Author: News Desk

ഷിംല/ചണ്ഡീഗഢ്: കസ്റ്റഡി മരണക്കേസിൽ ഹിമാചൽ പ്രദേശിൽ ഐ.ജി ഉൾപ്പടെ എട്ടു പോലീസുകാർക്ക് ജീവപര്യന്തം തടവ്. ഐ.ജി സാഹൂർ ഹൈദർ സെയ്ദ്, ഡി.എസ്.പി മനോജ് ജോഷി, സബ് ഇൻസ്പെക്ടർ രജീന്ദർ സിങ്, അസി.സബ് ഇൻസ്പെക്ടർ ദീപ് ചന്ദ് ശർമ, കോൺസ്റ്റബിൾമാരായ മോഹൻലാൽ, സൂറത്ത് സിങ്, റാഫി മുഹമ്മദ്, രഞ്ജിത്ത് എന്നിവർ ഉൾപ്പടെയുള്ളവരെയാണ് സിബിഐ കോടതി ശിക്ഷിച്ചത്. പ്രതികളെല്ലാവരും ഒരു ലക്ഷം രൂപ വീതം പിഴയും നൽകണം. 2017-ലെ സൂരജ് എന്ന യുവാവിന്റെ കസ്റ്റഡി മരണക്കേസിലാണ് ഛണ്ഡീ​ഗഢിലെ സിബിഐ കോടതിയുടെ വിധി. 2017-ൽ 16കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സൂരജ് ഉൾപ്പടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട്, കസ്റ്റഡിയിലിരിക്കെ സൂരജിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കേസ് ആദ്യം ക്രൈംബ്രാഞ്ചിനും പിന്നീട് സിബിഐയ്ക്കും കൈമാറുകയായിരുന്നു. വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഈ മാസം 18-ന്, മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു.

Read More

ന്യൂയോർക്ക്∙ അനധികൃത കുടിയേറ്റക്കാരെത്തേടി ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളിൽ പരിശോധന നടത്തി ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ. യുഎസിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനകൾക്ക് എത്തിയത്. സിഖ് സംഘടനകളിൽനിന്ന് ശക്തമായ എതിർപ്പ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നു. ‘‘അമേരിക്കൻ സ്കൂളുകളിലും പള്ളികളിലും അറസ്റ്റിൽനിന്നു രക്ഷതേടി ക്രിമിനലുകൾക്ക് ഇനി ഒളിച്ചിരിക്കാനാകില്ല. ട്രംപ് ഭരണകൂടം നിയമപാലകരുടെ കൈ കെട്ടിവയ്ക്കില്ല. ഇത്തരം ആളുകളിൽ കൊലപാതകികളുണ്ട്, പീഡനക്കേസ് പ്രതികളുമുണ്ട്’’ – ഡിഎച്ച്എസ് വക്താവ് അറിയിച്ചു. ബൈഡൻ ഭരണകൂടം നേരത്തേ പള്ളികൾ പോലുള്ള ഇടങ്ങളിൽ പരിശോധന നടത്തുന്നത് ഒഴിവാക്കിയിരുന്നു. അതിനിടെ, ട്രംപിന്റെ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎസിലെ സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എഡ്യുക്കേഷൻ ഫണ്ട് (എസ്എഎൽഡിഇഎഫ്) ആശങ്ക രേഖപ്പെടുത്തി. ആരാധനാകേന്ദ്രങ്ങളിൽ നടത്തുന്ന ഇത്തരം പരിശോധനകളിൽ ആശങ്കയുണ്ടെന്ന് എസ്എഎൽഡിഇഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കിരൺ കൗർ ഗിൽ പറഞ്ഞു.

Read More

കൽപറ്റ∙ നരഭോജിക്കടുവയ്ക്ക് പിന്നാലെ പുലി ഭീതിയിൽ വയനാട്. കൽപ്പറ്റ പുൽപ്പാറ റാട്ടക്കൊല്ലി മലയിലാണ് യുവാവിന് നേരെ പുലിയുടെ ആക്രമണം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിന് (36) പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കയ്യിൽ ചെറിയ പരുക്കേറ്റ വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിത്തോട്ടത്തിൽ വച്ച് അപരിചിതമായ ശബ്ദം കേട്ടപ്പോൾ പോയി നോക്കിയതാണ് വിനീത്. ഇതിനിടെ പെട്ടെന്ന് പുലി ചാടി വീഴുകയായിരുന്നു. കാപ്പി ചെടികൾക്ക് മുകളിലായാണ് പുലി ചാടി വന്നതെന്നും ഭയന്ന് കൈ വീശിയപ്പോൾ ചെറുതായി പോറലേറ്റുമെന്നാണ് ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിനീത് പറയുന്നത്. മുൻപും പ്രദേശത്ത് പലവട്ടം നാട്ടുകാർ പുലിയെ കണ്ടിട്ടുണ്ട്. മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ ഇന്നു രാവിലെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുലി യുവാവിനെ ആക്രമിച്ച വിവരം പുറത്തു…

Read More

കൊച്ചി: ഡിജിറ്റല്‍ യുഗത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി വ്യക്തികള്‍ പോരാടണമെന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. ‘എന്നില്‍ നിന്ന് ഡാറ്റ മോഷ്ടിക്കുന്ന ഒരു വെബ്‌സൈറ്റ് ബ്രൗസ് ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് എന്റെ സ്വാതന്ത്ര്യം.’ ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025’ല്‍ പങ്കെടുത്ത് ‘ഡിജിറ്റല്‍ സൊസൈറ്റിയിലെ സോഫ്റ്റ്വെയറും സ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാവരും തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി പോരാടണം. സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ ഉപയോഗം പോരാട്ടത്തിനുള്ള ഉപാധിയാണ്.’ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തെ ‘കൃത്രിമ വിഡ്ഢിത്തം’ എന്നാണ് സ്റ്റാള്‍മാന്‍ വിശേഷിപ്പിച്ചത്. ‘ചാറ്റ്ജിപിടിയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് വിശേഷിപ്പിക്കാനാകില്ല. വാക്യങ്ങള്‍ ഉപയോഗിച്ച് എങ്ങനെ കളിക്കണമെന്ന് അതിനറിയാം. ചാറ്റ്ജിപിടി ഉപയോഗിക്കുന്ന ഓരോരുത്തരും ഒരു കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. വിഡ്ഢിത്തം ഉത്പാദിപ്പിക്കുന്ന ഒരു മെഷീനുമായിട്ടാണ് നിങ്ങള്‍ ഇടപെടുന്നത്.’ സ്വതന്ത്ര സോഫ്റ്റ്വെയര്‍ വികസിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ്. നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ലോകമെമ്പാടും പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്റ്റാള്‍മാന്‍ പറഞ്ഞു. ‘സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ് പഠിപ്പിക്കുന്ന സര്‍വ്വകലാശാലകള്‍ റിവേഴ്‌സ് എഞ്ചിനീയറിംഗ്…

Read More

കൊച്ചി ∙ ജനദ്രോഹ നടപടികൾ കൊണ്ടും അഴിമതി കൊണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന് അപമാനമായി മാറിയെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. പിണറായി സർക്കാരിന് സംരക്ഷണ കവചം തീർക്കുന്ന ജോലിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചെയ്യുന്നതെന്നും സംസ്ഥാനത്തെ ആരോഗ്യ രംഗം നശിപ്പിക്കപ്പെട്ടുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ബിജെപി എറണാകുളം (സിറ്റി) ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.കെ.എസ്.ഷൈജുവിനെ അനുമോദിച്ചു നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ‘‘കോവിഡ് കാലത്ത് 1600 കോടി രൂപയുടെ അഴിമതിയാണ് അന്നത്തെ ആരോഗ്യ വകുപ്പുമന്ത്രിയായിരുന്ന കെ.കെ.ശൈലജയെ മുൻ നിർത്തി പിണറായി വിജയനും സംഘവും നടത്തിയത്. സംസ്ഥാനത്തെ ആരോഗ്യരംഗം പാടെ നശിപ്പിച്ചു. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മരുന്നില്ല, കിടക്കാൻ ബെഡില്ല, ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരുമില്ല, പരിശോധന ഉപകരണങ്ങൾ ഇല്ല. ഏറ്റവും ദുഃസ്ഥിതിയിലാണ് പാവപ്പെട്ട രോഗികൾ. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനോ കേരളത്തിന് ആവശ്യമായ പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിക്കാനോ സംസ്ഥാന സർക്കാർ താൽപര്യമെടുക്കുന്നില്ല.’’…

Read More

ന്യൂഡൽഹി: ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ നടിയോട് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ്. 29-ാം തീയതി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകുന്നതിന് ഹാജരാകാനാണ് നോട്ടീസ്. പൊലീസാണ് നടിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് ലഭിച്ചത്. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് കോടതി നോട്ടീസ് അയച്ചത് എന്നാണ് സൂചന. നോട്ടീസിന്റെ പകർപ്പ് താരത്തിന്റെ അഭിഭാഷകൻ ഇന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന് കൈമാറി. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചിരുന്നുവെന്നും ഇത് കണക്കിലെടുക്കാതെയാണ് രഹസ്യമൊഴി നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും നടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Read More

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ സമീപത്തെ കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ, ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ, ഭാര്യ സുഷമ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ആറു മണിയോടെയാണ് വീടിനു സമീപത്തെ പുളി മരത്തിൽ സുധനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ ഭാര്യ സുഷമയെ കാണാനില്ലായിരുന്നു. രാവിലെ മുതൽ നടന്ന തിരച്ചിലിനൊടുവിൽ വൈകുന്നേരം അഞ്ചോടെ സമീപത്തെ കുളത്തിൽ നിന്നും സുഷമയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കായംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇതേത്തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് സുഷമയുടെ മരണം കൊലപാതകമാണെന്നും സുധൻ തൂങ്ങിമരിച്ചതാണെന്നും കണ്ടെത്തിയിരിക്കുന്നത്. സുഷമയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച പാട് ഉണ്ട്. കൂടാതെ വാരിയെല്ല് പൊട്ടിയിട്ടുമുണ്ട്. സുഷമ വീട്ട് ജോലികൾ ചെയ്തും സുധൻ കൂലിപ്പണി ചെയ്‌തുമാണ് ജീവിതം പുലർത്തിയിരുന്നത്. മദ്യപാനിയായ സുധൻ ദിവസവും…

Read More

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്‍ററി സമിതിയുടെ അംഗീകാരം. പ്രതിപക്ഷ ഭേദഗതികൾ തള്ളി. ബില്ലിനെ അനുകൂലിച്ച് 16 എംപിമാർ നിലപാടെടുത്തു. 10 പേർ എതിർത്തു. ചെയർമാൻ ചർച്ചക്ക് തയ്യാറാകാതെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണപക്ഷം നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ചെയര്‍മാന്‍ ജഗദാംബിക പാൽ വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ അന്തിമ യോഗത്തിലും പ്രതിപക്ഷ ബഹളം. ചര്‍ച്ചയ്ക്ക് തയ്യാറാകാതെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു എന്ന് ആരോപണം. ചില വ്യവസ്ഥകളിൽ മാറ്റം വേണമെന്ന് എൻഡിഎ സഖ്യ കക്ഷികളായ ജെഡിയുവും തെലുങ്ക് ദേശം പാർട്ടിയും. ബജറ്റ് സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന നിലപാടിൽ ഉറച്ച് ചെയര്‍മാന്‍ ജഗദാംബിക പാൽ.

Read More

മനാമ: ഇന്ത്യയുടെ എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹം. സീഫിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ രാവിലെ 7ന് നടന്ന ചടങ്ങിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്‌പ്പാർച്ചന നടത്തിയ ശേഷം ഇന്ത്യൻ അംബാസിഡർ വിനോദ് കെ. ജേക്കബ് പതാക ഉയർത്തി. ദേശീയ ഗാനാലാപനത്തിന് ശേഷം രാഷ്ട്രപതിയുടെ സന്ദേശം സദസ്സിൽ അംബാസിഡർ വായിച്ചു കേൾപ്പിച്ചു. ഇന്ത്യയുടെയും ബഹ്‌റൈന്റെയും കഴിഞ്ഞ ഒരു വർഷക്കാലയളവിലെ സഹകരണങ്ങളെക്കുറിച്ചും കൂടിക്കാഴ്ചകളെക്കുറിച്ചും സംസാരിച്ച അദ്ദേഹം ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. https://youtu.be/HNcFqqeZD_g രാജ്യത്തെ നൂറ്കണക്കിന് ഇന്ത്യൻ പ്രവാസി സമൂഹം ആഘോഷത്തിൽ പങ്കാളികളായി. മൂവർണ്ണ നിറത്തിലുള്ള വസ്ത്രങ്ങളും കൊടി തോരണങ്ങളും ധരിച്ചായിരുന്നു ആഘോഷത്തിനായി ഇന്ത്യൻ പ്രവാസി സമൂഹം എംബസിയിലെത്തിയത്. പരിപാടിയിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള സാംസ്കാരിക സംഘം ദേശഭക്തി ഗാനമാലപിച്ചു. പരിപാടിക്ക് ശേഷം മധുര വിധരണവും നടത്തി.

Read More