Author: News Desk

മനാമ: ബഹ്റൈനിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഇഫ്ത്താർ വലിയ രീതിയിൽ നടക്കുമ്പോൾ തികച്ചും വ്യത്യസ്ഥമായി തൂബ്ലിയിലെ വിവിധ ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് നടത്തുന്ന…. സഹോദരൻന്മാർ ക്ക് ഇഫ്ത്താർ 2025 എന്ന സാമൂഹ്യസേവനം പക്രിയ എല്ലാവർഷവും നടത്താറുണ്ട് ഈ റംസാൻ വലിയ രീതിയിൽ നടത്തിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നാളെ വെള്ളിയാഴ്ച കൃത്യം 4 മണിക്ക് ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻ്റ് ഫോളോ അപ് യൂസഫ് യാഖൂബ് ലോറി മുഖ്യ കാർമികത്വം വഹിക്കുന്ന ചടങ്ങിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ വൺ ബഹ്റൈൻ ഭാരവാഹി ആൻ്റണി പൗലോസ് വളണ്ടിയർ ടീം വിവിധ സാമൂഹ്യസേവന സന്നദ്ധർ മീഡിയാ പ്രവർത്തകർ സംഘടനാ ഭാരവാഹികൾ സ്ഥാപന ഉടമകൾ വിവിധ മേഘലയിലുള്ളവരും പങ്കെടുക്കുമെന്ന് കോഡിനേറ്റർ ബഷീർ അമ്പലായി വാർത്താ കുറിപ്പിൽ അറിയിച്ചു.

Read More

ഡല്‍ഹി: ആശ വര്‍ക്കേഴ്സിന്‍റെ പ്രശ്നം പരിഹരിക്കാനെന്ന് കള്ളം പറഞ്ഞ് ഡല്‍ഹിക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണ ജോര്‍ജ് ‘ആശമാരെ’ മാത്രമല്ല കേരളത്തെയാകെ വഞ്ചിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ക്യൂബയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ വരാനാണ് ആശ സമരം കാരണമാക്കിയത്. അത്താഴവിരുന്ന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയെന്നിരിക്കെ , മന്ത്രി അക്കാര്യം മാധ്യമങ്ങളോടടക്കം മറച്ചുവച്ചു. കേരളസര്‍ക്കാര്‍ ഹോണറേറിയം കൂട്ടാത്തതാണ് ആശ വര്‍ക്കേഴ്സ് സമരം തുടരാന്‍ കാരണം. പക്ഷേ സമരത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന് മേല്‍ കെട്ടിവയ്ക്കാനാണ് മന്ത്രിയുടെ ഡല്‍ഹി നാടകമെന്നും വി.മുരളീധരന്‍ പറഞ്ഞു.

Read More

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായി വരുത്തേണ്ട പരിഷ്കാരങ്ങള്‍ സംബന്ധിച്ച ശുപാര്‍ശ നല്‍കുന്നതിനുള്ള സഞ്ജീവ ഘോഷ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഫിഷറീസ് മന്ത്രി സജി ചെറിയാന് കൈമാറി. കുടിശിക ക്ഷേമനിധി തുക പിരിച്ചെടുക്കുന്നതിന് ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി, ഒരുമിച്ച് അടക്കാനുള്ള സംവിധാനം, സമ്പൂർണ ഡിജിറ്റലൈസേഷൻ, പ്രകൃതിക്ഷോഭ സമയങ്ങളിലെ സഹായം തുടങ്ങി 47 ശുപാര്‍ശകളാണ് കമ്മീഷന്‍ മുന്നോട്ട് വെച്ചത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമവും പ്രയോജനപ്രദവും ആക്കുന്നത് സര്‍ക്കാരിന്റെ പ്രഥമ പരിഗണയിലുള്ള കാര്യമാണെന്നും ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Read More

മനാമ: ഗാസയിലെ വികസനങ്ങളെക്കുറിച്ചുള്ള സംയുക്ത അറബ്- ഇസ്ലാമിക് അസാധാരണ ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതി, ഗാസ മുനമ്പിലെ ഇസ്രായേൽ അധിനിവേശ സേനയുടെ വ്യോമാക്രമണങ്ങളെയും നൂറുകണക്കിന് പലസ്തീനികളുടെ മരണത്തിനും പരിക്കിനും കാരണമായ, സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ നടത്തിയ നേരിട്ടുള്ള ബോംബാക്രമണത്തെയും ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങൾ വെടിനിർത്തൽ കരാർ, ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ, അന്താരാഷ്ട്ര ഉടമ്പടികൾ, അന്താരാഷ്ട്ര മാനുഷിക നിയമം എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് സമിതി പ്രസ്താവനയിൽ പറഞ്ഞു. ഗാസ മുനമ്പിലെ ആക്രമണം പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന സംഘർഷത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും പ്രസ്താവന മുന്നറിയിപ്പ് നൽകി. അധിനിവേശ ശക്തിയായ ഇസ്രായേലിനെതിരെ സമ്മർദ്ദം ചെലുത്താൻ അടിയന്തര നടപടി സ്വീകരിക്കാനും അവരുടെ ആക്രമണങ്ങളും നിയമലംഘനങ്ങളും അവസാനിപ്പിക്കാനും യു.എൻ. പ്രമേയങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കാനും പലസ്തീൻ പൗരരെ സംരക്ഷിക്കാനും ധാർമ്മികവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അന്താരാഷ്ട്ര സമൂഹത്തോട് സമിതി ആഹ്വാനം ചെയ്തു. ഗാസയിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനും മാനുഷിക…

Read More

ന്യൂഡല്‍ഹി: ആരോഗ്യം, കായികം, യുവനജനകാര്യം, ഉന്നത വിദ്യാഭ്യാസം, സാംസ്ക്കാരികം, ബയോ ടെക്നോളജി, ആയൂർവേദം തുടങ്ങിയ മേഖലകളില്‍ ക്യൂബയുമായി പരസ്പര സഹകരണത്തിലൂടെ പുരോഗതി ആര്‍ജ്ജിക്കുക എന്ന ലക്ഷ്യത്തോടെ ക്യൂബയുടെ ഉപ പ്രധാനമന്ത്രി ഡോ. എഡ്വേർഡോ മാർട്ടിനെസ് ഡയസുമായി കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധികൾ ഉന്നതല കൂടിക്കാഴ്ച്ച നടത്തി. ന്യൂഡൽഹി ഹോട്ടല്‍ അശോകയില്‍ സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യൂബൻ ഉന്നത സംഘവുമായി ചർച്ച നടത്തിയത്. 2023 ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബ സന്ദര്‍ശിച്ച് തുടക്കമിട്ട കേരളവും ക്യൂബയുമായുള്ള സഹകരണത്തിന്റെ തുടര്‍നടപടിയായാണ് കുടിക്കാഴ്ച്ച. കായിക രംഗത്ത് ക്യൂബയും കേരളവും തമ്മിൽ ധാരണപത്രം തയ്യാറാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്യൂബ സന്ദര്‍ശനത്തിന്റെ ഫലമായി ആരോഗ്യമേഖലയില്‍ നാല് സബ് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. അതിലൊന്ന് അർബുദ വാക്‌സില്‍ വികസിപ്പിക്കുന്നതിനുള്ളതാണ്. ശ്യാസകോശ അര്‍ബുദം, ട്രിപ്പിള്‍ നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സര്‍ എന്നിവയ്‌ക്കെതിരെയുള്ള…

Read More

തിരുവനന്തപുരം: കേരളത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഏറ്റവും ഉചിതമായ സമയമാണിതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് സംരംഭങ്ങളുടെ എണ്ണത്തിൽ അഭൂതപൂർണ്ണമായ വർദ്ധനവാണുണ്ടായത്. ചെറുകിട വ്യവസായങ്ങൾക്ക് നൽകുന്ന ലോണുകളിലും 38 ശതമാനം വർധനവുണ്ടായി. കെ-സ്റ്റോർ വഴി ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പൊതുവിതരണ വകുപ്പുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൂർണമായും പ്രശ്‌നരഹിതമായിരിക്കും സംരംഭങ്ങൾ എന്ന ധാരണ വേണ്ട. പക്ഷേ അവയെ മറികടക്കാനുള്ള സഹായം സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. വെളിച്ചെണ്ണ, പ്രാദേശിക വിഭവമായ ചക്കയുടെ ഫുഡ് പ്രോസസിംഗ് തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകളുണ്ട്. കേരളത്തിൽ നിരവധി പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കുകയാണ്. വിഴിഞ്ഞം തുറമുഖം വലിയ സാധ്യതകൾ തുറന്നിടുന്നുണ്ട്. ഇവയൊക്കെയും സംരംഭകർ പ്രയോജനപ്പെടുത്തണം. അവരവരുടെ പരിചിതമേഖലയ്ക്ക് അനുസരിച്ചായിരിക്കണം സംരംഭങ്ങൾ ആരംഭിക്കേണ്ടത്. എടുത്തുചാടി സംരംഭങ്ങൾ ആരംഭിക്കരുത്, അതിനാവശ്യമായ പഠനങ്ങൾ നടത്താനും തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തിയവർക്കായി ചെറുകിട/ ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുക…

Read More

കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് ഒരാളെ വെടിയേറ്റ് മരിച്ചു. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം. കൊലപാതകമാണെന്നാന്ന് സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടവ് സ്വദേശി സന്തോഷാണ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് തോക്ക് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. നിർമാണ കരാറുകാരനാണ് സന്തോഷ്.

Read More

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച കേസിൽ അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ. അയ്യമ്പുഴ സ്വദേശിയായ ധനേഷിനെയാണ് ഇന്നലെ രാത്രിയാണ് കുറുപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തത്. പന്ത്രണ്ടും പത്തും വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.ഏറെനാളായി കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു അമ്മയും രണ്ട് പെൺമക്കളും. കസ്റ്റഡിയിലായ ധനേഷ് ലോറി ഡ്രൈവറാണെന്നാണ് വിവരം. അമ്മയുടെ സുഹൃത്തായ ഇയാൾ ആഴ്‌ചയിൽ രണ്ട് ദിവസം ഇവരുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. 2023 മുതൽ ഇക്കഴിഞ്ഞ ഫെബ്രുവരി വരെ ഇയാൾ നിരന്തരമായി കുട്ടികളെ ശാരീരികമായി ചൂഷണം ചെയ്‌തിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.കുട്ടികളിലൊരാൾ സ്‌കൂളിലെ സുഹൃത്തിനോട് ഈ വിവരം അറിയിച്ചുകൊണ്ട് കുറിപ്പെഴുതി. ഇത് അദ്ധ്യാപികയ്‌ക്ക് ലഭിച്ചു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. അമ്മയുടെ അറിവോടെയാണോ കുട്ടികളെ ഉപദ്രവിച്ചിരുന്നതെന്ന കാര്യവും പൊലീസ് അന്വേഷിക്കും.

Read More

മനാമ: ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രാലയം പുതുതായി ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകുന്ന ഇലക്ട്രോണിക് നോട്ടറൈസേഷൻ സേവനങ്ങളിൽ 58 പുതിയ തരം ഇടപാടുകൾ ചേർത്തു. പൂർണ്ണമായും ഓൺലൈൻ ഇടപാടുകൾ സാധ്യമാക്കുന്ന തരത്തിലാണിവ.നോട്ടറൈസേഷൻ സേവനങ്ങൾക്കായുള്ള ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് ഈ വിപുലീകരണമെന്ന് മന്ത്രാലയത്തിലെ നോട്ടറി ഡയറക്ടറേറ്റ് ഡയറക്ടർ നൗഫ് അലി ഖൽഫാൻ പറഞ്ഞു. സ്വകാര്യ നോട്ടറിമാരുടെ പങ്ക് വർദ്ധിപ്പിക്കാനും ഇലക്ട്രോണിക് രീതിയിൽ ഇടപാടുകൾ പൂർത്തിയാക്കാനും എല്ലാ ഘട്ടങ്ങളിലും നേരിട്ടുള്ള സന്ദർശനങ്ങളുടെ ആവശ്യകത ഇല്ലാതാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.തുടർച്ചയായ ഉപയോക്തൃ അനുഭവ മെച്ചപ്പെടുത്തലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഘട്ടം ഘട്ടമായുള്ള സമീപനത്തിലൂടെ ഇലക്ട്രോണിക് നോട്ടറൈസേഷൻ സേവനങ്ങൾ മന്ത്രാലയം കൂടുതൽ വികസിപ്പിക്കുമെന്ന് അവർ പറഞ്ഞു. ബഹ്‌റൈനകത്തും പുറത്തും ലഭ്യമായ റിമോട്ട് നോട്ടറൈസേഷൻ സേവനങ്ങൾ ഉൾപ്പെടെ, ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സേവനങ്ങൾ ഇപ്പോൾ ആക്‌സസ് ചെയ്യാൻ സാധിക്കും.

Read More

മലപ്പുറം: പാരമ്പര്യ വൈദ്യൻ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.ഒന്നാം പ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്നാണ് മഞ്ചേരി അഡീഷനൽ ജില്ലാ കോടതി വിധിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. ശിക്ഷ മറ്റന്നാൾ വിധിക്കും.കേസിൽ ഏഴാം പ്രതി നൗഷാദിനെ മാപ്പുസാക്ഷിയാക്കി. 9 പേരെ വെറുതെ വിട്ടു. മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താത്ത കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൃതദേഹം ലഭിക്കാതെ ഒരു കേസിൽ കുറ്റം തെളിയിക്കുന്നത്.മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോർത്താൻ 2019 ഓഗസ്റ്റിൽ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി ഒന്നാം പ്രതി മുക്കട്ട സ്വദേശി ഷൈബിന്റെ വീട്ടിൽ തടവിൽ പാർപ്പിക്കുകയും 2020 ഒക്ടോബറിൽ കൊന്നു കഷണങ്ങളാക്കി ചാലിയാറിൽ ഒഴുക്കുകയും ചെയ്തതെന്നാണ് കേസ്.

Read More