Author: News Desk

മനാമ: ബഹ്റൈൻ തലസ്ഥാന നഗരിയായ മനാമയിൽ നടന്ന ഈദ് ഗാഹിൽ അൽ ഫുർഖാൻ സെൻറർ വൈസ് പ്രസിഡണ്ട് മൂസാ സുല്ലമി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി ഖുതുബ നിർവ്വഹിച്ചു. പരിശുദ്ധ റമദാനിന് ശേഷമുള്ള തുടർജീവിതം സ്രഷ്ഠാവായ ദൈവം നിഷിദ്ധമാക്കിയത് വെടിഞ്ഞും നന്മകൾ ചെയ്തും ഒരു മാസക്കാലത്തെ നോമ്പ്കൊണ്ട് നേടിയ സൂക്ഷമതയും വിശുദ്ധിയും കാത്ത്‌സൂക്ഷിക്കണമെന്ന്‌ അദ്ദേഹം ഉണർത്തി. രക്ഷിതാക്കൾ പുതു തലമുറക്ക് ഉത്തമ മാതൃകയായി മാറിയാൽ ഈയടുത്തായി നാം കണ്ടും കേട്ടും നടുങ്ങിയ ഭീതി ജനകമായ സംഭവ വികാസങ്ങളിൽ നിന്നും യുവ തലമുറയെ രക്ഷിക്കാനുള്ള എളിയ ശ്രമമായിരിക്കുമതെന്നും അദ്ദേഹം സൂചിപ്പിച്ചു. മനാമ മുൻസിപ്പാലിറ്റി കോമ്പൗണ്ടിൽ ബഹ്റൈൻ സുന്നി ഔഖാഫിൻ്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെൻറാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്. നാല് വർഷമായി നടന്നു വരുന്ന ഈദ്ഗാഹിൽ ഇത്തവണ പ്രവാസി മലയാളികളായ നൂറുക്കണക്കിന് പേർ പങ്കെടുത്തു. അബ്ദുൽ മജീദ്‌ തെരുവത്ത്‌, മുജീബുറഹ്‌മാൻ എടച്ചേരി. ഷാഫുദീൻ അടുർ എന്നിവർ ഈദ്ഗാഹ് സംഘാടനത്തിന് നേതൃത്വം നൽകി. ഹിഷാം…

Read More

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി സംഘടിപ്പിച്ച റമദാന്‍ ബ്ലസ്സിംഗ്‌സ് എന്ന ഇഫതാര്‍ മീല്‍ വിതരണ പരിപാടിക്ക് സമാപനം. റമദാന്റെ അവസാന ആഴ്ചയില്‍ ബഹ്‌റൈന്റെ വിവിധയിടങ്ങളിലായി ആയിരകണക്കിന് ഇഫ്താര്‍ ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്. പരിശുദ്ധ റമദാനില്‍ അശരണര്‍ക്കു കൈതാങ്ങായി ഷിഫ അല്‍ ജസീറ സംഘടിപ്പിച്ചുവരുന്നതാണ് റമദാന്‍ ബ്ലസ്സിംഗ് ക്യാമ്പയ്ന്‍.പാവപ്പെട്ടവര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, വഴി യാത്രക്കാര്‍, ഡ്രൈവര്‍മാര്‍, കടകളിലെ ജോലിക്കാര്‍, കച്ചവടക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് ഇഫ്താര്‍ മീല്‍ എത്തിച്ചു.ബാബ് അല്‍ ബഹ്‌റൈന്‍ പൊലിസ് സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് ഇഫ്താര്‍ മീല്‍ വിതരണം ആരംഭിച്ചത്. തുടര്‍ ദിവസങ്ങളില്‍ മനാമ സൂഖ്, മനാമ അല്‍ ഹംറ, പൊലിസ് ഫോര്‍ട്ട് ഏരിയ, ഹംലയില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ പരിസരം, ഹമദ് ടൗണ്‍ സൂഖ്, ഇസാടൗണ്‍, ബുദയ്യ, ദുമിസ്താന്‍, ബുരി, മാല്‍ക്കിയ, ജിദാഫ്‌സ്, ഗുദൈബിയ, ഹൂറ തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇഫ്താര്‍ മീല്‍ വിതരണം നടന്നു.…

Read More

കൊച്ചി: വയനാട്ടിലെ മുണ്ടക്കെ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് ലുലു ഗ്രൂപ്പിന്റെ കൈത്താങ്ങ്. ദൂരിത ബാധിതര്‍ക്കായി അന്‍പത് വീടുകള്‍ ലുലു ഗ്രൂപ്പ് നിര്‍മിച്ച് നല്‍കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹായം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ എം എ യൂസഫലി അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് മുഖ്യമന്ത്രി ശിലസ്ഥാപനം നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. വ്യാഴാഴ്ചയായിരുന്നു തറക്കല്ലിടല്‍ ചടങ്ങ്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഭാവിവില്‍ രണ്ടു നിലയാക്കാന്‍ കഴിയുന്ന നിലയില്‍ പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ള അടിത്തറയാണ് ഒരുക്കുക. മുകള്‍ നിലയിലേക്ക് പടികളുമുണ്ടാകും. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍,…

Read More

മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ (കെപികെബി) യും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിലെ ബ്ലഡ് ബാങ്കിൽ റമ്ദാൻ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുപ്പതോളം പേര് ക്യാമ്പിൽ രക്തം നൽകി. ബി ഡി കെ ബഹ്‌റൈൻ പ്രസിഡന്റ്‌ റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രഷറര്‍ സാബു അഗസ്റ്റിൻ വൈസ് പ്രസിഡന്റ്‌ സുരേഷ് പുത്തൻവിളയിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സെൻതിൽ കുമാർ, പ്രബീഷ് പ്രസന്നൻ കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡൻ്റ് അനിൽ ഐസക്ക്ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ ചാരിറ്റി കൺവീനർ അനസ് റഹീംജോയിൻ്റ് സെക്രട്ടറി അഷ്‌കർ എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്യാം കൃഷ്ണൻ ഷൈജുമോൻ രാജേശ്വരൻ, ബിൻസ് ഓച്ചിറ,ഷൈനി അനിൽ എന്നിവർ ക്യാമ്പിനു നേതൃത്വം കൊടുത്തു.

Read More

കോഴിക്കോട്: നാദാപുരത്ത് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ. നാദാപുരം കടമേരി ആർഎസി എച്ച്എസ്എസിലാണ് സംഭവം. ഇൻവിജിലേറ്ററിന്റെയും പ്രിൻസിപ്പാളിന്റെയും ഇടപെടലാണ് ആൾമാറാട്ടത്തിന് തടയിട്ടത്. ഇന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇം​ഗ്ലീഷിന്റെ ഇമ്പ്രൂവ്മെന്റ് പരീക്ഷയുണ്ടായിരുന്നു. ഇതിനിടയിലാണ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥിക്ക് പകരമായി ബിരുദ വിദ്യാർത്ഥി പരീക്ഷ എഴുതിയത്. ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹാൾ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടർന്ന് പ്രിൻസിപ്പാളിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം നടന്നതായി കണ്ടെത്തിയത്. തുടർന്ന് ബിരുദ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൾമാറാട്ടത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നാളെ വിദ്യാർത്ഥിയെ കോടതിയിൽ ഹാജരാക്കും.

Read More

ടെഹ്‌റാൻ: നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ. നിമിഷയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന സാമുവൽ ജെറോമിനെയാണ് ജയിൽ അധികൃതർ ഇക്കാര്യം അറിയിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നറിയിച്ച് അഭിഭാഷകയുടെ ഫോൺ കോൾ വന്നിരുന്നുവെന്നും വധശിക്ഷ നടപ്പാക്കാൻ തീയതി നിശ്ചയിച്ചുവെന്നും ഇക്കാര്യം ജയിലധികൃതരെ അറിയിച്ചു എന്നുമായിരുന്നു നിമിഷയ്ക്ക് ലഭിച്ച സന്ദേശം. ആക്ഷൻ കൗൺസില്‍ ഭാരവാഹികള്‍ക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് നിമിഷ പ്രിയ ഇക്കാര്യങ്ങൾ പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള യാതൊരു വിവരങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഈ വാർത്തയെ മുഴുവനായും തള്ളിക്കളയുകയുമാണ് യമൻ ജയിൽ. യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ നിലവിൽ യമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. 2017ൽ യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട്…

Read More

തിരുവനന്തപുരം: ആശമാരുടെ പ്രശ്‌നപരിഹാരത്തിന് കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടത്തില്‍ ഒരുകോടി രൂപ താന്‍ സംഭാവന നല്‍കുമെന്നും ബാക്കി സമൂഹത്തില്‍ നിന്നും സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയാലുടന്‍ ആശമാരുടെ സമരപ്പന്തലില്‍ എത്തി അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുടിമുറി സമരത്തെപ്പറ്റിയുള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി എംപി മാധ്യമങ്ങളോട് പറഞ്ഞു. മരണത്തെ മുഖാമുഖം നേരിട്ടാണ് ആശമാര്‍ കോവിഡ് കാലത്ത് സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. അവര്‍ക്കുവേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യണം. ആശമാരുടെ മാസവരുമാനത്തിനോടൊപ്പം നല്ലൊരു വിഹിതം കണ്‍സോര്‍ഷ്യത്തിലൂടെ നല്‍കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ ഒരുകോടി രൂപ നല്‍കാന്‍ താന്‍ തയ്യാറാണ്. ബാക്കി സമൂഹത്തില്‍നിന്നും സ്വരൂപിക്കാം. 25 കോടിയുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനാകും. നല്ല മനസുള്ളവര്‍ ചേര്‍ന്നാല്‍ ഇതിനാകും, കേന്ദ്രമന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി പിഎസ്എസി. ഇന്ന് നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സെന്‍ററുകൾ. 200 ലധികം പേരാണ് പരീക്ഷ എഴുതാനെത്തിയത്. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി, പരീക്ഷ റദ്ദ് ചെയ്യുകയായിരുന്നു. ആറ് മാസം കൂടുമ്പോഴാണ് വകുപ്പ്തല പരീക്ഷ നടത്തുന്നത്. ഇത്തവണ രണ്ട് വർഷം വൈകിയാണ് പരീക്ഷ നടത്തിയത്. പരീക്ഷ ഇനിയും വൈകുന്നതോടെ നിരവധി പേര്‍ക്ക് പ്രെമോഷന് സാധ്യത നഷ്ടപ്പെടും. ചോദ്യകര്‍ത്താക്കൾ നല്‍കിയ കവര്‍ അതേ പടി പ്രസിലേക്ക് പോയതാണ് കാരണമെന്ന് പിഎസ്എസി പ്രതികരിച്ചു. ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ കവറാണ് അച്ചടിക്കാൻ കൊടുത്തത്. ഇത് അതേപടി പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കുകയായിരുന്നു. ചോദ്യങ്ങൾ മാത്രമാണ് പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കേണ്ടിയിരുന്നതെന്നും പിഎസ്‍സി വ്യക്തമാക്കുന്നു.

Read More

മനാമ: ഗായകൻ അഫ്‌സലിന്റെ സഹോദരനും ബഹ്‌റൈനിലെ പ്രവാസിയുമായ ഷംസ് കൊച്ചിൻ അന്തരിച്ചു. വൃക്ക, ഹൃദയ സംബദ്ധമായ രോഗങ്ങൾക്ക് മൂന്ന് മാസത്തോളമായി നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം. നാല്‌ പതിറ്റാണ്ടു കലാ സാമൂഹിക സംസ്കരിക രംഗത്ത് നിറ സാന്നിധ്യമായിരുന്നു.സംഗീത കുടുംബത്തിൽ ജനിച്ച ഷംസ് കൊച്ചിൻ ബഹ്‌റൈനിൽ സംഗീതം പഠിപ്പിക്കുകയും, നിരവധി ഗായകർക്ക്‌ ബഹ്‌റൈനിലെ സംഗീത വേദികളിൽ ഏറെക്കാലം പിന്നണിയൊരുകുകയും ചെയ്തിരുന്നു. വിവിധ കലാ സാംസ്‌കാരിക കൂട്ടയ്മകളിൽ അംഗമായിരുന്ന അദ്ദേഹം പടവ് കുടുംബ വേദിയുടെ സ്ഥാപകനും നിലവിലെ രക്ഷാധികാരിയുമാണ്‌. കലാരംഗത്തു നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി കെ.എം.സി.സി ബഹ്‌റൈൻ ഉൾപ്പെടെ വിവിധ സംഘടനളുടെ ആദരം ലഭിച്ചിട്ടുണ്ട്. അഫ്സലിന് പുറമെ അൻസാർ, അഷറഫ്, ഷക്കീർ, സലീം, ശരീഫ്, റംല, ഷംല എന്നിവർ സഹോദരങ്ങളാണ്. മക്കൾ: നഹ്‌ല ദുബൈ, നിദാൽ ഷംസ്‌. മരുമകൻ: റംഷി ദുബൈ, കബറടക്കം ശനി രാവിലെ എട്ടിന് കൊച്ചി കപ്പലണ്ടിമുക്ക് പടിഞ്ഞാറേപള്ളിയിൽ നടക്കും.

Read More

മനാമ: മാമീർ അൽ ഹിലാൽ മാർബിൾ സ്റ്റോൺ ലേബർ ക്യാംപിൽ ഇന്ഡക്സ് ബഹ്‌റൈൻ ഈ വർഷത്തെ രണ്ടാമത്തെ ഇഫ്‌താർ സംഘടിപ്പിച്ചു. നൂറിൽ പരം ആളുകൾ പങ്കെടുത്ത ഇഫ്റ്റാറിനു ഇന്ഡക്സ് ബഹ്‌റൈൻ ചെയർമാൻ സേവി മാത്തുണ്ണി , പ്രസിഡന്റ് റഫീക്ക് അബ്ദുള്ള, രക്ഷാധികാരികളായ കെ ആർ ഉണ്ണി , സ്റ്റാലിൻ ജോസഫ്, സുരേഷ് ദേശികൻ, അശോക് കുമാർ, ലത്തീഫ് ആയഞ്ചേരി, ഭാരവാഹികളായ അനീഷ് വർഗ്ഗീസ് , അജി ഭാസി, തിരുപ്പതി, ജമാൽ കുറ്റിക്കാട്ടിൽ, രാജേഷ് , ശശി , ലേബർ ക്യാമ്പ് സൂപ്പർ വൈസർ ബിജു കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി.

Read More