- വീടിന് തീകൊളുത്തിയ കേസിൽ അഞ്ച് വർഷം തടവും 300 BD പിഴയും വിധിച്ചു
- രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണം; 60 കിലോ വെള്ളി കാണാതായതിൽ ദുരൂഹത, അന്വേഷണത്തിന് തിരിച്ചടി
- ഓമല്ലൂർ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ നടപടി; പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രതിഷേധം
- ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയിൽ മനോഷ് കോരയ്ക്ക് ഹൃദ്യമായ യാത്രയയപ്പ്
- കെപിഎഫ് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി അൽ കേരളാവി എഫ്.സിക്ക്
- ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം വിദ്യ ജ്യോതി 2026 അവാർഡ് ദാനം സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025′ രാജ്മോഹന്‍ നീലേശ്വരത്തിന്
- എൽ ഡി എഫ് സർക്കാരിന്റെ തെറ്റായ തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കെഎംസിസി
Author: News Desk
മനാമ: പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന തീരുമാനം നടപ്പാക്കിയത് മുതൽ പൊതു സ്ഥലങ്ങളിലും കടകളിലും ഫെയ്‌സ് മാസ്ക് ധരിക്കാത്തതിന് 15,666 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻറ് ചീഫ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ് അഫയേഴ്സ് ബ്രിഗേഡിയർ ജനറൽ ഡോക്ടർ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. അഞ്ചിൽ കൂടുതൽ പേർ പൊതു സ്‌ഥലങ്ങളിൽ കൂടുന്നതുമായി ബന്ധപ്പെട്ട 1,082 ലംഘനങ്ങൾ നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് റിപ്പോർട്ട് ചെയ്തു. മാസ്കുമായി ബന്ധപ്പെട്ട് നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 3,513 നിയമലംഘനങ്ങളും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 2,782 ലംഘനങ്ങളും മുഹർറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 4,133 ലംഘനങ്ങളും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 2,299 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. പബ്ലിക് സെക്യൂരിറ്റി പ്രസിഡൻസിയുടെ ഓപ്പറേഷൻ ഡയറക്ടറേറ്റ് 2842 ലംഘനങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് സെക്യൂരിറ്റി 97 ലംഘനങ്ങളും രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട് നോർത്തേൺ…
ബഹ്‌റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ് “ചിറ്റ് ചാറ്റ്” സംഗീത പരിപാടി സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ് “ചിറ്റ് ചാറ്റ്” സംഗീത പരിപാടി സംഘടിപ്പിച്ചു. ബഹ്‌റൈനിലെ പ്രശസ്ത ഗായകർ ഗോപി നമ്പ്യാർ, സ്‌നേഹ മുരളീധരൻ, കീബോർഡിസ്റ്റ് നവനീത് എന്നിവർക്കൊപ്പം അവതാരകനായ് മാത്യു ജേക്കബും പങ്കെടുത്തു. ബികെഎസ് സ്റ്റുഡിയോയിൽ നടന്ന പരിപാടി സമാജം ഫേസ്ബുക് പേജിലൂടെ ലൈവായി കലാസ്വാദകരിലെത്തിച്ചു. ഇടയ്ക്കുള്ള ചോദ്യങ്ങൾക്കു ഉത്തരം നൽകിയ പ്രേക്ഷകർക്ക് നിരവധി സമ്മാനങ്ങളും നൽകി. കോറോണക്കാലത്തു സമാജത്തിന്റെ നിരവധിയായ ജീവകാരുണ്യപ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലും, ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകുന്ന സമാജം കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരിയെയും, നാദബ്രഹ്മം മ്യൂസിക് ക്ലബ് കൺവീനർ ശ്രീജിത്ത് ഫെറോക്കിനെയും പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അഭിനന്ദിച്ചു. പരിപാടി അവതരിപ്പിക്കുന്നവർക്കും കലാപ്രവർത്തകർക്കും, പ്രത്യേകിച്ച് നാദബ്രഹ്മം മ്യൂസിക് ക്ലബ് പ്രവർത്തകർക്കു ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച ബക്രീദ് ദിനത്തിൽ വൈകീട്ട് 7 മണിക്ക് നടക്കുന്ന ലൈവ് പരിപാടിയിൽ, പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയും അവരുടെ വിശേഷങ്ങൾ…
മനാമ: കൊവിഡിനെ തുടര്‍ന്ന് ബഹ്റൈന്‍ റോയൽ ഹ്യുമാനിറ്റേറിയൻ ഫൌണ്ടേഷൻ നടത്തിവരുന്ന ‘ഫീനാ ഖൈർ’ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഭക്ഷണ കിറ്റുകള്‍ അധികൃതര്‍ സമസ്ത ബഹ്റൈന് കൈമാറി. ഇത് മൂന്നാം തവണയാണ് അര്‍ഹരിലേക്ക് എത്തിക്കാനായി ഭക്ഷണ കിറ്റുകള്‍ സമസ്തക്ക് കൈമാറുന്നത്. കാപിറ്റൽ ഗവർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഭാരവാഹികളില്‍ നിന്നും സമസ്ത ബഹ്റൈന്‍ ഭാരവാഹികളായ എസ്.എം അബ്ദുല്‍ വാഹിദ്, അശ്റഫ് കാട്ടില്‍ പീടിക എന്നിവരാണ് ഭക്ഷണ കിറ്റുകള്‍ ഏറ്റുവാങ്ങിയത്. ബഹ്‌റൈൻ യുവജന ക്ഷേമ വിഭാഗം തലവനും ആർ.എച്ച്.എഫ്. ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ യാണ് ‘ഫീനാ ഖൈർ'(ഞങ്ങളില്‍ നന്മയുണ്ട്) എന്ന പദ്ധതിയുടെ ഭാഗമായി ‘വീട്ടിലേക്കുള്ള ഭക്ഷണം’ എന്ന പേരില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു വരുന്നത്. കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗന്‍ പ്രഖ്യാപിച്ചതു മുതല്‍ തങ്ങളുടെ പൗരന്മാരെ ചേര്‍ത്തു പിടിക്കുകയാണ് ബഹ്റൈന്‍. ‘ഫീനാ ഖൈർ’ അതില്‍ ഒരു സുപ്രധാന പദ്ധതിയാണ്. രാജ്യത്തെ വിവിധ പ്രവാസി…
മനാമ: 1999 മെയ് മുതൽ ജൂലൈ വരെ കശ്മീരിലെ കാർഗിൽ പ്രദേശത്ത് ഇന്ത്യയും പാകിസ്ഥാനും നടത്തിയ സായുധ പോരാട്ടമായ കാർഗിൽ യുദ്ധത്തിന്റെ ഇരുപത്തിയൊന്നാം വിജയ വാർഷികം ഇന്ത്യക്കാരായ രാജ്യസ്നേഹികൾ ഏറെ അഭിമാനം കൊള്ളുന്ന ഒരു ദിനമാണ്. എന്നാൽ ബഹറിനിലെ ഹിദ്ദിലെ ഖലീഫ ബിൻ സൽമാൻ പോർട്ടിൽ തൻറെ ജോലി തിരക്കുകളിൽ വ്യാപൃതനായിരിക്കുന്ന രാജേഷ് നമ്പ്യാർ എന്ന പട്ടാളക്കാരന് പറയാനുള്ളത് നമ്മളിൽ നിന്നും ഏറെ വ്യത്യസ്തമായ അനുഭവങ്ങളാണ്. ഇന്ത്യയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 527 പേരാണ് കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. പ്രവാസലോകത്തെ തന്റെ തിരക്കിനിടയിലും തന്റെ കാർഗിൽ അനുഭവങ്ങളും,രാജ്യസ്നേഹത്തിന്റെ തീവ്രതയും ഉൾപ്പെടുത്തി അദ്ദേഹം തന്റെ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു. “ജൂലൈ 26 കാർഗിൽ ദിവസ്… മുപ്പതിനായിരത്തോളം സൈനികർ നേരിട്ട് അണിനിരന്ന യുദ്ധത്തിൽ നേരിട്ടല്ലാതെ കാർഗിലിൽ നിന്നും കുറെയധികം ദൂരത്തുള്ള ദമൻ എന്ന കൊച്ചു സ്ഥലത്തുള്ള എയർ ബേസിൽ ഞങ്ങളും യുദ്ധത്തിൽ വ്യാപൃതരായിരുന്നു. തുടർച്ചയായുള്ള എയർ സോർട്ടികൾ.. എയർ ട്രാഫിക് ടവറിന് വിശ്രമമില്ലാത്ത നിമിഷങ്ങൾ. എയർ…
കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധന. കോഴിക്കോട് വീണ്ടും ഒരാള്‍ കൂടി മരിച്ചു. ഓമശ്ശേരി സ്വദേശി മുഹമ്മദാണ് മരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 8 ആയി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും, വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ വര്‍ഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുള്‍ ഖാദര്‍ (71) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 61 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…
ഓസ്ലോ: നോർവേയിലെ ആർട്ടിക് ദ്വീപസമൂഹമായ സ്വാൽബാർഡ് ശനിയാഴ്ച ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതായി രാജ്യത്തെ കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തു. ശാസ്ത്രീയ പഠനമനുസരിച്ച്, ആർട്ടിക് പ്രദേശത്തെ ആഗോളതാപനം മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇരട്ടി വേഗത്തിൽ നടക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും ഈ ദ്വീപസമൂഹം ഉച്ചകഴിഞ്ഞ് 21.2 ഡിഗ്രി സെൽഷ്യസ് (70.2 ഫാരൻഹീറ്റ്) രജിസ്റ്റർ ചെയ്തു. എന്നാൽ പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെ 21.7 ഡിഗ്രി രേഖപ്പെടുത്തി എക്കാലത്തെയും പുതിയ റെക്കോർഡ് സ്ഥാപിച്ചു. വടക്കൻ നോർവെ ദ്വീപസമൂഹത്തിലെ ഒരേയൊരു ജനവാസ ദ്വീപായ സ്പിറ്റ്‌സ്‌ബെർഗന്റെ ആധിപത്യമുള്ള ദ്വീപ് ഗ്രൂപ്പ് ഉത്തരധ്രുവത്തിൽ നിന്ന് 1,000 കിലോമീറ്റർ (620 മൈൽ) അകലെയാണ്. ആർട്ടിക് മേഖലയിലെ ആഗോളതാപനം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ സംഭവിക്കുന്നതിനേക്കാൾ ഇരട്ടി വേഗത്തിൽ സംഭവിക്കുന്നുവെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. ചൂട് തരംഗം ജൂലൈ 27 വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ധ്രുവക്കരടികൾക്ക് പേരുകേട്ട ഇടമാണ് സ്വാൽബാർഡ്.
മനാമ: തൊഴിൽകാര്യ സാമൂഹിക വികസന മന്ത്രാലയം ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് “ആരോഗ്യകരമായതും സുരക്ഷിതവുമായ വേനൽക്കാലം – 2020” എന്ന ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. തൊഴിൽകാര്യ സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി അഹമ്മദ് അൽ ഹൈകുവിന്റെ രക്ഷാധികാരത്തിലാണ് പരിപാടി നടന്നത്. https://youtu.be/7t7To9G7Pbg സെബാർകോ, അൽ ഘാന എന്നീ രണ്ടു ലേബർ ക്യാമ്പുകളിലെ തൊഴിലാളികളാണ് സൂം മീറ്റിംഗിൽ പങ്കെടുത്തത്. തൊഴിൽ മന്ത്രാലയത്തിലേയും ആരോഗ്യ മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥർ തൊഴിലാളികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗം തലവൻ ഡോ. പി. വി. ചെറിയൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ഡോ: വെങ്കട്ട് റെഡ്ഡി സമ്മർ ഡിസീസസ്, കോവിഡ്-19 മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ചോദ്യോത്തര സെഷൻ സംഘടിപ്പിച്ചു. സൂം മീറ്റിംഗിൽ പങ്കെടുത്ത ക്യാമ്പുകളിലെ തൊഴിലാളികൾക്ക് വൈദ്യപരിശോധനയും നടന്നു. വേനൽക്കാലത്ത് തൊഴിൽ അപകടങ്ങളും രോഗങ്ങളും കുറയ്ക്കുന്നതിനും പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലുടമകളുടെയും തൊഴിലാളികളുടെയും തൊഴിൽ അവബോധം വളർത്തുന്നതിനും 2013 ലെ…
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,662 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 13,85,522 ആയി. രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. ആകെ രോഗബാധിതരില്‍ 8,85,576 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,67,882 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 705 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 32,063 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള മഹാരാഷ്ട്രയില്‍ 9.551 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 3.66 ലക്ഷമായി ഉയര്‍ന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിക്കുന്നത്.
ഹൈദരാബാദ്: കോവിഡ് ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ 55 വയസുകാരിയായ അമ്മയെ വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ മകനും മരുമകളും. ഹൈദരാബാദിലെ ഫിലിംനഗറിലാണ് ഈ ദാരുണ സംഭവം. മകനും മരുമകളും കയ്യൊഴിഞ്ഞതോടെ പെരുവഴിയിലാണ് 55 കാരിയിപ്പോള്‍. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വെള്ളിയാഴ്ച്ച വൈകുന്നേരം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മകനും മരുമകളും വീട് പൂട്ടി പോയതിനാല്‍ സ്ത്രീ റോഡരികില്‍ ഇരിക്കുകയായിരുന്നു. വൈറസ് ബാധിക്കുമോയെന്ന ഭയത്താല്‍ പ്രദേശവാസികളും അടുപ്പിക്കാന്‍ തയ്യാറായില്ല. പ്രദേശവാസികളില്‍ ചിലര്‍ സംഭവം പൊലീസിനെ അറിയിച്ചിരിക്കുകയാണ്.
