Author: newadmin3 newadmin3

തിരുവനന്തപുരം: മൈനാഗപ്പള്ളിയില്‍ മദ്യലഹരിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടിയവര്‍ക്കെതിരെയുംകേസ്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകട ശേഷം നിര്‍ത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിയായ മുഹമ്മദ് അജ്മല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. വാഹനങ്ങളില്‍ പിന്തുടര്‍ന്ന് എത്തി കരുനാഗപ്പള്ളി കോടതിക്ക് സമീപം തടഞ്ഞു നിര്‍ത്തി തന്നെ മര്‍ദിച്ചുവെന്നാണ് പ്രതി മുഹമ്മദ് അജ്മല്‍ പൊലീസിന് നല്‍കിയ മൊഴി. ഇതിനെത്തുടര്‍ന്നാണ് കരുനാഗപ്പള്ളി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അജ്മലും നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിയും ആണ് വാഹനാപകടക്കേസിലെ പ്രതികള്‍. മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യസല്‍ക്കാരവും കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.

Read More

മനാമ: നവംബർ 13 മുതൽ15 വരെ സഖീറിലെ എയർ ബേസിൽ നടക്കുന്ന ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർഷോയുടെ (ബി.ഐ.എ.എസ്) ആദ്യ സംഘാടക സമിതി യോഗം രാജാവിൻ്റെ വ്യക്തിഗത പ്രതിനിധിയും എയർ ഷോയുടെ സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.2010ൽ ആരംഭിച്ച എയർ ഷോയുടെ ഇവൻ്റിൻ്റെ ഏഴാം പതിപ്പാണ് നവംബറിൽ നടക്കുന്നത്.എയർഷോയുടെ ഒരുക്കങ്ങളും പദ്ധതികളും യോഗം അവലോകനം ചെയ്തു. എയർഷോയുടെ പ്രാദേശികവും അന്തർദേശീയവുമായ പ്രശസ്തി വർദ്ധിപ്പിക്കുന്നതിനായി വിജയകരമായി അതു നടത്താൻ ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കേണ്ടതുണ്ടെന്ന് ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.മേജർ ജനറൽ സ്റ്റാഫ് പൈലറ്റും സഖീർ എയർ ബേസ് കമാൻഡറുമായ മുഹമ്മദ് ബഹുസൈൻ അൽ മുസല്ലം, ഫാർൺബറോ ഇൻ്റർനാഷണൽ, ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയങ്ങൾ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സിംഗപ്പൂരിൽനിന്നുള്ള സിറ്റിനിയോൺ ഹോൾഡിംഗ്‌സ്, ബാപ്‌കോ എനർജീസ്, ഗൾഫ് എയർ, ആൽബ, ബഹ്‌റൈൻ ഡ്യൂട്ടി ഫ്രീ, ബഹ്‌റൈൻ എയർപോർട്ട് സർവീസസ്, ഫസ്റ്റ് മോട്ടോഴ്‌സ്-ജെനിസിസ്,…

Read More

മനാമ: ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബറിലെ ഹാർബർ ഹൈറ്റ്‌സിലെ സ്ട്രാത്ത്ക്ലൈഡ് സർവകലാശാലയുടെ ബഹ്റൈൻ കാമ്പസ് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്‌സ് പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.യു.കെയിലെ സ്‌കോട്ട്‌ലൻഡിന് പുറത്തുള്ള സർവകലാശാലയുടെ ആദ്യത്തെ കാമ്പസാണിത്. ബഹ്‌റൈനിൽ സ്‌ട്രാത്ത്ക്ലൈഡ് യൂണിവേഴ്‌സിറ്റി കാമ്പസ് തുറക്കുന്നത് വിദ്യാഭ്യാസരംഗത്ത് രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന ആഗോള പ്രശസ്തിയുടെയും പ്രമുഖ അന്തർദ്ദേശീയ സർവകലാശാലകളെ ആകർഷിക്കുന്നതിലെ വിജയത്തിൻ്റെയും തെളിവാണെന്ന് ഷെയ്ഖ് നാസർ പറഞ്ഞു. സ്ട്രാത്ത്ക്ലൈഡ് യൂണിവേഴ്സിറ്റിയും നൂതന വിദ്യാഭ്യാസ പദ്ധതികളിലെ പ്രമുഖ നിക്ഷേപക കമ്പനിയായ എസ്. ഇലവൻ എജുക്കേഷനും സഹകരിച്ചാണ് ബഹ്റൈൻ കാമ്പസ് സ്ഥാപിച്ചത്.

Read More

മനാമ: നബിദിനത്തോട് അനുബന്ധിച് സെൻട്രൽ മാർക്കറ്റിൽ നടത്തിയ മീലാദ് സംഗമം സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട്‌ ബഹു:സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.കെ എം സി സി സസ്ഥാന സിക്രട്ടറി അഷ്‌റഫ്‌ കക്കണ്ടി,സമസ്ത സിക്രട്ടറിമാരായ എസ്.എം അബ്ദുൾ വാഹിദ് , മജീദ് ചോലക്കാട്,സമസ്ത ബഹ്‌റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജഫ്രി തങ്ങൾ,എം എം സ്.ഇബ്രാഹിം ഒ ഐ സി സി. സൽമാൻ ഫാരിസ്‌, റംഷാദ് അയലക്കാട്,സത്യൻ പേരാമ്പ്ര,നാസർ കൊല്ലം.ബി കെ എസ് ഫ് പ്രതിനിധികളായ ബഷീർ അമ്പലായി, ഫസൽ ബായ്, ലത്തീഫ് മരക്കാട്ട്,ഷിജു.എസ് കെ എസ് എസ് ഫ് നേതാക്കളായ നവാസ് കുണ്ടറ,സജീർ പന്തക്കൽ.എം സി .എം .എ. നേതാക്കളായ ശ്രീജേഷ്, ചന്ദ്രൻ വളയം, നിസാം ഒപ്പം വിവിധ രാഷ്ട്രീയ,സമൂഹിക, സംസ്കാരിക മേഖലയിലെ നേതാക്കളും സന്നിഹിതരായിരുന്നു. കെ.എം. സി. സി സെൻട്രൽ മാർക്കറ്റ് കമ്മിറ്റി നേതാക്കളായ സലാം മമ്പാട്ട്മൂല, അഷ്‌റഫ്‌ കൊറ്റാടത്ത്,അസീസ് പേരാമ്പ്ര, സുജീബ് ഗുരുവായൂർ, ജസീർ അത്തോളി,അസീസ് കാഞ്ഞങ്ങാട്,…

Read More

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേരള ഹൈക്കോടതി. മതപരമായ ചടങ്ങുകൾക്കും വിവാഹങ്ങൾക്കും അല്ലാതെ നടപ്പന്തലിൽ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളോടാെപ്പം എത്തുന്ന വ്ലോഗർമാക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്ര നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശ്രീകൃഷ്ണ ഭക്തയായ ചിത്രകാരി ജസ്ന സലിം ക്ഷേത്രപരിസരത്ത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്.

Read More

മനാമ: ജീവകാരുണ്യ കലാസാംസ്കാരിക രംഗത്ത് ബഹ്‌റൈനിലെ അറിയപ്പെടുന്ന സംഘടനയായി മാറിയ സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് അംഗങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പുതിയ പദ്ധതി ഡോക്ടർ പി വി ചെറിയാൻ ഗ്രൂപ്പ് അംഗം ജമീലയ്ക്ക് തുക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ വിസ പുതുക്കുന്നതിന് ആവശ്യമായ തുക നൽകുന്നതാണ് പദ്ധതി. മുഹമ്മദ്‌ നിയമുത്തുള്ള, ജിജോ, ദീപ്തി എന്നിവർ പങ്കെടുത്തു. രക്ഷധികാരി ഷക്കീല മുഹമ്മദലി, പ്രസിഡന്റ്‌ ഹലീമ ബീവി, സെക്രട്ടറി മായ അച്ചു,ജോയിന്റ് സെക്രട്ടറി ഷംല നസീർ, എക്സിക്യൂട്ടീവ് അംഗങ്ങൾ ഉസൈബ ഷെറിൻഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Read More

തിരുവനന്തപുരം: കുളിക്കാൻ ഇറങ്ങിയപ്പോൾ പനത്തുറ പൊഴിയിൽ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവായപതിനാലുകാരൻ മുങ്ങിമരിച്ചു. അമ്പലത്തറ കുമരിച്ചന്തയ്ക്കു സമീപം പള്ളിത്തോപ്പിൽ വീട്ടിൽ ഗിരീശന്റെയും സരിതയുടെയും മകനായ ശ്രീഹരിയാണ് മരിച്ചത്. തിരുവല്ലം ഇടയാറിൽ തൈക്കുട്ടത്ത് ശ്രീക്കുട്ടിയാണ്(17) പൊഴിയിൽ മുങ്ങിത്താഴ്ന്നത്. ശ്രീക്കുട്ടിയെ നാട്ടുകാരെത്തി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് 4.45-ഓടെ ആയിരുന്നു അപകടം. അമ്പലത്തറയിലെ വീട്ടിൽനിന്നും തിരുവല്ലം ഇടയാർ തയ്ക്കൂട്ടം വീട്ടിൽ താമസിക്കുന്ന അമ്മയെയും ബന്ധുക്കളെയും കാണാനെത്തിയതായിരുന്നു ശ്രീഹരി. ശ്രീഹരിയുടെ അമ്മ സരിത, അയൽവാസികളും ബന്ധുക്കളുമായ ഷീജ, കുട്ടികളായ സ്വാതി, ശ്രുതി, സൂരജ് എന്നിവരും നന്ദന എന്ന യുവതിയുമടക്കമാണ് പൊഴിക്കരയിലെത്തിയത്. ശ്രീക്കുട്ടി പൊഴിയിലേക്ക് ഇറങ്ങിയപ്പോൾ താഴ്ന്നുപോകുകയായിരുന്നു. സംഭവം കണ്ട ശ്രീഹരി പൊഴിയിലേക്ക് ചാടിയെങ്കിലും വെള്ളത്തിൽ താഴ്ന്നുപോയി. ഇതോടെ ഭീതിയിലായ ഇവർ നിലവിളിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന നന്ദന തൊട്ടകലെ നിന്നവരെ വിളിച്ചുവരുത്തി. അവരെത്തി ശ്രീക്കുട്ടിയെ കരയിലേക്ക് വലിച്ച് കയറ്റി. തുടർന്ന് നടത്തിയ തിരച്ചിൽ ശ്രീഹരിയെ കണ്ടെത്തിയെങ്കിലും അവശനിലയിലായിരുന്നു. വള്ളത്തിൽ കയറ്റി കരയിലെത്തിച്ച് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ…

Read More

കണ്ണൂര്‍: നഗരത്തില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. ചൊവ്വാഴ്ച്ച രാത്രി എട്ടുമണിയോടെ താണ മൈജിക്കടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറാണ് കത്തിനശിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. സംഭവത്തില്‍ ആളപായമില്ല.

Read More

മുക്കം: കോഴിക്കോട് മുക്കത്ത് സര്‍വ്വീസിനായി മൊബെെല്‍ ഷോപ്പിലെത്തിച്ച ഫോണ്‍ തീപ്പിടിച്ച് പൊട്ടിത്തെറിച്ചു. മുക്കം കൊടിയത്തൂരിലെ ചാലില്‍ മൊബെെല്‍ ഷോപ്പില്‍ ചൊവ്വാഴ്ച വൈകീട്ട് നാല്‌ മണിയോടെയാണ് സംഭവം. ഒരാഴ്ച്ചയോളമായി ഫോണിന്‍റെ ബാറ്ററിക്ക് തകരാർ ഉണ്ടെങ്കിലും ഫോണ്‍ വീട്ടുകാര്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഫോണ്‍ നന്നാക്കാനായി വീട്ടുടമസ്ഥന്‍ മൊബെെല്‍ ഷോപ്പില്‍ എത്തിക്കുകയും ജീവനക്കാരന്‍ സര്‍വ്വീസിനായി ഫോണ്‍ തുറക്കുകയും ചെയ്തതോടെയാണ് തീപ്പിടിച്ച് പൊട്ടിത്തെറിച്ചത്. തീ ആളിക്കത്തിയെങ്കിലും ജീവനക്കാരന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. കേടുവന്ന ബാറ്ററിയുമായി മൊബെെല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന്‍റെ അപകട സാധ്യത ജനങ്ങള്‍ മനസ്സിലാക്കണമെന്ന് മൊബെെല്‍ ഷോപ്പ് ഉടമകള്‍ പറഞ്ഞു.

Read More

ബെയ്‌റൂത്ത്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരും ഹിസ്ബുള്ള അംഗങ്ങളും ലെബനനിലെ ഇറാന്‍ സ്ഥാനപതിയും ഉള്‍പ്പെടെ 2750 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. പേജറുകൾ പൊട്ടിത്തെറിക്കുന്നതിന്റെ ചിലയിടങ്ങളിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. അതേസമയം ഇസ്രായേലിന്റെ ഹാക്കിങ്ങാണ് പേജറുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്ന സംശയം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഹിസ്ബുള്ളയുടെ റേഡിയോ കമ്യൂണിക്കേഷൻ ശൃംഖലയിലേക്ക് കടന്നുകയറിയാണ് ഇസ്രയേൽ സ്‌ഫോടനം സാധ്യമാക്കിയതെന്ന് ലെബനീസ് സുരക്ഷാ ഏജൻസിയിലെ വൃത്തങ്ങൾ പറഞ്ഞു. പേജറുകള്‍ പൊട്ടിത്തെറിച്ചത് ഇസ്രയേലുമായുള്ള സംഘര്‍ഷം ആരംഭിച്ച് ഒരുകൊല്ലത്തിനിടെ ഉണ്ടായ വലിയ സുരക്ഷാ വീഴ്ചയാണെന്ന് മുതിര്‍ന്ന ഹിസ്ബുള്ള അംഗം പ്രതികരിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് സമാന്തരമായി ലെബനനിലെ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലും പോരാട്ടം നടക്കുന്നുണ്ട്. അതേസമയം പേജറുകള്‍ പൊട്ടിത്തെറിച്ചതിനെ കുറിച്ച് ഇസ്രയേല്‍ സൈന്യം പ്രതികരിക്കാന്‍ തയ്യാറായില്ല. പൊട്ടിത്തെറിയെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും ഹിസ്ബുള്ള അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ ലെബനീസ്…

Read More