Author: News Desk

മനാമ : പവിഴദ്വീപിലെ കോഴിക്കോട്ടുകൾ (കാലിക്കറ്റ്‌ കമ്മ്യൂണിറ്റി ബഹ്‌റൈൻ) കഴിഞ്ഞ മാസം ആരംഭിച്ച ‘ഗാന സല്ലാപ’ത്തിന്റെ ജനുവരി മാസത്തെ എപ്പിസോഡ് ഈ ജനുവരി 29 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക്, സെഗയയിലെ ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വെച്ച് നടക്കും. പാട്ടും പറച്ചിലുമായൊരു വാരാന്ത്യരാവ്. പ്രവാസ ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും സജീവമായിരുന്ന പാട്ടുരാവുകളാണ് ബഹ്‌റൈനിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പുനഃസൃഷ്ടിക്കുന്നത്. ബഹ്‌റൈനിലുള്ള ഗായകരും സംഗീതാസ്വാദകരുമായ ആർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ‘ ഗാന സല്ലാപം’ ഒരുക്കുന്നത്. പരിമിതമായ ആസ്വാദകരേയും പാട്ടുകാരേയും മാത്രമേ ഓരോ എപ്പിസോഡിലും ഉൾപെടുത്താൻ സാധിക്കുള്ളു എന്നതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും ഈ പരിപാടിയിൽ പങ്കെടുക്കാനുള്ള മുൻഗണന. സംഗീതം ഇഷ്ടപ്പെടുന്നവരെയും പാട്ടുകാരെയും ‘ ഗാന സല്ലാപ’ ത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും ,കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും +973 3435 3639 / +973 3464 6440 / +973 3361 0836 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ…

Read More

മൂന്നാം മോദി സർക്കാരിന്റെ ഒരു ഇടക്കാല ബജറ്റിനും ഒരു പൂർണ ബജറ്റിനും ശേഷമുള്ള ബജറ്റ്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് പാർലമെൻ്റിൽ അവതരിപ്പിക്കും. ഈ വർഷം, ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിർമ്മല സീതാരാമൻ രാജ്യത്തിൻ്റെ ചരിത്രത്തിൽ, തുടർച്ചയായി ഏറ്റവും കൂടുതൽ പൂർണ ബജറ്റ് അവതരിപ്പിച്ചതിൻ്റെ റെക്കോർഡ് 1959 നും 1963 നും ഇടയിൽ ആറ് ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ പേരിലായിരുന്നു. എന്നാൽ ഇടക്കാല ബജറ്റ് ഉൾപ്പടെ ഇതുവരെ അദ്ദേഹം ആകെ 10 ബജറ്റുകൾ അവതരിപ്പിച്ചു, ഈ നേട്ടം ഇനിയും മറികടക്കാനുണ്ട്. മൊറാർജി ദേശായി തൻ്റെ ആദ്യ ബജറ്റ് 1959-ൽ അവതരിപ്പിക്കുകയും അഞ്ച് വർഷം തുടർച്ചയായി അഞ്ച് സമ്പൂർണ ബജറ്റുകളും 1959-നും 1963-നും ഇടയിൽ ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചു. നാല് വർഷത്തിന് ശേഷം 1967-ൽ അദ്ദേഹം മറ്റൊരു ഇടക്കാല ബജറ്റും 1967, 1968, 1969,ൽ മൂന്ന്…

Read More

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ ആരോഗ്യമേഖലയിൽ ദന്തചികിത്സാ രംഗത്തെ സ്വദേശിവൽക്കരണം 55 ശതമാനമായി വർദ്ധിപ്പിച്ചു. പരിഷ്കരിച്ച നിയമം ഇന്ന് (ജനു. 27) മുതൽ പ്രാബല്യത്തിൽ വന്നു. സ്വദേശികളായ ദന്തഡോക്ടർമാർക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. മൂന്നോ അതിലധികമോ ദന്തഡോക്ടർമാർ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും പകുതിയിലധികം പേർ സൗദി പൗരന്മാരായിരിക്കണം. സ്വദേശികളായ ദന്തഡോക്ടർമാരുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 9,000 സൗദി റിയാലായി നിശ്ചയിച്ചു. ഈ തുകയിൽ കുറഞ്ഞ ശമ്പളം ലഭിക്കുന്നവരെ സ്വദേശിവൽക്കരണ പരിധിയിൽ കണക്കാക്കില്ല. ജനറൽ ഡെൻറിസ്റ്റ്, സ്പെഷ്യലിസ്റ്റ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഈ നിയമം ബാധകമാണ്. സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ യുവതലമുറയ്ക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിസ സേവനങ്ങൾ നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വദേശി…

Read More

സുനിതാ വില്യംസിനോട് ചോദിക്കാന്‍ തനിക്ക് രണ്ട് ചോദ്യങ്ങളുണ്ടെന്ന് മമ്മൂട്ടി. കൈരളി ടിവിയുടെ ജ്വാല പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു താരം. തനിക്ക് പദ്മഭൂഷണ്‍ ലഭിക്കാന്‍ വൈകിയതിനെക്കുറിച്ചും രസകരമായി സംസാരിക്കുന്നുണ്ട് മമ്മൂട്ടി. താനൊരു എക്‌സ് പത്മശ്രീയാണെന്ന് പറഞ്ഞാണ് മമ്മൂട്ടി പ്രസംഗം ആരംഭിക്കുന്നത്. ”ഞാനൊരു എക്‌സ് പത്മശ്രീയാണ്. ഉണ്ടായിരുന്നൊരു പത്മശ്രീ പോയി. ഇപ്പോള്‍ പദ്മഭൂഷണ്‍ ആണെന്ന് പറയുന്നു. നിങ്ങള്‍ വിചാരിക്കുന്നത് പോലെ ബസില്‍ ഫ്രീ ടിക്കറ്റു പോലുള്ള പ്രിവിലേജുകളൊന്നുമില്ല. നിങ്ങളുടെയൊക്കെ മനസിലുള്ള പ്രിവിലേജിന് അപ്പുറത്തേക്ക് പദവികള്‍ക്ക് ഒരു പ്രിവിലേജുമില്ല. നിങ്ങള്‍ക്കൊക്കെ സന്തോഷിക്കാം, ഞങ്ങളുടെ മമ്മൂട്ടിയ്ക്ക് അതുണ്ട്, ഇതുണ്ട് എന്ന്. എനിക്ക് അത് തന്നെ ധാരാളം. അങ്ങനെ മുന്‍ പത്മശ്രീയും ഇപ്പോള്‍ പദ്മഭൂഷനുമായ വെറും മമ്മൂട്ടിയാണ് ഞാന്‍. വലിയ ബഹുമതികളൊന്നും ഞാന്‍ എന്റെ തോളിലും മനസിലും കൊണ്ടു നടക്കാറില്ല” മമ്മൂട്ടി പറയുന്നു. ”രാജ്യം ആദരിക്കുമ്പോള്‍ അത് സന്തോഷത്തോടെ സ്വീകരിക്കേണ്ടത് എന്റെ കടമയാണ്. ഞാനത് ആദരവോട് സ്വീകരിക്കുന്നു. അതിന്റെ പൂര്‍ണമായ അവകാശം നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ആ ചോദ്യം ചെയ്യപ്പെടാനാകാത്ത…

Read More

ഇന്ത്യയുടെ 77 മത് റിപ്പബ്ലിക്ക് ദിനം വൈബ്രന്റ് ഇന്ത്യ എന്ന പേരിൽ മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി നേതൃത്വത്തിൽ ആഘോഷിച്ചു,എം എം എസ് ഓഫീസിൽ നടന്ന പരിപാടിയിൽ ദേശാഭക്തി ഗാന മത്സരവും പ്രസംഗ മത്സരവും ക്വിസ് മത്സരവും, മധുര വിതരണവും അടക്കം നിരവധി പരിപാടികൾ അരങ്ങേറി. ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും പുതു തലമുറയിലെക്ക് പകർത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്, മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം കേക്ക് മുറിച്ചു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു,മഞ്ചാടി ബാലവേദി കൺവീനർ അഫ്രാസ് അഹമ്മദ് അധ്യക്ഷൻ ആയിരുന്നു. സഹ കൺവീനർ ആയ ആര്യനന്ദ ഷിബു മോൻ സ്വാഗതം ആശംസിച്ചു, എം എം എസ് വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ വിഷയവതരണം നടത്തി,മഞ്ചാടി ഭാരവാഹികൾ ആയ അക്ഷയ് ശ്രീകുമാർ, അയ്യപ്പൻ അരുൺകുമാർ, റിയ മൊയ്‌ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, എം എം എസ് ജോ. സെക്രട്ടറിമാരായ മുബീന മൻഷീർ,ബാഹിറ…

Read More

കൊച്ചി: സംസ്ഥാനത്തെ ഇരുമ്പ് ഉരുക്ക് വ്യവസായ രംഗത്തിന് പുത്തൻകരുത്ത് പകർന്ന കേരള സ്റ്റീൽ ടെക് എക്‌സ്പോ സമാപിച്ചു. സ്റ്റീൽ വ്യാപാര മേഖലയിലെ പ്രമുഖ സംഘടനയായ കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷനാണ് എക്സ്പോ സംഘടിപ്പിച്ചത് എറണാകുളം മറൈൻ ഡ്രൈവ് ഹെലിപാഡിലാണ് പ്രമുഖ സ്റ്റീൽ ബ്രാൻഡുകളുടെ പങ്കാളിത്തം കൊണ്ട് ‘കേരള സ്റ്റീൽ ടെക് എക്സ്പോ 2026’ വിജയകരമായി സമാപിച്ചത്. മൂന്ന് ദിവസങ്ങളിലായി കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്ന് പതിനായിരത്തിലേറെ വ്യാപാരികൾ എക്സ്പോ സന്ദർശിച്ചു.പങ്കാളിത്തം കൊണ്ട് എക്സ്പോ വൻ വിജയമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിലെ സ്റ്റീൽവ്യാപാര മേഖലയിൽ നിന്ന് 85 ലധികം സ്റ്റാളുകൾ, ലോകോത്തര ബ്രാൻഡുകൾ മുതൽ പ്രാദേശിക നിർമ്മാതാക്കൾ വരെ എക്സ്പോയിൽപങ്കെടുത്തു. രാജ്യത്തെ ഏറ്റവും പ്രമുഖ ഇരുമ്പ് ഉരുക്ക് വ്യവസായ കമ്പനികളും ബ്രാൻഡുകളും എക്സ്പോയിലുണ്ടായിരുന്നു. കൂടാതെ വിവിധങ്ങളായ ടൂൾസ്, പുത്തൻ സാങ്കേതിക വിദ്യകളാൽ നിർമ്മിച്ച നുറുകണക്കിന്ഷീ റ്റുകൾ, ടി എം ടി ബാറുകൾ,ഗൃഹ ഉപകരണങ്ങൾ , പെയ്ന്റ്, എനർജിസേവർ , റെയ്ൻ വാട്ടർ ഗട്ടർ,…

Read More

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതില്‍ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി കോടതി. ഷിംജിത റിമാൻഡിൽ തുടരും. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ദീപക്കിനെ ഷിംജിതക്ക് മുന്‍പരിചയമില്ലെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നുമുള്ള വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ഈ മാസം 16 നായിരുന്നു സ്വകാര്യബസില്‍ കേസിനാസ്പദമായ വീഡിയോ ചിത്രീകരിച്ചശേഷം ഷിംജിത അത് ഇന്‍സ്റ്റഗ്രാമില്‍പോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ദീപക് ജീവനൊടുക്കുകയായിരുന്നു.

Read More

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനത്തിന് മുന്നോടിയായുള്ള കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം. സമ്മേളനം സുഗമമായി ചേരുന്നതിന് പ്രതിപക്ഷ സഹകരണം അഭ്യര്‍ത്ഥിക്കും. നാളെ മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന കാലയളവ് നിശ്ചയിച്ചിട്ടുള്ളത്. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും. മാര്‍ച്ച് 9 മുതലാണ് രണ്ടാം ഘട്ട സമ്മേളനം തുടങ്ങുക. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുന്ന പുതിയ തൊഴിലുറപ്പ് ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ നയരൂപീകരണ സമിതി വൈകീട്ട് യോഗം ചേരുന്നുണ്ട്.

Read More

ചെന്നൈ: വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു. സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. സാങ്കേതികമായ കാരണങ്ങളാലാണ് കോടതി ഉത്തരവിലേക്ക് പോയിരിക്കുന്നത്. തങ്ങൾക്ക് എതിർ സത്യവാങ്ങ്മൂലം നൽകാനുള്ള സമയം കിട്ടിയില്ല എന്ന സെൻസർ ബോർഡിന്റെ വാദം ശരിവച്ചുകൊണ്ടാണ് പ്രദർശനാനുമതി നിഷേധിച്ചത്. ജനുവരി ഒൻപത് പൊങ്കൽ റിലീസായായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തേണ്ടിയിരുന്നത്. എന്നാൽ റിലീസിന് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റുകയും നിമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയുമാണ് ചെയ്തത്. രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് വിജയ് ചിത്രം ജന നായകൻ ഒരുങ്ങിയത്. എച്ച് വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ,…

Read More

മനാമ: ബഹ്റൈനിലെ എൻഎസ്എസ് സംഘടനയായ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA) ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ഉചിതമായി ആഘോഷിച്ചു. രാവിലെ 6.30-ന് നടന്ന ചടങ്ങിൽ കെ എസ് സി എ എക്സിക്യൂട്ടീവ് അംഗങ്ങളും, വനിതാ വേദി അംഗങ്ങളും മറ്റ് മെമ്പർമാരും പങ്കെടുത്തു. പ്രസിഡൻറ് രാജേഷ് നമ്പ്യാർ പതാക ഉയർത്തി. മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ രാജേഷ് നമ്പ്യാർ റിപ്പബ്ലിക് ദിന സന്ദേശം പങ്കുവച്ചു. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത അംഗങ്ങൾ ദേശീയ ഗാനവും വന്ദേ മാതരവും ആലപിച്ചു. ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അജേഷ്, അനിൽകുമാർ, അനൂപ് പിള്ള, ഡോ. ബിന്ദു നായർ, അരുൺ, സതീഷ് തുടങ്ങിയവരും, മറ്റ് അംഗങ്ങളായ ബിജു, ശശിധരൻ, സന്തോഷ്, സതീഷ് തുടങ്ങിയവരും പങ്കെടുത്തു.വനിതാ വേദിയെ പ്രതിനിധീകരിച്ച് രമ സന്തോഷ്, രാധ, ലീബ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സെക്രട്ടറി ഡോ. ബിന്ദു നായർ എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

Read More