Author: News Desk

മനാമ: ഇൻഡക്സ് ബഹ്‌റൈൻ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററുമായി ചേർന്ന് അൽ ബന്ദർ അൽഹിലാൽ മാർബിൾ ലേബർ ക്യാമ്പിൽ ഇഫ്‌താർ സംഗമം നടത്തി. 200 ഓളം തൊഴിലാളികൾ പങ്കെടുത്ത ഇഫ്‌താർ സംഗമത്തിന് ഇൻഡക്സ് ബഹ്‌റൈൻ ചെയർമാൻ സേവി മാത്തുണ്ണി, പ്രസിഡണ്ട് റഫീക്ക് അബ്ദുള്ള, രക്ഷാധികാരികളായ കെ ആർ ഉണ്ണി, അശോക് കുമാർ, ലത്തീഫ് ആയഞ്ചേരി, സുരേഷ് ദേശികൻ, ഭാരവാഹികളായ അനീഷ് വർഗ്ഗീസ് , അജി ഭാസി, തിരുപ്പതി ക്യാമ്പ് സൂപ്പർവൈസർ ബിജു വി എൻ കൊയിലാണ്ടി , ജിതേഷ് , സാബു ജോയ് , ശ്രീക്കുട്ടൻ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ വർഷങ്ങളിൽ നടത്തിവന്ന പോലെ ഈ വർഷവും ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചു കൂടുതൽ ഇഫ്താറുകൾ സംഘടിപ്പിക്കുവാൻ ഇന്ഡക്സ് ബഹ്‌റൈൻ ശ്രമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Read More

മനാമ: സ്നേഹ സാന്ത്വനം ചാരിറ്റി ബഹ്റൈൻ – തിക്കോടി കൂട്ടായ്മയുടെ മുൻ പ്രസിഡന്റ് സുനീഷ് ഇല്ലത്ത്(50) നാട്ടിൽ നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിലും പിന്നീട് രണ്ട് മാസത്തോളമായി നാട്ടിലെത്തി തുടർ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയോടെ ആകസ്മികമായി മരണപ്പെടുകയായിരുന്നു ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നടന്ന സംസ്കാര ചടങ്ങിൽ ചാരിറ്റി ഗ്രൂപ്പ് രക്ഷാധികാരി ചന്ദ്രൻ തിക്കോടി , എക്സിക്യുട്ടീവ് അംഗം ഹാഷിഖ് എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു. ചാരിറ്റി ഗ്രൂപ്പ് ഭാരവാഹികൾ അനുശോചനം അറിയിച്ചു. ഭാര്യ : ശ്രീഷ, മക്കൾ : അഭിഷേക് , തൻവൈ

Read More

മനാമ: കെഎംസിസി ബഹ്‌റൈൻ ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരത്തിലധികം പേർ പങ്കെടുത്തു കൊണ്ട് വീണ്ടും ചരിത്രം രചിച്ചു. ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രൂ, മുഖ്യാതിഥി ആയിരുന്നു ഇന്ത്യൻ അംബാസ്സഡോർ ഡോക്ടർ വിനോദ് ജെകബ് സംഗമം ഉത്ഘാടനം ചെയ്തു. ഇത്രയും വലിയ ജന സാഗരം അത്ഭുതമാണെന്നും ഇത് കെഎംസിസി ക്ക് മാത്രമേ സാധ്യമാകുകയുള്ളുവെന്നും ഇന്ത്യൻ അംബാസിസോർ പറഞ്ഞു.കെഎംസിസി ക്ക് തുല്യം കെഎംസിസി മാത്രമാണെന്നും കെഎംസിസി ക്ക് മാത്രം സാധ്യമാകുന്ന അത്ഭുത പ്രതിഭാസമാണ് ഈ ഒത്തു ചേരലെന്നും ഇന്ത്യൻ അംബാസ്സഡോർ കൂട്ടിച്ചേർത്തു. റമദാൻ എന്നത് ഒരു വ്യക്തിക്ക് അവൻ ആരാണ് എന്ന് തിരിച്ചറിയാനുള്ള അവസരം നൽകുന്ന ആരാധന കർമ്മമാണ്. ഒപ്പം സഹജീവിയെയും അവന്റെ രക്ഷിതാവിനെയും തിരിച്ചറിയുന്നസന്ദർഭം. അത് കൊണ്ട് തന്നെ ഇത്തരം സമൂഹ നോമ്പ് തുറകൾ മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ പാലം പണിയാൻ ഉള്ളതാണെന്നും പ്രാസങ്ങികർ ചൂണ്ടികാട്ടി ഇന്ത്യയും…

Read More

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎമ്മിനെ വിജിലന്‍സ് പിടികൂടി. കൊല്ലം കടയ്ക്കലില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന മനോജില്‍ നിന്ന് രണ്ടരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഐഒസി ഡിജിഎം അലക്‌സ് മാത്യു വിജിലന്‍സിന്റെ പിടിയിലായത്. ഉപഭോക്താക്കളെ മറ്റ് ഏജന്‍സിയിലേക്ക് മാറ്റാതിരിക്കുന്നതിനായാണ് ഗ്യാസ് ഏജന്‍സിയി ഉടമയോട് ഇത്രയും തുക കൈക്കൂലിയായി വാങ്ങിയത്. ഇതിനായി ആവശ്യപ്പെട്ടത് പത്ത് ലക്ഷം രൂപയായിരുന്നു. തുടര്‍ന്ന് മനോജ് പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇതില്‍ രണ്ടരലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ഡിജിഎം വിജിലന്‍സിന്റെ പിടിയിലായത്. മനോജിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് അലക്‌സ് മാത്യു കൈക്കൂലി പണം കൈപ്പറ്റിയത്. നേരത്തെയും മനോജിന്റെ വീട്ടിലെത്തി ഇയാള്‍ ഇത്തരത്തില്‍ പണം വാങ്ങിയിരുന്നു.

Read More

മനാമ : ബഹ്‌റൈനിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ, “ബഹ്‌റൈൻ മലയാളി കുടുംബം”, (BMK), റമളാൻ മാസത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായി, തൊഴിലാളികൾക്കൊപ്പം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അറാദിലെ ഷിപ്പിങ് കമ്പനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 175 ഓളം തൊഴിലാളികൾ പങ്കെടുത്തു. സഹകരിച്ച എല്ലാവർക്കും, BMK ക്ക്‌ വേണ്ടി, ഉപദേശക സമിതി അംഗവും, ഇഫ്താർ മീറ്റ് കോ ഓർഡിനേറ്ററുമായിരുന്ന അബ്ദുൽ റെഹ്മാൻ കാസർഗോഡ്, പ്രസിഡന്റ്‌ : ധന്യ സുരേഷ് , സെക്രട്ടറി : രാജേഷ് രാഘവ് ഉണ്ണിത്താൻ, ആക്ടിങ് ട്രെഷറർ : പ്രദീപ്‌ കാട്ടിൽ പറമ്പിൽ, എന്നിവർ നന്ദി അറിയിച്ചു.

Read More

കോഴിക്കോട്: വിവേക് എക്സ്പ്രസിൽനിന്ന് ആറു കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സന്ധ്രാഖചിയിൽനിന്നും മംഗലാപുരത്തേക്ക് പോകുന്ന ട്രെയിനിലെ എസി കംപാർട്മെന്റിൽ നിന്നാണ് ഉടമസ്ഥൻ ഇല്ലാതെ ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്‌ കണ്ടെത്തിയത്. എക്സൈസ് ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി കോഴിക്കോട് അസി.എക്സൈസ് കമ്മിഷണർ ആർ.എൻ.ബൈജുവിന്റെ നിർദേശപ്രകാരമാണ് ട്രെയിനിൽ പരിശോധന നടത്തിയത്. പ്രതിയെ കണ്ടെത്താനുള്ള പരിശോധന നടന്നുവരികയാണെന്ന് കോഴിക്കോട് അസി.എക്സൈസ് കമ്മിഷണർ അറിയിച്ചു.

Read More

കൊച്ചി: 1526 കോടി വിലമതിക്കുന്ന ഹെറോയിന്‍ കടലില്‍ വച്ച് പിടികൂടിയ കേസില്‍ പ്രതികളെ വെറുതെ വിട്ട് കോടതി. ലക്ഷദീപിന് അടുത്ത് കടലില്‍ രണ്ട് ബോട്ടുകളില്‍ നിന്ന് 1526 കോടി വിലമതിക്കുന്ന 218 കിലോ ഗ്രാം ഹെറോയിന്‍ പിടികൂടിയ കേസില്‍ വിചാരണ നേരിട്ട പ്രതികളെ മുഴുവന്‍ എറണാകുളം അഡീഷണല്‍ സെഷന്‍ കോടതി വെറുതെ വിട്ടു. കുറ്റകൃത്യത്തിന് പങ്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി പ്രതികളെ കുറ്റവിമുക്തമാക്കിയത്. 20 പേരെ കടലില്‍ വച്ചും 4 പേരെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് വെച്ചും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മൊത്തം പിടിയിലായ 24 പേരും ജയിലില്‍ നിന്ന് നേരിട്ട് വിചാരണ നേരിട്ട ശേഷമാണ് മോചിതരാകുന്നത്. 2022 മെയ് മാസത്തിലാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ വച്ച് ഹെറോയിന്‍ ഒളിപ്പിച്ചിരുന്ന രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍ എടുക്കുന്നത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കസ്റ്റഡിയില്‍ എടുത്ത് കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു. മത്സ്യ ബന്ധനത്തിന് പോയ തന്റെ മക്കളെ അന്താരാഷ്ട്ര…

Read More

പാലക്കാട്/തൃശ്ശൂർ: പാലക്കാട് അട്ടപ്പാടിയിലും തൃശ്ശൂർ അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു. അട്ടപ്പാടിയിൽ ചീരക്കടവിൽ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടയിലാണ് ഷോക്കടിച്ച് താത്കാലിക ജീവനക്കാരനായ നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) മരിച്ചത്. ജോലിക്കിടെ വൈദ്യുതി തൂണിൽ നിന്നുള്ള കമ്പി സമീപത്തെ ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിരപ്പിള്ളിയിൽ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് ലൈൻമാൻ പത്തനംതിട്ട സ്വദേശി സി.കെ.റെജി (53) മരിച്ചത്. അതിരപ്പിള്ളി ജങ്ഷനിൽ വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്.

Read More

കോഴിക്കോട്: നാദാപുരത്ത് വെള്ളൂർ കോടഞ്ചേരിയിൽ ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവൺമെന്റ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ചന്ദന നൃത്താദ്ധ്യാപിക കൂടിയാണ്. ഇന്ന് രാവിലെ വീട്ടിലേക്ക് നൃത്തം പഠിക്കാനെത്തിയ കുട്ടികളാണ് ചന്ദനയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ഈ സമയത്ത് വീട്ടുകാർ പുറത്തുപോയിരുന്നു. മൃതദേഹം നാദാപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും. അതേസമയം, തിരുവനന്തപുരത്ത് രണ്ട് സ്ഥലങ്ങളിലായി പത്താം ക്ലാസ് വിദ്യാർത്ഥികൾ ജീവനൊടുക്കി. ആറ്റിങ്ങൽ വലിയകുന്ന് ശിവത്തിൽ അമ്പാടി കണ്ണനാണ്(15) വീടിനുളളിൽ തൂങ്ങിമരിച്ചത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമ്പാടി കണ്ണൻ. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. മാറനല്ലൂരിലും പത്താം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.…

Read More

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജിയില്‍ പരിശോധനയ്ക്കയച്ച 17 രോഗികളുടെ ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്. ഇതാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തില്‍ ആക്രി വില്‍പ്പനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ശസ്ത്രക്രിയക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച സ്‌പെസിമെനുകളാണ് മോഷ്ടിച്ചത്. ഇതിനുശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്‌പെസിമെനുകള്‍ മോഷണം പോയത്. അതേസമയം, ആക്രിയാണെന്ന് കരുതിയാണ് ബോക്‌സ് എടുത്തതെന്ന് കസ്റ്റഡിയിലുള്ള ആക്രിക്കാരന്‍ മൊഴി നല്‍കി. ശരീരഭാഗങ്ങള്‍ ആണെന്ന് മനസിലായതോടെ പ്രിന്‍സിപ്പല്‍ ഓഫീസന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. പരിശോധനയ്ക്ക് അയച്ച സ്‌പെസിമെനുകള്‍ കൈകാര്യം ചെയ്തതിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്.

Read More