Author: News Desk

മ​നാ​മ: ത​മി​ഴ്നാ​ട് സ്വ​ദേ​ശിയെ ബ​ഹ്റൈ​നി​ൽ മു​ങ്ങി​മ​രി​ച്ചനിലയിൽ കണ്ടെത്തി. ത​മി​ഴ്നാ​ട് മ​ധു​ര രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി മ​രു​ത​മ​ലൈ മ​ലൈ​ക്ക​ണ്ണ​ൻ (37) ആ​ണ് മ​രി​ച്ച​ത്. കോ​സ്റ്റ് ഗാ​ർ​ഡാ​ണ് മൃ​ത​ദേ​ഹം മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: വി​ജ​യ​ശാ​ന്തി.

Read More

കാസര്‍കോട്: പിന്‍വലിച്ച 1000 രൂപയുടെ നോട്ട് മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് 57 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പള്ളിക്കര മുക്കൂട് കാരക്കുന്നിലെ ബിഎസ് വില്ലയില്‍ ഇബ്രാഹിം ബാദുഷ (33) യുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ ബേക്കല്‍ പൊലീസ് കേസെടുത്തു. ഹദ്ദാദ് നഗറിലെ സമീര്‍ (ടൈഗര്‍ സമീര്‍), കോട്ടപ്പാറയിലെ ഷെരീഫ്, ഗിരി കൈലാസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ക്കുമെതിരേയാണ് കേസ്. 1000 രൂപയുടെ നോട്ട് മാറ്റിക്കൊടുക്കാന്‍ സ്ഥാപനമുണ്ടെന്നും ഇതുവഴി നോട്ട് മാറ്റിയെടുത്ത് കോടികള്‍ ലാഭമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2023 ജനുവരി 15നും 2023 ഓഗസ്റ്റ് 30നുമിടയിലാണ് തട്ടിപ്പ് നടന്നത്. പ്രതികള്‍ ലാഭം വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേന ജീവനക്കാരനെ അയച്ചും നോട്ടെടുക്കാന്‍ വന്ന വാഹനവും വിഡിയോദൃശ്യങ്ങളും കണിച്ചായിരുന്നു തട്ടിപ്പ്. ഷെരീഫിന്റെ കൈവശം റിസര്‍വ് ബാങ്ക് പിന്‍വലിച്ച 1000 രൂപ കറന്‍സിയുടെ 125 കോടി രൂപയുണ്ടെന്ന് ഇബ്രാഹിമിനെ സമീര്‍ വിശ്വസിപ്പിച്ചു. ഡല്‍ഹി ആസ്ഥാനമായ ഒരു കമ്പനി ഈ നോട്ടുകള്‍ വാങ്ങി, റിസര്‍വ് ബാങ്കില്‍…

Read More

തിരുവനന്തപുരം: എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നിൽക്കണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്നും 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും മറ്റു ചിന്തകളും മറന്ന് ദുരുതത്തിൽ അകപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നൽകണമെന്ന് ആന്റണി അഭ്യർഥിച്ചു. എം.പി ആയിരുന്നപ്പോൾ പഴയ പ്രളയകാലത്തൊക്കെ കൂടുതൽ പണം സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോൾ അതിനുള്ള കഴിവില്ല. എന്നാലും ഇന്ന് 50,000 രൂപയുടെ ചെക്ക് നൽകുന്നുണ്ട്. എല്ലാവരും എല്ലാംമറന്ന് ഒരു തർക്കവുമില്ലാതെ പരമാവധി തുക നൽകണം, അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സാമ്പത്തിക പിന്തുണ അടക്കമുള്ള സഹായങ്ങൾ നൽകണമെന്നും കേന്ദ്രസർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

Read More

പാരീസ്: ഒളിംപിക്‌സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലില്‍. സെമിയില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായത്. ക്യൂബന്‍ താരത്തിന് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 5-0നാണ് വിനേഷ് വീഴ്ത്തിയത്. നേരത്തെ യുക്രൈനിന്‍റെ ഒസ്കാന ലിവാച്ചിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് സെമിയിലെത്തിയത്. നാളെ നടക്കുന്ന ഫൈനലില്‍ തോറ്റാലും വിനേഷിന് വെള്ളി മെഡല്‍ ഉറപ്പിക്കാം. ഇന്ന് തന്നെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്‍റെ യു സുസാകിയെ 3-2ന് അട്ടിമറിച്ചാണ് വിനേഷ് ക്വാര്‍ട്ടറില്‍ കടന്നത്. കഴിഞ്ഞ വര്‍ഷം ദില്ലി ജന്തര്‍ മന്ദിറില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷണ്‍ ശരൺ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്‍റെ മുന്നണി പോരാളിയായിരുന്നു വിനേഷിന്‍റെ വിജയം പാരീസില്‍ രാജ്യത്തിന്‍റെ അഭിമാനമുഖമായും മാറുകയാണ്. ഒളിംപിക്സ് ഗുസ്തിയിൽ മെഡല്‍ നേടിയ ഇന്ത്യൻ…

Read More

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 398 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം. കാണാതായവര്‍ക്കായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. തിരിച്ചറിയാനാകാതെ പോയവര്‍ക്കായി പുത്തുമലയില്‍ മൂന്നാം ദിനമായ ഇന്നും കൂട്ട സംസ്‌കാരം നടന്നു. 22 ശരീരഭാഗങ്ങള്‍ പ്രത്യേകമായി ഒരുക്കിയ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. സര്‍വ്വമത പ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാരം. 22 ശരീരഭാഗങ്ങളാണ് ഇന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചത്. തിരിച്ചറിയാത്ത 37 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളുമാണ് ഇതുവരെ സംസ്‌കരിച്ചത്. ഡിഎന്‍എ സാമ്പിള്‍ സൂചിപ്പിക്കുന്ന നമ്പറുകള്‍ കുഴിമാടങ്ങളില്‍ സ്ഥാപിച്ച കല്ലുകളില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും അടക്കം ചെയ്തു. 64 സെന്റ് സ്ഥലമാണ് ശ്മശാനത്തിനായി പുത്തുമലയില്‍ സര്‍ക്കാര്‍ ആദ്യം ഏറ്റെടുത്തത്. 25 സെന്റ് അധികഭൂമി കൂടി അധികമായി ഏറ്റെടുത്തു. ഇതുവരെ ലഭിച്ചവയില്‍ തിരിച്ചറിയാത്ത മറ്റ് ശരീര ഭാഗങ്ങളും ഇതേ സ്ഥലത്തുതന്നെ സംസ്‌കരിക്കും. അതേസമയം മുണ്ടക്കൈയിലെ തിരച്ചില്‍ ഉടന്‍ നിര്‍ത്തില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Read More

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ നല്‍കുന്ന പണത്തിൽ സുതാര്യത ഉറപ്പു വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ‌2018-ലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം മറ്റു പല കാര്യങ്ങള്‍ക്കും ചെലവഴിച്ചിട്ടുണ്ട്. വയനാടിന് വേണ്ടി ദുരിതാശ്വാസനിധിയിലേക്ക് എത്ര പണം വന്നു, അത് എന്തിനൊക്കെ വേണ്ടി ഉപയോ​ഗിച്ചു എന്ന കാര്യത്തിൽ പൂർണമായ വ്യക്തത വേണമെന്ന് വിഡി സതീശൻ പറഞ്ഞു. ഫണ്ടിൽ കുറച്ചു കൂടി വ്യക്തതയും സുതാര്യതയും ഉണ്ടാകണം. അല്ലാതെ രാഷ്ട്രീയ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതാശ്വാസ നിധി വിനിയോഗം സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പോലും വ്യക്തമായ മറുപടി കിട്ടിയിട്ടില്ല. അതുകൊണ്ടാണ് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നത്. എറണാകുളത്ത് നടന്നതു പോലെ എല്ലായിടത്തും തട്ടിപ്പും വെട്ടിപ്പും നടക്കുമെന്നല്ല പറഞ്ഞത്. അത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കില്ലെന്നും പകരം മൂന്ന് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്നും പറഞ്ഞയാള്‍ക്കെതിരെ എന്തിനാണ് കേസെടുക്കുന്നത്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. എനിക്ക് ഇഷ്ടമായിരുന്നു സിഎംഡിആർഎഫിലേക്ക്…

Read More

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിത ബാധിതര്‍ക്കായി മൊബൈല്‍ മെന്‍റല്‍ ഹെല്‍ത്ത് യൂണിറ്റ് തുടങ്ങുമെന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ടെലി മെഡിസിന്‍ സേവനവും ലഭ്യമാക്കുമെന്നു മന്ത്രി വ്യക്തമാക്കി. വയനാടിൻ്റെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി മാനസികാരോഗ്യം ഉറപ്പാക്കാനായി മൊബൈല്‍ മെന്റല്‍ ഹെല്‍ത്ത് യൂണിറ്റുകളുടെ സേവനവും വിദഗ്ധ ചികിത്സയ്ക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ടെലി മെഡിസിന്‍ സേവനവും ലഭ്യമാക്കും. ക്യാമ്പുകളിലുള്ളവര്‍ക്കും ദുരന്ത സ്ഥലത്ത് വീടുകളില്‍ താമസിക്കുന്നവര്‍ക്കും ഈ സേവനം ലഭ്യമാക്കും- അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Read More

മനാമ: കേരളം കണ്ട മഹാദുരന്തത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും പ്രയാസത്തിൽ ഇരിക്കുന്നവർക്ക് ഐക്യദാർഢ്യം അറിയിക്കുവാനുമായി ബഹ്‌റൈൻ നവകേരള നടത്തിയ അനുശോചനയോഗം ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുകയുണ്ടായി. പ്രസിഡണ്ട് എൻ. കെ ജയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ദുരന്ത ബാധിതർക്കൊരു കൈത്താങ്ങായി ഒരു ഭവനം നിർമ്മിച്ചു നൽകാനുള്ള തീരുമാനം പ്രസിഡന്റ്‌ യോഗത്തെ അറിയിച്ചു. നവകേരള കോർഡിനേഷൻ കമ്മറ്റി അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു. ജോ. സെക്രട്ടറി എം. സി പവിത്രൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ സുനിൽ ദാസ് നന്ദിയും പറഞ്ഞു.

Read More

തിരുവനന്തപുരം: തലസ്ഥാനത്ത് പേരൂർക്കട സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം നാലായി. നിലവിൽ 39 പേർ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച കാവിൻകുളത്തിൽ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഛർദി, തലവേദന, കഴുത്തിന്റെ പിൻഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം എന്നാണ് നിർദേശം.

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഐ.ടി & മീഡിയ വിങിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ കോൺഗ്രസ്‌ പാഠശാലയുടെ രണ്ടാമത്തെ ക്ലാസ്സ്‌ 2024 ഓഗസ്റ്റ് 07 രാത്രി 8.00 ന്, ഐ.വൈ.സി.സി ബഹ്‌റൈൻ ഒഫീഷ്യൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടക്കുന്നതാണ്. മുൻ കേരള മുഖ്യമന്ത്രിയും, കോൺഗ്രസിന്റെ ജനകീയ നേതാവുമായ ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണത്തോടനുബന്ധിച്ചു, സോഷ്യൽ മീഡിയ സംവിധാനത്തിലൂടെ തുടർന്ന് പോകുന്ന, ഈ പരിപാടി കഴിഞ്ഞ മാസം ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറി അഡ്വ : വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്താണ് തുടക്കം കുറിച്ചത്. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പി. സനൂജ്, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് വിഷയത്തിൽ വിഷയാവതരണം നടത്തും. ഐ.വൈ.സി.സി ബഹ്‌റൈനുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ബഹ്‌റൈനിലെ കോൺഗ്രസ്‌ അനുഭാവികൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി,…

Read More