- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു
- ബഹ്റൈന്‍ ചേംബര്‍ ഫോര്‍ ഡിസ്പ്യൂട്ട് റെസല്യൂഷനില്‍ രണ്ട് വനിതകള്‍ക്ക് സ്ഥാനക്കയറ്റം
- ബഹ്റൈനില്‍ വാടക നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ തള്ളി
- ” വസന്തത്തിന്റെ ഇടിമുഴക്കം” AKCC ബഹ്‌റൈൻ കേരളപ്പിറവി ആഘോഷിച്ചു.
- 52 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- റിഫയിലെ പഴയ ജനവാസ മേഖലയുടെ മുഖച്ഛായ മാറുന്നു
- പാലക്കാട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
Author: News Desk
കോഴിക്കോട്: വിലങ്ങാട്ടും പരിസരങ്ങളിലുമുണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച നാശനഷ്ടത്തിന്റെ വിവരങ്ങൾ കൈമാറാൻ ഓഗസ്റ്റ് 20 വരെ സമയം നൽകി. കണക്കെടുപ്പ് പൂർത്തിയായിട്ടില്ലാത്തസാഹചര്യത്തിലാണ് നഷ്ടം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറാൻ സാവകാശം നൽകിയത്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും കെ. രാജനും കോഴിക്കോട് കലക്ടർ സ്നേഹിൽകുമാർ സിങ്ങും ഓൺലൈനായി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വാണിമേൽ പഞ്ചായത്തിലാണ് ഉരുൾപൊട്ടൽ വൻനഷ്ടം വിതച്ചതെങ്കിലും സമീപ പഞ്ചായത്തുകളായ നരിപ്പറ്റ, നാദാപുരം, വളയം, ചെക്യാട്, എടച്ചേരി എന്നീ പഞ്ചായത്തുകളിലുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കാനും യോഗത്തിൽ തീരുമാനമായി. ഓഗസ്റ്റ് 30 വരെ നഷ്ടങ്ങൾ സംബന്ധിച്ച കണക്ക് കർഷകർക്ക് കൃഷിഭവനുകളിലൂടെയും നൽകാം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ശനിയാഴ്ച റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഡ്രോൺ സർവേയിൽ കൂടുതൽ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും നാശനഷ്ടവുമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ വഴി ശേഖരിച്ച വിവരങ്ങളും അപേക്ഷകരിൽനിന്നും വിവിധ വകുപ്പുകളിൽനിന്നും ലഭ്യമാകുന്ന വിവരങ്ങളും ചേർത്തായിരിക്കും നഷ്ടം കണക്കാക്കുക. പല വകുപ്പുകളിലും ഇതുവരെ നഷ്ടത്തിന്റെ പൂർണമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്നിരിക്കെ…
മനാമ: സേവന രംഗത് പകരം വെക്കാനില്ലാത്ത മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ആഹ്വാനപ്രകാരം വയനാട് ദുരിതാശ്വാസ നീതിയിലേക്കുള്ള ബഹ്‌റൈൻ പരിയാരം സി എച് സെന്റർ വിഹിതം ചാപ്റ്റർ ചെയർമാൻ ഹാരിസ് ഏഴോം ജില്ല ആക്ടിങ് പ്രസിഡന്റ് ഫത്താഹ് പൂമംഗലത്തിന് കൈമാറി. ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് കക്കണ്ടി സെക്രെട്ടറി ലത്തീഫ് പൂമംഗലം ,ജില്ലാ കെഎംസിസി ജനറൽ സെക്രെട്ടറി ഇർഷാദ് തന്നട , ജില്ല ഓർഗനൈസിംഗ് സെക്രെട്ടറി ഫൈസൽ ഇസ്മായിൽ ,ജില്ല സെക്രട്ടറി നാസർ മുല്ലാലി , വൈസ് പ്രസിഡന്റുമാരായ സിദ്ധീഖ് അദ്‌ലിയ ഫൈസൽ വട്ടപ്പൊയിൽ തുടങ്ങിയവരും ചാപ്റ്റർ ഭാരവാഹികളായ ബാദുഷ,അബ്ദുല്ല എവി, തുടങ്ങിയവരും ബഹ്‌റൈൻ കെഎംസിസി നേതാവ് കുട്ടൂസ മുണ്ടേരി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. 50000 രൂപയുടെ ധനസഹായത്തിന് പുറമെ വയനാട് മേഖലയിലെ സേവന പ്രവർത്തനത്തിനിടയിൽ സി എച് സെന്റർ വളന്റിയറിനുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ ചികിത്സാ ചിലവും പരിയാരം സി എച് സെന്റർ ബഹ്‌റൈൻ ചാപ്റ്റർ ഏറ്റെടുത്തു.
പാലക്കാട്: ചിറ്റൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. നല്ലേപ്പിള്ളി അണ്ണാംതോടാണ് അപകടമുണ്ടായത്. രണ്ടു ബസുകളിലെയും ഡ്രൈവര്‍മാരും വിദ്യാര്‍ഥികളുമുള്‍പ്പെടെ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൊഴിഞ്ഞാമ്പാറയിലേയ്ക്കും തൃശൂരിലേക്കും പോകുന്ന സ്വകാര്യ ബസ്സുകളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ട് ബസ്സുകളുടേയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. രണ്ട് ഡ്രൈവര്‍മാര്‍ക്കും സാരമായ പരിക്കുണ്ട്. ഒരു ഡ്രൈവറുടെ കാല് കുടുങ്ങിയ നിലയിലായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ബസ്സുകളുടെ മുന്‍ഭാഗത്തിരുന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമെത്തിച്ച് ചികിത്സ നല്‍കി. ചിലരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം: തെളിവെടുപ്പിനിടെ മൃതദേഹം കണ്ടെത്തി, അമ്മയേയും ആൺസുഹൃത്തിനേയും പ്രതിയാക്കി
ആലപ്പുഴ: ആലപ്പുഴ വണ്ടേപുറം പാട ശേഖരത്തിന് സമീപം കുഴിച്ചുമൂടിയ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയതായി ആലപ്പുഴ എസ് പി ചൈത്ര തെരേസയുടെ സ്ഥിരീകരണം. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനയി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. സുഹൃത്തുക്കളായ രണ്ടു പേര് കസ്റ്റഡിയിലുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. അമ്മയെയും ആൺസുഹൃത്തിനേയും പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി യുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. കൊലപാതകo ആണോ എന്നതിൽ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണമെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടേത് കൊലപാതകമാണോ എന്നതിൽ നിലവിൽ സ്ഥിരീകരണമില്ല. ഇക്കാര്യം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുളളു. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. കുഞ്ഞിനെ കൊന്നതാണോ പ്രസവത്തിൽ മരിച്ചതാണോ എന്നതിൽ വ്യക്തതയില്ല.…
മനാമ: ദേശീയ സാമ്പത്തിക മന്ത്രാലയത്തിൻ്റെയും സിവിൽ സർവീസ് ബ്യൂറോയുടെയും ഏകോപനത്തോടെ വിദ്യാഭ്യാസ, അനുബന്ധ മേഖലകളിലെ 5,000ത്തിലധികം ജീവനക്കാർക്ക് സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുംവിധം സ്ഥാനക്കയറ്റം നൽകാൻ വിദ്യാഭ്യാസ മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമാ അറിയിച്ചു. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അദ്ധ്യയന വർഷത്തിൻ്റെ സുഗമവും കാര്യക്ഷമവുമായ തുടക്കം ഉറപ്പുനൽകുന്നതിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നിലവിലുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ വർഷത്തെ വിജയത്തിലും വരാനിരിക്കുന്ന അദ്ധ്യയന വർഷത്തേക്കുമുള്ള ജീവനക്കാരുടെ നിരന്തരമായ ശ്രമങ്ങളെയും അർപ്പണബോധത്തെയും മന്ത്രി അഭിനന്ദിച്ചു.
ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കണം; മുന്‍കരുതല്‍ വേണമെന്ന് നിർദേശിച്ച് മന്ത്രി വീണാ ജോര്‍ജ്
കൽപ്പറ്റ: ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്‍പറ്റ ജനറല്‍ ആശുപത്രി ഡിഇഐസി ഹാളില്‍ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കണം. എച്ച്1എന്‍1, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത വേണം. ലക്ഷണം കണ്ടാലുടന്‍ ചികിത്സ ആരംഭിക്കണം. ജലദോഷമില്ലാത്ത പനി ശ്രദ്ധയില്‍പ്പെട്ടാല്‍ എലിപ്പനിക്ക് ചികിത്സ തേടണം. അടുത്ത രണ്ടാഴ്ചയില്‍ എലിപ്പനി വ്യാപനത്തിനെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കണം. ക്യാമ്പുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം. ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ കഴിഞ്ഞ ആറ് ദിവസമായി കോളുകള്‍ വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം ടെലിമാനസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളും ജില്ലാ വനിതാ – ശിശുസംരക്ഷണ ഓഫീസും ശേഖരിച്ച മാനസികാരോഗ്യ പിന്തുണ നല്‍കുന്നതിനാവശ്യമായ വിവരങ്ങള്‍ ക്രോഡീകരിക്കും. ചികിത്സ ആവശ്യമായി വരുന്നവരുടെ കൂടി താത്പര്യം പരിഗണിച്ച് ചികിത്സാരീതി തീരുമാനിക്കും. ക്യാമ്പംഗങ്ങള്‍ക്ക്…
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി,ഇനി നികുതി വർധിപ്പിച്ചാൽ ജീവിക്കാൻ സാധിക്കില്ലെന്ന് വിഡി സതീശന്‍
തൃശ്ശൂര്‍: സംസ്ഥാനം കടന്നു പോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ഇനി നികുതി വർധിപ്പിച്ചാൽ ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ല.ധനകാര്യ വകുപ്പ് എല്ലാം വെട്ടി കുറക്കുകയാണ്.പദ്ധതി വിഹിതങ്ങളെ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു.മാവേലി സ്റ്റോറികളിൽ ഇപ്പോഴും സാധനങ്ങൾ ഇല്ല.ഇതിനെതിരെ നടപടി ഒന്നുമില്ല.ഓണക്കാലത്താണ് സർക്കാർ വിലക്കയറ്റം നിയന്ത്രിക്കേണ്ടത്.സമൂഹമാധ്യമങ്ങളിലെ ക്യാപ്‌സുളുകൾ വിശപ്പ് തീർക്കില്ല സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി കൂട്ടാൻ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി..നികുതി പണം പിരിച്ചെടുക്കുകയാണ് വേണ്ടത്.സിപിഎമ്മിന്‍റെ പിആര്‍ വർക്ക് കൊണ്ട് വിശപ്പ് തീരില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി നടക്കുന്ന ജനകീയ തിരച്ചിലിൽ രണ്ട് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തി. രണ്ടാംഘട്ട ജനകീയ തിരച്ചിലാണ് മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പരപ്പൻപാറയിൽ പുഴയോട് ചേർന്ന് നിൽക്കുന്ന മേഖലയിലാണ് ഇന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഇന്നലെ നടന്ന തിരച്ചിലിൽ ഇതേ മേഖലയിൽ നിന്ന് മൂന്ന് മൃതദേഹ ഭാഗങ്ങൾ ദൗത്യസംഘം കണ്ടെത്തിയിരുന്നു. കണ്ടെത്തിയ ശരീരഭാഗങ്ങൾ കവറുകളിലേക്ക് മാറ്റി. ഇവ എയർലിഫ്റ്റ് ചെയ്യണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം. ഉരുൾപൊട്ടൽ ബാധിത മേഖലകളിൽ ജനകീയ തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികളും രംഗത്തുണ്ട്. വിവിധ സേനാംഗങ്ങൾക്ക് പുറമേ പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. സൺറൈസ് വാലിയിലെ തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും സൈന്യത്തിന്റെ സഹായത്തോടെ സൂചിപ്പാറ മേഖലയിൽ പുഴയുടെ താഴ്ഭാഗങ്ങളിലും തിങ്കളാഴ്‌ച തിരച്ചിൽ നടത്താനാണ് തീരുമാനം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 130 പേരെ ഇനിയും കണ്ടെത്താനുണ്ട്. മൂന്ന് ദിവസത്തോളം നീണ്ട…
പാലക്കാട്, മലപ്പുറം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്, തിങ്കളാഴ്ച ഒരിടത്തും ഓറഞ്ച് അലര്‍ട്ടില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വനയാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നുമുതല്‍ മുതല്‍…
കൊച്ചി: സംസ്ഥാനത്ത് തോക്കു ഉപയോഗവും ആക്രമണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പൊലീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത കാലങ്ങളില്‍ മൂന്ന് പേര്‍ക്കാണ് വെടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ടത്. കേരള പൊലീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മെയ് വരെ 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2023 ല്‍ ഇത് 121 ആയിരുന്നു. 2022ല്‍ 122 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് സഹപാഠികളെ ആയുധം കൊണ്ട് മര്‍ദിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് എയര്‍ഗണ്‍ പിടിച്ചെടുത്തത്. ജൂലൈ 27ന് തിരുവനന്തപുരത്ത് ഒരു സ്ത്രീയുടെ കൈയില്‍ വെടിയേറ്റു. കാറില്‍ രക്ഷപ്പെട്ട വനിതാ ഡോക്ടറെ പിന്നീട് അറസ്റ്റ് ചെയ്തു. 2021ല്‍ ഇത്തരത്തിലുള്ള അഞ്ച് ആക്രമണങ്ങളാണ് രേഖപ്പെടുത്തിയത്. 4000 മുതല്‍ 13,000 വരെയാണ് ഒരു എയര്‍ഗണിന്റെ വില. 20ജൂളില്‍ കൂടുതല്‍ ആവശ്യമുള്ള തോക്കുകള്‍ക്ക് ലൈസന്‍സ് ആവശ്യമാണ്. ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ക്കുള്ള തോക്കുകള്‍ക്ക് ലൈസന്‍സ് ആവശ്യമില്ല. പഞ്ച എന്നറിയപ്പെട്ടുന്ന നാടന്‍ തോക്കുകള്‍…
