Author: News Desk

കൊച്ചി:മലയാളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി രണ്ട് പുതിയ മലയാള ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്ത് വിട്ട്. സിനിമകളുടെ ടൈറ്റിൽ കൊച്ചിയിലാണ് റീലീസ് ചെയ്തത്. ആദ്യ രണ്ട് മലയാള സിനിമകളിൽ ഒന്നായ ‘ഡെഡിക്കേഷൻ ‘ സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ ചലച്ചിത്ര താരം മെറീന മൈക്കിളും രണ്ടാമത്തെ ചിത്രമായ ‘എയ്ഞ്ചൽസ് & ഡെവിൾസ് ‘ചലച്ചിത്ര താരം മാലപാർവതിയും പ്രകാശനം ചെയ്തു. ഓസ്ട്രേലിയയിലും കേരളത്തിലും ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനും ഗ്ലോബല്‍ മലയാളം സിനിമ ചെയര്‍മാനുമായ ജോയ് കെ.മാത്യു ചിത്രങ്ങൾ സംവിധാനം ചെയ്യും.കേരളത്തിന് പുറത്തും വിദേശ നാടുകളിലും ജീവിക്കുന്ന പരിമിതമായ അവസരങ്ങള്‍ മാത്രമുള്ള സിനിമ-ടെലിവിഷന്‍ കലാകാരന്മാര്‍ക്ക് തങ്ങളുടെ പ്രകടമാക്കാനുള്ള വേദിയാണ് ഗ്ലോബല്‍ മലയാളം സിനിമ. പുതിയ ചിത്രങ്ങളുടെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Read More

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 300 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 978.54 കോടി രൂപയാണ് പദ്ധതിക്കായി നല്‍കിയത്. ബജറ്റിലെ വകയിരുത്തല്‍ 679 കോടിയും. രണ്ടാം പിണറായി സര്‍ക്കാര്‍ 4267 കോടിയോളം രൂപ കാസ്പിനായി ലഭ്യമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ 700 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്പില്‍ ദരിദ്രരും ദുര്‍ബലരുമായ 41.99 ലക്ഷം കുടുംബങ്ങള്‍ക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് നടത്തിപ്പ് ചുമതല. 1050 രുപ ഒരു കുടുംബത്തിന്റെ വാര്‍ഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്. 18.02 ലക്ഷം കുടുംബത്തിന്റെ പ്രീമിയം പൂര്‍ണമായും സംസ്ഥാനം വഹിക്കുന്നു. 23.97 ലക്ഷം കുടുംബത്തിന്റെ വാര്‍ഷിക പ്രീമിയത്തില്‍ 418.80 രൂപയും സംസ്ഥാനം വഹിക്കുന്നു. ഇത്രയും കുടുംബത്തിന്റെ പ്രീമിയത്തിന്റെ ബാക്കി ഭാഗമാണ് കേന്ദ്ര വിഹിതമുള്ളത്. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയില്‍ അംഗത്വം…

Read More

കേപ്ടൗണ്‍: ഇമാമും ഇസ്ലാമിക പണ്ഡിതനും എല്‍ജിബിടിക്യൂ+ പ്രവര്‍ത്തകനുമായിരുന്ന മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ നഗരമായ ഖെബേഹയില്‍ വച്ചായിരുന്നു വെടിയേറ്റത്. ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ്. കാറിന്റെ പിറകിലെ സീറ്റില്‍ ഇരുന്നിരുന്ന ഇയാളെ ലക്ഷ്യമാക്കി മുഖം മറച്ച രണ്ട് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോകത്ത് ആദ്യമായി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇമാം ആണ് മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ്. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലീങ്ങള്‍ക്കും സുരക്ഷിത താവളമെന്ന നിലയില്‍ ഒരു സംഘടനയ്ക്കും പ്രാര്‍ഥനാലയത്തിനും രൂപം നല്‍കി. ഒട്ടേറെ സ്വവര്‍ഗാനുരാഗ വിവാഹങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ക്വീര്‍ സമൂഹത്തിന്റെ സ്വന്തം ഇമാം എന്നാണ് അറിയപ്പെട്ടിരുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ആന്‍ഡ് ഇന്റര്‍സെക്‌സ് സംഘടനകള്‍ ഇമാമിന്റെ കൊലപാതകത്തെ അപലപിച്ചു. ഹിന്ദുമത വിശ്വാസിയായ പുരുഷനാണ് മുഹ്‌സിന്‍ ഹെന്‍ഡ്രിക്സിന്റെ ജീവിത പങ്കാളി. പതിനൊന്ന് വര്‍ഷമായി ഇവര്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.…

Read More

ഇക്കഴിഞ്ഞ വെള്ളിയാഴ്ച 14/02/2025 വൈകിട്ട് 8 മണിക്ക് എസ്‌ എൻ സി എസ്‌ സിൽവർ ജൂബിലി ഹാളിൽ ചേർന്ന യോഗത്തിൽ ബഹ്‌റിനിലെ പ്രമുഖ സാഹിത്യ കലാകാരനും മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്റർ സെക്രട്ടറിയുമായ ബിജു എം സതീഷ് വിശിഷ്ട അതിഥിയായിരുന്നു. ജനഹൃദയങ്ങളിലേക്ക് സ്നേഹത്തിന്റെയും വിപ്ലവത്തിന്റെയും ആശയങ്ങളെ ഹൃദ്യ മായ രീതിയിൽ എത്തിക്കാൻ ആശാന്റെയും ഒ എൻ വി യുടെയും കവിതകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. സാഹിത്യ വേദി അംഗം ശ്രീ രാജേഷ് എൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ബിജു ചന്ദ്രൻ അധ്യക്ഷ പ്രസംഗവും എസ്‌ എൻ സി എസ്‌ വൈസ് ചെയർമാൻ പ്രകാശ് കെ പി, ട്രഷറർ കൃഷ്ണകുമാർ വി കെ എന്നിവർ ആശംസ പ്രസംഗങ്ങളും നടത്തി. ചടങ്ങിൽ സുരേഷ് പി പി, രാജി രാജേഷ്, സജിത്ത് വെള്ളിക്കുളങ്ങര എന്നിവർ കുമാരൻ ആശാന്റെയും ഒ എൻ വി കുറുപ്പിന്റെയും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. എൻ ശിവരാജൻ, സന്ധ്യ…

Read More

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീര്‍ത്തിച്ച ശശി തരൂർ എം.പിയെ രൂക്ഷമായി വിമർശിച്ച് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ. കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് മാറിനിന്നുവേണം തരൂർ സ്വതന്ത്രമായ അഭിപ്രായം പറയാനെന്ന് അദ്ദേഹം പറഞ്ഞു. വസ്തുതകൾ പരിശോധിച്ചിട്ട് വേണമായിരുന്നു തരൂർ അക്കാര്യങ്ങൾ പറയേണ്ടിയിരുന്നത്. അതിശയോക്തിപരമായ കണക്കുകളുടെ പേരിൽ അതിനെ പിന്താങ്ങരുതായിരുന്നു. കോൺ​ഗ്രസ് പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ ഒരു സുപ്രഭാതത്തിൽ അദ്ദേഹം തളളി പറയുന്നതുപോലെയാണ് തോന്നിയത്. പാർട്ടിയുടെ എം.പിയും കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റി(സിഡബ്ല്യൂസി)യിലെ അം​ഗവുമായ അദ്ദേഹം ഇങ്ങനെ സ്വതന്ത്രമായ അഭിപ്രായം പറയുന്നത് ശരിയല്ല. സ്വതന്ത്രമായ അഭിപ്രായം പറയണമെന്ന് ആ​ഗ്രഹമുണ്ടെങ്കിൽ അദ്ദേഹം മിനിമം ചെയ്യേണ്ടത് വർക്കിങ് കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞുനിൽക്കണം എന്നതാണ്, ഹസ്സൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Read More

ചെന്നൈ: അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാരിന് കര്‍ണാടക കൈമാറി. കര്‍ണാടക വിധാന്‍ സഭ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 27 കിലോ 558 ഗ്രാം സ്വര്‍ണാഭരണങ്ങള്‍, 1116 കിലോ വെള്ളി. 1526 ഏക്കര്‍ വരുന്ന ഭൂമിയുടെ രേഖകള്‍ എന്നിവയാണ് കൈമാറിയത്. കോടതി ഉദ്യോഗസ്ഥര്‍, സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. സ്വര്‍ണത്തില്‍ തീര്‍ത്ത വാള്‍, രത്‌നം പതിച്ച കിരീടങ്ങള്‍, രത്‌നാഭരണങ്ങള്‍, സ്വര്‍ണത്തളിക, മറ്റ് പാത്രങ്ങള്‍, അരപ്പട്ട തുടങ്ങിയവയും പട്ടികയില്‍ കൈമാറിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. 1991 -1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് ജയലളിതയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയത്. കേസില്‍ തമിഴ്‌നാട്ടില്‍ വിചാരണ സുതാര്യമാകില്ലെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ നേതാവ് കോടതി സമീപിച്ചതോടെയാണ് വിചാരണ ബെംഗളൂരുവിലേക്ക് മാറ്റിയത്. ഇതോടെ കണ്ടുകെട്ടിയ സ്വത്തുക്കളും കര്‍ണാടകയിലേക്ക് എത്തുകയായിരുന്നു.

Read More

മലപ്പുറം: കേരളം എല്ലാ നിലകളിലും വളരെ നല്ല നിലകളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പക്ഷെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടണമെന്ന ചര്‍ച്ച കുറേക്കാലമായി നിലനില്‍ക്കുന്നുണ്ട്. കരുണാകരന്റെ നേതൃത്വത്തിലുള്ള, താന്‍ വ്യവസായമന്ത്രിയായ സര്‍ക്കാര്‍ മുതലാണ് ഈ രംഗത്ത് മാറ്റത്തിനു വേണ്ടിയുള്ള വലിയ ശ്രമങ്ങള്‍ തുടങ്ങിയത്. ആ സര്‍ക്കാര്‍ ഈ ലക്ഷ്യം വെച്ചുള്ള വ്യവസായ നയം കൊണ്ടു വന്നു. ക്രിന്‍ഫ്ര എന്ന പരീക്ഷണം ആരംഭിച്ചുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടിവി തോമസിന്റെയും അച്യുതമേനോന്റെയൊക്കെ ആ കാലം കഴിഞ്ഞാല്‍ പിന്നീട് കേരളത്തില്‍ വ്യവസായ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടായത് കിന്‍ഫ്ര പാര്‍ക്കുകളാണ്. ഇന്‍ഫ്രാ സ്ട്രക്ചര്‍ വികസിപ്പിക്കണമെന്ന ഇച്ഛാശക്തിയോടെ ആ സര്‍ക്കാര്‍ മുന്നോട്ടു നീങ്ങി. പില്‍ക്കാലത്ത് കേരളത്തില്‍ വന്ന വ്യവസായങ്ങളില്‍ 90 ശതമാനവും കിന്‍ഫ്ര പാര്‍ക്കിന് അകത്താണ്. വിമാനത്താവളത്തിനുള്ള ഭൂമി അക്വയര്‍ ചെയ്തതു പോലും കിന്‍ഫ്രയാണ്. പിന്നീട് ഇടതു സര്‍ക്കാര്‍ വന്നപ്പോഴും കിന്‍ഫ്രയാണ് അടിസ്ഥാനപരമായി നിലകൊണ്ടത്. പല ലോകോത്തര…

Read More

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി നിയമിതനായ വെരി. റവ. ഫാ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ വട്ടവേലിക്ക് സ്വീകരണവും, കഴിഞ്ഞ രണ്ട് വർഷക്കാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ അച്ചന് യാത്ര അയപ്പും ഇടവക നൽകി. ഇടവക വൈസ് പ്രസിഡന്റ് ശ്രീ. ബെന്നി പി. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ ശ്രീ. വി. കെ. തോമസ് ( ഐ. സി. ആർ. എഫ്. ചെയർമാൻ ) ശ്രീ. ബിനു മണ്ണിൽ (ഇന്ത്യൻ സ്കൂൾ ചെയർമാൻ ) എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.റവ. ഫാ. ജേക്കബ് കല്ലുവിള (വികാർ, മലങ്കര കാത്തലിക് ചർച്ച് ), റവ. ഫാ. അനൂപ് കെ. സാം ( വികാർ, സി. എസ്. ഐ. സൗത്ത് കേരള ഡായോസിസ് ), റവ. ഫാ. മാത്യു ഡേവിഡ് ( വികാർ, സി. എസ്. ഐ.…

Read More

തുബ്ലി : ഈ വർഷത്തെ വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ ഇഫ്താർ വിരുന്നു മാർച്ച്‌ 21ന് തുബ്ലി യിലുള്ള ഫാത്തിമ കാനൂ ഹാളിൽ വച്ചു സംഘടിപ്പിക്കുന്നതിനായി തീരുമാനിച്ചു, ഇഫ്താർ മജ്‌ലിസ് 2025 സ്വാഗത സംഘം വൈസ് പ്രസിഡന്റ് മനോജ് വർക്കലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ശ്രീ അരവിന്ദ് സ്വാഗതം ആശംസിച്ചു . ശ്രീ ഷാജി മൂ തല വനിതാ വിഭാഗം സെക്രട്ടറി ഐഷാ സിനോജ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇഫ്താർ മജ്‌ലിസ് 2025 ന്റെ കൺവീനർ മാരായി ശ്രീ അൻഷാദ് ശ്രീ അനീഷ് ശ്രീ മനോജ് വർക്കല എന്നിവരെ തെരഞ്ഞെടുത്തു. ശ്രീ സെൻ ചന്ദ്രബാബു യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

Read More

മൂന്നാര്‍: ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്നാര്‍ മേഖലയിലെ വാഹന പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ശക്തമാക്കി. കഴിഞ്ഞ നാല് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 300 കേസുകളില്‍നിന്നായി എട്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. പ്രദേശത്തെ ഓട്ടോ ടാക്‌സി വാഹനങ്ങളും വിനോദസഞ്ചാരികളുടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും പരിശോധിച്ചു. ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാത്ത വാഹനങ്ങളില്‍നിന്നാണ് ഭൂരിഭാഗവും പിഴ ഈടാക്കിയത്. രൂപമാറ്റം വരുത്തിയ ഓട്ടോകള്‍ക്കും ജീപ്പുകള്‍ക്കും വലിയ സ്പീക്കറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയ 20 വാഹനങ്ങള്‍ പിടിച്ചെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി.യുടെ ഡബിള്‍ഡെക്കര്‍ ബസിനെതിരേ സമരവുമായി മൂന്നാറിലെ ഒരു വിഭാഗം ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ രംഗത്ത് എത്തിയിരുന്നു. വിനോദസഞ്ചാരികള്‍ക്കായുള്ള കെ.എസ്.ആര്‍.ടി.സി.യുടെ ഉല്ലാസയാത്രാ സര്‍വീസുകള്‍ അവസാനിപ്പിക്കണമെന്നും ഓണ്‍ലൈന്‍ ടാക്‌സികള്‍ പ്രദേശത്ത് അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഗണേഷ് കുമാറിന് നേരേ ഇവര്‍ കരിങ്കൊടി വീശിയിരുന്നു. ഇതേ തുടര്‍ന്ന് ഉദ്ഘാടനപ്രസംഗത്തില്‍…

Read More