- നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
- ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി
- തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ‘അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന’; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ചലച്ചിത്ര പ്രേമികളുടെ മനംകവര്‍ന്ന് ‘കേരള സവാരി’; എണ്ണായിരത്തി നാന്നൂറ് പേര്‍ക്ക് തുണയായി, അഭിമാനകരമെന്ന് മന്ത്രി ശിവന്‍കുട്ടി
- വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
- സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി
- ‘അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല; മലയാള സിനിമ എന്താണ് ശ്രീനിക്ക് തിരിച്ചുനല്‍കിയത്?’
Author: News Desk
തൃശൂർ: തൃശൂരില്‍ 68 വയസായ വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം. കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന കളി (തങ്കു)യെയാണ് മക്കൾ ഉപേക്ഷിച്ച് പോയത്. അസുഖത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് വീഴുകയും ഇരിക്കാൻ കഴിയാത്തത് മൂലം കിടന്ന കിടപ്പിൽ മലം പോയതിന്റെ പേരിൽ മർദനമേറ്റവെന്നും പറയുന്നു. വയോധികയെ റോഡരികിൽ വീണ് കിടക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ അംഗങ്ങക്കുള്ള ഇഫ്താർ മീറ്റ് ഹൂറ ചാരിറ്റി ഹാളിൽ സംഘടിപ്പിച്ചു. മീറ്റിൽ സാമൂഹ്യ പ്രവർത്തകരായ മഹമൂദ് പെരിങ്ങത്തൂർ, കണ്ണൂർ സുബൈർ, സിദ്ദിഖ് അദ്ലിയ,നജീബ് കടലായി,അൻവർ കണ്ണൂർ,ഫത്താഹ് പൂമംഗലം എന്നിവർ പങ്കെടുത്തു. ഫസൽ ബഹ്‌റൈൻ,അഷ്‌റഫ് കാക്കണ്ടി, ഇർഷാദ് തന്നട ,സയീദ് കല്യാശ്ശേരി എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. നാട്ടിലെ പാവപ്പെട്ടവരായ കുട്ടികൾക്ക് പെരുന്നാളിന് ഒരു പുടവയെന്ന പേരിൽ 100 പേർക്ക് പെരുന്നാൾ വസ്ത്രം നൽകുന്ന പ്രവർത്തനത്തിന്റെ കൂപ്പൺ ലോഞ്ചിങ് എക്സിക്യൂട്ടീവ് അംഗങ്ങളായ സൈനുദ്ധീൻ കണ്ടിക്കൽ, സിദ്ദിഖ് കെ പി എന്നിവർ ചേർന്ന് റഫീഖ് അഹ്‌മദിന് കൂപ്പൺ കൈമാറി കൊണ്ട് നിർവഹിച്ചു. റെയീസ് എം ഇ സ്വാഗതം പറഞ്ഞു.അബ്ദുൽറസാഖ് നദ്‌വി പ്രാർത്ഥന നടത്തി. എക്സിക്യൂട്ടീവ് അംങ്ങളായ ഫൈസൂഖ് ചാക്കാൻ, നൗഷാദ് കണ്ടിക്കൽ, അൻസാരി, മഷൂദ്, ഫുആദ്, റംഷി, റഫ്സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
കൽപ്പറ്റ: വയനാട്ടിലെ കൽപ്പറ്റയിൽ ഹെറോയിനും കഞ്ചാവുമായി മൂന്ന് യുവാക്കളെ പിടികൂടി. കൊണ്ടോട്ടി സ്വദേശികളായ എം. മുഹമ്മദ് ആഷിഖ്(31), ടി. ജംഷാദ് (23), തിരൂരങ്ങാടി സ്വദേശി ടി. ഫായിസ് മുബഷിർ (30) എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടന്ന വാഹന പരിശോധനയിലാണ് ഇവരെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും ഒരു ഗ്രാം ഹെറോയിനും, 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്നുകൾ കടത്തിക്കൊണ്ട് വരാൻ ഉപയോഗിച്ച കാറും, മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിച്ച മൊബൈൽ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ആഷിഖ് നേരത്തെയും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് ആഷിഖിനെ 300 ഗ്രാം എംഡിഎംഎ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കൊച്ചി സിറ്റി പൊലീസ് സ്ഥലത്തെത്തി ഫോർമൽ അറസ്റ്റ് നടത്തി. കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ.ടി യും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ ലത്തീഫ്.കെ.എം, സിവിൽ എക്സൈസ്…
ബെംഗളൂരു: പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കര്‍ണാടകയിലെ എംഎല്‍എ. ജെഡിഎസിന്റെ എംഎല്‍എയായ എം.ടി. കൃഷ്ണപ്പയാണ് കര്‍ണാടക നിയമസഭയില്‍ ഈ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. സ്ത്രീകള്‍ക്ക് മാസം രണ്ടായിരം രൂപയും സൗജന്യ ബസ് യാത്രയുമെല്ലാം നല്‍കുന്നതിനാല്‍ പുരുഷന്മാര്‍ക്കായി എല്ലാ ആഴ്ചയും രണ്ടുകുപ്പി മദ്യമെങ്കിലും സൗജന്യമായി നല്‍കണമെന്നായിരുന്നു കൃഷ്ണപ്പയുടെ ആവശ്യം. ”സ്ത്രീകള്‍ക്ക് നിങ്ങള്‍ മാസം രണ്ടായിരം രൂപ നല്‍കുന്നു. സൗജന്യ വൈദ്യുതിയും ബസ് യാത്രയും നല്‍കുന്നു. അതെല്ലാം നമ്മുടെ പണമാണ്. അതുകൊണ്ട് കുടിക്കുന്നവര്‍ക്ക് ഓരോ ആഴ്ചയും രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കുക. അവര്‍ കുടിക്കട്ടെ. പുരുഷന്മാര്‍ക്ക് എങ്ങനെ എല്ലാമാസവും പണം നല്‍കാനാവും. അതിനുപകരം അവര്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യം നല്‍കുക. അതില്‍ എന്താണ് തെറ്റ്? ഇത് സര്‍ക്കാരിന് സൊസൈറ്റികളിലൂടെ നല്‍കാം”, കൃഷ്ണപ്പ നിയമസഭയില്‍ പറഞ്ഞു. അതേസമയം, കൃഷ്ണപ്പയുടെ വിചിത്രമായ ആവശ്യത്തിനെതിരേ കോണ്‍ഗ്രസ് അംഗങ്ങളും സ്പീക്കറും തുറന്നടിച്ചു. കൃഷ്ണപ്പയും പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ ജയിച്ച് സര്‍ക്കാര്‍ രൂപവത്കരിച്ചശേഷം ഇങ്ങനെ ചെയ്യാമെന്നും മദ്യപാനം കുറയ്ക്കാനാണ് തങ്ങള്‍…
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാലര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി അന്യസംസ്ഥാന യുവതികള്‍ പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ അന്യസംസ്ഥാനത്ത് നിന്നുള്ള രണ്ട് യുവതികള്‍ പിടിയിലായി. ബാങ്കോക്കില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ മാന്‍വി ചൗധരി, ഛരിബെറ്റ് സ്വാതി എന്നിവരാണ് കസ്റ്റംസ് സംഘത്തിന്റെ പിടിയിലായത്. വിമാനത്താവളത്തില്‍ നടന്നത് വന്‍ കഞ്ചാവ് വേട്ടയാണ്. നാലര കോടി രൂപ മൂല്യം വരുന്ന ഹൈബ്രിഡ് ഇനത്തിലുള്ള കഞ്ചാവാണ് ഇവര്‍ വില്‍പ്പന നടത്താനായി എത്തിച്ചത്.രാജസ്ഥാന്‍ സ്വദേശിയാണ് മാന്‍വി ചൗധരി, ഡല്‍ഹി സ്വദേശിനിയാണ് ഛിബെറ്റ് സ്വാതി. ഇരുവരേയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡയിലെടുത്തു. സ്വാതി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. മേക്കപ്പ് സാമഗ്രികളെന്ന പേരില്‍ വൃത്തിയായി പാക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇരുവരേയും സംശയം തോന്നിയ കസ്റ്റംസ് വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വന്‍ ലഹരിക്കടത്ത് വ്യക്തമാകുന്നത്. വിദേശത്ത് നിന്ന് എത്തിച്ച ലഹരി വസ്തുക്കള്‍ ആര്‍ക്ക് വേണ്ടിയാണ് എത്തിച്ചത് ആരാണ് ഇത് അയച്ചത് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. പിടിയിലായ യുവതികള്‍ വെറും ക്യാരിയര്‍മാര്‍ മാത്രമാണോ അതോ ഇവര്‍ക്ക് ലഹരി സംഘവുമായി…
തൃശ്ശൂരിൽ അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ സ്വത്തും പണവും വാഗ്ദാനം ചെയ്ത് 500 കോടിയുടെ തട്ടിപ്പ്
തൃശ്ശൂർ: തൃശ്ശൂരിൽ ഡെഡ് മണി തട്ടിപ്പിൽ കുടുങ്ങി നിക്ഷേപകർ. അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്യാണ് വൻ തട്ടിപ്പ് നടത്തിയത്. ഇറിഡിയം ലോഹ ശേഖരത്തിന്‍റെ പേരിലും പണം വാങ്ങി പറ്റിച്ചതായി പരാതിയുണ്ട്. തൃശ്ശൂർ കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി. ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. രാജ്യത്തെ വിവിധ ബാങ്കുകളിലായി അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്യാണ് പുതിയ തട്ടിപ്പ്. 5,000 രൂപ മുടക്കിയാൽ ഒരു കോടി രൂപ വരെ മടക്കി കിട്ടുമെന്നായിരുന്നു വാഗ്ദാനം. ആയിരക്കണക്കിന് ആളുകളാണ് കെണിയിൽ കുടുങ്ങിയത്. ഒരു ലക്ഷം മുതൽ 25 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. മാടായിക്കോണം സ്വദേശി മനോജിന്‍റെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ് പ്രതികൾ. പല തവണകളായി 2018 മുതൽ 31,000 രൂപ തട്ടിയതായാണ് പരാതി. പ്രതികൾ ഇറിഡിയം ലോഹ ശേഖരത്തിന്‍റെ പേരിലും…
യാസിർ മയക്കുമരുന്ന് വിപണന സംഘാംഗമെന്ന് നാട്ടുകാർ; ഷിബില കൂടെ പോയത് മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷം
താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട്ട് ഭാര്യയെ കൊലചെയ്ത യാസിർ ലഹരിമരുന്ന് വിൽപ്പന സംഘത്തിലെ അംഗമെന്ന് നാട്ടുകാർ.യാസിർ ഉൾപ്പെടുന്ന വലിയൊരു ലഹരിമരുന്ന് വിപണന സംഘം അടിവാരം, ഈങ്ങാപ്പുഴ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.കൊലചെയ്യപ്പെട്ട ഷിബില യാസിറിന്റെ കൂടെ ഇറങ്ങിപ്പോയത് മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷമാണ്.യാസിറിന്റെയും ഷിബിലയുടെയും ബന്ധത്തെ ഷിബി ലയുടെ കുടുംബം ആദ്യം മുതൽ എതിർത്തിരുന്നു. ബന്ധം ഉപേക്ഷിച്ചെന്ന് അറിയിച്ചതിനെ തുടർന്നാണ് ഷിബിലയും മറ്റൊരാളുമായി നിക്കാഹ് നടത്തിയത്. എന്നാൽ വിവാഹത്തിനു മുമ്പ് ഷിബില യാസിറിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ഇവർ വിവാഹം റജിസ്റ്റർ ചെയ്തു.കക്കാട് നക്കലമ്പാട് പ്രദേശത്ത് അയൽവാസികളായിരുന്നു ഇരുവരും. അവിടെവെച്ചാണ് ഇവർ പ്രണയത്തിലായത്. പിന്നീട് യാസിറിന്റെ കുടുംബം നക്കലമ്പാടുനിന്നു പോയെങ്കിലും ബന്ധം തുടർന്നു. വിവാഹം കഴിഞ്ഞ ശേഷം ഷിബിലയും യാസിറും അടിവാരത്ത് വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കുറച്ചു കാലം ബേക്കറിയിൽ ജോലി ചെയ്തിരുന്ന യാസിർ പിന്നീട് സ്വന്തമായി തട്ടുകട ആരംഭിച്ചു. തട്ടുകടയുടെ പിന്നിൽ ലഹരി ഇടപാട് ഉണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഷിബിലയെ…
മനാമ: ബഹ്റൈനിൽ ഗൂഗിൾ മാപ്സ് വഴി ഭൂസ്വത്തിൻ്റെ ഇടം തിരിച്ചറിയൽ സാധ്യമാക്കുന്ന ഒരു പുതിയ സംവിധാനം സർവേ ആൻ്റ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ ( എസ്.എൽ.ആർ.ബി) വികസിപ്പിച്ചെടുത്തു.റിയൽ എസ്റ്റേറ്റ് മേഖലയെ മെച്ചപ്പെടുത്താനും സർക്കാർ സേവനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം മുന്നോട്ടു കൊണ്ടുപോകാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.പരിശോധിച്ചുറപ്പിച്ച സ്വത്ത് വിവരങ്ങളിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്താനും നേരിട്ടുള്ള സന്ദർശനങ്ങളുടെ ആവശ്യകത ഇല്ലാതാക്കുന്നതിലൂടെ സമയവും പരിശ്രമവും ലാഭിക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് എസ്.എൽ.ആർ.ബി. വ്യക്തമാക്കി.
നാഗ്പൂർ വര്‍ഗീയ സംഘർഷം: പ്രധാന സൂത്രധാരൻ അറസ്റ്റിലായെന്ന് പൊലീസ്, നഗരം സുരക്ഷാ വലയത്തിൽ
നാഗ്പൂർ: തിങ്കളാഴ്ച നാഗ്പൂർ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ നേതൃത്വം നൽകിയ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. അക്രമത്തിന് നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന പ്രാദേശിക നേതാവ് ഫാഹിം ഷമീം ഖാനാണ് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇയാളാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങൾക്ക് തീയിടുകയും വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തു. ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് നഗരത്തിൽ സംഘർഷമുണ്ടായത്. ഔറംഗസേബിന്റെ ശവകുടീരം പ്രതീകാത്മകമായി കത്തിച്ചപ്പോൾ മതവചനങ്ങൾ എഴുതിയ തുണിയും കത്തിച്ചുവെന്ന് പ്രചാരണമുണ്ടായതോടെയാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 ആന്റി-ലയറ്റ് കമാൻഡോകൾക്കും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്കും രണ്ട് ഫയർമാൻമാർക്കും പരിക്കേറ്റു. ജനക്കൂട്ടം രണ്ട് ജെസിബി മെഷീനുകളും 40 വാഹനങ്ങളും കത്തിച്ചു. പൊലീസ് വാനുകളും നശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നഗര സന്ദർശനത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പായതിനാൽ സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട്…
100 കോടിയുടെ സ്വർണ്ണ വേട്ട; ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തത് സ്വർണ്ണക്കട്ടികൾ, ആഭരണങ്ങൾ, ആഡംബര വാച്ചുകൾ
ഗുജറാത്ത്: ഗുജറാത്തിലെ ഭീകരവിരുദ്ധ സ്ക്വാഡ് (ATS) അഹമ്മദാബാദിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് 100 കോടി രൂപയുടെ സ്വർണ്ണവും പണവും ആഡംബര വാച്ചുകളും പിടിച്ചെടുത്തു. വൻ സ്വർണ്ണ കള്ളക്കടത്ത് ഓപ്പറേഷനാണ് എടിഎസ് നടത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളക്കടത്ത് വിരുദ്ധ ഏജൻസിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) യുമായി സഹകരിച്ച് നടത്തിയ റെയ്ഡിൽ 87.9 കിലോഗ്രാം സ്വർണ്ണക്കട്ടികൾ, 19.6 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ, കോടികൾ വിലമതിക്കുന്ന 11 ആഡംബര വാച്ചുകളും 1.37 കോടി രൂപ പണമായും കണ്ടെടുത്തു.
