Author: News Desk

കോയമ്പത്തൂർ: പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചിയിലാണ് പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത്. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീൺ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ. കോയമ്പത്തൂരിലെ സ്വകാര്യ കോള ജിലെ രണ്ടാം വർഷ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അഷ്വിക. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കി പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നു. പെൺകുട്ടിയുടെ വീടിന് സമീപം അഞ്ചുവർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. തുടർന്ന് നിരന്തരം ഫോണിൽ വിളിച്ച് പ്രണയാഭ്യർഥന നടത്തിയെങ്കിലും ഇത് നിരസിച്ചതാണ് കൊലപാതകത്തിന്…

Read More

പനങ്ങാട്(കൊച്ചി): നെട്ടൂരില്‍ കുട്ടികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് പിടിയിലായി. ട്യൂഷന്‍വിട്ട് വീട്ടിലേക്ക് വരുകയായിരുന്ന കുട്ടികള്‍ക്കുനേരേ നഗ്‌നതാപ്രദര്‍ശനം നടത്തുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായുമുള്ള സംഭവത്തിലെ പ്രതിയാണ് പിടിയിലായത്. പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം ചങ്ങരംകുളം പന്താവൂര്‍ ചെറുപറമ്പില്‍ സുധീഷ് (28) ആണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 6.30-ഓടെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന നാലാംക്ലാസിലെ രണ്ടുവിദ്യാര്‍ഥിനികളെയാണ് സ്‌കൂട്ടറിലെത്തിയ ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി കുടുംബം പനങ്ങാട് പോലീസിന് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പനങ്ങാട് സിഐ സാജു ആന്റണി, എസ്‌ഐ മുനീര്‍, അരുണ്‍രാജ്, പ്രശാന്ത്, ശ്രീജിത്ത് എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

ഭോപാല്‍: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഇന്‍ഫ്‌ളുവന്‍സറെ അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നടപടിയെ വിമർശിച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. മതേതരത്വം എന്നത് ഇരുഭാഗത്തേക്കും സുഗമമായ ഗതാഗതം അനുവദിക്കുന്ന ‘ഇരട്ടവീഥിയുള്ള തെരുവായിരിക്കണം’ എന്ന് പവന്‍ കല്യാണ്‍ അഭിപ്രായപ്പെട്ടു. മതങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ബഹുമാനം നിലനില്‍ക്കുന്ന സമൂഹമായിരിക്കണം ഉണ്ടാവേണ്ടത്- എക്‌സ് പ്ലാറ്റ്‌ഫോമിൽ പവന്‍ കല്യാണ്‍ കുറിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് നിയമവിദ്യാര്‍ഥിയായ ശര്‍മ്മിഷ്ഠ ചില പരാമര്‍ശങ്ങള്‍ നടത്തി. അവരുടെ വാക്കുകള്‍ ചിലര്‍ക്ക് വേദനാജനകമായി. തെറ്റ് തിരുത്തി അവര്‍ ആ വീഡിയോ ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ബംഗാള്‍ പോലീസ് ധൃതിയിലാണ് ശര്‍മ്മിഷ്ഠയ്‌ക്കെതിരേ നടപടിയെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ സനാതന ധര്‍മത്തെ പരിഹസിക്കുമ്പോള്‍ അതുമൂലം ലക്ഷക്കണക്കിന് ആളുകള്‍ക്കുണ്ടായ തീവ്രമായ വേദനയുടെ കാര്യമോ? അവരുടെ ക്ഷമാപണം എവിടെയാണ്? ദ്രുതഗതിയിലുള്ള അറസ്റ്റ് എവിടെ?’ മമതയുടെ വീഡിയയോയും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈശ്വരനിന്ദ എപ്പോഴും അപലപിക്കപ്പെടേണ്ടതാണെന്നും മതേതരത്വം ചിലര്‍ക്ക് കവചവും മറ്റുള്ളവര്‍ക്ക്…

Read More

നിലമ്പൂർ: കവളപ്പാറയിൽ ദുരന്തമുണ്ടായപ്പോൾ എത്തിയില്ലെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ആരോപണം തെറ്റാണെന്നും ദുരന്തം ഉണ്ടായപ്പോൾ ആദ്യം ഓടിയെത്തിയവരിൽ ഒരാളായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.’ദുരന്ത ഭൂമിയിലേക്ക് ആദ്യം എത്തിയവരിൽ ഒരാളായിരുന്നു ഞാൻ. എറണാകുളത്ത് നിന്നും നേരെ അന്ന് കവളപ്പാറയിലേക്കാണ് വന്നത്. അന്നത്തെ കാലാവസ്ഥയിൽ സാഹസികമായ യാത്രയായിരുന്നു അത്. അവിടെ പ്രവർത്തിച്ചത് ജനങ്ങൾ വിലയിരുത്തും. ആരോപണം ഉന്നയിച്ചത് ഓർമക്കുറവ് കൊണ്ടാകാം. ചതുഷ്‌കോണ മത്സരമായാലും പഞ്ചകോണ മത്സരമായാലും കൂടുതൽ മത്സരാർത്ഥികൾ വരുന്നത് മത്സരത്തിന് ആവേശം നൽകും. ജനങ്ങളിൽ നിന്ന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. നിലമ്പൂരിൽ എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം. വർഗീയതയ്‌ക്കെതിരെയുള്ള സിപിഎമ്മിന്റെ നിലപാടിനെ ചോദ്യംചെയ്യാൻ ഒരു യൂത്ത് കോൺഗ്രസും ആയിട്ടില്ല. വർഗീയതയുമായി എന്നും സന്ധി ചെയ്‌തിട്ടുള്ളത് കോൺഗ്രസാണ്.’ – സ്വരാജ് പറഞ്ഞു. കവളപ്പാറയിൽ ദുരന്തമുണ്ടായപ്പോൾ സ്വരാജ് എത്തിയില്ലെന്ന് പിവി അൻവറാണ് ആരോപണം ഉന്നയിച്ചത്. അതേസമയം, എം സ്വരാജിന്റെ മണ്ഡലത്തിലെ പര്യടനം തുടരുകയാണ്. ഇടത് പ്രചാരണത്തിനായി മന്ത്രിമാർ അടക്കം…

Read More

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു. രാജ്യത്ത് 4026 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. കേരളത്തിൽ കേസുകളുടെ എണ്ണത്തിൽ കുറവ്. 1416 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്‌. 24 മണിക്കൂറുടെ കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. 80 വയസ്സുള്ള ആളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ 5 മരണം രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ രണ്ടു മരണവും പശ്ചിമബംഗാളിലും തമിഴ്നാട്ടിലും ഒരു മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഗുജറാത്തിലും കർണാടകയിലുമാണ്. അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തണം എന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മര്‍ദ്ദം…

Read More

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തണം എന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മര്‍ദ്ദം കുറയല്‍, തലചുറ്റല്‍ മുതലായ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ നിര്‍ബന്ധമായും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെങ്കില്‍ മാസ്‌ക് ധരിക്കണം. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്തണം. ആശുപത്രികളില്‍ കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡ് പരിശോധനയ്ക്ക് ജില്ലകളിലെ ആര്‍ടിപിസിആര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം. പൊതുഇടങ്ങളിലെ മാസ്‌ക് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കണം. ആശുപത്രികളില്‍ സന്ദര്‍ശകരുടേയും കൂട്ടിരിപ്പുകാരുടേയും എണ്ണം പരമാവധി നിയന്ത്രിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍…

Read More

ദിസ്പുർ (അസം): വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചലിലും കഴിഞ്ഞ 5 ദിവസങ്ങളിലായി 36 പേർ മരിച്ചു. മഴക്കെടുതിയിൽ 19,000 പേർക്ക് വീടുകൾ നഷ്ടമായി. മഴ ഏറ്റവുമധികം നാശം വിതച്ച അസമിൽ മരണസംഖ്യ 11 ആയി. അരുണാചൽ പ്രദേശിൽ 9 പേർക്കും മേഘാലയയിലും മിസോറമിലും 6 പേർക്ക് വീതവും ജീവൻ നഷ്ടമായി. അസമിൽ 5 ലക്ഷത്തിലേറെപ്പേരെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. പന്ത്രണ്ടായിരത്തിലധികം ഹെക്ടർ കൃഷി ഭൂമിയും നശിച്ചു. ഒന്നര ലക്ഷത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. അസം, സിക്കിം മുഖ്യമന്ത്രിമാരുമായും മണിപ്പുർ ഗവർണറുമായും സംസാരിച്ച പ്രധാനമന്ത്രി, സഹായവാഗ്ദാനവും നൽകി. മണിപ്പുരിലും മിസോറാമിലും പതിനായിരത്തിലേറെ ആളുകൾ വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണ്. മണിപ്പുരിൽ കഴിഞ്ഞ നാലു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 3,300ൽ അധികം വീടുകൾ നശിച്ചുവെന്നാണ് കണക്ക്. ഇംഫാൽ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മണിപ്പുർ തലസ്ഥാനമായ ഇംഫാലിലും പരിസര പ്രദേശങ്ങളിലും ഒട്ടേറെ…

Read More

കൊച്ചി: ഭര്‍ത്താവ് മരിച്ചാലും ഭര്‍ത്താവിനൊപ്പം താമസിച്ച അതേ വീട്ടില്‍ കുട്ടികളുമൊത്ത് താമസിക്കാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെതന്നെ ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും കോടതി പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഭാര്യയെ പുറത്താക്കുന്ന സാഹചര്യം തടയാനാണ് നിയമത്തില്‍ ഇത്തരം വ്യവസ്ഥയെന്നും ജസ്റ്റിസ് എം.ബി സ്‌നേഹലത വ്യക്തമാക്കി. ഭാര്യയ്ക്ക് താമസിക്കാനുള്ള അവകാശം നിയമം പ്രദാനം ചെയ്യുമ്പോള്‍ സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ പാടില്ലെന്നാണ് നിയമം പറയുന്നതെന്നും കോടതി പറഞ്ഞു. ഭര്‍ത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും ഭര്‍തൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടില്‍നിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് പാലക്കാട് സ്വദേശിയായ യുവതിയാണ് ഹര്‍ജി നല്‍കിയത്. ഭര്‍ത്താവ് മരിച്ച യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവദിച്ച പാലക്കാട് സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. 2009ല്‍ ഭര്‍ത്താവ് മരിച്ച ശേഷവും കുട്ടികളുമൊത്ത് ഈ വീട്ടില്‍ത്തന്നെയാണ് യുവതി കഴിഞ്ഞിരുന്നത്. എന്നാല്‍ സ്വന്തം വീട്ടിലെ സ്വത്ത് ഭാഗംവയ്പില്‍ മറ്റൊരു വീട് കിട്ടിയെന്നും അതിനാല്‍…

Read More

മലപ്പുറം: നിലമ്പൂരില്‍ പി.വി. അന്‍വര്‍ നല്‍കിയിരുന്ന രണ്ട് സെറ്റ് നാമനിര്‍ദേശപത്രികകളില്‍ ഒന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നല്‍കിയ പത്രികയാണ് തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായും പത്രിക നല്‍കിയിട്ടുള്ളതിനാല്‍ ആ നിലയില്‍ അന്‍വറിന് മത്സരിക്കാം. അതേസമയം, വിഷയത്തില്‍ അഭിഭാഷകര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അവസാനവട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയല്ല എന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ പത്രിക തള്ളിയത്. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഓഫീസില്‍ പത്രികയില്‍ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്തേക്ക് അന്‍വര്‍ നേരിട്ടെത്തിയിരുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ സ്വതന്ത്രനായി മറ്റൊരു പത്രികകൂടി നല്‍കിയ കാര്യം അന്‍വര്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്ന പുതിയ മുന്നണി രൂപവത്കരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ത്തന്നെയാണ് മുന്നണി.

Read More

ബെംഗളൂരു: കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. കനറാ ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിലാണ് കോടികളുടെ കവര്‍ച്ച നടന്നത്. ബാങ്കിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും കവര്‍ന്നതായാണ് പരാതി. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഏകദേശം 53 കോടിയോളം രൂപ വിലവരും. മേയ് 23-ന് വൈകീട്ട് ഏഴുമണിക്കും മേയ് 25 രാവിലെ 11.30-നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. മേയ് 23 ആയിരുന്നു ബാങ്കിന്റെ അവസാന പ്രവൃത്തിദിവസം. 24, 25 തീയതികളില്‍ ബാങ്ക് അവധിയായിരുന്നു. മേയ് 25-ന് രാവിലെ 11.30-ഓടെ ബാങ്കിലെ ഒരു ജീവനക്കാരനാണ് പ്രധാന ഷട്ടറിന്റെ പൂട്ടും ഗ്രില്ലുകളും തകര്‍ത്തനിലയില്‍ കണ്ടത്. ഇദ്ദേഹം ഉടനെ ബ്രാഞ്ച് ഇന്‍ ചാര്‍ജിനെ വിവരമറിയിച്ചു. തുടര്‍ന്ന് ബാങ്കിന്റെ റീജിയണല്‍ മേധാവിക്കും വിവരം കൈമാറി. ഉച്ചയ്ക്ക് ഒരുമണിയോടെ റീജിയണല്‍ ഓഫീസിലെ ഉദ്യോഗസ്ഥരടക്കം ബാങ്കിലെത്തി നടത്തിയ പരിശോധനയിലാണ് കവര്‍ച്ച സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്‌ട്രോങ് റൂമിലെ വിവിധ അലമാരകള്‍ പരിശോധിച്ചാണ് നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തിയത്.…

Read More