Author: newadmin3 newadmin3

കൊച്ചി: നടനും അമ്മ പ്രസിഡന്റുമായ മോഹൻലാലിന് നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവരുന്ന വിവാദങ്ങൾ ചർച്ച ചെയ്യാൻ നാളെ ചേരാനിരുന്ന ‘അമ്മ’ എക്‌സിക്യുട്ടീവ് യോഗം മാറ്റിവച്ചു. യോഗത്തിൽ നേരിട്ട് പങ്കെടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാർത്ഥം യോഗം മാറ്റിയിരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കിയത്. അമ്മ ജനറൽ സെക്രട്ടറയായിരുന്ന സിദ്ദിഖിനെതിരെ ലെെംഗിക ആരോപണം ഉയർന്നതിന് പിന്നാലെ അദ്ദേഹം രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാൻ ഇരുന്നത്. യോഗത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് അടക്കം ചർച്ച ചെയ്യുമെന്നാണ് വിവരം. പുതിയ ജനറൽ സെക്രട്ടറിയെയും തിരഞ്ഞെടുക്കണം. ആരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ യോഗം നിർണായകമാണ്. പുതിയ തീയതി ഉടൻ അറിയിക്കുമെന്ന് അമ്മ ഭാരവാഹികൾ പറഞ്ഞു.

Read More

തിരുവനന്തപുരം: സിനിമാ മേഖലയില്‍ കൂടുതല്‍ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വിഷയത്തില്‍ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വിഷയത്തില്‍ സാംസ്‌കാരിക മന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ ഗതാഗത വകുപ്പ് മന്ത്രിയാണെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വേട്ടയാടരുത്. കഴിഞ്ഞ 23 വര്‍ഷമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നില്‍ ഔഷധഗുണങ്ങള്‍ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read More

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍. ലൈംഗിക ചൂഷണത്തില്‍ മൊഴി ലഭിച്ചാല്‍ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം നടത്തും. പരാതി ലഭിക്കാതെ അന്വേഷണമില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിലപാട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗീക ചൂഷണ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും. ആരോപണങ്ങളില്‍ പ്രത്യേക വിഷയത്തില്‍ കേസെടുത്തുകൊണ്ടല്ല. വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോപണം ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കാന്‍ സാധിക്കുമോയെന്നാണ് പ്രത്യേക സംഘം ആരായുക. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സംഘത്തില്‍ നാല് വനിതാ ഉദ്യോഗസ്ഥരുമുണ്ട്. എസ് അജിത ബീഗം, ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്കറെ,…

Read More

മനാമ: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിൻ്റെ മുൻകൈയ്‌ക്കൊപ്പം, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) Thirst-Quenchers 2024 ടീം അതിൻ്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി തുടരുന്നു. വേനൽ കാലത്ത് എങ്ങനെ ആരോഗ്യകരവും സുരക്ഷിതവുമായ ദിനചര്യകൾ തുടർന്നുപാകുന്നതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ICRF തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്ത് ചെന്ന് കുപ്പിവെള്ളം, ലാബാൻ , പഴങ്ങൾ എന്നിവ വിതരണം ചെയ്യുന്നു, ഇത് കടുത്ത വേനൽച്ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നവരെ ലക്ഷ്യം വച്ചാണ്. ഇത്തവണ ഏകദേശം 300 തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ജ്യൂസ്, ഓറഞ്ച്, ആപ്പിൾ , പഴം എന്നിവ കൊടുത്തു . കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ ഉൾപ്പെടുന്ന ഫ്ലയേഴ്സും കൊടുത്തു . തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, എൽഎംആർഎയിലെ പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ് സൈനബ് അക്ബർ ഹജീഹ്,…

Read More

കൊച്ചി: ആരോപണങ്ങള്‍ വരുമ്പോള്‍ സ്ഥാനം ഒഴിഞ്ഞു മാറി നിന്ന് അന്വേഷണം നേരിടുക എന്നതാണ് ഏറ്റവും അഭികാമ്യം. പുരസ്കാര ദാനവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിന് മുന്‍പ് താന്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്ന് രഞ്ജിത്ത് ഇതിഹാസമാണെന്ന് പറഞ്ഞു സാംസ്കാരിക മന്ത്രി ആ പരാതി തള്ളിക്കളയുകയാണ് ചെയ്തത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചത് നല്ലകാര്യമെന്ന് സംവിധായകന്‍ വിനയന്‍. നടപടി അനിവാര്യമായിരുന്നുവെന്നും അഗ്നിശുദ്ധി നടത്തി രഞ്ജിത്ത് തിരികെ വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. എന്തു ശുദ്ധിവരുത്തിയാലും ഒരു കാര്യമുണ്ട് സിനിമയുടെ പുരസ്കാര നിര്‍ണയത്തില്‍ അധ്യക്ഷന്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്തുവെന്ന അദ്ദേഹത്തിനെതിരായ പരാതി ഇപ്പോഴും നിലവിലുണ്ടെന്നും വിനയന്‍ പറഞ്ഞു.

Read More

മനാമ: ഐ.വൈ.സി.സി മനാമ ഏരിയ പ്രസിഡന്റ്‌ റാസിബ് വേളത്തിന്റ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.വയനാട് ദുരിത ബാധിതർക്ക് സഹായകമാവുന്ന ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ദുരിത ബാധിതർക്ക് ഉപജീവനത്തിനു സഹായകരമാവുന്ന ഓട്ടോറിക്ഷ വിതരണ പദ്ധതിക്കും , തുടർന്നുള്ള വയനാട് അതിജീവന പദ്ധതികൾക്കും മനാമ ഏരിയ കമ്മിറ്റിയുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം എന്ന ഐ.വൈ.സി.സി ആപ്താ വാക്യം മുറുകെ പിടിച്ചു മുന്നോട്ടു പോയി, കഷ്ട്ടത അനുഭവിക്കുന്നവർക്ക് താങ്ങാവാൻ നാം ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. യങ് ഇന്ത്യ എന്ന പേരിൽ മനാമ കുക്ക് മീൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മൗന പ്രാർത്ഥനയോടെയാണ് തുടക്കം കുറിച്ചത്. ഐ.വൈ.സി.സി ബഹ്‌റൈൻ ഇന്റെർണൽ ഓഡിറ്റർ ജയഫർ അലി വെള്ളങ്ങര ഇന്ത്യൻ യൂത്ത് കോൺഗ്രസും, ബഹ്‌റൈൻ ഐ.വൈ.സി.സി യും എന്ന വിഷയത്തിൽ…

Read More

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിന്റെ രാജി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. താൻ ഇന്നലെ പറയാത്ത പല കാര്യങ്ങളും ചില മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘സ്ത്രീ വിരുദ്ധനാണ് ഞാന്നെന്ന് പല മാദ്ധ്യമങ്ങളും എഴുതി. എനിക്ക് മൂന്ന് പെൺകുട്ടികളാണ്. എന്റെ വീട്ടിൽ ഭാര്യയും അമ്മയും ഉണ്ട്. സ്ത്രീകൾക്ക് എതിരെ വരുന്ന ഏത് നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് ഞാൻ. ഞാൻ പറഞ്ഞ കാര്യത്തെക്കുറിച്ച് വളരെ മോശമായാണ് ഇന്നലെ ഒരാൾ സംസാരിച്ചത്. സർക്കാർ ഇരയ്‌ക്കൊപ്പമാണ്. വേട്ടക്കാർക്കൊപ്പമല്ല. ഇക്കാര്യത്തിൽ ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പരാതി ലഭിച്ചാൽ നിയമപരമായ നടപടി സ്വീകരിക്കും. രഞ്ജിത്ത് കത്ത് അയച്ചാൽ രാജി സർക്കാർ അംഗീകരിക്കും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്. ഞാൻ പറയാത്ത കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. അത് കൊണ്ട് മാദ്ധ്യമങ്ങളോട് സംസാരിക്കാൻ പേടിയാണ്’,​- സജി ചെറിയാൻ വ്യക്തമാക്കി. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റൂ എന്നും, ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ…

Read More

തിരുവനന്തപുരം: സംവിധായകൻ രഞ്‌ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞതോടെ പകരം നടൻ പ്രേംകുമാർ താൽക്കാലികമായി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന. അക്കാഡമിയുടെ വൈസ് ചെയർമാനാണ് പ്രേംകുമാർ. 2022ൽ ബീനാ പോൾ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് പ്രേം കുമാർ വൈസ് ചെയർമാനായി ചുമതല ഏറ്റത്.ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെത്തുടർന്നാണ് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചത്. അൽപം മുൻപ് അദ്ദേഹം സർക്കാരിന് രാജിക്കത്ത് കൈമാറി. ഇന്നോ നാളെയോ രാജി വയ്ക്കുമെന്ന് ചലച്ചിത്ര അക്കാഡമി അംഗങ്ങളെ മുൻപ് രഞ്‌ജിത്ത് അറിയിച്ചിരുന്നു. 2009ൽ ‘പാലേരിമാണിക്യം’ സിനിമയുടെ ഒഡീഷനിടെ രഞ്ജിത്തിൽ നിന്ന് നേരിട്ട ദുരനുഭവം സി.പി.എം ആക്ടിവിസ്റ്റ് കൂടിയായ നടി കഴിഞ്ഞദിവസം തുറന്നുപറഞ്ഞിരുന്നു. ‘അകലെ” ചിത്രത്തിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തലേക്ക് വിളിച്ചത്. കൊച്ചിയിലെ ഹോട്ടലിലായിരുന്നു ഒഡീഷൻ.സംവിധായകൻ രഞ്ജിത്തിനെ രാവിലെ കണ്ടു. ഫോട്ടോഷൂട്ട് നടന്നു. വൈകിട്ട് പ്രതിഫലം, കഥാപാത്രം തുടങ്ങിയവയെ സംസാരിക്കുന്നതിനിടെയാണ് മോശം അനുഭവമുണ്ടായത്. അടുത്തേക്കു വന്ന് ആദ്യം വളകളിൽ തൊട്ടു. മുടിയിൽ…

Read More

തിരുവനന്തപുരം: രഞ്ജിത്തിനെതിരെ നിയമനടപടിക്കില്ലെന്നും രാജിവെച്ചതിലൂടെ ചെയ്ത തെറ്റ് സമ്മതിക്കുകയാണെന്നും ബംഗാളി നടി ശ്രീലേഖ മിത്ര. ഇനിയെങ്കിലും സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയണം. അതിക്രമം നടന്നിട്ടില്ല. സമീപിച്ചത് മോശം സമീപനത്തോടെയാണ്. പെരുമാറ്റമാണ് ശരിയാവാത്തതെന്നും നടി പ്രതികരിച്ചു. കേസെടുക്കുന്ന കാര്യത്തില്‍ കേരള പൊലീസ് തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. പൊലീസ് സമീപിച്ചാല്‍ നടപടികളോട് സഹകരിക്കുമെന്നും നിയമ സഹായം നല്‍കാന്‍ ഏറെപ്പേര്‍ ഇന്നലെ സമീപിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. ഒരു രഞ്ജിത്ത് മാത്രമല്ല, നിരവധിപ്പേരുണ്ട്. രാജിയില്‍ ദുഃഖവും സന്തോഷവും ഇല്ല. ഇത് അവസാനിക്കാത്ത പോരാട്ടമാണ്. ഒറ്റരാത്രികൊണ്ട്ഒന്നും മാറ്റാന്‍ കഴിയില്ല. ധൈര്യത്തോടെ സംസാരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണ ലഭിക്കാറില്ല. ഇത് വളരെ പ്രധാനപ്പെട്ട സമയം. എല്ലാം പുറത്തുവരട്ടെയെന്നും ശ്രീലേഖ മിത്ര പറഞ്ഞു. രഞ്ജിത്ത് നാഷണല്‍ അവാര്‍ഡ് നേടിയ ഡയറക്ടര്‍ തന്നെയാണ്. അതിന് സംശയമില്ല. ഇതൊന്നും ഒരാളോട് മോശമായി പെരുമാറാനുള്ള കാരണമല്ല. നിരവധി പേര്‍ക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്, ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. ഞാന്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഒരു…

Read More

തിരുവനന്തപുരം: നടൻ സിദ്ധിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിനു പിന്നാലെ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജിവെക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവെക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. വയനാട്ടിലെ വീട്ടിൽ താമസിക്കുകയായിരുന്ന ര‍ഞ്ജിത്ത് ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സർക്കാർ രഞ്ജിത്തിനെ സംരക്ഷിക്കരുതെന്ന അഭിപ്രായം ഇടതു മുന്നണിയിൽ തന്നെ ഉയർന്നിരുന്നു. എന്നാൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ പിന്തുണയ്ക്കുകയായിരുന്നു. വിമർശനം കടുത്തതോടെ സർക്കാർ കേന്ദ്രങ്ങൾ രഞ്ജിത്തുമായി സംസാരിച്ചു. പിന്നാലെ രാജിസന്നദ്ധത രഞ്ജിത്ത് അവരെ അറിയിച്ചു. സിദ്ധിഖ് രാജിവച്ചതോടെ രഞ്ജിത്തും രാജിക്കത്ത് സർക്കാരിന് കൈമാറി. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടും രഞ്ജിത്തിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ…

Read More