- ബിഡിഎംഎ മാർഷൽ ആർട്സ് അക്കാദമിയിൽ ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു
- ഡാളസ് സ്റ്റേഡിയത്തിൽ ആവേശസമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്!
- വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു
- അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: എട്ട് പേർ പ്രതികൾ, ആറുപേർ കസ്റ്റഡിയിൽ
- മുല്ലപ്പെരിയാർ സുരക്ഷ സമിതി: കേന്ദ്രം ആവശ്യം അംഗീകരിച്ചു, കേരള പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി
- 14-കാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം; പോക്സോ കേസിൽ മുസ്ലിം ലീഗ് നേതാവ് ഒളിവിൽ
- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്‌റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
Author: News Desk
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഭക്ഷണം ലഭിക്കാൻ വൈകിയെന്നാരോപിച്ച് കൊവിഡ് രോഗികൾ പ്രതിഷേധിച്ചു. രോഗികൾ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി പ്രതിഷേധിക്കാൻ ശ്രമം നടത്തി. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വൈകിയെന്നായിരുന്നു പരാതി. പിന്നാലെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി ആശുപത്രിയിലെത്തി. നാല് മണിയോടെ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഭക്ഷണ വിതരണം ചെയ്യാൻ കരാറെടുത്ത കുടുബശ്രീക്ക് ആദ്യ ദിവസമുണ്ടായ ആശയകുഴപ്പമാണ് വിതരണം വൈകാൻ കാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അൽപം വൈകിയെങ്കിലും ഭക്ഷണം വിതരണം ചെയ്യാൻ സാധിച്ചുവെന്നും അധികൃതർ. 260നടുത്ത് ആളുകളാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മെഡിക്കൽ കോളജ് കഴിഞ്ഞാൽ കോഴിക്കോട്ടെ പ്രധാന കൊവിഡ് ചികിത്സാകേന്ദ്രമാണ് ബീച്ച് ആശുപത്രി.
നോക്‌സ് വില്ല: അമ്മൂമ്മയോടുള്ള അതിരറ്റ സ്‌നേഹം കൊച്ചുമകനെ അമ്മൂമ്മയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനായി കല്ലറ പൊളിച്ച ടെന്നസിയില്‍ നിന്നുള്ള 34 വയസുകാരന്‍ ഡാനി ഫ്രെയ്ഡറെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മൂമ്മയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുവാനുള്ള ശ്രമത്തിനിടെ സെമിത്തേരിക്ക് നാശനഷ്ടം വരുത്തിയതിനാണ് കേസ്. അമ്മൂമ്മയെ അടക്കം ചെയ്തിരുന്നത് ഹക്കിള്‍ബറി സ്പ്രിംഗ്‌സ് സെമിത്തേരിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. തന്റെ അമ്മൂമ്മയെ ജീവനോടെ കാണണമെന്ന ആഗ്രഹമാണ് ഇതിനൊക്കെ തന്നെ പ്രേരിപ്പിച്ചതെന്ന് ഡാനി പറഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കോഫെപോസെ ചുമത്തി. സ്വപ്ന, സന്ദീപ് എന്നിവർക്കെതിരെയാണ് കോഫെപോസെ ചുമത്തിയത്. ഇതിന് ആഭ്യന്ത്ര സെക്രട്ടറി അനുമതി നൽകി. വാറണ്ട് നടപ്പാക്കുന്നതിനായി കസ്റ്റംസ് സംഘം സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന കാക്കനാട് ജയിലിൽ എത്തും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കൊഫേപോസ ചുമത്തിയതിനാൽ പ്രതികൾക്ക് ഒരു വർഷം വരെ ജാമ്യം ലഭിക്കാതിരിക്കാം. സ്ഥിരം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ചുമത്തുന്ന വകുപ്പാണ് കോഫെപോസ. കൊഫേപോസെ ചുമത്തിയതിനെതിരെ പ്രതികൾക്ക് കോടതിയെ സമീപിക്കാം.
മനാമ: കൊറിയൻ ഭാഷ പ്രസംഗ മത്സരത്തിൽ ബഹ്‌റൈൻ വിദ്യാർഥിനി സഹ്‌റ ജാഫർ അലി മുഹമ്മദ് ഹുസൈൻ അൽ സഫി ഒന്നാം സ്ഥാനം നേടി. ലോകമെമ്പാടുമുള്ള 76 രാജ്യങ്ങളിൽ നിന്നുള്ള 1,918 മത്സരാർത്ഥികളെ തോൽപ്പിച്ചാണ് 19 കാരിയായ ബഹ്‌റൈൻ വിദ്യാർത്ഥി വിജയം നേടിയത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി ഓഫ് ബഹ്‌റൈൻ വിദ്യാർത്ഥിനിയാണ് സഹ്‌റ ജാഫർ. 10 പേരാണ് ഫൈനലിൽ മത്സരിച്ചത്. 25 കാരനായ ഒരു തുർക്കി വിദ്യാർത്ഥിക്കാണ് രണ്ടാം സ്ഥാനം. ‘ഞാൻ കണ്ട കൊറിയക്കാരും കാണാനിരിക്കുന്ന കൊറിയക്കാരും’ എന്ന വിഷയത്തിലാണ് മത്സരം നടന്നത്. കൊറിയൻ സാംസ്കാരിക, കായിക, ടൂറിസം മന്ത്രാലയത്തിന്റെയും കിംഗ് സെജോംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിലാണ് കൊറിയൻ പ്രസംഗ മത്സരം നടക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൊറിയൻ ഭാഷയുടെ പഠനത്തെ സ്വാധീനിച്ച കൊറിയൻ ജനതയുടെയും സംസ്കാരത്തിന്റെയും മൂന്ന് സവിശേഷതകൾ സഹ്‌റ വിവരിച്ചു. മറ്റുള്ളവരെ അഭിനന്ദിക്കാനുള്ള കൊറിയക്കാരുടെ മനസ്സ് അവളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതെങ്ങനെയെന്ന് അവർ വിവരിച്ചു. ഒന്നും സംസാരിക്കാതെതന്നെ മറ്റുള്ളവരുടെ…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,755 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 978 ആയി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 169 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1580, കോഴിക്കോട് 1249, തിരുവനന്തപുരം 1062, തൃശൂര്‍ 1208, എറണാകുളം 979, കൊല്ലം 1083, ആലപ്പുഴ 825, കണ്ണൂര്‍ 542, പാലക്കാട്…
മനാമ: മൂന്നാം ഘട്ട കോവിഡ് -19 വാക്‌സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കാനായതിൽ വൈദ്യുതി, ജലകാര്യ മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് അഭിമാനം പ്രകടിപ്പിച്ചു. സമീപഭാവിയിൽ പകർച്ചവ്യാധിയെ മറികടക്കാൻ ബഹ്‌റൈൻ പ്രാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ ചുരുങ്ങിയ കാലയളവിലാണ് സന്നദ്ധപ്രവർത്തകരുടെ എണ്ണം 7,700 എന്ന ലക്ഷ്യത്തിലെത്തിയത്. ഇത് ഒരു നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വാക്‌സിൻ പരീക്ഷണങ്ങളിൽ വൻതോതിൽ പങ്കെടുക്കുന്നത് ബഹ്‌റൈൻ പൗരന്മാരുടെ ഉയർന്ന അവബോധവും അവരുടെ ആഴത്തിലുള്ള ദേശസ്നേഹ വികാരവും എല്ലാ മേഖലകളിലും സ്വമേധയാ ഉള്ളതും മാനുഷികവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള താൽപ്പര്യവും തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് 1,90,000 ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തല്‍. കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളര്‍ കടത്തിയത്. ഇതിന്റെ വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ലൈഫ് മിഷൻ ഇടപാടുമായ ബന്ധപ്പെട്ട കമ്മീഷൻ തുകയാണ് സ്വപ്ന സുരേഷ് കടത്തിയതെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.
കണ്ണൂർ : കണ്ണൂർ ആലക്കോട് തേർത്തല്ലിയിൽ കൊറോണ ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി ആലക്കോടെ ജിമ്മി ജോസിൻ്റെ മകൻ ചെറുകരകുന്നേൽ ജോസൻ മരിച്ചു. ഈ മാസം ആറിനാണ് തളിപ്പറമ്പ് ഗവ. ആശുപത്രിയിൽ കൊറോണ പരിശോധനക്ക് വിധേയമായത്. എട്ടിന് പോസിറ്റീവ് ആവുകയായിരുന്നു. കലശലായ ശ്വാസതടസത്തെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലിരിക്കെയായിരുന്നു അന്ത്യം.
കോഴിക്കോട്: ലോക്ക് ഡൗൺ മൂലം 6 മാസമായി ഓട്ടം നിലച്ച മുക്കം സ്വദേശി ഇർഷാദിൻ്റെ ടിപ്പർ രണ്ടാഴ്ച്ച മുൻപാണ് ഓടാൻ തുടങ്ങിയത്. ഇതിനിടയിലായിരുന്നു വിജലൻസിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ക്വാറികൾ കേന്ദ്രികരിച്ചുള്ള മിന്നൽ പരിശോധന നടന്നത്. ഓപ്പറേഷൻ സ്റ്റോൺ വാൾ എന്ന പേരിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കോഴിക്കോട് മുക്കത്തെ ക്വാറികൾ കേന്ദ്രികരിച്ച് നടന്ന പരിശോധനയിലാണ് അമിത ഭാരം കയറ്റിയ ടിപ്പറുകൾക്ക് വൻ പിഴ ചുമത്തിയത്. ഇതിൽ മനം നൊന്താണ് മുക്കം സ്വദേശി ഇർഷാദ് ഫേസ്ബുക്കിൽ തൻ്റെ വിഷമം പങ്കുവെച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മാസങ്ങൾക്ക് ശേഷം കഴിഞ്ഞ രണ്ടാഴ്ച്ച മുൻപാണ് ടിപ്പറിന് ഓട്ടം ലഭിച്ച് തുടങ്ങിയതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഇർഷാദ് വ്യക്തമാകുന്നു. എന്നാൽ ഒരു തരത്തിലും തന്നെ ജീവിക്കാൻ മൈനിങ് ആൻ്റ് ജിയോളജി വകുപ്പ് അനുവദിക്കുന്നില്ല. 18.5 ടൺ ഭാരം കയറ്റാവുന്ന ടിപ്പറിൽ 8.5 ടൺ…
തിരുവനന്തപുരം: ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. വിജയ് പി നായർ ഭാഗ്യലക്ഷ്മിയെ കൈയേറ്റം ചെയ്ത പരാതിയിലെ അന്വേഷണ പുരോഗതി കോടതി ആരാഞ്ഞപ്പോഴാണ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കാൻ കഴിയാത്തതിനെ കുറിച്ചും അവർ ഒളിവിലാണെന്നും പ്രോസിക്യൂഷൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ അറിയിച്ചത്. യുട്യൂബിലൂടെ സ്ത്രീവിരുദ്ധതയും അശ്ലീലവും അവതരിപ്പിച്ച വിജയ് പി. നായരെ ലോഡ്ജ് മുറിയിൽ കയറി ആക്രമിച്ച കേസില്‍ മൂവരുടെയും മുന്‍കൂര്‍ ജാമ്യം കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. ഭാഗ്യലക്ഷ്മിയെ വിജയ് പി. നായര്‍ കൈയേറ്റം ചെയ്ത പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല. വിജയ് പി നായർ തന്നെ കയ്യേറ്റം ചെയ്തു എന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കാന്‍ കഴിയാത്തതിനാലാണ് വിജയ് പി നായര്‍ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം തുടങ്ങാത്തതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
