Author: News Desk

കൊച്ചി: വയനാടിന് കൈത്താങ്ങാവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കുമെന്ന് അറിയിച്ച കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു. ‘സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ഇതു തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കയ്യില്‍ കൊണ്ടുകൊടുക്കേണ്ട കാര്യമില്ല. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടത്’- സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read More

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, അതിന്റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായിത്തന്നെ വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ ആവര്‍ത്തനമാണ് സമീപകാലത്ത് ഉണ്ടാകുന്നത്. ഈ വിപത്തുകളെല്ലാം സംഭവിക്കുന്നതിനു പ്രാഥമികമായ കാരണം കാലാവസ്ഥാ വ്യതിയാനം ആണ്. ദുരന്തങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുന്‍കൂട്ടി പ്രവചിക്കപ്പെടുന്നില്ല. പൊതുവായ ആഗോള ഡാറ്റാബേസും മാനദണ്ഡങ്ങളും ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിക്കുന്നുത്. എന്നാല്‍ പൊടുന്നനെ അതിതീവ്രമായ മഴ പെയ്യുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഈ മുന്നറിയിപ്പ് രീതിയില്‍ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തതുവാന്‍ എല്ലാവരും തയ്യാറാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

മനാമ: ഫലസ്തീന്‍ മുന്‍ പ്രധാനമന്ത്രിയും ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്മെന്റ് (ഹമാസ്) നേതാവുമായ ഇസ്മായില്‍ ഹനിയ കൊലചെയ്യപ്പെട്ടതില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അനുശോചിച്ചു. ഹനിയ കൊലചെയ്യപ്പെട്ടതില്‍ ആത്മാര്‍ത്ഥമായി അനുശോചിക്കുന്നതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനയച്ച സന്ദേശത്തില്‍ രാജാവ് പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തില്‍ ഫലസ്തീന്‍ ജനതയുടെ ഐക്യത്തിനുള്ള പ്രാധാന്യം അനുശോചന സന്ദേശത്തില്‍ രാജാവ് എടുത്തുപറഞ്ഞു.

Read More

ദില്ലി: കേരളത്തിലെ വിദ്യാർഥികൾക്ക് നീറ്റ്-പിജി പരീക്ഷയുടെ കേന്ദ്രങ്ങൾ അനുവദിച്ചത് വിദൂര സ്ഥലങ്ങളിലെന്ന് വ്യാപക പരാതി ഉയര്‍ന്നതോടെ ഇടപെട്ട് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി രാജീവ് ചന്ദ്രശേഖര്‍ സംസാരിച്ചു. മലയാളി വിദ്യാര്‍ത്ഥികൾക്ക് കേരളത്തിലും അവരുടെ താമസ സ്ഥലത്തിന് അടുത്തും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നത് ഉറപ്പാക്കാൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജെ പി നദ്ദ ഉറപ്പ് നൽകിയതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഓഗസ്റ്റ് 5 തിങ്കളാഴ്ചയ്ക്കകം വിദ്യാർത്ഥികൾക്ക് അറിയിപ്പ് ലഭിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കേരളത്തിലെ വിദ്യാർഥികൾക്ക് ആന്ധ്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ദില്ലിയിലെ വിദ്യാർഥികൾ പരീക്ഷയെഴുതാനായി ഉത്തർപ്രദേശിലും രാജസ്ഥാനിലും പോകണം. രാജ്യത്താകമാനം രണ്ടര ലക്ഷം എംബിബിഎസ് ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തിൽ നിന്ന് മാത്രം 25000ത്തോളം പേർ പരീക്ഷയെഴുതുന്നുണ്ട്.

Read More

മേപ്പാടി: വയനാട്ടിൽ ഉരുൾപൊട്ടലിന് ഇരകളായവരുടെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ ആദ്യഘട്ടമായി മൂന്നു കോടി രൂപ നൽകുമെന്ന് നടൻ മോഹൻലാൽ. പിന്നീട് ആവശ്യത്തിനനുസരിച്ച് കൂടുതൽ തുക വേണമെങ്കിൽ നൽകുമെന്നും ഉരുൾപൊട്ടലുണ്ടായ മേഖലകൾ സന്ദർശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2015ൽ മോഹൻലാൽ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ. വളരെ സങ്കടകരമായ കാഴ്ചകളാണ് വയനാട്ടിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെത്തിയാലേ അതിന്റെ വ്യാപ്തി മനസ്സിലാകൂ. ഒറ്റ നിമിഷംകൊണ്ട് ഒട്ടേറെപ്പേർക്ക് ഉറ്റവരെയും ഉടയവരെയും വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടു. എന്നാൽ നമ്മളെല്ലാവരും ഒന്നിച്ചുചേർന്ന് അവർക്കൊപ്പം നിൽക്കുന്നത് വലിയ കാര്യമാണ്. ഇന്ത്യൻ സൈന്യം, വ്യോമസേന. നാവികസേന, അഗ്നിരക്ഷാസേന, എൻ.ഡി.ആർ.എഫ്, പോലീസ്, ആതുരസേവകർ, എല്ലാത്തിനും ഉപരി നാട്ടുകാർ എന്നിവരുടെ സേവനം എടുത്തുപറയേണ്ടതാണ്. ചുരുങ്ങിയ സമയംകൊണ്ട് ബെയ്‌ലി പാലം നിർമിക്കാനായതു തന്നെ അത്ഭുതമാണ്. താനും കൂടി ഉൾപ്പെടുന്ന 122 ഇൻഫെന്ററി ബറ്റാലിയൻ ടി.എ. മദ്രാസാണ് ആദ്യം ഇവിടെയെത്തിയത്. അതിലെ നാൽപ്പതോളം പേര്‍ ആദ്യമെത്തി വലിയ പ്രയത്നങ്ങൾ നടത്തി. ഒരുപാട് പേരെ രക്ഷിച്ചു.…

Read More

മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ അൽഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സിത്ര ശാഖയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ ടെസ്റ്റുകൾ, ഫ്രീ കൺസൾട്ടേഷൻ ഉൾപ്പെടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാവിലെ എട്ടു മുതൽ 12 വരെ നടത്തിയ ക്യാമ്പിൽ സ്ത്രീകളും പുരുഷന്മാരുമടക്കം നൂറിലധികം ആളുകൾ പങ്കെടുത്തു. രക്ഷാധികാരി ഷാനവാസ് പുത്തൻവീട്ടിൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ജനറൽ മെഡിസിൻ ഡോക്ടർ: ഹമീദ് മെഹ്‌ദി ബോധവൽക്കരണം നടത്തി. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഹിഷാം ഷിബു, മാർക്കറ്റിംഗ് ഹെഡ് ഭരത് ജയകുമാർ, ബ്രാഞ്ച് ഹെഡ് മുഹമ്മദ് ഫൈസൽ ഖാൻ, ജനറൽ ഫിസിഷ്യൻ ഡോക്ടർ: സുബ്രഹ്മണ്യൻ ബസിനേനി എന്നിവർ സന്നിഹിതരായിരുന്നു. ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ ആനോടിയിൽ, ജനറൽ സെക്രട്ടറി ശാഹുൽ കാലടി, പ്രോഗ്രാം കൺവീനർ വിനീഷ് കേശവൻ എന്നിവർ ചേർന്ന് ഹോസ്പിറ്റലിനുള്ള സ്നേഹോപഹാരം കൈമാറി. ട്രഷറർ രാമചന്ദ്രൻ പോട്ടൂർ, മുൻ ജനറൽ സെക്രട്ടറി രഘുനാഥ്…

Read More

മനാമ: വയനാടിനൊപ്പം എന്ന ശീർഷകത്തിൽകെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അനുശോചനവും പ്രാർത്ഥനാസദസ്സും ബഹ്റൈൻ പ്രവാസി സംഘടനകളുടെ ഒത്തുചേരലിന് വേദിയായി. നിരന്തരം പ്രകൃതി പ്രക്ഷോഭങ്ങൾക്ക് വിധേയമാകുന്ന കേരളത്തിൽ ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ പ്രകൃതിയെ പ്രഹരിക്കുന്ന നിർമ്മിതമായ പ്രവർത്തനങ്ങളെ തൊട്ട് ഗവൺമെൻ്റുകൾ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് അനുശോചന സന്ദേശങ്ങളിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ പ്രാർത്ഥനയ്ക് നേതൃത്വം നൽകി. ആക്റ്റിങ്ങ് പ്രസിഡൻ്റ് അസ് ലം വടകരയുടെ അദ്ധ്യക്ഷതയിൽ കേരളീയ സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വർഗീസ് കാരയ്ക്കൽ, ചെമ്പൻ ജലാൽ (ഒ ഐ സി സി ) ഷിബിൻ തോമസ് (ഐ വൈ സി സി) കുട്ടൂസമുണ്ടേരി, എസ് വി ജലീൽ, അസൈനാർ കളത്തിങ്ങൽ, കെ ടി സലീം, അസീൽ അബ്ദുറഹ്മാൻ, ഹരീഷ് നായർ,ബദറുദ്ധീൻ പുവാർ, അനീസ്,…

Read More

കോഴിക്കോട്: ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ സ്പോർട്സ് ലേഖകനുമായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ യു.സി. ബാലകൃഷ്ണൻ (72) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം പേരാമ്പ്രയിൽ നടന്നു. ദേശാഭിമാനിയുടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, തൃശൂർ, മലപ്പുറം യൂണിറ്റുകളിൽ പ്രവർത്തിച്ചു. 1981 ഫെബ്രുവരിയിൽ പ്രൂഫ് റീഡറായാണ് ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട്‌ സീനിയർ ന്യൂസ്‌ എഡിറ്ററായിരിക്കെ 2012 നവംബർ 30ന്‌ വിരമിച്ചു. സി.പി.എം. ദേശാഭിമാനി തൃശൂർ യൂണിറ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സി.കെ.ജി. സ്‌മാരക ഗവ. കോളേജ് എൻ.എസ്.എസ്. ക്യാമ്പിൽ നിന്ന് പോലീസ് വീടുവളഞ്ഞ് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും സംസ്ഥാന അക്രഡിറ്റേഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. പേരാമ്പ്ര പരേതരായ ഉണ്ണിക്കുന്നും ചാലിൽ കുഞ്ഞിക്കണ്ണക്കുറുപ്പിന്റെയും ലക്ഷ്‌മിയമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: ബിപിൻ, ഇഷിത (അബുദാബി). മരുമകൻ: അനുജിത്ത്‌ (അബുദാബി).

Read More

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യമൊരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌കാരം എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി. ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read More

ആലപ്പുഴ: പ്രമുഖ മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്‍ പിടിയില്‍. ഇന്നലെ ആലപ്പുഴ കെ.എസ്.ആര്‍.സി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് തീവ്രവാദവിരുദ്ധസേന (എ.ടി.എസ്) മൊയ്തീനെ അറസ്റ്റുചെയ്തത്. സി.പി.ഐ (മാവോയിസ്റ്റ്) കബനി ദളത്തിലെ അവശേഷിക്കുന്ന കണ്ണിയാണ്. മൊയ്തീന്‍ കഴിഞ്ഞദിവസം അങ്കമാലിയിലെത്തിയതായും തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറിയതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴയിലും എറണാകുളത്തുമടക്കം തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടെ കബനി ദളത്തിലെ മറ്റു രണ്ടു പേരെ എ.ടി.എസ്. പിടികൂടിയിരുന്നു. ജൂലായ് 27ന് ഷൊര്‍ണൂരില്‍നിന്ന് സോമനും 18ന് കൊച്ചിയില്‍നിന്ന് മനോജുമാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന സന്തോഷ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുന്നതായാണ് എ.ടി.എസിന് ലഭിച്ച വിവരം. വയനാട്ടുകാരിയായ ജിഷയാണ് കേരളത്തില്‍നിന്നുള്ള മറ്റൊരംഗം. ഇവര്‍ കര്‍ണാടക വിരാജ്‌പേട്ട കേന്ദ്രീകരിച്ചുള്ള വിക്രം ഗൗഡയുടെ സംഘത്തിലാണുള്ളത്. കബനി ദളത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൊയ്തീന്‍ മാത്രമാണ് നിലവില്‍ സംസ്ഥാന അവശേഷിക്കുന്നതെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി നാടുകാണി ദളം, ശിരുവാണി ദളം, ബാണാസുര ദളം, കബനി ദളം എന്നിങ്ങനെ നാല് മേഖലാ വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു…

Read More