Author: News Desk

കോഴിക്കോട്: കേരള തീരത്തിനടുത്ത് കടലില്‍ തീപിടിച്ച കപ്പലില്‍നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും കണ്ടെയ്‌നറുകളും തെക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്).ഹൈദരാബാദ് അസ്ഥാനമായ ഇന്‍കോയിസിന്റെ നിഗമനത്തില്‍ കണ്ടെയ്‌നറും മറ്റും ഏതാനും ദിവസത്തേക്ക് തീരത്ത് ഭീഷണിയുയര്‍ത്താന്‍ സാധ്യതയില്ല. സേര്‍ച്ച് ആന്റ് റെസ്‌ക്യൂ എയിഡ് ടൂള്‍ എന്ന സംവിധാനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയതെന്ന് ഇന്‍കോയിസ് മേധാവി ഡോ. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. അടുത്ത മൂന്നു ദിവസത്തേക്ക് കപ്പലില്‍നിന്നുള്ള വസ്തുക്കള്‍ അറബിക്കടലില്‍ തെക്കുപടിഞ്ഞാറന്‍ ദിശയിലേക്കു സഞ്ചരിക്കും. തീരത്തേക്ക് ഇവ ഉടനെയൊന്നും എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സര്‍ക്കാരിനും മറ്റും നടപടിയെടുക്കാന്‍ വേണ്ടത്ര സമയമുണ്ട്. കോഴിക്കോടിനും കൊച്ചിക്കുമിടയിലാകും വാന്‍ ഹായ് കപ്പലില്‍നിന്നുള്ള വസ്തുക്കള്‍ എത്താന്‍ സാധ്യത. കപ്പലിലെ ഒരു കണ്ടെയ്‌നര്‍ ആദ്യം പൊട്ടിത്തെറിച്ചതായാണ് കോസ്റ്റ് ഗാര്‍ഡും മറ്റും അറിയിച്ചത്. തുടര്‍ന്ന് നിരവധി സ്‌ഫോടനങ്ങളുണ്ടായി.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി, സ്റ്റാർ വിഷൻ ഇവൻസുമായി ചേർന്ന് കഴിഞ്ഞദിവസം ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ച സമന്വയം 2025 വർണ്ണാഭമായി. സൊസൈറ്റിയുടെ 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റെടുത്ത ചടങ്ങിൽ കഴിഞ്ഞവർഷം സൊസൈറ്റി നടത്തിയ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനവും നടത്തുകയുണ്ടായി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന മെഹന്ദി നൈറ്റ് ശ്രദ്ധേയമായി മാപ്പിള ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ നൈറ്റും പ്രശസ്ത ഗായകനും കോമഡി ആർട്ടിസ്റ്റും ആയ രാജേഷ് അടിമാലിയുടെ വൺമാൻ ഷോയും ചടങ്ങുകൾക്ക് മാറ്റുകൂട്ടി. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും മറ്റു സംഘടന ഭാരവാഹികളും കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ, സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷതയിൽ നടന്ന ചടങ്ങുകൾ മുഖ്യ അതിഥി ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയും, പ്രമുഖ വ്യവസായിയും ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ. ജി ബാബുരാജൻ വിശിഷ്ട അതിഥിയായി ആശംസകൾ…

Read More

മനാമ: ബഹ്‌റൈൻ എ കെ സി സിയും- ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കാനു ഗാർഡനിൽ നടന്ന ചടങ്ങ് കലാഭവൻ ജോഷി ഉദ്ഘാടനം ചെയ്തു.ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും അടിസ്ഥാന ധർമ്മമാണെന്നും ഒന്നിച്ച് നശിക്കാതിരിക്കാൻ ഒന്നിച്ച് കൈകോർക്കേണ്ട സമയമാണിതെന്നും കലാഭവൻ ജോഷി പറഞ്ഞു. വായുവും,വെള്ളവും, വെളിച്ചവും, ഭൂമിയും, ആകാശവും ആണ് നമ്മുടെ യഥാർത്ഥ അയൽക്കാർ എന്ന് തിരിച്ചറിഞ്ഞ് ഈ അയൽക്കാരെ സ്നേഹിക്കാൻ ഇനിയും വൈകിയാൽ വലിയ ദുരന്തമാകും അടുത്ത തലമുറ നേരിടാൻ പോകുന്നതെന്ന് ചാൾസ് ആലുക്ക പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കാൻ, കാര്യക്ഷമമായി ഇടപെടുന്നതിന്റെ ഭാഗമായി ബഹറിൻ എ. കെ. സി.സി.യും ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി Ima മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ രഘു യോഗത്തിൽ പറഞ്ഞു. തുടർന്ന് അംഗങ്ങളെല്ലാവരും ചേർന്ന് മരങ്ങൾ നട്ടു. ജോൺ ആലപ്പാട്ട്, ജോജി കുര്യൻ, ജെയിംസ് ജോസഫ്, ജസ്റ്റിൻ ജോർജ്,…

Read More

മുംബൈ∙ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 5 മരണം. മുംബൈയിലെ ദിവാ–കോപ്പർ സ്റ്റേഷനുകൾക്കിടയിൽ പുഷ്പക് എക്സ്പ്രസിൽ നിന്നാണ് യാത്രക്കാർ വീണത്. ട്രെയിനിന്റെ വാതിലിനു സമീപംനിന്ന് യാത്ര ചെയ്തവരാണ് അപടകത്തിൽപ്പെട്ടത്. ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. ഇതിൽ 12 പേരുടെ നില അതീവഗുരുതരമാണ്. ട്രെയിൻ ദിവാ സ്റ്റേഷനിൽനിന്നും പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെയായിരുന്നു അപകടം. മരിച്ചവർ 30 മുതൽ 35 വരെ പ്രായപരിധിയിലുള്ളവരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ ‌പൊലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവേയിലെ ഉന്നത ഉദ്യേഗസ്ഥർ ഉൾപ്പെടെയുള്ളവർ അപകടസ്ഥലത്തെത്തി.

Read More

മനാമ: ബഹ്‌റൈനില്‍ വേനല്‍ച്ചൂട് കൂടിവരുന്നു. അടുത്തയാഴ്ച മുഴുവന്‍ തുടര്‍ച്ചയായ താപനില വര്‍ധനയും കടുത്ത വെയിലും അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു.ജൂണ്‍ 8 മുതല്‍ 12 വരെ കഠിനമായ ചൂടുണ്ടാകും. പകല്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍നിന്ന് തുടങ്ങി ക്രമേണ ഉയരും. ആഴ്ചയുടെ മദ്ധ്യത്തില്‍ ചൂട് 44 ഡിഗ്രി വരെ ഉയരും. രാത്രി കുറഞ്ഞ താപനില 21 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലായിരിക്കും.

Read More

ദില്ലി: ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 114 വിമാനങ്ങളുടെ സർവീസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. ദിവസവുമുള്ള വിമാന സർവീസുകളുടെ 7.5 ശതമാനമാണിത്. നവീകരണ പ്രവർത്തനങ്ങൾക്കായി റൺവേ അടച്ചിടുന്നതിനാൽ ജൂൺ 15 മുതൽ സർവീസുകൾ റദ്ദാക്കുമെന്നാണ് വിമാനത്താവള ഓപ്പറേറ്ററായ ഡിഐഎഎൽ അറിയിച്ചത്. മെയ് മാസത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന നവീകരണം തിരക്ക് കാരണം മാറ്റിവയ്ക്കുകയായിരുന്നു. റൺവേ ആർഡബ്ല്യു 10/28 ന്റെ നവീകരണ പ്രവർത്തനങ്ങൾ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നടക്കും. മൂടൽമഞ്ഞ് സീസണിൽ കുറഞ്ഞ ദൃശ്യപരത അനുഭവപ്പെടുന്നതിനാൽ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം (ഐഎൽഎസ്) നവീകരിക്കും. രാജ്യത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം 1450 വിമാന സർവീസുകളാണുള്ളത്. നാല് റൺവേകളുണ്ട്- ആർഡബ്ല്യു 09/27, ആർഡബ്ല്യു 11ആർ/29എൽ, ആർഡബ്ല്യു 11എൽ/29ആർ, ആർഡബ്ല്യു 10/28. നിലവിൽ ടി1, ടി3 എന്നീ ടെർമിനലുകളുമുണ്ട്. അറ്റകുറ്റപ്പണികൾക്കായി ടി2 നിലവിൽ അടച്ചിട്ടിരിക്കുകയാണ്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള നവീകരണം ആകെ…

Read More

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും. രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് സന്ദേശം നല്‍കിത്തുടങ്ങി. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലാണ് പ്രതിസന്ധി. മാസങ്ങളായി ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്ന രോഗികളാണ് പ്രതിസന്ധിയിലായത്. ഇന്നും നാളെയും അവധി ദിവസമായതിനാല്‍ അടിയന്തര പര്‍ച്ചേസ് നടക്കില്ല. ഉപകരണങ്ങള്‍ എത്തിക്കാതെ ശസ്ത്രക്രിയ നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയ മുടങ്ങില്ലെന്ന തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി അധികൃതരുടെ വിശദീകരണം നേരത്തെ ഡോക്ടര്‍മാര്‍ തള്ളിയിരുന്നു. സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇല്ലാതെ ശസ്ത്രക്രിയ നടത്താനാകില്ല. ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മറ്റു വിഭാഗങ്ങളെയും വൈകാതെ ബാധിക്കുമെന്നും ഡോക്ടേഴ്‌സ് പറയുന്നു. ആശുപത്രിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാണെന്നും കൂട്ടായ ചര്‍ച്ച നടക്കുന്നില്ലെന്നും ആരോപണമുണ്ട്.

Read More

കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ തൊഴിൽ വിസ മാറ്റങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഒഴിവാക്കൽ നയം അവസാനിപ്പിച്ചു. 2025ലെ മന്ത്രിതല ഉത്തരവ് നമ്പർ 4 പ്രകാരം, ഓരോ തൊഴിലവസര വിസയ്ക്കും ഇനി മുതൽ 150 കുവൈത്തി ദിനാർ അധിക ഫീസ് ഈടാക്കപ്പെടും. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയുള്ള ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സെന്ററുകൾ, സ്വകാര്യ സർവകലാശാലകൾ, കോളേജുകൾ, സ്കൂളുകൾ, നിക്ഷേപ പ്രോത്സാഹന അതോറിറ്റിയുടെ അംഗീകാരം ലഭിച്ച വിദേശ നിക്ഷേപകർ, സ്പോർട്സ് ക്ലബ്ബുകൾ, ഫെഡറേഷനുകൾ, പൊതു ഗുണഭോക്തൃ സംഘടനകൾ, സഹകരണ സമൂഹങ്ങൾ, തൊഴിലാളി യൂണിയനുകൾ, ചാരിറ്റികൾ, വഖ്ഫ് സ്ഥാപനങ്ങൾ, അനുമതിയുള്ള കാർഷിക ഭൂമികൾ, മൃഗസംരക്ഷണ കേന്ദ്രങ്ങൾ, ആടുകൾക്കും ഒട്ടകങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്ന പ്രദേശങ്ങൾ, വാണിജ്യ, നിക്ഷേപ സ്വത്തുക്കൾ, വ്യാവസായിക സ്ഥാപനങ്ങൾ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഈ പുതിയ ഫീസ് ഘടന ബാധകമായിരിക്കും. മുൻപ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അംഗീകരിച്ചിട്ടുള്ള മാനവശേഷി ആവശ്യകതകളെ അടിസ്ഥാനമാക്കി, ചില പ്രവർത്തനങ്ങൾക്കും…

Read More

ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചെന്ന് റിപ്പോർട്ട്. 50 പേർക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ ചടങ്ങിൽ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് അപകടത്തിനു കാരണം. ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണം ഒരുക്കിയത്. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാവിലെ മുതൽ സ്ത്രീകളും കുട്ടികളുമടക്കം വൻതോതിൽ ആരാധകരെത്തിയിരുന്നു. ടീം എത്തുമെന്ന് അറിയിപ്പുണ്ടായതോടെ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലടക്കം വലിയ തിരക്കിൽപെട്ട് പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. 5000 പൊലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും അത് പര്യാപ്തമായിരുന്നില്ലെന്നാണ് ആരോപണം. സുരക്ഷാ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് മാധ്യമ പ്രവർത്തകർ അടക്കം കർണാടക ക്രിക്കറ്റ്…

Read More

മനാമ: മലപ്പുറം ജില്ലയിൽ നിന്ന് ബഹറൈനിൽ പ്രവാസ ജീവിതം നയിക്കുന്ന മുതിർന്ന പ്രവാസികളെ ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ആദരിക്കുന്നു. ബഹറൈനിൽ 40 വർഷമോ അതിലധികമോ കാലമായി പ്രവാസ ജീവിതം നയിക്കുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ളവരെയാണ് മലപ്പുറം ജില്ലക്കാരുടെ ബഹറൈനിലെ ജനകീയ കൂട്ടായ്മയായ ബഹറൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിക്കുന്നത് എന്ന് രക്ഷാധികാരി ബഷീർ അമ്പലായി, പ്രസിഡൻറ് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചാല, ട്രഷറർ അലി അഷറഫ് തുടങ്ങിയവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Read More