- പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ല, കത്ത് നൽകി ഡോ. സുനിൽകുമാർ
- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
Author: News Desk
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; ദുരിതാശ്വാസ മാനദണ്ഡം പുതുക്കി സർക്കാർ
തിരുവനന്തപുരം: മനുഷ്യ – വന്യജീവി സംഘര്‍ഷം സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതുക്കിയ ദുരിതാശ്വാസ മാനദണ്ഡവും വിവിധ വകുപ്പുകളുടെ ചുമതലയും സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും. ദുരന്ത പ്രതികരണനിധിയില്‍നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപയുമാണ് നല്‍കുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനാട് സ്വദേശി വിമൽ (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് – പുലിപ്പാറ സ്വദേശിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരിൽ നിന്നുമായി ആറരലക്ഷം രൂപയും 5 പവൻ സ്വർണ്ണവും വാങ്ങിയ ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. വിവാഹം കഴിക്കുന്നവരെ രജിസ്റ്റർ ചെയ്യുന്നതാണ് ഇയാളുടെ രീതി. 6 മാസം മുതൽ 1 വർഷം വരെ കൂടെ താമസിക്കും. തുടർന്ന് അടുത്ത വിവാഹം കഴിക്കും. ഇയാൾക്ക് എതിരെ വഞ്ചന, തട്ടിയെടുക്കൽ കേസുകളും നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ നിലവിലുണ്ട്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് വിമൽ.
തിരുവല്ലയിൽ ബവ്റിജസ് ഔട്ട്‌ലെറ്റിൽ വൻ തീപിടിത്തം; കെട്ടിടം പൂർണമായും കത്തി നശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം
പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബവ്റിജസ് ഔട്ട്‌ലെറ്റിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. തിരുവല്ലയിൽനിന്ന് എത്തിയ ഏഴ് അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. ഔട്ട്‌ലെറ്റിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്നു തീ പടർന്നത് ആകാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
മനാമ: വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഷിഫ അല്‍ ജസീറ ഹോസ്പിറ്റലും മെഡിക്കല്‍ സെന്ററുകളും അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. പരിപാടിയില്‍ ഷിഫ അല്‍ ജസീറയിലെ നഴ്‌സ്മാരെ പ്രത്യേക മെമന്റോ നല്‍കി ആദരിച്ചു. നമ്മുടെ നഴ്‌സുമാര്‍, നമ്മുടെ ഭാവി- നഴ്‌സുമാരുടെ ക്ഷേമം ഉറപ്പാക്കുന്നത് സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നു എന്ന പ്രമേയത്തിലായിരുന്നു ഇത്തവണ നഴ്‌സസ് ദിനാഘോഷം. ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ മുതിര്‍ന്ന നഴ്‌സും ഒടി, പെി അഡ്മിനിസ്ട്രറുമായ റേയ്ച്ചല്‍ ബാബു നഴ്‌സസ് ദിന സന്ദേശം നല്‍കി. കണ്‍സള്‍ട്ടന്റ് സര്‍ജന്‍ സുല്‍ഫീക്കര്‍ അലി, സപെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. കുഞ്ഞിമൂസ, ഡോ. ബിന്‍സി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നഴ്‌സുമാര്‍ മെഴുകുതിരിയുമായി പ്രതിജ്ഞയെടുത്തു. മായാ അജയന്‍ പ്രതജ്ഞ ചൊല്ലിക്കൊടുത്തു. കേക്ക് കട്ടിംഗും റാഫിള്‍ ഡ്രോയും അരങ്ങേറി. റാഫിള്‍ ഡ്രോയില്‍ ഷബ്‌ന നസീറിന് ഒന്നാം സമ്മനവും രേഷ്മക്ക് രണ്ടാം സമ്മാനവും ലിന്‍സി ചെറിയാന് മൂന്നാം സമ്മാനവും ലഭിച്ചു. സ്‌പെഷ്യലിസ്റ്റ് പീഡീയാട്രീഷ്യന്‍ ഡോ. ഡേവിസ് കുഞ്ഞിപ്പാലു ഗാനം…
17-കാരിയെ കോഴിക്കോട്ടെത്തിച്ചത് ജോലി വാഗ്ദാനംചെയ്ത്, പലർക്കും കാഴ്ചവെച്ചു; യുവതിയും കാമുകനും പിടിയിൽ
കോഴിക്കോട്: അസം സ്വദേശിനിയായ 17 വയസുകാരിയെ ജോലി വാഗ്ദാനംചെയ്ത് കടത്തികൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തിയകേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. അസം സ്വദേശി ഫുർഖാൻ അലി (26), അക്ളിമ ഖാതുൻ (24) എന്നിവരെയാണ് ടൗൺ പോലീസ് ഒഡിഷയിൽനിന്ന് അറസ്റ്റ് ചെയ്തത്. കാമുകീ കാമുകന്മാരായ പ്രതികൾ പണം സമ്പാദിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ചശേഷം കേരളത്തിൽ വീട്ടുജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് അസമിൽനിന്ന് പെൺകുട്ടിയെ കേരളത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലെ മുറിയിൽ പൂട്ടിയിട്ട് അനാശാസ്യപ്രവർത്തനം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ പലരുടേയും മുമ്പിലെത്തിച്ചെന്നും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നുമാണ് കേസ്. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ കേരളത്തിൽനിന്ന് മുങ്ങി. കേസിന്റെ അന്വേഷണത്തിനിടെ പ്രതികൾ ഒറീസയിലെ ഭദ്രക് റെയിൽവേ സ്റ്റേഷൻ ഭാഗത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ സജി ഷിനോബ്, എസ്സിപിഒ വന്ദന, സിപിഒമാരായ സോണി നെരവത്ത്, ജിതിൻ,…
കൊല്ലം: ദേശവിരുദ്ധപ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സംവിധായകനും റിയാലിറ്റോ ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ പരാതിയുമായി ബിജെപി. കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് അഖില്‍ മാരാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഓപ്പറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന് പാകിസ്താനുമായുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയതില്‍ അഖിലിന്റെ വിമര്‍ശനത്തിനെതിരെയാണ് പരാതി. സാമൂഹികമാധ്യമങ്ങളിലായിരുന്നു അഖിലിന്റെ വിവാദപരാമര്‍ശം. വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് നീക്കി. അഖിലിന്റേത് ദേശവിരുദ്ധപ്രവര്‍ത്തനമാണെന്നാണ് ബിജെപി ആരോപണം. ‘അഖില്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തിയത് രാജ്യവിരുദ്ധപ്രസ്താവനയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഒറ്റക്കെട്ടായി പാകിസ്താനെതിരെ തിരിച്ചടിക്കുമ്പോള്‍ തികച്ചും രാജ്യവിരുദ്ധമായ പ്രസ്താവനയാണ് അഖില്‍ മാരാര്‍ നടത്തിയത്’, ബിജെപി നേതാവ് അനീഷ് കിഴക്കേക്കര ആരോപിച്ചു.
മനാമ: സമൂഹത്തിൽ ജോലി കിട്ടാതെയോ, മറ്റു കാരണങ്ങളാലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കുന്നതിനായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ, ഐസിആർഎഫ് ബഹ്‌റൈൻറെ സംരഭത്തിന് ന്യൂ ഹൊറൈസൺ സ്കൂൾ (എൻഎച്ച്എസ്) ഡ്രൈറേഷൻ കിറ്റുകൾ സംഭാവന ചെയ്തു. എൻഎച്ച്എസ് ചെയർമാൻ ജോയ് മാത്യു, പ്രിൻസിപ്പൽ വന്ദന സതീഷ്, ഐസിആർഎഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, അംഗം ദീപ്ഷിക എന്നിവരുടെ സാന്നിധ്യത്തിൽ ഈ സംരംഭത്തിന് നേതൃത്വം നൽകിയ ആവേശഭരിതരായ വിദ്യാർത്ഥികൾ കിറ്റുകൾ കൈമാറി. ഭക്ഷ്യസഹായം ആവശ്യമുള്ളവർക്കും ഇത്തരം മഹത്തായ പ്രവർത്തനത്തിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്കും ഐസിആർഎഫ് ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ വിളിക്കാം – 35990990 അല്ലെങ്കിൽ 38415171.
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ നോർക്ക റൂട്ട്സ് വൈസ് ചെയർമാനെ സന്ദർശിച്ചു നിവേദനം നൽകി
മനാമ: ബഹ്റൈനിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനെ സന്ദർശിച്ചുകൊണ്ട് ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികൾ പ്രവാസി മലയാളികളെ അലട്ടുന്ന സുപ്രധാന പ്രശ്നങ്ങളുടെ അടിയന്തിര പരിഹാരത്തിനായി നിവേദനം സമർപ്പിച്ചു. നിവേദനത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വിഷയങ്ങൾ അതീവ ഗൗരവമുള്ളവയാണെന്നും അത്തരം പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കപ്പെടാൻ വേണ്ട നടപടികൾ അനുഭാവപൂർവ്വം സ്വീകരിക്കാമെന്നും ചർച്ചകൾക്കു ശേഷം അദ്ദേഹം ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികളെ അറിയിച്ചു. കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ ബഹു ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽ ആണെന്നിരിക്കെ ഇവിടെയുള്ള മലയാളികൾക്ക് സംസ്ഥാന സർക്കാർ സർവീസുകളിലേക്കുള്ള മത്സര പരീക്ഷകൾ എഴുതുവാനുള്ള പി.എസ്. സി പരീക്ഷാ കേന്ദ്രം ബഹറിനിൽ അനുവദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക. നോർക്കയുടെ പ്രവാസി തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചവർക്ക് അത് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുക. പ്രവാസി തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാൻ ആറുമാസം കുറഞ്ഞത് വിസ കാലാവധി വേണം എന്ന നിബന്ധന എടുത്ത് കളയുക. ഇപ്പോ ബഹ്റൈനിൽ…
മനാമ: ബഹ്‌റൈനിൽ നിന്നും ഭാര്യയുടെ ചികിത്സാർത്ഥം നാട്ടിലേക്ക് പോകുകയും പിന്നീട് ഒരു അപകടത്തിൽ പരിക്ക് പറ്റിയതിനാൽ പ്രവാസത്തിലേക്ക് തിരിച്ചു വരാനാവാതിരുന്ന കൊയിലാണ്ടി പൂക്കാട് സ്വദേശിക്ക് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി സഹായം കൈമാറി. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ മുൻകൈ എടുത്ത്, ഡൽഹി, ഖത്തർ, റിയാദ്, യുഎഇ, കുവൈറ്റ്, കൊയിലാണ്ടി ചാപ്റ്ററുകളുടെ കൂടെ പങ്കാളിത്വത്തോടെ സമാഹരിച്ച 1,04,250 രൂപയാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിക്ക് വേണ്ടി കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ. അസീസ് മാസ്റ്റർ, പ്രസിഡണ്ട് റഷീദ് മൂടാടി, ബഹ്‌റൈൻ ചാപ്റ്റർ ട്രെഷറർ നൗഫൽ നന്തി, മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷ് പി. കെ. കൊയിലാണ്ടി ചാപ്റ്റർപ്രവർത്തകരായ മൊയ്തു കെ. വി, ഫാറൂഖ് പൂക്കാട്, ബിജീഷ് പൂക്കാട് (യു എ ഇ) എന്നിവർ കൈമാറിയത്. അപകടത്തിലെ പരിക്ക് കൂടാതെ ഷുഗർ കൂടി കാഴ്ച ശക്തിയും നഷ്ട്ടപ്പെട്ട പ്രസ്തുത പ്രവാസിയുടെ ചികിത്സ പതിനൊന്നാം ക്ലാസ്സിലും പത്താം ക്ലാസ്സിലും പഠിക്കുന്ന മക്കളുടെ വിദ്യാഭ്യസം എന്നിവക്കായി തുടർന്നും സഹായം ആവശ്യമുള്ള ഈ…
ലോക പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്റെ മേജര്‍ സല്‍മീന്‍ ഓവറോള്‍ ചാമ്പ്യനായി
മനാമ: തായ്‌ലന്റില്‍ നടന്ന ലോക പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ മേജര്‍ അബ്ദുല്ല അബ്ദുല്‍ വഹാബ് സല്‍മീന്‍ ഓവറോള്‍ ചാമ്പ്യനായി.ബെഞ്ച് പ്രസ് ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയ സല്‍മീന്‍ സ്‌ക്വാറ്റ് വിഭാഗത്തില്‍ ആധിപത്യമുറപ്പിച്ചു. ഡെഡ്‌ലിഫ്റ്റ് മത്സരത്തിലും അദ്ദേഹം മികച്ച പ്രകടനത്തോടെ ആധിപത്യമുറപ്പിച്ചു. ഓവറോള്‍ കിരീടം നേടിയ അദ്ദേഹം ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റ് കരസ്ഥമാക്കി.മേജര്‍ സല്‍മീന്റെ മികച്ച നേട്ടത്തെ പബ്ലിക് സെക്യൂരിറ്റി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബ്രിഗേഡിയര്‍ ഖാലിദ് അബ്ദുല്‍ അസീസ് അല്‍ ഖയാത്ത് പ്രശംസിച്ചു.