Author: News Desk

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂര്‍ത്തമാകുന്നത് ഭരണഘടനയുടെ പൂര്‍ത്തീകരണത്തോടെയാണെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു നിരവധി സംസ്‌കാരങ്ങളും ഉപദേശീയതകളും കോര്‍ത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിനു രൂപം നല്‍കാന്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്കു സാധിച്ചു. ഭരണഘടനയില്‍ അന്തര്‍ലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓര്‍മ്മിപ്പിക്കുന്നത് സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി ഉത്തരോത്തരം വളരാന്‍ നമുക്ക് കഴിയണം. നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണം. നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കാം. എല്ലാവര്‍ക്കും മുഖ്യമന്ത്രി റിപ്പബ്ലിക് ദിനാശംസകള്‍.

Read More

ശ്രീനഗർ: രാജ്യം റിപ്പബ്ളിക് ദിനം ആചരിക്കാനിരിക്കെ ജമ്മു കാശ്‌മീരിലെ കത്വ ജില്ലയിൽ ഭീകരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെയാണ് സുരക്ഷാസേനയും ഭീകരരുമായി വെടിവയ്പ്പുണ്ടായത്. ഭീകരർക്കായി സൈന്യം തെരച്ചിൽ വ്യാപകമാക്കി.കത്വയിലെ ഭട്ടോഡ് മേഖലയിൽ ഭീകരർ ഉണ്ടെന്ന സംശയത്തെത്തുടർന്ന് സൈന്യം തെരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ 1.20ഓടെ ഭട്ടോഡ് പഞ്ചായത്തിലെ ആർമി ക്യാമ്പിലെ സൈനികർ സംശയാസ്‌പദമായ നീക്കങ്ങൾ തിരിച്ചറിഞ്ഞ് വെടിയുതിർക്കുകയായിരുന്നു.ഭീകരർ തിരിച്ചും വെടിവച്ചതോടെ അരമണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടെ ഭീകരർ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു. മൂന്ന് ഭീകരരാണ് വെടിയുതിർത്തതെന്നാണ് വിവരം. ഇരുവശത്തും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. പ്രദേശവാസിയായ സിബി (60) എന്നയാളാണ് മരിച്ചതെന്നാണ് നിഗമനം. റിട്ടയേർഡ് കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്. സിബിയുടെ മക്കൾ എത്തി കാർ തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സിബി തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ആളൊഴിഞ്ഞ റബർ തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്. മാരുതി 800 മോഡൽ കാർ ആണ് കത്തിയത്.സിബി കടയിൽ നിന്ന് സാധനം വാങ്ങുന്നതിനായാണ് രാവിലെ വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറയുന്നു. സിബി കാറോടിച്ച് വരുന്നത് നാട്ടുകാരിൽ ചിലരും കണ്ടിരുന്നു. വീട്ടിൽ നിന്ന് നാലുകിലോമീറ്റർ അപ്പുറത്താണ് സിബിയുടെ വീടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊലീസ് സ്ഥലത്ത് പരിശോധനകൾ ആരംഭിച്ചു. ഫോറൻസിക് സംഘം ഉൾപ്പെടെ ഉടൻ സ്ഥലത്തെത്തും.

Read More

കറാച്ചി: സിംഹക്കുട്ടിയെ അനധികൃതമായി കൈവശം വച്ച യൂട്യൂബറോട് മൃഗക്ഷേമവുമായി ബന്ധപ്പെട്ട 12 വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിക്കാൻ ഉത്തരവിട്ട് കോടതി. പാകിസ്ഥാനിലാണ് സംഭവം. രജബ് ഭട്ട് എന്നയാൾക്കാണ് വ്യത്യസ്ത ശിക്ഷ. കഴിഞ്ഞ മാസം വിവാഹത്തിനിടെ മറ്റൊരു യൂട്യൂബർ രജബിന് സിംഹക്കുട്ടിയെ സമ്മാനിക്കുകയായിരുന്നു. 56 ലക്ഷം സബ്‌സ്ക്രൈബേഴ്സാണ് രജബിനുള്ളത്. മാസം ഒന്ന് എന്ന നിരക്കിൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള 12 വീഡിയോകൾ നിർമ്മിക്കാനാണ് നിർദ്ദേശം.മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട അറിവുകൾ അടങ്ങിയ ഉള്ളടക്കമാണ് വേണ്ടത്. ‘ഭട്ടി ” എന്ന് പേരിട്ട സിംഹക്കുട്ടിയെ അധികൃതർ ലാഹോർ സഫാരി മൃഗശാലയിലേക്ക് മാറ്റി. താൻ സിംഹക്കുട്ടിയെ സ്വീകരിക്കാൻ പാടില്ലായിരുന്നെന്നും നിയമവിരുദ്ധമായി കൈവശം വച്ചത് തെറ്റാണെന്നും രജബ് പ്രതികരിച്ചു.

Read More

ശ്രീനഗർ: രാജ്യം റിപ്പബ്ളിക് ദിനം ആചരിക്കാനിരിക്കെ ജമ്മു കാശ്‌മീരിലെ കത്വ ജില്ലയിൽ ഭീകരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെയാണ് സുരക്ഷാസേനയും ഭീകരരുമായി വെടിവയ്പ്പുണ്ടായത്. ഭീകരർക്കായി സൈന്യം തെരച്ചിൽ വ്യാപകമാക്കി.കത്വയിലെ ഭട്ടോഡ് മേഖലയിൽ ഭീകരർ ഉണ്ടെന്ന സംശയത്തെത്തുടർന്ന് സൈന്യം തെരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ 1.20ഓടെ ഭട്ടോഡ് പഞ്ചായത്തിലെ ആർമി ക്യാമ്പിലെ സൈനികർ സംശയാസ്‌പദമായ നീക്കങ്ങൾ തിരിച്ചറിഞ്ഞ് വെടിയുതിർക്കുകയായിരുന്നു.ഭീകരർ തിരിച്ചും വെടിവച്ചതോടെ അരമണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടെ ഭീകരർ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു. മൂന്ന് ഭീകരരാണ് വെടിയുതിർത്തതെന്നാണ് വിവരം. ഇരുവശത്തും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ യു. എസ്സില്‍നിന്ന് ഒഴിപ്പിച്ചുതുടങ്ങിയതായി വൈറ്റ് ഹൗസ്. രാജ്യത്ത് അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുള്ള വാഗ്ദാനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാലിക്കുകയാണന്നും വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വന്‍തോതിലാണ് നാടുകടത്തല്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്‍റെ അറിയിപ്പ്. “അദ്ദേഹം വാഗ്ദാനം ചെയ്തകാര്യം നടപ്പിലാക്കുന്നതിലൂടെ ശക്തമായൊരു സന്ദേശമാണ് പ്രസിഡന്റ് ട്രംപ് ലോകത്തിന് നല്‍കുന്നത്. അനധികൃതമായി യു.എസ്സില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും”, വൈറ്റ് ഹൗസ് പോസ്റ്റില്‍ വ്യക്തമാക്കി. വലിയതോതിലുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതായി നേരത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പ്രഖ്യാപിച്ചിരുന്നു. ഭീകരവാദിയെന്ന് സംശയിക്കുന്ന ഒരാളുള്‍പ്പെടെ 538 അനധികൃത കുടിയേറ്റ കുറ്റവാളികള്‍, യൂട്ടായിലെ സാമൂഹികവിരുദ്ധസംഘമായ ട്രെന്‍ ഡി അരാഗ്വയിലെ നാല് അംഗങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികകുറ്റകൃത്യങ്ങളിലെ പ്രതികള്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്തതായും ലെവിറ്റ് അറിയിച്ചു. യു.എസ്സിന്റെ ചരിത്രത്തിലെ ‘ഏറ്റവും ബൃഹത്തായ നാടുകടത്തല്‍ ഉദ്യമം’ എന്നാണ് ലെവിറ്റ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിനാളുകളെ സൈനികവിമാനങ്ങളില്‍ കയറ്റി അയച്ചതായും…

Read More

കല്‍പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അറസ്റ്റില്‍. ചോദ്യം ചെയ്യല്‍ നടപടികള്‍ക്കൊടുവിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ എംഎല്‍എയെ വിട്ടയച്ചു. ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ എംഎല്‍എയുടെ കേണിച്ചിറയിലെ വീട്ടില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന പരിശോധനയില്‍ രേഖകളൊന്നും കണ്ടെത്തിയില്ലെന്നാണ് വിവരം.

Read More

മാനന്തവാടി: വയനാട്ടില്‍ രാധ എന്ന സ്ത്രീയെ കടിച്ചുകൊന്ന നരഭോജി കടുവയെ കൊല്ലുന്നതിനെ ചൊല്ലി നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കടുവയെ വെടിവെച്ചു കൊല്ലാതെ ദൗത്യസംഘത്തിന്റെ ബേസ് ക്യാമ്പില്‍ നിന്ന് പുറത്തുവിടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവില്‍ അവ്യക്തത ഉണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. പിടികൂടാന്‍ സ്ഥാപിച്ച കൂട്, മയക്കുവെടി എന്നിവ കൊണ്ട് കാര്യമില്ലെങ്കില്‍ അവസാന പടിയെന്ന നിലയില്‍ മാത്രമേ വെടിവെച്ചു കൊല്ലുകയുള്ളൂ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു. കടുവയെ കൂടുവച്ചോ മയക്കുവെടിവച്ചോ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലാനാണ് ഉത്തരവ്. വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ചായിരിക്കും നടപടി. കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയശേഷം ആദ്യഘട്ടത്തില്‍ മയക്കുവെടിവച്ചോ കൂടുവച്ചോ പിടികൂടാന്‍ ശ്രമിക്കും. കഴിഞ്ഞില്ലെങ്കിലാണ് വെടിവച്ചുകൊല്ലാന്‍…

Read More

മനാമ: ഇന്ത്യൻ സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് വ്യാഴാഴ്ച (ജനുവരി 23) സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ ഉജ്വലമായ തുടക്കം കുറിച്ചു. അക്കാദമിക മികവിന്റേയും സാംസ്കാരിക വൈവിധ്യത്തിന്റെയും സാമൂഹ്യ സേവനത്തിന്റെയും പൈതൃകം ആഘോഷിക്കുന്ന സ്‌കൂളിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. ഉദ്ഘാടന ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ ആസൂത്രണ, ലൈസൻസിംഗ് അസി. അണ്ടർ സെക്രട്ടറി ഡോ. സന സെയ്ദ് അബ്ദുല്ല അൽ ഹദ്ദാദ്, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഡയറക്ടർ ലുലുവ ഗസൻ അൽ മെഹന്ന എന്നിവർ സന്നിഹിതരായിരുന്നു. ബിസിനസ് പ്രമുഖരായ ലാൽചന്ദ് ഗജരിയ, ബാബു കേവൽറാം, നെവിൻ മെഗ്‌ചിയാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അധ്യക്ഷനായിരുന്നു. മികവിനോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയെയും ഒരു ആഗോള സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ സ്കൂളിന്റെ പങ്കിനെയും അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. സ്കൂളിന്റെ…

Read More

കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ, ബഹ്‌റൈൻ (കെ.എസ്.സി.എ) സാഹിത്യ വിഭാഗം നയിക്കുന്ന എം.ടി. വാസുദേവൻ നായർ അനുസ്‌മരണം, “ഓർമ്മകളിലെ എം.ടി. – സിനിമയും സാഹിത്യവും” എന്ന വിഷയത്തിൽ ഒരു സംസാരസാഗരം ഒരുക്കുന്നു.ബഹറിനിലെ സാംസ്കാരിക രംഗത്തെ പ്രഗത്ഭ വെക്തിത്വങ്ങളായ രാജി ഉണ്ണികൃഷ്ണൻ, എസ്. വി. ബഷീർ, രാജീവ് വെള്ളിക്കോത്ത്, പി. പി. സുരേഷ് എന്നിവർ സംസാരിക്കുന്നു. എം.ടി. യുടെ സിനിമ, സാഹിത്യ മേഖലകളിലെ കൈയൊപ്പുകൾ, പത്രപ്രവർത്തനം, വിമർശാത്മകമായ എഴുത്തുകൾ, പുതു തലമറയിലേക്ക് പകരുന്ന സാഹിത്യ സംഭാവനകൾ ഒക്കെ സംസാരത്തിൽ പരാമർശിക്കപ്പെടും. ജനുവരി 30, വ്യാഴാഴ്ച്ച വൈകിട്ട് 8 മണിക്ക് ഗുദൈബിയയിലുള്ള കെ. എസ്. സി. എ. ആസ്ഥാനത്ത് നടക്കുന്ന ഈ ചടങ്ങിലേക്ക് ബഹ്‌റിനിലെ എല്ലാ സിനിമ-സാഹിത്യ പ്രേമികളേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്, രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി, അനിൽ പിള്ള എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി എന്റർടൈൻമെന്റ് ആൻഡ് സാഹിത്യവിഭാഗം സെക്രട്ടറി, മനോജ് നമ്പ്യാർ (36238659), കൺവീനർ, അജയ്…

Read More