Trending
- ടെലഗ്രാം നിരോധനം: ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി; എല്ലാവരെയും ശിക്ഷിക്കുന്നതിന് തുല്യമെന്ന് ആപ്പ് സിഇഒ
- കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന് കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി
- കെഎസ്ആർടിസി സൗജന്യ യാത്ര: ആഘോഷമാക്കി ഒഐസിസി വനിതാ വിഭാഗം
- പുതുതലമുറ കൃഷിയുമായി വീണ്ടും കൈകോര്‍ക്കണം: വിദ്യാര്‍ത്ഥികളുമായി സംവദിച്ച് കൃഷിമന്ത്രി ടി.സിദ്ദിഖ്
- തൂഫാന്: 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു: ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല
- പൊതുജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ജനപങ്കാളിത്തം വർധിപ്പിക്കാൻ പുതിയ നീക്കവുമായി സ്പീക്കർ
- ‘ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ല’, വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർക്ക് മർദനമെന്ന കേസിൽ തുടരന്വേഷണം, കോടതി നിർദ്ദേശം
- ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; ‘സിറ്റി ഫാസ്റ്റി’ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി
Author: News Desk
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി എഫ് ബഹ്റൈൻ ) സംഘടിപ്പിക്കുന്ന ഏഴാമത് രക്ത ദാന ക്യാമ്പ് 2024 ആഗസ്റ്റ് 16 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ ഉച്ചക്ക് 1 മണി വരെ മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ്ഡ് വിഭാഗത്തിൽ വെച്ച് നടക്കുമെന്ന് ചാരിറ്റി വിംഗ് കൺവീനർ സവിനേഷ് അറിയിച്ചു. എഴുപത്തി എട്ടാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഈ രക്തദാനക്യാമ്പിൽ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്നും താഴെ കാണുന്ന നമ്പരിൽ വിളിച്ചോ,വാട്സപ്പ് ലിങ്കിലൂടെയോ പേര് രജിസ്റ്റർ ചെയ്യാമെന്ന് കെ.പി. എഫ് ആക്റ്റിംഗ് പ്രസിഡണ്ട് സുനിൽ കുമാർ, ജനറൽ സെക്രട്ടറി ഹരീഷ്. പി.കെ, അസിസ്റ്റൻ്റ് ട്രഷറർ രജീഷ് സി.കെ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. വിളിക്കേണ്ട നമ്പർ ജമാൽ കുറ്റിക്കാട്ടിൽ 39170433, സവിനേഷ് 35059926, മിഥുൻ 39461835 ,ബാലൻ കല്ലേരി 38290790
തിരുവനന്തപുരം : നാടകരംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തി മികച്ച നാടകപ്രവർത്തകന് കോലിയക്കോട് സംസ്കൃതി നൽകുന്ന സംസ്കൃതി- കെ.പി.എ.സി. ലളിത സ്മാരക നാടക പ്രതിഭാപുരസ്കാരത്തിന് കണ്ണൂർ വാസൂട്ടി അർഹനായി. 10,001 രൂപയും മംഗളപത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം. അരങ്ങിൽ 50 വർഷം പൂർത്തിയാക്കുന്ന നാടകനടനും സംവിധായകനുമാണ് വാസൂട്ടി. അശോക് ശശി, വിഭു പിരപ്പൻകോട്, എസ്. ആർ. ലാൽ, സൂരജ് പ്രകാശ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കേരള സംഗീത നാടക അക്കാദമി മൂന്നുതവണ മികച്ച നടനായും ഒരു തവണ മികച്ച സംവിധായകനായും വാസൂട്ടിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ്, സിനിമ, സീരിയൽ, ഷോർട്ട് ഫിലിം അഭിനേതാവ് തുടങ്ങിയ നിലകളിലും വാസൂട്ടിയുടെ പ്രകടനം ശ്രദ്ധേയമാണ്. ആയിരത്തിലധികം ജനകീയ അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. സംസ്ഥാന സർക്കാർ കലാശ്രീ പുരസ്കാരം നൽകി ആദരിച്ച ബഹുമുഖപ്രതിഭ കൂടിയാണ് കണ്ണൂർ വാസൂട്ടി. നാടകരംഗത്തെ അനുഭവങ്ങളും ജീവിതവും കോർത്തിണക്കി ‘വളഞ്ഞ രശ്മികളുള്ള സൂര്യൻ’ എന്ന ആത്മകഥ പുറത്തിറക്കിയിട്ടുണ്ട്. ഓഗസ്റ്റ് 16ന് മന്ത്രി…
സർക്കാർ ജോലിയിൽ അഗ്നിവീറുകൾക്ക് സംവരണം, പൊലീസിലും വനംവകുപ്പിലും നിയമനം ഒപ്പം പലിശ രഹിത വായ്പയും നൽകാൻ ഹരിയാന
By News Desk
ചണ്ഡീഗഡ്: പൊലീസ്, മൈനിംഗ് ഗാർഡ്, വനംവകുപ്പ് ഗാർഡടക്കം വിവിധ സർക്കാർ ജോലികളിൽ അഗ്നിവീറുകൾക്ക് സംവരണം ഏർപ്പെടുത്തി ഹരിയാന സർക്കാർ. 10 ശതമാനം സംവരണമാണ് അഗ്നിവീറുകൾക്ക് നൽകുക എന്ന് മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി അറിയിച്ചു. അഗ്നിപഥ് നിയമനത്തെക്കുറിച്ച് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം നിലനിൽക്കെയാണ് ഹരിയാന സർക്കാർ പ്രഖ്യാപനം നടത്തിയതെന്നത് ശ്രദ്ധേയമാണ്. മാസങ്ങൾക്കകം ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് നിർണായകമായ സർക്കാർ പ്രഖ്യാപനം. 2022 ജൂൺ 14ന് 17 വയസ് മുതൽ 25 വയസുവരെയുള്ള യുവാക്കൾക്ക് സൈനിക സേവനത്തിന് അപേക്ഷിക്കാവുന്ന വിധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അഗ്നിവീർ പദ്ധതി പ്രഖ്യാപിച്ചത്. നാല് വർഷത്തേക്കാണ് നിയമനം. അഗ്നിവീറുകളിൽ 25 ശതമാനം പേരെ 15 വർഷം കൂടി സേവനത്തിന് നിയമിക്കുന്ന തരത്തിലായിരുന്നു അഗ്നിവീറിന്റെ ഘടന. അവശേഷിക്കുന്നവർക്ക് സർവീസിൽ നിന്ന് പിരിയുമ്പോൾ കൃത്യമായ സാമ്പത്തിക പാക്കേജ് ഏർപ്പെടുത്തിയിരുന്നു.ഹരിയാനയിൽ ഗ്രൂപ്പ് ബി, സി വിഭാഗത്തിലെ സർക്കാർ ജോലികളിൽ പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് ലഭിക്കും.…
‘രമേശ് നാരായണൻ പറഞ്ഞത് കള്ളമല്ലേ? ഇപ്പോൾ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല’; ധ്യാൻ ശ്രീനിവാസൻ
By News Desk
നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത് പ്രതിഷേധമാണ് ഉയരുന്നത്. നിരവധി താരങ്ങൾ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. വിവാദമായ ശേഷം രമേശ് നാരായണൻ മാപ്പ് പറഞ്ഞുവെങ്കിലും അത് മനസിൽ നിന്ന് വന്നതാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ധ്യാനിന്റെ പ്രതികരണം. ഒരു പരിപാടിക്കിടെ മാദ്ധ്യമങ്ങളോടാണ് ഇക്കാര്യം ധ്യാൻ പറഞ്ഞത്. ‘എന്തുകൊണ്ട് അങ്ങനെ ചെയ്തുവെന്ന് ചോദിച്ചാൽ പേര് മാറി വിളിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘാടനത്തിൽ തന്നെ എനിക്ക് ഒരു പാളിച്ച തോന്നി. വേദിയിൽ വച്ച് പുരസ്കാരം നൽകാത്തതിൽ രമേശ് നാരായണൻ മാനസിക വിഷമത്തിലായിരുന്നു. അതുകൊണ്ട് ആസിഫിനെ ശ്രദ്ധിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ നമ്മൾ അപമാനിക്കപ്പെട്ട സമയത്ത് മറ്റൊരാളെ അതേ നാണയത്തിൽ തിരിച്ച് അപമാനിക്കാൻ കഴിയുമോ?വ്യക്തിപരമായി നമുക്ക് പല വിഷമങ്ങളും ഉണ്ടാകും. പക്ഷേ അത് മാദ്ധ്യമങ്ങളോടോ മറ്റ് വ്യക്തികളോടോ പ്രകടിപ്പിക്കരുത്. രമേശ് നാരായണൻ തോളിൽ തട്ടിയെന്നാണ് ആദ്യം പറഞ്ഞത്.…
കോഴിക്കോട്: പി.എസ്.സി. കോഴയുമായി ബന്ധപ്പെട്ട് പ്രമോദ് കോട്ടൂളിയെ പുറത്താക്കിയ സംഭവത്തിൽ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ആക്രമണം നടത്തുന്നുവെന്ന് സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി. ഇതിനെ ചെറുത്ത് പരാജയപ്പെടുത്തുമെന്നും ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പ്രവർത്തകർക്കെതിരെയുള്ള അച്ചടക്ക നടപടി തിരുത്തൽ പ്രക്രിയയുടെ ഭാഗമാണ്. തെറ്റു ചെയ്തതിൻ്റെ പേരിൽ നടപടിക്ക് വിധേയരാകുന്നവർക്ക് വീരപരിവേഷം നൽകുന്ന രീതി എതിരാളികൾ സ്വീകരിക്കുന്നു. പാർട്ടിയെയും നേതൃത്വത്തെയും കരിവാരിത്തേക്കാൻ ഈ അവസരത്തെ ഉപയോഗിക്കുകയാണ്. മാധ്യമങ്ങളും പാർട്ടിയിൽനിന്ന് പുറത്തായവരും ഈ അവസരത്തെ ഉപയോഗിക്കുന്നു. എളമരം കരീമിനും മുഹമ്മദ് റിയാസിനും ജില്ലാ നേതൃത്വത്തിനും നേരെ നടക്കുന്നത് നീചമായ ആക്രമണമാണ്. ഈ പ്രചാരണങ്ങളുടെ അജൻഡ പാർട്ടി തുറന്നുകാണിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രണ്ടു രാത്രിയും ഒരു പകലും രോഗി കുടുങ്ങിയ സംഭവത്തിൽ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഈ വിവാദം കെട്ടടങ്ങും മുൻപേ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ നിന്നും സിടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഡോക്ടറും രോഗിയും കുടുങ്ങിയത്. തുടര്‍ന്ന് ഡോക്ടര്‍ ലിഫ്റ്റിലെ അലാറം മുഴക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തു. ഇതോടെ ബന്ധപ്പെട്ട ജീവനക്കാരെത്തി ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഏതാണ്ട് അരമണിക്കൂറോളം ഇവര്‍ ലിഫ്റ്റില്‍ കുടുങ്ങി.
തിരുവനന്തപുരം: ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗി തകരാറിലായ ലിഫ്റ്റിനുള്ളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. എം.എൽ.എ. ഹോസ്റ്റൽ ജീവനക്കാരൻ രവീന്ദ്രൻ നായരാണ് 2 രാത്രിയും ഒരു പകലും ലിഫ്റ്റിൽ കുടുങ്ങിയത്. ആരുടെ അനാസ്ഥ കാരണമാണ് സംഭവമുണ്ടായതെന്ന് സൂപ്രണ്ട് വിശദീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 2021 ജൂണിൽ അമ്മയെ പരിചരിക്കാൻ ആർ.സി.സിയിലെത്തിയ പത്തനാപുരം സ്വദേശി നാജിറ അറ്റകുറ്റപ്പണികൾക്കായി തുറന്നിട്ട ലിഫ്റ്റിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ കമ്മീഷൻ ഇടപെട്ടിരുന്നു. പത്രവാർത്തയുെടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷയ്ക്ക് മുകളിൽ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമർദം ദുർബലമായതിനു ശേഷം ഏകദേശം ജൂലൈ 19ന് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടുമൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി ഈ സമയത്ത് അറബിക്കടലിലെ കാലവർഷക്കാറ്റ് സജീവമായി തന്നെ തുടരാനും കേരളത്തിൽ വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനപ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ശക്തിയാർജിച്ച് വടക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഈ സമയങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാനിടയുണ്ട്. ഐ.ഐ.ടി.എം. പൂനെയുടെ ആഴ്ച തിരിച്ചുള്ള മഴ പ്രവചനത്തിൽ അടുത്ത രണ്ടാഴ്ച കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം∙ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. റെയിൽവേ സ്റ്റേഷനടിയിൽക്കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടിക്കിടക്കുന്നത് തടയാൻ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈനായാണ് യോഗം ചേരുക. വിവിധ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എം.എൽ.എമാരും തിരുവനന്തപുരം മേയറും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരും തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിൽ പങ്കെടുക്കും. മേഖലയിൽ മാലിന്യം കുന്നുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാക്കുകയും ചെയ്തിരുന്നു. മാലിന്യം പെരുകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കുകൂടി കാരണമാകുന്നുണ്ട്. കൂടാതെ തോട്ടിലെ മാലിന്യം നീക്കംചെയ്യാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയി തോട്ടിൽ മുങ്ങിമരിച്ചത് വലിയ വിവാദം സൃഷ്ടിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചത്.
മസ്കറ്റ്: ഒമാനിലെ വാദി അൽ കബീർ പള്ളിക്ക് സമീപമുണ്ടായ വെടിവയ്പ്പിൽ നാല് മരണം. നിരവധിപേർക്ക് പരിക്കേറ്റതായും ഒമാനി പൊലീസ് അറിയിച്ചു. ഇന്നുരാവിലെയാണ് സംഭവം.പ്രഭാത പ്രാർത്ഥനയ്ക്കായി മസ്ജിദിൽ അനേകം പേർ ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് വെടിവയ്പ്പുണ്ടായത്. വെടിയൊച്ചകൾക്കിടയിൽ ആളുകൾ പ്രാണരക്ഷാർത്ഥം ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനിടെ പള്ളിക്ക് ചുറ്റുമായി പൊലീസ് വാഹനങ്ങൾ എത്തുന്നതും ദൃശ്യങ്ങളിലുണ്ട്. വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വെടിവയ്പ്പിൽ നാലുപേരുടെ മരണത്തിൽ അധികൃതർ അനുശോചനം അറിയിച്ചു.
