Author: News Desk

കൊറോണ മത്സ്യങ്ങളിലൂടെ മനുഷ്യരിലേക്ക് പകരില്ലെന്ന് ശാസ്ത്രീയ പഠന റിപ്പോര്‍ട്ട്. മനുഷ്യരില്‍ കൊറോണയ്ക്ക് കാരണമാകുന്ന സാര്‍സ് കോവ്-2 ഉള്‍പ്പെടുന്ന ബീറ്റാ കൊറോണ വൈറസ് സസ്തനികളെ മാത്രമാണ് ബാധിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അക്വാടിക് അനിമല്‍ ഹെല്‍ത്ത് , അക്വാകള്‍ച്ചര്‍, ഫിഷറീസ്, വെറ്ററിനറി, ഫുഡ് സെക്യൂരിറ്റി വിദഗ്ധരുടെ പഠനറിപ്പോര്‍ട്ടാണ് ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയുടെ ശാസ്ത്ര ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിരുക്കുന്നത്. മീനുകള്‍ വൈറസ് പരത്തുന്നെന്ന പേരില്‍ ചില രാജ്യങ്ങളില്‍ മത്സ്യ ഉപഭോഗം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു പഠനം. ബാക്ടീരിയ മൂലമുള്ള രോഗങ്ങളാണു മല്‍സ്യങ്ങളില്‍ നിന്നു മനുഷ്യരിലെത്തുന്നത്.

Read More

തിരുവനന്തപുരം : ഏറെ കൊട്ടിഘോഷിച്ച സംസ്ഥാന സർക്കാറിൻറെ കേരള ബാങ്കിന് ആർബിഐ അനുമതിയില്ല. കേരള ബാങ്ക് എന്ന പുതിയ ബാങ്കുണ്ടാക്കാൻ ആർബിഐ അനുമതി കൊടുത്തെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ 13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ലയിപ്പിക്കാൻ അനുമതി നൽകി. കേരള ബാങ്കിൻറെ പരസ്യത്തിനായി ചെലവഴിച്ച കോടികൾ ഇതോടെ നഷ്ടമാകും.

Read More

മനാമ: ഈദ് അൽ-അദാ ആഘോഷവേളയിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നത് ഒഴിവാക്കുന്നതിനായി മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും ബഹ്‌റൈൻ ആരോഗ്യമന്ത്രാലം അറിയിച്ചു. പകർച്ച വ്യാധിയെ ചെറുക്കുന്നതിനും പൊതുജീവിതത്തിൽ അതിന്റെ ആഘാതം ലഘൂകരിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രതിരോധ നടപടികളോടുള്ള പൂർണ പ്രതിബദ്ധത, കോവിഡ് -19 നെ നേരിടാനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സ് മേധാവി ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ അഭ്യർത്ഥിച്ചു. കോൺടാക്റ്റുകൾ പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത, സാമൂഹിക അകലം പാലിക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കുക, മാസ്‌ക് ധരിക്കുക, ആവശ്യമായ സന്ദർഭങ്ങളിൽ മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്ന് സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് പ്രസിഡന്റ് ലഫ്റ്റനൻറ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ വ്യക്തമാക്കി.

Read More

കോവിഡ്-19 ലോക്ക്ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി അടുത്ത മാസം ഒരു ജോബ് പോർട്ടൽ ആരംഭിക്കാനായി ദില്ലി സർക്കാർ. ദില്ലിയിലെ കോവിഡ് അവസ്ഥയിലെ മാറ്റത്തിനൊപ്പം, സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരുന്നതിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലുമാണ് ഇപ്പോൾ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിസിനസ്സ് ഗ്രൂപ്പുകൾ, സാമ്പത്തിക വിദഗ്ധർ, വ്യാപാര, വ്യവസായ പ്രതിനിധികൾ, മറ്റ് പങ്കാളികൾ എന്നിവരിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിരിന്നു. ഈ മാസം സമാനമായ ഒരു ജോബ് പോർട്ടൽ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ചിരുന്നു.

Read More

മനാമ: ബഹറിനിൽ കോവിഡ് മൂലം ഒരു മലയാളി കൂടി മരണപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് ജമാൽ ആണ് മരിച്ചത്. 55 വയസായിരുന്നു. കോവിഡ് ലക്ഷണത്തെ തുടർന്ന് കുറച്ചു നാളായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബഹറിനിൽ കലിമ കാർട്ടൻസ് സെയിൽസ് ഡിവിഷനിൽ ജോലി നോക്കുകയായിരുന്നു. 35 വർഷമായി അദ്ദേഹം ബഹ്‌റൈൻ പ്രവാസിയായിരുന്നു. സെറീന പാലേരിയാണ് ഭാര്യ.തൻവീർ, തൻസീർ എന്നിവർ മക്കളാണ്.

Read More

ന്യൂഡൽഹി: ഇന്ത്യയിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ 47 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. നേരത്തെ നിരോധിച്ച ആപ്ലിക്കേഷനുകളുടെ ക്ലോണുകളായി പ്രവർത്തിച്ചിരുന്ന ആപ്പുകളെയാണ് നിരോധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഉത്തരവ് ഉടൻ പുറത്തിറക്കും. അതേസമയം, പബ്ജി അടക്കം 250 ഓളം ആപ്പുകൾ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണ്. അലി എക്‌സ്പ്രസ്, ലൂഡോ വേള്‍ഡ് എന്നിവയും പട്ടികയിലുണ്ട്.

Read More

കണ്ണൂർ: മാഹി പള്ളൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ സിപിഎം ആക്രമണം. മുക്കുവൻ പറമ്പ് കോളനിയിലെ ബിജെപി പ്രവർത്തകൻ സജേഷിന്റെ വീടിന് നേരെയാണ് അക്രമം നടന്നത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. പതിനഞ്ച് പേരടങ്ങിയ സിപിഎം സംഘം പള്ളൂർ മുക്കുവൻ പറമ്പിലെ ബിജെപി പ്രവർത്തൻ സജേഷിന്റെ വീടിന് നേരെ അക്രമം നടത്തുകയായിരുന്നു. വീടിന്റെ എല്ലാഭാഗത്തെയും ജനൽ ചില്ലുകൾ പൂർണ്ണമായും അടിച്ചുതകർത്തു. വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനവും പൂർണമായും തകർത്തിട്ടുണ്ട്. അക്രമത്തിൽ ജനൽ ചില്ലുകൾ കൊണ്ട് സജേഷിന്റെ സഹോദരിക്കും അമ്മക്കും പരിക്കേറ്റു. ഇവർ പള്ളൂരിലെ ആശൂപത്രിയിൽ ചികിത്സ തേടി.

Read More

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എംശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു. എൻഐഎ ദക്ഷിണ മേഖല മേധാവി കെബി വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. [the_ad id=”9833″] രാവിലെ നാലരയോടെ തിരുവനന്തപുരത്തെ വസതിയിൽ നിന്നും പുറപ്പെട്ട എം ശിവശങ്കരൻ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്. ആദ്യഘട്ടത്തിൽ എൻഐഎ ഉദ്യോഗസ്ഥരും രണ്ടാം ഘട്ടത്തിൽ കസ്റ്റംസിന്റെയും സർക്കാർ അഭിഭാഷകരുടെയും സാന്നിധ്യത്തിലാവും ചോദ്യം ചെയ്യൽ.

Read More

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ആഭിമുഖ്യത്തിലുള്ള ഓൺലൈൻ ക്ലാസായ ഫസ്റ്റ് ബെൽ യൂടൂബിൽ ഇതിനോടകം സൂപ്പർ ഹിറ്റായി. 141 രാജ്യങ്ങളിൽ നിന്നുള്ളവർ ഓൺലൈൻ ക്ലാസ്സുകൾ കാണുന്നത്. യൂട്യൂബ് പരസ്യ വരുമാനം വഴി പ്രതിമാസം 15 ലക്ഷം രൂപ വരുമാനം ഓൺലൈൻ ക്ലാസ് വീഡിയോകൾക്ക് ലഭിച്ചുകഴിഞ്ഞു. പ്രതിമാസം 15 കോടി വ്യൂസാണ് ഈ വീഡിയോകൾക്ക് ലഭിച്ചത്. “യൂട്യൂബ് ചാനലിന്റെ പ്രതിമാസ കാഴ്‌ചകൾ ആകെ 15 കോടി ആണ്. യൂട്യൂബിൽ മാത്രം ക്ലാസുകളുടെ ശരാശരി ദൈനംദിന കാഴ്ച 54 ലക്ഷം ആണ്. ഇത് പ്രതിദിനം 5 ലക്ഷം മണിക്കൂർ വ്യൂസ് ലഭിക്കുന്നു. പരസ്യങ്ങൾ പരിമിതമാണെങ്കിലും, ഇതിൽ നിന്നുള്ള വരുമാനം പ്രതിമാസം ശരാശരി 15 ലക്ഷം രൂപയാണ്. ഫേസ്ബുക്ക് പേജിൽ ഫേസ്ബുക്ക് ലൈവ് വഴിയും ക്ലാസുകൾ പ്രക്ഷേപണം ചെയ്യുന്നു. കേരള വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ്(കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) ആഭിമുഖ്യത്തിലുള്ള വിക്ടർസ് വിദ്യാഭ്യാസ ചാനൽ വഴിയാണ് ക്ലാസുകൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.

Read More

മനാമ: കൊല്ലം ഏരൂർ സ്വദേശി ജയപ്രകാശ് (47) ബഹ്‌റൈനിലെ ഗുദേബിയയിൽ താമസസ്ഥലത്തു വച്ചു ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഫ്ലക്സി വിസയിൽ പണികൾ ചെയ്തു വരികയായിരുന്നു. മൃതദേഹം ഇപ്പോൾ സൽമാനിയ മോർച്ചറിയിൽ. നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു .

Read More