Author: News Desk

കൊച്ചി: സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് കൊച്ചി ഉൾപ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലേയും സുരക്ഷ വർധിപ്പിച്ചു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. ഓ​ഗസ്റ്റ് 20 വരെയാണ് സുരക്ഷ വർധിപ്പിച്ചിട്ടുള്ളത്. തിരക്കേറിയ സമയങ്ങളിൽ സുരക്ഷാപരിശോധനക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നുള്ളതുകൊണ്ട് യാത്രക്കാർ മാർ​ഗനിർദേശങ്ങളോട് സഹകരിക്കണമെന്നും സിയാൽ‌ അറിയിച്ചു.

Read More

തിരുവല്ലം (തിരുവനന്തപുരം): കെ.എസ്.ഇ.ബിയുടെ ഓഫീസില്‍ അതിക്രമിച്ച് കയറിയ യുവാവ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. കെ.എസ്.ഇ.ബി. അസി. എന്‍ജിനീയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ലം മേനിലം പനറയക്കുന്ന് സ്വദേശി ആട് സജി എന്ന അജികുമാറിനെ(38) സ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പാച്ചല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ തിരുവല്ലം ഓഫീസില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് സംഭവം. കാറില്‍ എത്തിയ അജികുമാര്‍ ജീവനക്കാരെ അസഭ്യം പറഞ്ഞതിനുശേഷം കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടാക്കിയെന്ന് സംഭവമറിഞ്ഞെത്തിയ അസി. എന്‍ജിനീയര്‍ ഇന്ദുചൂഡന്‍ പറഞ്ഞു. മുന്‍വശത്തുളള രണ്ട് ജനല്‍ചില്ലുകള്‍ അജികുമാര്‍ കൈകൊണ്ട് ഇടിച്ചുപൊട്ടിച്ചു. ഇടിയുടെ ആഘാതത്തില്‍ കൈയ്ക്ക് പരിക്കേറ്റു. അക്രമാസക്തനായി എത്തിയ അജികുമാറിനെ തടയാന്‍ ശ്രമിച്ച, സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈന്‍മാന്മാരായ സജി, സുദര്‍ശന്‍ എന്നിവരെയും മുഖത്തടിച്ചും നെഞ്ചിലിടിച്ചും പരിക്കേല്‍പ്പിച്ചു. ഇവരെ മര്‍ദിക്കുന്നത് തടഞ്ഞതിന് ഇലക്ട്രിക്കല്‍ വര്‍ക്കറായ ബ്രൈറ്റിന്റെ മുഖത്തും ഇയാള്‍ അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭയന്നുപോയ ജീവനക്കാര്‍ ഓഫീസ് വാതില്‍ അടച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ അജികുമാര്‍ വാതിലും…

Read More

തൃശൂർ: എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന മോഷ്ടാവ് ഒടുവിൽ പിടിയിൽ. പുതുക്കാട് സ്വദേശി കരയാംവീട്ടിൽ വിനോദാണ് (40) പിടിയിലായത്. തൃശൂർ റൂറൽ എസ്പി  നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, കാട്ടൂർ ഇൻസ്പെക്ടർ ഇ ആർ ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ജൂലൈ ഇരുപത്തിമൂന്നാം തിയ്യതി പടിയൂർ പഞ്ചായത്തിനു സമീപമുള്ള വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നു മോഷണം നടത്തിയും അരിപ്പാലത്ത് മറ്റൊരു വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി കൊടുങ്ങല്ലൂരിൽ നിന്നാണ് പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് പൊലീസിന്റെ കയ്യിൽ അകപ്പെട്ടത്. ഇൻസ്പെക്ടർ ഇ ആർ ബൈജു, ക്രൈം ടീം അംഗങ്ങളായ സീനിയർ സി പി ഒ സിജി ധനേഷ്, ഇഎസ് ജീവൻ, സി പി ഒ കെഎസ് ഉമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Read More

താനെ: മുംബൈയിൽ ഉമ്മയുടെ കൈ പിടിച്ച് റോഡിലൂടെ നടന്ന് പോകവെ കെട്ടിടത്തിന് മുകളിൽ നിന്നും ദേഹത്തേക്കു നായ വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി മരിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെക്ക് സമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. മുംബൈയിലെ അമൃത് നഗറിലെ ചിരാഗ് ബിൽഡിങ്ങിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തിരക്കേറിയ റോഡിലൂടെ ഉമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്നു മൂന്ന് വയസുകാരി. ഇതിനിടെ അപ്രതീക്ഷിതമായി നായ അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. നായ വന്നുവീണതിന്റെ ശക്തിയിൽ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. റോഡിനടുത്തുള്ള ഫ്ലാറ്റിലെ അഞ്ചാം നിലയിൽ നിന്നുമാണ് ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായ റോഡിലേക്ക് വീണത്. നായയുടെ ഉടമ ജെയ്ദ് സയ്യദ് കൈവശമായിരുന്നു നായയെന്നും അപ്രതീക്ഷിതമായി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നുമെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ മുംബ്ര പൊലീസ് അപകട‌മരണത്തിനു കേസെടുത്തു. അതേസമയം അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നായ വന്നു വീണതിന്റെ…

Read More

റിയാദ്: അഞ്ചു വർഷത്തിന് ശേഷം നാട്ടിൽ പോകാനിരിക്കെ മലയാളി യുവാവ് താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ. തിരൂർ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖിനെയാണ് ഹൃദയാഘാതം മൂലം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൗദിയിലെ റിയാദിലെ റൂമിൽ വെച്ച് ഇന്നലെയാണ് മരിച്ചത്. ഉറക്കത്തിനിടെ മരണം സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. ടിക്കറ്റ് സ്വന്തമാക്കി ഇന്നലെ വിമാനത്താവളത്തിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു മരണം. ഫോണിൽ റഫീഖിനെ കിട്ടാതായതോടെ കൂട്ടുകാർ തിരക്കി എത്തിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 42കാരനായ ഇദ്ദേഹം റിയാദ് എക്‌സിറ്റ് പതിമൂന്നിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെയാണ് നാട്ടിലേക്ക് പോകുന്നത് വൈകിയത്. വീട്ടിലേക്കുള്ള ബാഗേജെല്ലാം തയ്യാറാക്കിയ ശേഷമാണ് മരണം. പരേതനായ കാവുങ്ങൽ മുഹമ്മദ്‌സൈനബ ദമ്പതികളുടെ മകനാണ് റഫീഖ്. ഭാര്യ മുംതാസ്. മക്കളായ റിഷ, സഹ്‌റാൻ, ദർവീഷ് ഖാൻ എന്നിവർ വിദ്യാർഥികളാണ്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.

Read More

മനാമ: ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ വയനാട് ദുരന്തത്തിൽ അനുശോചന യോഗവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്‍റ്സ് സെന്‍ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ദുരന്തത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ട ഹംസ മേപ്പാടി സംസാരിച്ചു. വയനാട്ടിലുണ്ടായ ദുരന്തം ആവർത്തിക്കാതിരിക്കുന്നതിന് മുൻകരുതലുകൾ ആവശ്യമാണെന്നും അനിയന്ത്രിതമായ പ്രകൃതി ചൂഷണം സ്വതവേ ദുർബലമായ പരിസ്ഥിതി ലോല പ്രദേശങ്ങൾക്ക് ഭീഷണിയാണെന്നും ഇതിന്‍റെ ദുരിതമനുഭവിക്കേണ്ടി വരിക സാധാരണ മനുഷ്യരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ഒ.ഐ.സി.സി പ്രതിനിധികളായ റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, സാമൂഹിക പ്രവർത്തകരായ അസീൽ അബ്ദുറഹ്മാൻ, മജീദ് തണൽ, ഐ.വൈ.സി.സി പ്രതിനിധി ഫാസിൽ വട്ടോളി, പ്രവാസി വെൽഫെയർ പ്രസിഡന്‍റ് ബദ്റുദ്ദീൻ പൂവാർ, വൈ ഇർഷാദ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ കുറിച്ച് എ.എം ഷാനവാസ് വിശദീകരിച്ചു. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമായി മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ചു. സഹായ പദ്ധതിയെ കുറിച്ച് ഫ്രന്‍റ്സ് എക്സിക്യൂട്ടീവ് അംഗം എ. അഹ്മദ് റഫീഖ്…

Read More

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാലുവയസുകാരൻ അസുഖം ഭേദമായി ആശുപത്രി വിട്ടു. അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണിത്. ജൂലായി 13നാണ് കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ​ഗ്ധ പരിശോധനയിൽ കുട്ടിക്ക് മസ്തിഷ്ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ ഉണ്ടായിരുന്നു. നട്ടെല്ലിലെ സ്രവം പരിശോധിച്ചു അമീബിക് മസ്തിഷ്ക ജ്വരമാണെന്നു പ്രാഥമികമായി സ്ഥിരീകരിച്ച ഉടൻ തന്നെ ചികിത്സ ആരംഭിച്ചു. പിസിആർ ടെസ്റ്റിൽ നൈഗ്ലേറിയ ഫൗളറി എന്ന അമീബയാണെന്ന് ഉറപ്പാക്കി രോഗം സ്ഥിരീകരിച്ചു. ചികിത്സയുടെ എട്ടാം ദിവസം സ്രവം നോർമലായി. 24 ദിവസത്തോളം ചികിത്സ തുടർന്നു. ജൂലായി 22ന് അമീബിക് മസ്തിഷ്ക ജ്വരം അതിജീവിച്ച ഇന്ത്യയിലെ ആദ്യത്തെ കേസ് റിപ്പോർട്ട്‌ ചെയ്തിരുന്നു. തിക്കോടി സ്വദേശിയായ അഫ്നാൻ ജാസിം എന്ന പതിനാലുകാരനാണ് അന്ന് രോഗത്തെ അതിജീവിച്ചത്.

Read More

കളമശേരി∙ ഉണിച്ചിറയിൽ സർവീസ് ലിഫ്റ്റ് തകർന്നു നിർമാണ തൊഴിലാളിക്കു ദാരുണാന്ത്യം. ഉണിച്ചിറ സ്വദേശി നസീറാണ് (42) മരിച്ചത്. സ്വകാര്യ കെട്ടിടത്തിൽ ജോലി ചെയ്യുന്നതിനിടെ ലിഫ്റ്റ് തകർന്നു വീഴുകയായിരുന്നു. ഇന്നു വൈകുന്നേരമാണ് അപകടം. സിഐടിയുക്കാരനാണു നസീർ. കെട്ടിടത്തിലെ മൂന്നാം നിലയിലേക്കു സാധനങ്ങൾ സർവീസ് ലിഫ്റ്റ് വഴി കയറ്റുന്നതിനിടെയാണ് അപകടം നടന്നത്. ലിഫ്റ്റിന് അടിയിൽ നിൽക്കുകയായിരുന്നു നസീർ. ഇതിനിടെ വയർ പൊട്ടുകയും ലിഫ്റ്റ് താഴേക്ക് പതിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. ദുരന്തബാധിത പ്രദേശങ്ങൾ അദ്ദേഹം ഹെലികോപ്റ്ററിൽ സന്ദർശിക്കും. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വളരെ പ്രതീക്ഷയോടെയാണ് ദുരിതബാധിതരും സർക്കാരും നോക്കിക്കാണുന്നത്.

Read More

കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. നുവക്കോട്ട് ജില്ലയിലെ ശിവപുരി മേഖലയിലായിരുന്നു അപകടം. നാല് ചൈനീസ് പൗരന്മാരും ഹെലികോപ്റ്ററിന്റെ ക്യാപ്റ്റന്‍ അരുണ്‍ മല്ലയുമാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്നും സയാഫ്രുബെന്‍സിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. ഉച്ചയ്ക്ക് 1.54-നായിരുന്നു ഹെലികോപ്ടര്‍ യാത്ര പുറപ്പെട്ടത്. പറന്ന് ഉയര്‍ന്ന് അധികം വൈകാതെ 1.57-ഓടെ ഹെലികോപ്ടറിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു. എയര്‍ ഡൈനാസ്റ്റി കമ്പനിയുടെ ഹെലികോപ്ടറാണ് തകര്‍ന്നുവീണത്. ത്രിഭുവന്‍ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് സര്‍വീസാണ് എയര്‍ ഡൈനാസ്റ്റി. അരുണ്‍ മല്ലയുടേത് കൂടാതെ, അപകസ്ഥലത്തുനിന്നും രണ്ട് പുരുഷന്മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹം ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഒരു മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേപ്പാളില്‍ ശൗര്യ എയര്‍ലൈന്‍സിന്റെ ചെറുവിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍നിന്നു പൊങ്ങി താഴ്ചയിലേക്കുവീണ് 18 പേര്‍ മരിച്ച സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒരു വ്യോമാപകടമുണ്ടായിരിക്കുന്നത്.

Read More