- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു
- ബഹ്റൈന്‍ ചേംബര്‍ ഫോര്‍ ഡിസ്പ്യൂട്ട് റെസല്യൂഷനില്‍ രണ്ട് വനിതകള്‍ക്ക് സ്ഥാനക്കയറ്റം
- ബഹ്റൈനില്‍ വാടക നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ തള്ളി
- ” വസന്തത്തിന്റെ ഇടിമുഴക്കം” AKCC ബഹ്റൈൻ കേരളപ്പിറവി ആഘോഷിച്ചു.
- 52 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- റിഫയിലെ പഴയ ജനവാസ മേഖലയുടെ മുഖച്ഛായ മാറുന്നു
- പാലക്കാട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
Author: News Desk
തിരുവനന്തപുരം: മാലിന്യമുക്ത ആശുപത്രി, മാലിന്യമുക്ത പരിസരം എന്ന സന്ദേശമുയർത്തി മെഡിക്കൽ കോളേജ് ക്യാമ്പസ് മാലിന്യമുക്തമാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി ശുചിത്വ സന്ദേശ റാലി നടത്തി. ഡെൻ്റൽ കോളേജ് മുതൽ മെഡിക്കൽ കോളേജ് വരെ നടന്ന ശുചിത്വസന്ദേശ റാലിയിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ, എസ് എ ടി സൂപ്രണ്ട് ഡോ എസ് ബിന്ദു, വാർഡ് കൗൺസിലർ ഡി ആർ അനിൽ, വിവിധ വകുപ്പു മേധാവികൾ, സെക്യൂരിറ്റി ഓഫീസർ, ക്യാമ്പസിലെ ഹോസ്റ്റൽ ഉൾപ്പെടെയുള്ള സ്ഥാപന ചുമതലക്കാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, മെഡിക്കൽ കോളേജിലേയും എസ് എ ടിയിലേയും ചീഫ് നേഴ്സിംഗ് ഓഫീസർമാർ, നേഴ്സിംഗ് സൂപ്രണ്ടുമാർ , അധ്യാപകർ, വിദ്യാർത്ഥികൾ , ജീവനക്കാർ എന്നിവർ പങ്കെടുത്തു. ശുചീകരണ പരിപാടി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ ലിനറ്റ് ജെ മോറിസ് ഉദ്ഘാടനം ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിൽ…
നിയമ ഭേദഗതി വഖ്ഫിന്റെ ലക്ഷ്യത്തെ അട്ടിമറിക്കുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ വഖ്ഫ് നിയമ ഭേദഗതി നില്‍ വഖ്ഫ് എന്ന ഇസ്‌ലാമിക ആശയത്തെ റദ്ദ് ചെയ്യുന്നതും അതിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്നതുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത്. ഫലത്തില്‍ വഖ്ഫ് ബോര്‍ഡിനെ ഇല്ലാതാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കാബിനറ്റ് യോഗം ആവശ്യപ്പെട്ടു. വഖ്ഫ് ബോര്‍ഡിന്റെ അന്തസ്സത്ത തകര്‍ക്കുന്നതടക്കമുള്ള നാല്‍പ്പതിലധികം ഭേദഗതികള്‍ പാര്‍ലിമെന്റില്‍ വിതരണം ചെയ്ത ബില്ലിന്റെ പകര്‍പ്പിലുണ്ട്. വഖ്ഫ് കൗണ്‍സിലിന്റെയും വഖ്ഫ് ബോര്‍ഡിന്റെയും അധികാരം കവര്‍ന്നെടുക്കുന്ന ഭേദഗതിയാണ് കൊണ്ടുവരുന്നത്. ഇതുകൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നത് എന്ന് വിശദീകരിക്കണം. വഖ്ഫ് സ്വത്തുക്കളില്‍ സര്‍ക്കാറിന്റെ നിയന്ത്രണം ഉറപ്പ് വരുത്തുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. നിലവില്‍ വഖ്ഫ് സ്വത്തുക്കളുടെ കൈകാര്യം നിയമവിധേയമായി നടന്നുകൊണ്ടിരിക്കുന്നു എന്നിരിക്കെ നിയന്ത്രണമല്ല, അമിതാധികാരമാണ് ഉന്നമിടുന്നതെന്ന് സംശയക്കണം. സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും നടത്തിപ്പിനുമുള്ള പൂര്‍ണാധികാരവും വഖ്ഫ് ബോര്‍ഡുകള്‍ക്ക് നല്‍കുന്ന വഖ്ഫ് നിയമത്തിലാണ് കാര്യമായി ഭേദഗതി കൊണ്ടു വരുന്നത്. റവന്യൂ നിയമങ്ങള്‍…
ദുരിതബാധിതർക്ക് വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ സര്‍ക്കാര്‍ ചെലവില്‍; പുനരധിവാസം 3 ഘട്ടങ്ങളിലായി
മുണ്ടക്കൈ: ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും. മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ സര്‍ക്കാര്‍ ചെലവില്‍ കണ്ടെത്തി നല്‍കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. ഈ ഘട്ടത്തില്‍ താത്ക്കാലികമായി പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രത്യേക ടീമിനെ നിയോഗിക്കും. സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങള്‍ ഒരുക്കും. സമ്പൂര്‍ണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പദ്ധതി മൂന്നാംഘട്ടത്തിലാണ് നടപ്പിലാക്കുകയെന്നും മന്ത്രി അറിയിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ വിദഗ്ധ കൗണ്‍സിലര്‍മാരുടെ സേവനം…
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. പ്രത്യേക എസ്ഒപി തയ്യാറാക്കിയാണ് ചികിത്സ നല്‍കുന്നത്. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുളത്തിലെ വെള്ളമോ നീരാവിയോ നേരിട്ട് മൂക്കിലേക്ക് വലിച്ചെടുക്കുന്ന ആളുകള്‍ക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മരണമടഞ്ഞയാളെ കൂടാതെ തിരുവനന്തപുരത്ത് നിലവില്‍ 6 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ആദ്യരോഗിയ്ക്ക് എങ്ങനെ രോഗമുണ്ടായി എന്ന ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് രോഗം വരാന്‍ സാധ്യതയുള്ള മറ്റുള്ളവരെ കണ്ടെത്തിയത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളായ തലവേദന, കഴുത്തിന് പിന്നിലുണ്ടായ വേദനയും ഉണ്ടായപ്പോള്‍ തന്നെ നട്ടെല്ലിലെ സ്രവ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ച് ചികിത്സ ഉറപ്പാക്കാന്‍ സാധിച്ചു.…
കൊച്ചി: സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് കൊച്ചി ഉൾപ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലേയും സുരക്ഷ വർധിപ്പിച്ചു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. ഓഗസ്റ്റ് 20 വരെയാണ് സുരക്ഷ വർധിപ്പിച്ചിട്ടുള്ളത്. തിരക്കേറിയ സമയങ്ങളിൽ സുരക്ഷാപരിശോധനക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നുള്ളതുകൊണ്ട് യാത്രക്കാർ മാർഗനിർദേശങ്ങളോട് സഹകരിക്കണമെന്നും സിയാൽ അറിയിച്ചു.
ബില്ലടയ്ക്കാത്തതിന് കണക്ഷൻ വിച്ഛേദിച്ചു; KSEB ഓഫീസ് അടിച്ചുതകർത്തു, ജീവനക്കാർക്കുനേരെ ആക്രമണം
തിരുവല്ലം (തിരുവനന്തപുരം): കെ.എസ്.ഇ.ബിയുടെ ഓഫീസില്‍ അതിക്രമിച്ച് കയറിയ യുവാവ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. കെ.എസ്.ഇ.ബി. അസി. എന്‍ജിനീയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ലം മേനിലം പനറയക്കുന്ന് സ്വദേശി ആട് സജി എന്ന അജികുമാറിനെ(38) സ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പാച്ചല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ തിരുവല്ലം ഓഫീസില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് സംഭവം. കാറില്‍ എത്തിയ അജികുമാര്‍ ജീവനക്കാരെ അസഭ്യം പറഞ്ഞതിനുശേഷം കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടാക്കിയെന്ന് സംഭവമറിഞ്ഞെത്തിയ അസി. എന്‍ജിനീയര്‍ ഇന്ദുചൂഡന്‍ പറഞ്ഞു. മുന്‍വശത്തുളള രണ്ട് ജനല്‍ചില്ലുകള്‍ അജികുമാര്‍ കൈകൊണ്ട് ഇടിച്ചുപൊട്ടിച്ചു. ഇടിയുടെ ആഘാതത്തില്‍ കൈയ്ക്ക് പരിക്കേറ്റു. അക്രമാസക്തനായി എത്തിയ അജികുമാറിനെ തടയാന്‍ ശ്രമിച്ച, സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈന്‍മാന്മാരായ സജി, സുദര്‍ശന്‍ എന്നിവരെയും മുഖത്തടിച്ചും നെഞ്ചിലിടിച്ചും പരിക്കേല്‍പ്പിച്ചു. ഇവരെ മര്‍ദിക്കുന്നത് തടഞ്ഞതിന് ഇലക്ട്രിക്കല്‍ വര്‍ക്കറായ ബ്രൈറ്റിന്റെ മുഖത്തും ഇയാള്‍ അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭയന്നുപോയ ജീവനക്കാര്‍ ഓഫീസ് വാതില്‍ അടച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ അജികുമാര്‍ വാതിലും…
തൃശൂർ: എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന മോഷ്ടാവ് ഒടുവിൽ പിടിയിൽ. പുതുക്കാട് സ്വദേശി കരയാംവീട്ടിൽ വിനോദാണ് (40) പിടിയിലായത്. തൃശൂർ റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, കാട്ടൂർ ഇൻസ്പെക്ടർ ഇ ആർ ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ജൂലൈ ഇരുപത്തിമൂന്നാം തിയ്യതി പടിയൂർ പഞ്ചായത്തിനു സമീപമുള്ള വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നു മോഷണം നടത്തിയും അരിപ്പാലത്ത് മറ്റൊരു വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി കൊടുങ്ങല്ലൂരിൽ നിന്നാണ് പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് പൊലീസിന്റെ കയ്യിൽ അകപ്പെട്ടത്. ഇൻസ്പെക്ടർ ഇ ആർ ബൈജു, ക്രൈം ടീം അംഗങ്ങളായ സീനിയർ സി പി ഒ സിജി ധനേഷ്, ഇഎസ് ജീവൻ, സി പി ഒ കെഎസ് ഉമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
താനെ: മുംബൈയിൽ ഉമ്മയുടെ കൈ പിടിച്ച് റോഡിലൂടെ നടന്ന് പോകവെ കെട്ടിടത്തിന് മുകളിൽ നിന്നും ദേഹത്തേക്കു നായ വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി മരിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെക്ക് സമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. മുംബൈയിലെ അമൃത് നഗറിലെ ചിരാഗ് ബിൽഡിങ്ങിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തിരക്കേറിയ റോഡിലൂടെ ഉമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്നു മൂന്ന് വയസുകാരി. ഇതിനിടെ അപ്രതീക്ഷിതമായി നായ അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. നായ വന്നുവീണതിന്റെ ശക്തിയിൽ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. റോഡിനടുത്തുള്ള ഫ്ലാറ്റിലെ അഞ്ചാം നിലയിൽ നിന്നുമാണ് ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായ റോഡിലേക്ക് വീണത്. നായയുടെ ഉടമ ജെയ്ദ് സയ്യദ് കൈവശമായിരുന്നു നായയെന്നും അപ്രതീക്ഷിതമായി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നുമെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ മുംബ്ര പൊലീസ് അപകടമരണത്തിനു കേസെടുത്തു. അതേസമയം അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നായ വന്നു വീണതിന്റെ…
അഞ്ച് വർഷത്തിന് ശേഷം നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
റിയാദ്: അഞ്ചു വർഷത്തിന് ശേഷം നാട്ടിൽ പോകാനിരിക്കെ മലയാളി യുവാവ് താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ. തിരൂർ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖിനെയാണ് ഹൃദയാഘാതം മൂലം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൗദിയിലെ റിയാദിലെ റൂമിൽ വെച്ച് ഇന്നലെയാണ് മരിച്ചത്. ഉറക്കത്തിനിടെ മരണം സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. ടിക്കറ്റ് സ്വന്തമാക്കി ഇന്നലെ വിമാനത്താവളത്തിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു മരണം. ഫോണിൽ റഫീഖിനെ കിട്ടാതായതോടെ കൂട്ടുകാർ തിരക്കി എത്തിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 42കാരനായ ഇദ്ദേഹം റിയാദ് എക്‌സിറ്റ് പതിമൂന്നിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെയാണ് നാട്ടിലേക്ക് പോകുന്നത് വൈകിയത്. വീട്ടിലേക്കുള്ള ബാഗേജെല്ലാം തയ്യാറാക്കിയ ശേഷമാണ് മരണം. പരേതനായ കാവുങ്ങൽ മുഹമ്മദ്‌സൈനബ ദമ്പതികളുടെ മകനാണ് റഫീഖ്. ഭാര്യ മുംതാസ്. മക്കളായ റിഷ, സഹ്‌റാൻ, ദർവീഷ് ഖാൻ എന്നിവർ വിദ്യാർഥികളാണ്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.
മനാമ: ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ വയനാട് ദുരന്തത്തിൽ അനുശോചന യോഗവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്‍റ്സ് സെന്‍ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ദുരന്തത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ട ഹംസ മേപ്പാടി സംസാരിച്ചു. വയനാട്ടിലുണ്ടായ ദുരന്തം ആവർത്തിക്കാതിരിക്കുന്നതിന് മുൻകരുതലുകൾ ആവശ്യമാണെന്നും അനിയന്ത്രിതമായ പ്രകൃതി ചൂഷണം സ്വതവേ ദുർബലമായ പരിസ്ഥിതി ലോല പ്രദേശങ്ങൾക്ക് ഭീഷണിയാണെന്നും ഇതിന്‍റെ ദുരിതമനുഭവിക്കേണ്ടി വരിക സാധാരണ മനുഷ്യരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ഒ.ഐ.സി.സി പ്രതിനിധികളായ റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, സാമൂഹിക പ്രവർത്തകരായ അസീൽ അബ്ദുറഹ്മാൻ, മജീദ് തണൽ, ഐ.വൈ.സി.സി പ്രതിനിധി ഫാസിൽ വട്ടോളി, പ്രവാസി വെൽഫെയർ പ്രസിഡന്‍റ് ബദ്റുദ്ദീൻ പൂവാർ, വൈ ഇർഷാദ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ കുറിച്ച് എ.എം ഷാനവാസ് വിശദീകരിച്ചു. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമായി മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ചു. സഹായ പദ്ധതിയെ കുറിച്ച് ഫ്രന്‍റ്സ് എക്സിക്യൂട്ടീവ് അംഗം എ. അഹ്മദ് റഫീഖ്…
