- സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ തെറ്റായ വാര്‍ത്ത: സമൂഹമാധ്യമപ്രവര്ത്തകയ്ക്കെതിരായ കേസ് കോടതിക്കു വിട്ടു
- അഞ്ചാമത് ബഹ്റൈന്‍ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം
- ക്രിമിനല്‍ കേസ് വിധിയെ എതിര്‍ത്ത് ഹര്‍ജി നല്‍കാനുള്ള കാലാവധി നീട്ടല്‍: നിയമ ഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
- ഗള്‍ഫ് എയര്‍ ഭാഗികമായി സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് തള്ളി
- നായയോട് ക്രൂരത: യുവാവ് അറസ്റ്റില്‍
- വത്തിക്കാനിലെ ആഘോഷത്തില്‍ സഹവര്‍ത്തിത്വത്തിന്റെ സന്ദേശവുമായി ബഹ്റൈന്‍ ഗതാഗത മന്ത്രി
- സുരക്ഷാ കൗണ്‍സിലില്‍ പലസ്തീന് ജനതയ്ക്ക് പിന്തുണ ആവര്‍ത്തിച്ച് ബഹ്റൈന്‍
- WMO സ്നേഹ സംഗമം ശ്രദ്ധേയമായി
Author: News Desk
തിരുവനന്തപുരം: കേരളത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഏറ്റവും ഉചിതമായ സമയമാണിതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് സംരംഭങ്ങളുടെ എണ്ണത്തിൽ അഭൂതപൂർണ്ണമായ വർദ്ധനവാണുണ്ടായത്. ചെറുകിട വ്യവസായങ്ങൾക്ക് നൽകുന്ന ലോണുകളിലും 38 ശതമാനം വർധനവുണ്ടായി. കെ-സ്റ്റോർ വഴി ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പൊതുവിതരണ വകുപ്പുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൂർണമായും പ്രശ്‌നരഹിതമായിരിക്കും സംരംഭങ്ങൾ എന്ന ധാരണ വേണ്ട. പക്ഷേ അവയെ മറികടക്കാനുള്ള സഹായം സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. വെളിച്ചെണ്ണ, പ്രാദേശിക വിഭവമായ ചക്കയുടെ ഫുഡ് പ്രോസസിംഗ് തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകളുണ്ട്. കേരളത്തിൽ നിരവധി പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കുകയാണ്. വിഴിഞ്ഞം തുറമുഖം വലിയ സാധ്യതകൾ തുറന്നിടുന്നുണ്ട്. ഇവയൊക്കെയും സംരംഭകർ പ്രയോജനപ്പെടുത്തണം. അവരവരുടെ പരിചിതമേഖലയ്ക്ക് അനുസരിച്ചായിരിക്കണം സംരംഭങ്ങൾ ആരംഭിക്കേണ്ടത്. എടുത്തുചാടി സംരംഭങ്ങൾ ആരംഭിക്കരുത്, അതിനാവശ്യമായ പഠനങ്ങൾ നടത്താനും തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തിയവർക്കായി ചെറുകിട/ ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുക…
കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് ഒരാളെ വെടിയേറ്റ് മരിച്ചു. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം. കൊലപാതകമാണെന്നാന്ന് സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടവ് സ്വദേശി സന്തോഷാണ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് തോക്ക് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. നിർമാണ കരാറുകാരനാണ് സന്തോഷ്.
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച കേസിൽ അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ. അയ്യമ്പുഴ സ്വദേശിയായ ധനേഷിനെയാണ് ഇന്നലെ രാത്രിയാണ് കുറുപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തത്. പന്ത്രണ്ടും പത്തും വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.ഏറെനാളായി കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു അമ്മയും രണ്ട് പെൺമക്കളും. കസ്റ്റഡിയിലായ ധനേഷ് ലോറി ഡ്രൈവറാണെന്നാണ് വിവരം. അമ്മയുടെ സുഹൃത്തായ ഇയാൾ ആഴ്‌ചയിൽ രണ്ട് ദിവസം ഇവരുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. 2023 മുതൽ ഇക്കഴിഞ്ഞ ഫെബ്രുവരി വരെ ഇയാൾ നിരന്തരമായി കുട്ടികളെ ശാരീരികമായി ചൂഷണം ചെയ്‌തിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.കുട്ടികളിലൊരാൾ സ്‌കൂളിലെ സുഹൃത്തിനോട് ഈ വിവരം അറിയിച്ചുകൊണ്ട് കുറിപ്പെഴുതി. ഇത് അദ്ധ്യാപികയ്‌ക്ക് ലഭിച്ചു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. അമ്മയുടെ അറിവോടെയാണോ കുട്ടികളെ ഉപദ്രവിച്ചിരുന്നതെന്ന കാര്യവും പൊലീസ് അന്വേഷിക്കും.
58 പുതിയ ഇടപാട് ഇനങ്ങൾ ഉൾപ്പെടുത്തി ബഹ്റൈൻ നീതിന്യായ മന്ത്രാലയം ഇലക്ട്രോണിക് നോട്ടറൈസേഷൻ സേവനങ്ങൾ വിപുലീകരിച്ചു
മനാമ: ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രാലയം പുതുതായി ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകുന്ന ഇലക്ട്രോണിക് നോട്ടറൈസേഷൻ സേവനങ്ങളിൽ 58 പുതിയ തരം ഇടപാടുകൾ ചേർത്തു. പൂർണ്ണമായും ഓൺലൈൻ ഇടപാടുകൾ സാധ്യമാക്കുന്ന തരത്തിലാണിവ.നോട്ടറൈസേഷൻ സേവനങ്ങൾക്കായുള്ള ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് ഈ വിപുലീകരണമെന്ന് മന്ത്രാലയത്തിലെ നോട്ടറി ഡയറക്ടറേറ്റ് ഡയറക്ടർ നൗഫ് അലി ഖൽഫാൻ പറഞ്ഞു. സ്വകാര്യ നോട്ടറിമാരുടെ പങ്ക് വർദ്ധിപ്പിക്കാനും ഇലക്ട്രോണിക് രീതിയിൽ ഇടപാടുകൾ പൂർത്തിയാക്കാനും എല്ലാ ഘട്ടങ്ങളിലും നേരിട്ടുള്ള സന്ദർശനങ്ങളുടെ ആവശ്യകത ഇല്ലാതാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.തുടർച്ചയായ ഉപയോക്തൃ അനുഭവ മെച്ചപ്പെടുത്തലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഘട്ടം ഘട്ടമായുള്ള സമീപനത്തിലൂടെ ഇലക്ട്രോണിക് നോട്ടറൈസേഷൻ സേവനങ്ങൾ മന്ത്രാലയം കൂടുതൽ വികസിപ്പിക്കുമെന്ന് അവർ പറഞ്ഞു. ബഹ്‌റൈനകത്തും പുറത്തും ലഭ്യമായ റിമോട്ട് നോട്ടറൈസേഷൻ സേവനങ്ങൾ ഉൾപ്പെടെ, ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സേവനങ്ങൾ ഇപ്പോൾ ആക്‌സസ് ചെയ്യാൻ സാധിക്കും.
മലപ്പുറം: പാരമ്പര്യ വൈദ്യൻ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.ഒന്നാം പ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്നാണ് മഞ്ചേരി അഡീഷനൽ ജില്ലാ കോടതി വിധിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. ശിക്ഷ മറ്റന്നാൾ വിധിക്കും.കേസിൽ ഏഴാം പ്രതി നൗഷാദിനെ മാപ്പുസാക്ഷിയാക്കി. 9 പേരെ വെറുതെ വിട്ടു. മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താത്ത കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൃതദേഹം ലഭിക്കാതെ ഒരു കേസിൽ കുറ്റം തെളിയിക്കുന്നത്.മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോർത്താൻ 2019 ഓഗസ്റ്റിൽ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി ഒന്നാം പ്രതി മുക്കട്ട സ്വദേശി ഷൈബിന്റെ വീട്ടിൽ തടവിൽ പാർപ്പിക്കുകയും 2020 ഒക്ടോബറിൽ കൊന്നു കഷണങ്ങളാക്കി ചാലിയാറിൽ ഒഴുക്കുകയും ചെയ്തതെന്നാണ് കേസ്.
മനാമ: ബഹ്റൈനിലെ ഗലാലിയിൽ വിദ്യാഭ്യാസ മന്ത്രാലയം പുതിയ സർക്കാർ ഗേൾസ് സ്കൂളിന്റെ ശിലാസ്ഥാപന ചടങ്ങ് നടത്തി.വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ, ബഹ്‌റൈനിലെ കുവൈത്ത് അംബാസഡർ ഷെയ്ഖ് താമർ ജാബർ അൽ അഹമ്മദ് അൽ സബാഹ്, മുഹറഖ് ഗവർണറേറ്റിലെ അഞ്ചാം മണ്ഡലത്തിലെ പാർലമെന്റ് അംഗം ഖാലിദ് സാലിഹ് ബു അനഖ്, മുഹറഖ് മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്റ് സാലിഹ് ജാസിം ബുഹാസ, വിദ്യാഭ്യാസ മന്ത്രാലയത്തിലെയും അറബ് സാമ്പത്തിക വികസനത്തിനുള്ള കുവൈത്ത് ഫണ്ടിൻ്റെയും പദ്ധതിയുടെ എക്സിക്യൂട്ടീവ് ഓഫീസിലെയും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ്റെ നേതൃത്വത്തിൽ എല്ലാ ഗവർണറേറ്റുകളിലും വിദ്യാഭ്യാസ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ജുമ പറഞ്ഞു. പരിസ്ഥിതി സൗഹൃദവും ഊർജ്ജക്ഷമതയുള്ളതുമായ ഡിസൈനുകൾ ഉൾക്കൊള്ളുന്ന ആധുനിക വിദ്യാഭ്യാസ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സ്കൂൾ നിർമ്മിക്കുന്നത്. 14,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ സമുച്ചയത്തിൽ രണ്ട് അക്കാദമിക് കെട്ടിടങ്ങൾ, ഒരു…
തൃശൂർ: തൃശൂർ തിരുത്തിപറമ്പിൽ അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടി. തിരുത്തി പറമ്പ് സ്വദേശിയായ മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ റൗഡി ആയ ഗുണ്ട രതീഷും സംഘവുമാണ് അച്ഛനേയും മകനേയും ആക്രമിച്ചത്. ഇരുവരെയും വെട്ടി പരുക്കേൽപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
‘അഞ്ഞൂറ് ആളുകളെ എവിടന്നോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്’, ആശ സമരത്തെ അധിക്ഷേപിച്ച് എ വിജയരാഘവൻ
മലപ്പുറം: ആശ വർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച് സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ. അഞ്ഞൂറ് ആളുകളെ എവിടെനിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണെന്ന് സമരത്തെക്കുറിച്ച് എ വിജയരാഘവൻ പറഞ്ഞു. എടപ്പാൾ കാലടിയിലെ ടി പി കുട്ടേട്ടൻ അനുസ്‌മരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമരം മുഖ്യമന്ത്രി പിണറായി വിജയനെതിരല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് എതിരെയാണെന്നും ആശമാരുടെ സമരം ഗൂഢാലോചനയുടെ ഭാഗമാണെന്നും എ വിജയരാഘവൻ ആരോപിച്ചു. സമരം നടത്തുന്നവർ ഉടൻ പോകുകയൊന്നുമില്ല. ആറ് മാസത്തെ സമരമാണ്. ആശ കഴിഞ്ഞാൽ അംഗനവാടിയിൽ നിന്നുള്ളവരെ പിടിച്ചുകൊണ്ടിരുത്തും. മൂന്നാമതും ഇടതുപക്ഷ ഭരണം വരാതിരിക്കാൻ ആണിതെന്നും എ വിജയരാഘവൻ പറഞ്ഞു.അതേസമയം സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി സംസ്ഥാന സർക്കാർ ഇന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ നാളെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയ്‌ക്ക് പോകും. നാളെ രാവിലെ ഡൽഹിയിലെത്തുന്ന വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയെ കണ്ട് ആശമാർ ഉന്നയിച്ച പ്രശ്നങ്ങൾ ധരിപ്പിക്കും.
അവ്യക്തമായ കാരണങ്ങൾ പറഞ്ഞ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിക്കുന്ന നടപടി നിയമ വിരുദ്ധം- ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
കൊച്ചി: ചികിത്സാ ചെലവ് നിയമപരമായി നൽകാൻ ചുമതലപ്പെട്ട ഇൻഷുറൻസ് കമ്പനി അത് നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഡൽഹി ആസ്ഥാനമായ നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനി 36,965/- രൂപ ഉപഭോക്താവിന് നഷ്ട്ടപരിഹാരമായി നൽകണമെന്ന് കമ്മീഷൻ ഉത്തരവ് നൽകി. എറണാകുളം കോതമംഗലം സ്വദേശി ഡോൺ ജോയ്, നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച കേസിലാണ് ഉത്തരവ്. ഫെഡറൽ ബാങ്ക് വഴിയാണ് പരാതിക്കാരൻ ഇൻഷുറൻസ് പോളിസി എടുത്തത്. നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ‘മാക്സ് ഹെൽത്ത്’ എന്ന പോളിസിയാണ് പരാതിക്കാരൻ എടുത്തത്. പോളിസി കാലയളവിൽ കഴുത്തു വേദനയുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 21965/- രൂപയുടെ ബില്ല് വന്നു. ക്യാഷ് ലെസ്സ് ക്ലൈംമിനായി രേഖകൾ സമർപ്പിച്ചു. മറ്റു ചില രേഖകൾ കൂടി വേണം എന്ന് ആവശ്യത്തെ തുടർന്ന് അതും പരാതിക്കാരൻ സമർപ്പിച്ചു. എന്നാൽ ക്ലൈം ഇൻഷുറൻസ് കമ്പനി അനുവദിച്ചില്ല. തുടർന്നാണ് നഷ്ടപരിഹാരം, കോടതി ചെലവ്, ക്ലെയിം തുക…
കൊല്ലം : മുൻ എം.പി ചെങ്ങറ സുരേന്ദ്രനെ സി.പി.ഐയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് നടപടി, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. സി.പി.ഐ കൊല്ലം ജില്ലാ കൗൺസിലിന്റേതാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ചെങ്ങറ സുരേന്ദ്രനെ പുറത്താക്കിയതായി കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ പറഞ്ഞു.ദേവസ്വം ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട് ചെങ്ങറ സുരേന്ദ്രനെതിരെ നേരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ എക്സിക്യുട്ടീവ് യോഗം വിളിച്ചു ചേർക്കാൻ ബിനോയ് വിശ്വം നിർദ്ദേശം നൽകിയിരുന്നു. ഇന്ന് ചേർന്ന സി.പി.ഐ കൊല്ലം ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു. ചെങ്ങറ സുരേന്ദ്രൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
