ്റിക് ലഹരിക്കെതിരെ സമൂഹം ഒന്നടങ്കം പോരാടേണ്ട സാഹചര്യമാണെന്ന് ചാൾസ് ആലുക്ക പറഞ്ഞു. നമ്മുടെ സാംസ്കാരിക തനിമയും, സാമൂഹ്യബോധവും കാത്തുസൂക്ഷിക്കാൻ ഓരോ മലയാളിയും പരിശ്രമിക്കേണ്ട സമയമാണെന്ന് ജന സെക്രട്ടറി ജീവൻ ചാക്കോ അഭിപ്രായപ്പെട്ടു. വീട്ടിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും കുട്ടികൾക്ക് കിട്ടേണ്ട മൂല്യങ്ങൾ ലഭിക്കുന്നില്ല എന്നുള്ളതാണ്, പുതിയ തലമുറയുടെ വലിയ പ്രതിസന്ധിയെന്ന് വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ പറഞ്ഞു. കർക്കശമായ നിയമപാലനത്തിന്റെ കുറവും, ഭൗതികതയിൽ മാത്രം ഊന്നി വിദ്യാഭ്യാസവും, സാമൂഹ്യ അന്തരീക്ഷത്തിൽ സൃഷ്ടിച്ചിരിക്കുന്ന ആഘാതം അനുദിനം വർദ്ധിച്ചു…

Read More

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി വിരുദ്ധ നിയമനിർമാണങ്ങൾക്കും നയങ്ങൾക്കുമെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിന് മാധ്യമപ്രവർത്തകരുടെയും മാധ്യമ ജീവനക്കാരുടെയും പിന്തുണ. പണിമുടക്കിന് അനുഭാവം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യുണിയനും കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി മെയ് 17ന് തിരുവനന്തപുരത്ത് ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിക്കും. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും. തൊഴിൽ സുരക്ഷയും സംഘടനാ സ്വാതന്ത്ര്യം അടക്കം അടിസ്ഥാന അവകാശങ്ങളും നിഷേധിക്കുന്ന ലേബർ കോഡുകൾ എല്ലാ വിഭാഗം തൊഴിലാളികളും ഒറ്റക്കെട്ടായി ചെറുത്തുനിൽപ്പിന് സജ്ജരാവേണ്ട സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ.യു.ഡബ്ല്യു.ജെ പ്രസിഡന്‍റ് കെ.പി റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെ.എൻ.ഇ.എഫ് പ്രസിഡന്‍റ് വി.എസ് ജോൺസൺ, ജനറൽ സെക്രട്ടറി ജയ്സൺ മാത്യു എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. തൊഴിൽ സമയം, മിനിമം വേതനം, സാമൂഹിക സുരക്ഷ തുടങ്ങിയ എല്ലാ സംരക്ഷണ തത്വങ്ങളും നിഷേധിക്കുന്ന ലേബർ കോഡുകൾ വർക്കിങ് ജേർണലിസ്റ്റ് ആക്ട് അസാധുവാക്കുന്നതുവഴി മാധ്യമ വ്യവസായ മേഖലയിൽ പണിയെടുക്കുന്ന…

Read More

മനാമ: കെപിസിസിയുടെ നിയുക്ത പ്രസിഡന്റ്‌ ആയി നിയോഗിക്കപ്പെട്ട അഡ്വ : സണ്ണി ജോസഫ് എം എൽ എ യെ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. സംഘടന, പാർലിമെന്ററി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ണൂർ ഡിസിസി പ്രസിഡന്റ്‌, യുഡിഎഫ് കണ്ണൂർ ജില്ല ചെയർമാൻ അടക്കം, പേരാവൂരിൽ കെ കെ ശൈലജ ടീച്ചർ മത്സരിച്ച തിരഞ്ഞെടുപ്പിൽ വിജയിച്ചു എം എൽ എ ആയതടമുള്ള ശ്രദ്ധേയമായ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചതിൽ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പുതു നിയോഗം നാടിനും, പാർട്ടിക്കും മുതൽ കൂട്ട് ആവുമെന്ന കാര്യത്തിൽ സംശയമില്ല. ദേശീയ കോൺഗ്രസ്‌ പ്രവർത്തക സമിതിയുടെ സ്ഥിരം ക്ഷണിതാവായി നിയോഗിക്കപ്പെട്ട മുൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എം പി, യുഡിഫ് കൺവീനർ അടൂർ പ്രകാശ് എം പി, കെപിസിസി വർക്കിംഗ്‌ പ്രസിഡന്റുമാരായി നിയോഗിക്കപ്പെട്ട പിസി വിഷ്ണുനാഥ് എം എൽ എ, എ പി അനിൽകുമാർ എം എൽ എ, ഷാഫി പറമ്പിൽ…

Read More

ശ്രീനഗര്‍: ഇന്ത്യ – പാകിസ്ഥാന്‍ സൈനിക നീക്കങ്ങള്‍ അടുത്ത തലത്തിലേക്ക് നീങ്ങുന്നു. അതിര്‍ത്തിയില്‍ വന്‍ വ്യോമാക്രമണം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ഉള്‍പ്പടെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയെങ്കിലും എല്ലാ നീക്കങ്ങളേയും കൃത്യമായി പ്രതിരോധിച്ചു. ജമ്മു വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക് ഡ്രോണ്‍ ആക്രമണമുണ്ടായെങ്കിലും എല്ലാം ഇന്ത്യന്‍ സൈന്യം കൃത്യമായി പ്രതിരോധിച്ചു.

Read More