കണ്ണൂർ: മാഹി പള്ളൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ സിപിഎം ആക്രമണം. മുക്കുവൻ പറമ്പ് കോളനിയിലെ ബിജെപി പ്രവർത്തകൻ സജേഷിന്റെ വീടിന് നേരെയാണ് അക്രമം നടന്നത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. പതിനഞ്ച് പേരടങ്ങിയ സിപിഎം സംഘം പള്ളൂർ മുക്കുവൻ പറമ്പിലെ ബിജെപി പ്രവർത്തൻ സജേഷിന്റെ വീടിന് നേരെ അക്രമം നടത്തുകയായിരുന്നു.
വീടിന്റെ എല്ലാഭാഗത്തെയും ജനൽ ചില്ലുകൾ പൂർണ്ണമായും അടിച്ചുതകർത്തു. വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനവും പൂർണമായും തകർത്തിട്ടുണ്ട്. അക്രമത്തിൽ ജനൽ ചില്ലുകൾ കൊണ്ട് സജേഷിന്റെ സഹോദരിക്കും അമ്മക്കും പരിക്കേറ്റു. ഇവർ പള്ളൂരിലെ ആശൂപത്രിയിൽ ചികിത്സ തേടി.