Author: News Desk

മനാമ: ബഹ്‌റൈനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി കോസ്റ്റ് ഗാര്‍ഡ് സംഘടിപ്പിച്ച അടിസ്ഥാന സമുദ്ര ശാസ്ത്ര കോഴ്സില്‍ പങ്കെടുത്തവര്‍ക്കുള്ള ബിരുദദാന ചടങ്ങ് നടത്തി.വനിതാ പോലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മോന അബ്ദുള്‍റഹീം, ആസൂത്രണ, സംഘടനാ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഷെയ്ഖ മഷായില്‍ ബിന്‍ത് ഖലീഫ അല്‍ ഖലീഫ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.വിവിധ സമുദ്ര സാഹചര്യങ്ങളില്‍ ഫലപ്രദമായി പ്രതികരിക്കുന്നതിന് കഴിവും പ്രൊഫഷണലിസവും നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രത്യേക കോഴ്സ് തയ്യാറാക്കുന്നതിലും നടത്തുന്നതിലും കോസ്റ്റ് ഗാര്‍ഡ് വഹിച്ച പങ്കിനെ വനിതാ പോലീസ് ഡയറക്ടര്‍ ജനറല്‍ അഭിനന്ദിച്ചു.സമുദ്ര സുരക്ഷാ മേഖലയില്‍ സ്ത്രീകളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം കോസ്റ്റ് ഗാര്‍ഡ് ആക്ടിംഗ് കമാന്‍ഡര്‍ പരാമര്‍ശിച്ചു. കടലിലും തീരങ്ങളിലും നിയമ നിര്‍വ്വഹണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും ആധുനികവല്‍ക്കരിക്കുന്നതിലും ഇത് ഒരു പ്രധാന സ്തംഭമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പും പ്രതികരണവും കൈവരിക്കുന്നതിനും അത്തരം പരിശീലനം നേരിട്ട് സംഭാവന ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ്, റോയല്‍ പോലീസ് അക്കാദമി,…

Read More

മനാമ: ബഹ്‌റൈന്‍ ക്രിക്കറ്റ് ഫെഡറേഷനും (ബി.സി.എഫ്) ബഹ്‌റൈന്‍ ഐ.സി.സിയും സഹകരിച്ച് ഐ.സി.സി. ഗ്ലോബല്‍ ലെവല്‍ 3 കോച്ചിംഗ് കോഴ്സ് നടത്തും. ബഹ്‌റൈനില്‍ ആദ്യമായി നടക്കുന്ന ഈ കോഴ്സ് 2025 മെയ് 26 മുതല്‍ 30 വരെയായിരിക്കുമെന്ന് ബി.സി.എഫ്. അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ കോഴ്സ് ആഗോള പ്ലാറ്റ്ഫോമില്‍ നടത്തുന്നത് ആദ്യമായാണ്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള 20ലധികം ഉന്നത കോച്ചുമാര്‍ എത്തുമെന്ന് ഉപദേശക സമിതി ചെയര്‍മാന്‍ മുഹമ്മദ് മന്‍സൂര്‍ പറഞ്ഞു. ഈ കോഴ്‌സ് ഒരു സര്‍ട്ടിഫിക്കേഷന്‍ മാത്രമല്ല അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള അറിവ്, മൂല്യങ്ങള്‍ എന്നിവ പങ്കിടുന്നതിനുള്ള ശക്തമായ വേദിയുമാണെന്ന് പ്രസിഡന്റ് സാമി അലി പറഞ്ഞു. രാജ്യങ്ങള്‍, അധ്യാപകര്‍, ഗെയിമിന്റെ വളര്‍ന്നുവരുന്ന നേതാക്കള്‍ എന്നിവര്‍ തമ്മിലുള്ള ശക്തമായ സഹകരണത്തെ ഇത് സൂചിപ്പിക്കുന്നു എന്ന് ജനറല്‍ സെക്രട്ടറി കിഷോര്‍ കെവല്‍റാം പറഞ്ഞു.ബഹ്‌റൈന്റെ ആഗോള കായിക പാരമ്പര്യം കെട്ടിപ്പടുക്കുന്നതിനുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് കാപിറ്റല്‍ ഗവര്‍ണറേറ്റ് ഫോളോ-അപ്പ് ഡയറക്ടര്‍ യൂസഫ് ലോറി പറഞ്ഞു.…

Read More

ന്യൂഡൽഹി: അപകടം ഒഴിവാക്കാന്‍ വ്യോമാ അതിര്‍ത്തി കടക്കാനുള്ള ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പാകിസ്താന്‍. 277 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം ഒടുവില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി. ബുധനാഴ്ച ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് ആകാശ ചുഴിയില്‍ പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ കാറ്റും മഴയും ആണ് കാരണം. ആലിപ്പഴം വീഴ്ചയില്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആകാശ ചുഴിയിയില്‍പ്പെട്ട വിമാനം ആടിയുലഞ്ഞു. യാത്രക്കാര്‍ പാരിഭ്രാന്തരായി. സാഗരിഗാ ഘോഷ്, മമതാ താക്കൂര്‍, മനാഫ് ബുനിയ ഉള്‍പ്പെടെ 5 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും വിമാനത്തില്‍ ഉണ്ടായിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ അപകടം ഒഴിവാക്കാനായി ആണ് ഇന്‍ഡിഗോ പൈലറ്റ് വ്യോമ പാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പൈലറ്റിന്റെ ആവശ്യം ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തള്ളി. തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്ന പാതയിലൂടെ തന്നെ വിമാനം മുന്നോട്ടുപോയി. ആറരെ യോടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി പുറത്തേക്ക് എത്തിച്ചു. ഇന്ത്യ പാക്ക്…

Read More

മനാമ: ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്‌സ് ആന്റ് സയന്‍സ് സ്റ്റഡിയിലെ (ടി.ഐ.എം.എസ്.എസ്- ടിംസ്) പരീക്ഷയില്‍ ബഹ്‌റൈനില്‍ 2023 ബാച്ചില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 27 പൊതു, സ്വകാര്യ സ്‌കൂളുകളെ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ആദരിച്ചു. രണ്ട് വിഷയങ്ങളിലും 550 പോയിന്റില്‍ കൂടുതല്‍ സ്‌കോറുകള്‍ നേടി ഉയര്‍ന്നതും ഉന്നതവുമായ പ്രകടനം കാഴ്ചവെച്ച സ്‌കൂളുകളെയാണ് ആദരിച്ചത്.മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍, നാലാം ക്ലാസിലെയും എട്ടാം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന സ്‌കോറുകള്‍ നേടുന്നതിന് സംഭാവന നല്‍കിയ 86 അധ്യാപകരെ ആദരിച്ചു. പഠനം ശരിയായി നടപ്പിലാക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന സ്‌കൂള്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും മന്ത്രാലയ ജീവനക്കാര്‍ക്കും സമ്മാനം നല്‍കി.ഈ സുപ്രധാന അന്താരാഷ്ട്ര പഠനത്തില്‍ ബഹ്റൈന്റെ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതില്‍ ഫലപ്രദമായ പങ്കു വഹിച്ച പൊതു, സ്വകാര്യ സ്‌കൂളുകള്‍, അധ്യാപക, ഭരണ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരെയും മന്ത്രാലയത്തിലെ പ്രസക്തമായ മേഖലകളെയും മന്ത്രി നന്ദി അറിയിച്ചു.

Read More

അള്‍ജിയേഴ്സ്: ‘സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുക, ജീവിതത്തെ സമ്പന്നമാക്കുക’ എന്ന പ്രമേയത്തില്‍ മെയ് 19 മുതല്‍ 22 വരെ അള്‍ജീരിയയില്‍ നടന്ന ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക് (ഐ.എസ്.ഡി.ബി) ഗ്രൂപ്പിന്റെ 2025 വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കുന്ന ബഹ്റൈന്റെ പ്രതിനിധി സംഘത്തെ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ധനകാര്യ കാര്യ അണ്ടര്‍സെക്രട്ടറി യൂസഫ് അബ്ദുല്ല അല്‍ഹുമൂദ് നയിച്ചു.ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ള ധനകാര്യ, സാമ്പത്തിക മന്ത്രിമാരും പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളില്‍നിന്നുള്ള പ്രതിനിധികളും സാമ്പത്തിക, സാമ്പത്തിക വിദഗ്ധരും യോഗങ്ങളില്‍ പങ്കെടുത്തു.സാമ്പത്തിക മേഖലകളിലുടനീളമുള്ള വികസനത്തിനും അഭിവൃദ്ധിക്കും പിന്തുണ നല്‍കുന്നതിനായി സംയുക്ത സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അജണ്ടയില്‍ ഉള്‍പ്പെട്ടിരുന്നു. ഐ.എസ്.ഡി.ബി. ഗ്രൂപ്പിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും സാമ്പത്തിക പ്രകടനത്തിന്റെ അവലോകനം, ഐഎസ്ഡിബി ഗ്രൂപ്പിന്റെ പുതിയ പത്ത് വര്‍ഷത്തെ ചട്ടക്കൂടിന്റെ (2026- 2035) അംഗീകാരം, ഗ്രൂപ്പിന്റെ 2024 പ്രകടന റിപ്പോര്‍ട്ടിന്റെ അവതരണം എന്നിവയും നടന്നു.

Read More

തിരുവനന്തപുരം: ദേശീയപാത 66 നിർമാണത്തിനിടെ തകർന്ന സംഭവം ദൗർഭാഗ്യകരമെന്നും എന്താണ് സംഭവിച്ചതെന്ന് ദേശീയ പാത അതോറിറ്റി അന്വേഷണം നടത്തി കണ്ടെത്തണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പല പ്രതിസന്ധികളും മറികടന്നാണ് ദേശീയപാത നിർമാണത്തിലേക്ക് സർക്കാർ കടന്നത്. നിർമാണത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ദേശീയ പാത അതോറിറ്റിക്കാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.’ദൗർഭാഗ്യകരമായ ഒരു സംഭവം നടന്നപ്പോൾ ദാ കിട്ടിപ്പോയെന്ന് പറഞ്ഞ് യുഡിഎഫ് നേതാക്കൾ ചാടിവീഴുകയാണ്. അവർ റോഡ് തകർച്ച ആഘോഷമാക്കി മാറ്റുകയാണ്. കൊവിഡ് കാലത്തും പ്രതിപക്ഷം ഇതേ നിലപാടിലായിരുന്നു. ഭരിക്കുമ്പോൾ ദേശീയപാത നിർമാണം നടപ്പാക്കാൻ ത്രാണിയില്ലാത്തവരാണ് ഇപ്പോൾ വിമർശിക്കുന്നത്. മായാവി സിനിമയിലെ മമ്മൂട്ടിയെപ്പോലെ ചെയ്യുന്നതെല്ലാം അദൃശ്യമാക്കാൻ പറ്റി‌ല്ല. സർക്കാർ ചെയ്യുന്നത് ജനങ്ങളിലെത്തിക്കാൻ പാർട്ടി പ്രവർത്തകർ സ്വയം മാദ്ധ്യമപ്രവർത്തകരാകും. സർക്കാർ പരസ്യം നൽകും. റീൽസ് തയ്യാറാക്കി ഷെയർ ചെയ്യുകയും ചെയ്യും. മുഖ്യമന്ത്രി കൃത്യമായ ഏകോപനം നടത്തുന്നുണ്ട്. തകർന്ന റോഡിലെ ഭൂമി ഏറ്റെടുക്കലിലെ പ്രശ്‌നമടക്കം ഓരോ ഘട്ടത്തിലും യോഗം ചേർന്ന് ചർച്ച ചെയ്‌തിട്ടുണ്ട്.…

Read More

കൊച്ചി: എറണാകുളത്ത് നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്നകേസിൽ പ്രതിയായ അമ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അമ്മയെ ഉടൻ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കും. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യും. അതേസമയം, നാലു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയതിൽ പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന. എറണാകുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി ക്രൂര ബലാത്സംഗം നേരിട്ടതായാണ് കണ്ടെത്തൽ. കുഞ്ഞിന്‍റെ അച്ഛന്‍റെ അടുത്ത ബന്ധുവിനെയാണ് സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടിൽ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു. കുഞ്ഞിന്‍റെ പോസ്റ്റുമോട്ടത്തിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത് എറണാകുളത്ത് നാലു വയസ്സുകാരിയെ പുഴയിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടു മുൻപാണ് പെൺകുഞ്ഞിന്‍റെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കുഞ്ഞിന്‍റെ മൃതദേഹത്തിലെ ആദ്യഘട്ട…

Read More

തിരുവനന്തപുരം: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് പൂർത്തീകരണ ഘട്ടത്തിൽ ഉണ്ടായ സാഹചര്യങ്ങളെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ, അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‍ർണ രൂപം: ‘NH 66 നിർമ്മാണത്തിനിടയിൽ ചിലയിടങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതാണ്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. സ്വന്തം ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ UDF, പൂർത്തീകരണ ഘട്ടത്തിൽ സാഹചര്യത്തെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ,അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.’- പി എ മുഹമ്മദ് റിയാസ് അതിനിടെ, വിഷയത്തിൽ പ്രതികരിച്ച് എൻ എച്ച് എ ഐ റെസിഡൻ്റ് എഞ്ചിനീയർ മനോജ് കുമാർ. ഡിപിആറിൽ അപാകതകൾ ഉണ്ട്. വെള്ളം വഴി തിരിച്ചു കുപ്പം പുഴയിലേക്ക് വിടാനുള്ള സാധ്യത പരിശോധിക്കുകയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും റോഡരികിൽ മണ്ണിടിച്ചിൽ…

Read More

ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തു. നിര്‍മാണത്തില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹൈവേ എന്‍ജിനിയറിങ് കമ്പനിക്കെതിരെയും (എച്ച്ഇസി) നടപടിയുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ല്‍ (NATIONAL HIGHWAY66) നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിര്‍മാണത്തിലെ അപാകം വ്യക്തമായി. ഇതിനെത്തുടര്‍ന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഡീബാര്‍ ചെയ്യപ്പെട്ട കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന് ദേശീയ പാതാ അതോറിറ്റിയുടെ തുടര്‍ന്നുള്ള ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവില്ല. കണ്‍സള്‍ട്ടന്റ് ആയ എച്ച്ഇസിക്കും സമാന നടപടികളാണ് നേരിടേണ്ടി വരിക. പ്രൊജക്ട് മാനേജരായ അമര്‍നാഥ് റെഡ്ഡി, കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ രാജ് കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമുണ്ട്. ഐഐടിയിലെ മുന്‍ പ്രൊഫസര്‍ ജിവി റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണത്തിലെ അപാകം…

Read More

അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി വെല്‍നസ് പാക്കേജ് ഇപ്പോൾ 65 ശതമാനം ഇളവിൽ 1999 രൂപയ്ക്കാണ് ലഭ്യമാകുക. അള്‍ട്രാസൗണ്ട് പെല്‍വിസ്, യൂറിന്‍ പരിശോധന, തൈറോയിഡ്, എഫ്എസ്എച്ച് പരിശോധന, ല്യൂട്ടിനൈസിംഗ് ഹോർമോൺ, ഹീമോഗ്രാം, HbA1C തുടങ്ങിയ സേവനങ്ങളാണ് ഈ പാക്കേജിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കൂടാതെ സ്ത്രീകൾക്കായി 75 ശതമാനം ഇളവിൽ 1500 രൂപക്ക് രക്ത പരിശോധന, യൂറിന്‍ പരിശോധന, ഇസിജി, അബ്‌ഡൊമിനല്‍ അള്‍ട്രാസൗണ്ട്, ഗൈനക്കോളജി കള്‍സള്‍ട്ടേഷന്‍ എന്നിവ അടങ്ങിയ സമ്പൂര്‍ണ ആരോഗ്യ പരിശോധന പാക്കേജും ലഭ്യമാണ്. കുട്ടികളുടെ ശാരീരിക മാനസികാരോഗ്യ പരിരക്ഷക്കായി 45 ശതമാനം ഇളവോടെ 2,500 രൂപയ്ക്ക് പീഡിയാട്രിക് കെയര്‍ പാക്കേജും ലഭ്യമാണ്; മാനസികാരോഗ്യം, ഉറക്കത്തിന്റെ ഗുണനിലവാര നിര്‍ണയം, ഫിസിക്കല്‍ – ഡന്റല്‍ – ഇഎന്‍ടി പരിശോധന, കൂടാതെ, പതിനഞ്ചിലധികം മറ്റു അവശ്യ പരിശോധനകള്‍, വാക്‌സിനേഷന്‍ അഡൈ്വസ് എന്നിവ ഇതിൽ ഉള്‍പ്പെടുന്നു.…

Read More