Author: News Desk

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. പവന് 240 രൂപകൂടി 37,800 രൂപയായി. ഇതോടെ ഗ്രാമിന് 4725 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.ഇന്നലെ പവന് 360 രൂപ കൂടി 37,560 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ദേശീയ വിപണിയിലും വില വർധിക്കുന്നത്. സ്പോട്ട് ഗോൾഡ് വിലയിൽ ഇന്ന് 35 ഡോളറാണ് വർധിക്കുന്നത്. ഇതോടെ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 1,930.33 ഡോളറാണ് ഉയർന്നത്. ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് ആഗോള വിപണിയിൽ സ്വർണ വില ഉയരാൻ കാരണമായത്.

Read More

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യാസര്‍ അറഫാത്ത് (26) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ കൂട്ടായി മാസ്റ്റര്‍ പടി സ്വദേശി ഏനിന്റെ പുരക്കല്‍ ഷമീം(24), സഹോദരന്‍ സജീഫ്(26) എന്നിവര്‍ ചികിത്സയിലാണ്. ആയുധങ്ങളുമായി ഇരുവിഭാഗവും സംഘടിച്ചെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം നടന്നത്. മരിച്ച യാസര്‍ അറഫാത്തും സുഹൃത്തുക്കളും വീടിന് സമീപത്തെ എല്‍പി സ്‌കൂള്‍ മൈതാനത്ത് കൂട്ടംകൂടിയിരിക്കുന്നത് പതിവാണ്. സമീപത്തെ വീട്ടിലെ ഏണീന്റെ പുരക്കല്‍ അബൂബക്കറും മക്കളും നിരവധി തവണ ഇതിനെതിരെ ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രിയിലും ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് പോയ യാസര്‍ അറഫാത്തും സുഹൃത്തുക്കളും പിന്നിട് സംഘടിച്ചെത്തി വെല്ലുവിളി നടത്തുകയായിരുന്നു. തുടര്‍ന്ന് മറുഭാഗവുമായി സംഘര്‍ഷമുണ്ടായി. അബൂബറിന്റെ മക്കളായ ഷമീം, ഷജീം എന്നിവര്‍ക്കും കുത്തേറ്റു. യാസര്‍ അറഫാത്ത് സംഭവ…

Read More

തിരുവനന്തപുരം:  ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു. ഏഴാച്ചേരി രാമചന്ദ്രനാണ് 44-ാം വയലാർ അവാർഡ് ലഭിച്ചിരിക്കുന്നത്. ഒരു വിർജീനിയൻ വെയിൽകാലം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശിൽപവുമാണ് അവാർഡ്.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ച ഏഴാച്ചേരി രാമചന്ദ്രൻ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂർ, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകൾ. ഉയരും ഞാൻ നാടാകെ, കാറ്റുചിക്കിയ തെളിമണലിൽ (ഓർമ്മപ്പുസ്തകം) എന്നിവയാണ് ഗദ്യരൂപത്തിലുള്ള പ്രധാന കൃതികൾ..

Read More

തൃശൂർ : കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് മങ്ങാട്ട്കരയിലാണ് സംഭവം. അന്തിക്കാട് ആദർശ് വധക്കേസ് പ്രതി നിധിൽ ആണ് മരിച്ചത്. 28 വയസായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. നിധിലിനെ പിന്തുടർന്ന അക്രമി സംഘം വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Read More

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. മജിസ്‌ട്രേറ്റിന് മുന്നില്‍ 164 മൊഴി നല്‍കിയ ശേഷമാണ് സന്ദീപ് ജീവന് ഭീഷണിയുള്ളതായി എന്‍ഐഎ കോടതിയെ അറിയിച്ചത്. സ്വർണ കള്ളക്കടത്തില്‍ തനിക്കറിയാവുന്ന കര്യങ്ങള്‍ മജിസ്‌ട്രേറ്റിന് രഹസ്യ മൊഴിയായി നല്‍കിയ ശേഷമാണ് ജീവന് ഭീഷണിയുണ്ടെന്ന് സന്ദീപ് പറയുന്നത്. സ്വർണ കള്ളക്കടത്ത് കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം വിയ്യൂര്‍ ജയിലില്‍ തുടരാനാകില്ലെന്നും ജയില്‍ മാറ്റം വേണമെന്നും സന്ദീപ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. സന്ദീപ് മാപ്പ് സാക്ഷിയാകാന്‍ നടത്തുന്ന ശ്രമത്തിന് ചുവടുപിടിച്ച് മറ്റ് മൂന്ന് പ്രതികള്‍ കൂടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ മാപ്പ് സാക്ഷികള്‍ ഉണ്ടാകുമെന്നാണ് അന്വേഷണസംഘവും പ്രതീക്ഷിക്കുന്നത്.

Read More

മസ്‌കറ്റ്: പുതിയ കോവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങളുമായി സുപ്രീം കമ്മിറ്റി. രാത്രികാല ലോക്ക്ഡൗൺ ഒക്ടോബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. 24 വരെ നിയന്ത്രണം തുടരും. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. പൊതു സ്ഥലങ്ങളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ഒക്ടോബര്‍ 11ന് രാത്രി എട്ട് മുതല്‍ ലോക്ക്ഡൗൺ പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ 24 പുലര്‍ച്ചെ അഞ്ച് വരെ തുടരും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ബീച്ചുകളിലേക്കുള്ള പ്രവേശനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിലക്കിയിട്ടുണ്ട്. നേരത്തെ പ്രവര്‍ത്തനാനുമതി നല്‍കിയ ചില വാണിജ്യ മേഖലകള്‍ അടക്കും. കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കുടുംബ, സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കണം. ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ കോവിഡ്പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.

Read More

ശബരിമലയിൽ തുലാമാസപൂജയ്ക്ക് ദിവസേന പരമാവധി 250 പേരെ വീതം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശിപ്പിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങളും മന്ത്രിയുടെ അധ്യക്ഷതയിൽ വിലയിരുത്തി. വിർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 250 പേർക്കായിരിക്കും ഓരോ ദിവസവും പ്രവേശനം അനുവദിക്കുക. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനം നൽകൂ. 48 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റായിരിക്കണം. 48 മണിക്കൂറിനുള്ളിലുള്ള സർട്ടിഫിക്കറ്റ് ഇല്ലാത്ത തീർത്ഥാടകർക്ക് നിലയ്ക്കലിൽ സബ്‌സിഡി നിരക്കിൽ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കും. ശബരിമലയിലേക്കുള്ള യാത്രാമധ്യേ പരിശോധനാ സൗകര്യമുള്ള ആരോഗ്യകേന്ദ്രങ്ങളിലും തീർഥാടകർക്ക് പരിശോധനയ്ക്ക് സൗകര്യമൊരുക്കും. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. തീർഥാടകരിൽ ബി.പി.എൽ വിഭാഗത്തിലുള്ളവർ ആയുഷ്മാൻ ഭാരത് കാർഡ് കൂടി കരുതിയാൽ, കോവിഡ് പരിശോധനയ്ക്കും, ചികിത്സയ്ക്കും സൗജന്യം ലഭ്യമാകും. നിലയ്ക്കലിൽ തന്നെ ബേസ് ക്യാമ്പ് തുടരാനാണ് ഉന്നതതല യോഗത്തിലെ ധാരണ. ശബരിമലയിലേക്ക് സ്വാമി അയ്യപ്പൻ റോഡ് വഴിയാകും…

Read More

യുപി: സംശയത്തെ തുടർന്ന് ഭാര്യയെ തലവെട്ടി കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലാണ് സംഭവം. വെട്ടിയ തലയുമായി യുവാവ് പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് നടന്നു പോയി കീഴടങ്ങുകയായിരുന്നു. ഉത്തർപ്രദേശിലെ ബന്ദ മേഖലയിൽ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. ഭാര്യയെ കുറിച്ചുള്ള സംശയമാണ് അരുംകൊലയ്ക്ക് കാരണം. ചിന്നാർ യാദവ് (35) ആണ് ഭാര്യ വിമല(34) വെട്ടിക്കൊന്നത്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വെള്ളിയാഴ്ച്ച രാവിലെ 7.30 ഓടെ ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട ചിന്നാർ ദേഷ്യത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തലവെട്ടുകയായിരുന്നു.തലയുമായി ബബേരു പൊലീസ് സ്റ്റേഷനിലേക്ക് നടന്ന് എത്തിയാണ് ഇയാൾ കീഴടങ്ങിയത്.

Read More

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. ജീവനക്കാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനാലാണ് ഭക്തരെ കയറ്റിയുള്ള ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ഈ മാസം 15-ാം തീയതിവരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കാനാവില്ലെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. അതേസമയം നിത്യപൂജകളും മറ്റ് ചടങ്ങുകളും മുടക്കമില്ലാതെ നടത്താനും തീരുമാനമായി. ക്ഷേത്രത്തിലെ പൂജാരിമാരില്‍ രണ്ടു പേര്‍ക്കും ചില ജീവനക്കാര്‍ക്കുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ആഗസ്റ്റ് മാസം 27-ാം തീയതി മുതലാണ് ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയത്.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര്‍ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര്‍ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന്‍ (53), കൊല്ലം നിലമേല്‍ സ്വദേശിനി നസീറ ബീവി (53), അഞ്ചല്‍ സ്വദേശി സുശീലന്‍ (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി ടെല്‍മ (81), ആലപ്പുഴ എല്ലപ്പിക്കുളം സ്വദേശി…

Read More