- ഗാന്ധിജയന്തി സമാധാന ദിനമായി ആചരിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
- പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ; അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയണമെന്ന് താക്കീത്
- ലാൽ കെയേഴ്സിന്റെ നേതൃത്വത്തിൽ ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു
- അസാമാന്യ ധൈര്യത്തിന് പ്രശംസ; ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ
- ബഹ്റൈനിൽ ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിക്ക് വർണാഭമായ തുടക്കം
- പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 67-കാരന് 10 വർഷം തടവ്
- ‘കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതിയാണ് കീറിയത്’; ക്ഷമ ചോദിച്ച് അക്ബർ ഷാ
- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
Author: News Desk
‘500 ദിർഹം തട്ടിപ്പ്’, ട്രാഫിക് പിഴയുടെ പേരിലുള്ള വഞ്ചനയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ ആർടിഎ;ഇരയാകതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
ദുബൈ: സംവിധാനങ്ങൾ കൂടുതലും ഡിജിറ്റലായതോടെ തട്ടിപ്പുവഴികളും ഡിജിറ്റായി മാറുകയാണ്. ആൾമാറാട്ടം നടത്തിയുള്ള മെയിൽ സന്ദേശം മുതൽ വാട്ട്സാപ്പ്, എസ് എം എസ് സന്ദേശങ്ങൾ വഴി വരെയുള്ള തട്ടിപ്പുകൾ അരങ്ങേറുകയാണ്. അതിനാൽ തന്നെ തട്ടിപ്പുകാരിൽ നിന്നും സംരക്ഷണം നേടാൻ കരുതലോടെ വേണം ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാനെന്ന് പല തവണ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഓരോ തട്ടിപ്പ് തടയുമ്പോഴും തട്ടിപ്പുകാർ പുതിയ രീതികൾ അവലംബിക്കുകയാണ്. ഇപ്പോഴുള്ള പുതിയ രീതിയാണ് 500 ദിർഹം തട്ടിപ്പ്. ഔദ്യോഗിക സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് തെറ്റായി അവകാശപ്പെടുന്ന അനധികൃത സന്ദേശങ്ങൾക്കും ലിങ്കുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുന്നതിനും വിവര സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമാണ് മുന്നറിയിപ്പ് ലക്ഷ്യമിടുന്നതെന്ന് ആർടിഎ പറഞ്ഞു, സംശയാസ്‌പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അവർ വ്യക്തമാക്കി. പ്രചരിക്കുന്ന എസ്എംഎസ് തട്ടിപ്പുകൾ താമസക്കാർക്കിടയിൽ പ്രചരിക്കുന്ന സാധാരണ തട്ടിപ്പ് സന്ദേശത്തിന്റെ ഉദാഹരണം ആർടിഎ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. “എസ്എംഎസ് തട്ടിപ്പുകൾ സൂക്ഷിക്കുക – റോഡ്സ്…
‘ഒറ്റ തീരുമാനം മതി, ഇന്ത്യയിലെ ലോകകപ്പ് തന്നെ സ്തംഭിപ്പിക്കാൻ പാകിസ്ഥാന് കഴിയും’; പാകിസ്ഥാനും ലോകകപ്പ് ബഹിഷ്കരിക്കണമെന്ന് മുൻ താരം
ലഹോർ: ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2026ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയ സാഹചര്യത്തിൽ, ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്ഥാനും ലോകകപ്പ് ബഹിഷ്കരിക്കണമെന്ന് മുൻ പാക് നായകൻ റാഷിദ് ലത്തീഫ്. ഐസിസിയുടെ നിലവിലെ പ്രവർത്തനരീതിയെ ചോദ്യം ചെയ്യാനുള്ള വലിയ അവസരമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇന്ത്യ-പാകിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ ലോകകപ്പിന്‍റെ 50 ശതമാനം മൂല്യവും നഷ്ടപ്പെടും. ലോകകപ്പ് തന്നെ സ്തംഭിപ്പിക്കാൻ പാകിസ്ഥാന് സാധിക്കും’ എന്ന് ലത്തീഫ് പറഞ്ഞു. നിലവിലെ ക്രിക്കറ്റ് ക്രമത്തെ വെല്ലുവിളിക്കാൻ ഇതിലും നല്ലൊരു അവസരം പാകിസ്ഥാന് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിന്‍റെ സുരക്ഷാ ആശങ്കകൾ ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഐസിസി എങ്ങനെയാണ് ഇന്ത്യയിൽ ഒരു അപകടവുമില്ലെന്ന് ഉറപ്പുനൽകുന്നത്? ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ പോലും അത്തരമൊരു ഉറപ്പ് നൽകാൻ ആർക്കും സാധിക്കില്ല’ എന്ന് അദ്ദേഹം ഐസിസിയെ വിമർശിച്ചു. ലോകകപ്പ് ബഹിഷ്കരിച്ചാൽ പാകിസ്ഥാനെതിരെ ഭാവിയിൽ ഐസിസി നടപടികൾ എടുത്തേക്കാം. എന്നാൽ വെറും വാക്കുകൾ കൊണ്ട് കാര്യമില്ലെന്നും ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന് കാണിക്കേണ്ട സമയമാണിതെന്നും അദ്ദേഹം…
35 ലക്ഷം രൂപ തട്ടി, മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയ്
കൊച്ചി: 35 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്. കൊച്ചി സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമിന്റെ പേരില്‍ പണംതട്ടിയെന്നാണ് കേസ്. സംവിധായകന്‍ ജിസ് ജോയിയും പ്രതിപ്പട്ടികയിലുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസുമായി ബന്ധമില്ലെന്ന് സംവിധായകന്‍ ജിസ് ജോയ് പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് സ്വർണവില കുറഞ്ഞു. പവന് 1,880 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,15,240 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,40,000 രൂപയ്ക്ക് മുകളിൽ നൽകണം. അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. വില വിവരങ്ങൾ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില14405 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11835 രൂപ. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9215 രൂപ. ഒരു…
ഇന്ത്യയിൽ കളിക്കില്ലെന്ന് പറഞ്ഞ ബംഗ്ലാദേശിന് ‘മുട്ടൻ പണി’; കോടികളുടെ നഷ്ടം, താരങ്ങളും കടുത്ത എതിർപ്പിൽ; പരസ്യമായി പറയാൻ മടി
ധാക്ക: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും കളിക്കാരും തമ്മിലുള്ള ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. ഇന്ത്യയിൽ കളിക്കാൻ തങ്ങൾ സന്നദ്ധരാണെന്ന് താരങ്ങൾ ബോർഡിനെ അറിയിച്ചെങ്കിലും, സർക്കാർ നിർദ്ദേശപ്രകാരം പിന്മാറ്റവുമായി മുന്നോട്ട് പോകാനാണ് ബിസിബി തീരുമാനിച്ചത്. ബംഗ്ലാദേശ് ട്വന്‍റി 20 ടീം ക്യാപ്റ്റൻ ലിറ്റൺ ദാസും ടെസ്റ്റ് ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ സാന്തോയും ബിസിബിയുമായുള്ള കൂടിക്കാഴ്ചയിൽ ടീം ഇന്ത്യയിൽ കളിക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. ലോകകപ്പ് പോലെയുള്ള വലിയ വേദികൾ നഷ്ടപ്പെടുത്താൻ താരങ്ങൾക്ക് താത്പര്യമില്ലായിരുന്നു. തമീം ഇഖ്ബാലിനെപ്പോലെയുള്ള മുതിർന്ന താരത്തെ ‘ഇന്ത്യൻ ഏജന്‍റ്’ എന്ന് വിളിച്ച് ബോർഡ് ഭാരവാഹികൾ അപമാനിച്ചത് താരങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ട്. തങ്ങൾക്കും ഇതേ അനുഭവം ഉണ്ടാകുമോ എന്ന ഭയത്താൽ പല താരങ്ങളും പരസ്യമായി പ്രതികരിക്കാൻ മടിക്കുകയാണ്. കളിക്കാരുടെ ആത്മവിശ്വാസം വകവെക്കാതെ, ആരാധകരുടെയും മാധ്യമപ്രവർത്തകരുടെയും സുരക്ഷയാണ് ബിസിബി പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഇത് കേവലം രാഷ്ട്രീയപരമായ തീരുമാനമാണെന്നാണ് താരങ്ങളുടെ പക്ഷം. സർക്കാർ ഇടപെടലും ബിസിബിയുടെ…
പി.ആർ. സുമേരൻ കൊച്ചി: സ്റ്റീൽ വ്യാപാര മേഖലയിലെ പ്രമുഖ സംഘടനയായ കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കേരള സ്റ്റീൽ ടെക് എക്സ്പോ 2026’ നാളെ കൊച്ചി മറൈൻ ഡ്രൈവിൽ ഹെലിപാഡ് ഗ്രൗണ്ടിൽ ആരംഭിക്കും. 85 ലധികം സ്റ്റാളുകൾ, ലോകോത്തര ബ്രാൻഡുകൾ മുതൽ പ്രാദേശിക നിർമ്മാതാക്കൾ വരെ പങ്കെടുക്കും. നാളെ രാവിലെ 10:30 ന് എക്സ്പോ മന്ത്രി പി.രാജീവ് ഉത്ഘാടനം ചെയ്യും. മൂന്ന് ദിവസമാണ്പ്രദർശനം. രാവിലെ 11 മണി മുതൽ രാത്രി 8 വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം. കേരളത്തിന്റെ നിർമ്മാണ മേഖലക്ക് പുതിയ ഊർജ്ജം പകരുകയാണ് എക്സ്പോയുടെ ലക്ഷ്യമെന്ന് അസോസിയേഷൻ ഭാരവാഹികളായ പ്രസിസന്റ് , കെ.എം. മുഹമ്മദ് സഗീർ , ജനറൽ സെക്രട്ടറി സി.കെ സിബി,ട്രഷറർ ജിതേഷ് ആർ ഷേണായ് എന്നിവർ അറിയിച്ചു
മനാമ: ബഹ്‌റൈനില്‍ വിദേശ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചുനല്‍കിയിരുന്ന ലൈസന്‍സില്ലാത്ത ഒരു സ്ഥാപനം അടച്ചുപൂട്ടിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.ഈ സ്ഥാപനം നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് പലര്‍ക്കും നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ ഇത് വ്യക്തമായതിനെ തുടര്‍ന്ന് ഏഷ്യന്‍ പൗരനായ സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന്‍ റിമാന്‍ഡ് ചെയ്തു.ലൈസന്‍സില്ലാത്ത ക്ലാസ് മുറികളായിട്ടാണ് സ്ഥാപനം ക്രമീകരിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധനകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്ന ഉപകരണങ്ങളും പരസ്യ അടയാളങ്ങളും പിടിച്ചെടുത്തിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി സ്ഥാപന ഉടമ വന്‍ തുക സമ്പാദിച്ചതായും കണ്ടെത്തി.
2025ല്‍ ബഹ്‌റൈന്‍ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ്; 15 ദശലക്ഷത്തിലധികം വിദേശ സന്ദര്‍ശകരെത്തി
മനാമ: 2025ല്‍ ബഹ്‌റൈന്‍ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പുണ്ടായതായി ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.2025ല്‍ 15 ദശലക്ഷത്തിലധികം വിദേശ സന്ദര്‍ശകരാണ് രാജ്യത്തെത്തിയത്. ഈ കാലയളവില്‍ രാജ്യത്തുടനീളം നടന്ന വിവിധ പരിപാടികളാണ് വന്‍തോതില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചത്.ഏഷ്യന്‍ യൂത്ത് ഗെയിംസ്, എ.വി.സി. പുരുഷ വോളിബോള്‍ നാഷന്‍സ് കപ്പ്, ലോക ടൂറിസം ദിനാഘോഷം, ശരത്കാല മേള തുടങ്ങിയ പരിപാടികളാണ് ഇതില്‍ മുഖ്യ പങ്കു വഹിച്ചത്.കഴിഞ്ഞ വര്‍ഷം ലോകോത്തര സംഗീതക്കച്ചേരികളുടെ കേന്ദ്രമായി ബഹ്‌റൈന്‍ മാറി. കൂടാതെ വിവിധ പ്രാദേശിക ഉത്സവങ്ങളും വിദേശികളെ ആകര്‍ഷിച്ചു.
മനാമ: പന്ത്രണ്ടാമത് യൂസഫ് ബിന്‍ അഹമ്മദ് കാനൂ അവാര്‍ഡുകള്‍ വിതരണം ചെയ്തു.അവാര്‍ഡ് ദാന ചടങ്ങില്‍ ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയും മറ്റു മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.ബഹ്റൈനകത്തും പുറത്തുംനിന്നുള്ള ദൃശ്യകലകള്‍ക്കും ശാസ്ത്ര-സാമ്പത്തിക ഗവേഷണങ്ങള്‍ക്കും മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്. ജഡ്ജിംഗ് പാനലിനെയും വിജയികളെയും ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആദരിച്ചു.ചടങ്ങില്‍ പങ്കെടുത്തതിനും വിജയികളെ ആദരിച്ചതിനും ഉപപ്രധാനമന്ത്രിയോട് യൂസഫ് ബിന്‍ അഹമ്മദ് കാനൂ ഗ്രൂപ്പ് ചെയര്‍മാന്‍ ഫൗസി അഹമ്മദ് കാനൂ നന്ദി പറഞ്ഞു.
മനാമ: 24ലധികം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 600ഓളം പ്രദര്‍ശകരുടെ വിശാലമായ അന്താരാഷ്ട്ര പങ്കാളിത്തത്തോടെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടക്കുന്ന 36ാമത് ശരത്കാല മേള 2026 ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി ഉദ്ഘാടനം ചെയ്തു. മേള 31 വരെ നീണ്ടുനില്‍ക്കും.ബഹ്റൈന്‍ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് ശരത്കാല മേളയെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക, അന്തര്‍ദേശീയ പ്രദര്‍ശനങ്ങളിലും കണ്‍വെന്‍ഷനുകളിലും ടൂറിസം ഭൂപടത്തില്‍ രാജ്യത്തിന്റെ ഉറച്ച സ്ഥാനത്തെ അത് പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.തുണിത്തരങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ഫാഷന്‍ വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, യന്ത്രസാമഗ്രികള്‍, കരകൗശല വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്.വൈകുന്നേരം 6 മുതല്‍ 7 വരെ ‘ഡബ്ദൂബ്’, ‘ഡബ്ദൂബ’ എന്നീ കഥാപാത്രങ്ങളുടെ ദൈനംദിന പ്രകടനം, മാട്രിക്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഇലക്ട്രോണിക് ഗെയിമിംഗ് സോണ്‍, വിവിധ അന്താരാഷ്ട്ര ഭക്ഷണവിഭവങ്ങള്‍ ലഭിക്കുന്ന വിപുലമായ ഭക്ഷണ മേഖല, കുടുംബ വിനോദ പരിപാടികള്‍ എന്നിവയുമുണ്ട്.എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനിലെ 2, 3, 5, 6…
