- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു
- ബഹ്റൈന്‍ ചേംബര്‍ ഫോര്‍ ഡിസ്പ്യൂട്ട് റെസല്യൂഷനില്‍ രണ്ട് വനിതകള്‍ക്ക് സ്ഥാനക്കയറ്റം
- ബഹ്റൈനില്‍ വാടക നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ തള്ളി
- ” വസന്തത്തിന്റെ ഇടിമുഴക്കം” AKCC ബഹ്റൈൻ കേരളപ്പിറവി ആഘോഷിച്ചു.
- 52 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- റിഫയിലെ പഴയ ജനവാസ മേഖലയുടെ മുഖച്ഛായ മാറുന്നു
- പാലക്കാട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
Author: News Desk
കൊച്ചി: പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജിപതി ശ്രദ്ധേയനാവുന്നു. പോലീസ് വേഷങ്ങളില്‍ തിളങ്ങിയ നടന്‍ എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്ത ‘സീക്രട്ട് ‘എന്ന ചിത്രത്തിലും മികച്ച അഭിനയം കാഴച വെച്ച് മുന്നേറുകയാണ്. കെ മധു ഒരുക്കിയ ‘സി ബി ഐ 5 ദി ബ്രെയിന്‍ ‘എന്ന ചിത്രത്തിലും സജിപതി മികച്ച വേഷമാണ് കൈകാര്യം ചെയ്തത്. സംവിധാകന്‍ അനുറാമിന്‍റെ ‘ആഴം ‘ ‘മറുവശം’ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഉടനെ ചിത്രം റിലീസ് ചെയ്യും കൊട്ടാരക്കാര പുത്തൂര്‍ സ്വദേശിയായ സജിപതി ഇതിനകം മലയാളത്തില്‍ പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധായകന്‍ കെ മധുസാറാണ് തന്നെ സിനിമയില്‍ സജീവമാക്കിതെന്ന് സജിപതി പറഞ്ഞു. മധുസാര്‍ വഴിയാണ് ഞാന്‍ എസ് എന്‍ സ്വാമിയുടെ ‘സീക്രട്ട്’ൽ അഭിനയിട്ടത്. സ്വാമിയുടെ ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. താരം പറഞ്ഞു. ഒട്ടേറെ ഷോട്ട്ഫിലിമുകള്‍, ആല്‍ബങ്ങള്‍ തുടങ്ങിയവയില്‍ സജി പതി അഭിനയിച്ചു. മലയാളത്തിലെ അനുഗ്രഹീത സംവിധായകരായ വി…
വയനാട് ദുരന്തം; ‘ഡിഎൻഎ ഫലം കിട്ടി തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്താം’; താത്കാലിക പുനരധിവാസം ഉടനെന്ന് മന്ത്രി
ദില്ലി: വയനാട് ദുരന്തത്തിൽ ഇരയായവരെ കണ്ടെത്താൻ നാളെയും ജനകീയ തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ ഇവ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നത്തെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാവുക എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഉരുള്‍പൊട്ടലിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരാണ് ജനകീയ തെരച്ചിലിനായി ദുരന്തഭൂമിയിലെത്തിയത്. രണ്ടായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് തെരച്ചിലിനെത്തിയത്. മഴയെ തുടര്‍ന്നാണ് ഇന്നത്തെ തെരച്ചിൽ നിര്‍ത്തിയത്. ഇതിനിടെ കാന്തന്‍പാറയിൽ നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തി. എയര്‍ ലിഫ്റ്റ് ചെയ്യാനാവാത്തതിനാൽ ശരീരഭാഗങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ചുമന്നാണ് പുറത്തെത്തിച്ചത്. നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മൃതദേഹം മനുഷ്യന്‍റെയാണോ മൃഗത്തിന്‍റെതാണോ എന്ന് വ്യക്തമാകൂ. അട്ടമലയിൽ നിന്ന് ഇന്ന് ഒരു എല്ലിൻ കഷ്ണവും കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ മൃഗത്തിന്റേതോ എന്നും തിരിച്ചറിയണം. ഉരുൾപൊട്ടലിന് മുമ്പുള്ളതോ എന്നും വ്യക്തമാകണം. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍…
തൃശൂര്‍: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളിയും കുമ്മാട്ടിയും ഒഴിവാക്കാനുള്ള തൃശൂര്‍ കോര്‍പ്പറേഷന്‍റെ തീരുമാനത്തിനെതിരെ ദേശക്കൂട്ടായ്മകള്‍ രംഗത്തെത്തി. നാല് ലക്ഷത്തോളം രൂപ ചെലവിട്ട് ഒരുക്കങ്ങളായിരുന്നെന്ന് പുലിക്കളി സംഘങ്ങള്‍ പറയുന്നു. കോര്‍പ്പറേഷന്‍റെ തീരുമാനം ഏകപക്ഷീയമാണെന്ന് കുമ്മാട്ടി സംഘാടക സമിതിയും വിമര്‍ശിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ പുലിക്കളിയും കുമ്മാട്ടിയും ഡിവിഷന്‍ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന തീരുമാനം കോര്‍പ്പറേഷന്‍ എടുത്തത്. തീരുമാനത്തോടുള്ള വിയോജിപ്പ് പരസ്യമാക്കുകയാണ് സംഘങ്ങള്‍. നാലോണ നാളിലാണ് പുലിക്കളി നടത്തേണ്ടിയിരുന്നത്. പതിനൊന്ന് ദേശങ്ങളാണ് ഇക്കുറി പുലി ഒരുക്കങ്ങള്‍ തുടങ്ങിയത്. ഒമ്പതെണ്ണം രജിസ്ട്രേഷന്‍ നടത്തി. മുന്നൊരുക്കത്തിന് ഓരോ സംഘവും നാല് ലക്ഷത്തിലേറെ രൂപ ചെലവാക്കി. അപ്രതീക്ഷിതമായിരുന്നു കോര്‍പ്പറേഷന്‍റെ നടപടി. പിന്നാലെ കുമ്മാട്ടി സംഘങ്ങളും യോഗം ചേര്‍ന്ന് പ്രതിഷേധമറിയിച്ചു. പിന്‍വാങ്ങാനുള്ള കോര്‍പ്പറേഷന്‍ തീരുമാനം ഏകപക്ഷീയമാണ്. ആചാരത്തിന്‍റെ ഭാഗമാണ് ഉത്രാടം മുതല്‍ നാലോണനാള്‍ വരെ നടത്തുന്ന ദേശക്കുമ്മാട്ടി. ഇക്കൊല്ലവും കുമ്മാട്ടി നടത്തുമെന്ന് കുമ്മാട്ടി സംഘം അറിയിച്ചു. അതേസമയം, ദേശങ്ങളുടെ പ്രതിഷേധത്തോട് കോര്‍പ്പറേഷന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിഷേധക്കാന്‍ നാളെ മേയറെയും…
കോടതി മുറിയില്‍നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്ധനമില്ലാതെ ഓഫായ ബോട്ടിൽ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും പിടികൂടി
തൃശൂര്‍: കോടതി മുറിയില്‍നിന്നും രക്ഷപ്പെട്ട പ്രതിയെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും നാവികസേന പിടികൂടി. ജൂലൈ ഒന്നിനാണ് തൃശൂര്‍ സി.ജെ.എം. കോടതിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍നിന്നും ശ്രീലങ്കന്‍ പൗരനായ അജിത് കിഷന്‍ പെരേര രക്ഷപ്പെട്ടത്. തൃശൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ വിയ്യൂര്‍ പോലീസ് എടുത്ത കേസിന്റെ വിചാരണയ്ക്ക് എത്തിയപ്പോഴാണ് മുങ്ങിയത്. മുറിയില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് ഇയാളുടെ വിലങ്ങ് അഴിച്ചിരുന്നു. മുറിയില്‍ കടന്ന് അല്‍പ്പം കഴിഞ്ഞപ്പോള്‍ കോടതിയില്‍ വൈദ്യുതി മുടങ്ങിയ തക്കം നോക്കി പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ ഇയാള്‍ ഒളരി പള്ളിക്കു സമീപത്തുനിന്നും സൈക്കിള്‍ മോഷ്ടിച്ച് വാടാനപ്പള്ളി, കൊടുങ്ങല്ലൂര്‍ തീരദേശം വഴി വരാപ്പുഴ പാലം വഴി കൊച്ചിയില്‍ സൈക്കിളില്‍ സഞ്ചരിച്ചതായി വെസ്റ്റ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നൂറില്‍ പരം സിസിടിവികള്‍ ഇതിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചിരുന്നു. മട്ടാഞ്ചേരിയിലെ പെട്രോള്‍ പമ്പിലെ ശുചിമുറി ഉപയോഗിച്ചശേഷം കൊച്ചി നഗരം വഴി മട്ടാഞ്ചേരിയിലെത്തി. മൂന്നു ദിവസം ഇവിടെ ബോട്ട് ജെട്ടിയിലും പരിസരത്തും കഴിഞ്ഞു.…
നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയും? സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നു; വിമർശനവുമായി രാഹുൽ
ദില്ലി: ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിന് പിന്നാലെ സെബിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നുവെന്ന് വിമര്‍ശിച്ച രാഹുല്‍, എന്തുകൊണ്ട് സെബി ചെയർപേഴ്സൺ രാജി വയ്ക്കുന്നില്ലെന്നും ചോദിച്ചു. സംയുക്ത പാർലമെൻ്ററി അന്വേഷണത്തോട് സർക്കാർ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയുമെന്നും പ്രധാനമന്ത്രിയോ, മാധബിയോ, അംബാനിയോ പുതിയ വെളിപ്പെടുത്തലിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടുമോയെന്നും രാഹുൽ ചോദിച്ചു. സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും അവരുടെ ഭർത്താവിനും അദാനി പണമിടപാട് അഴിമതിയിൽ ഉൾപ്പെട്ട വിദേശ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്. അദാനിക്കും മാധബി പുരി ബുച്ചിനുമെതിരെ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കി. സെബിയിലെ മാധബിയുടെ നിയമത്തിലടക്കം സംശയങ്ങള്‍ ഉയരുമ്പോള്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപീകരിച്ച് മുഴുവന്‍ ഇടപാടുകളിലും അന്വേഷണം വേണമെന്നാണ്…
മലപ്പുറം: മലപ്പുറം തിരൂരിൽ അഞ്ച് വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ വൈകുന്നേരം നാല് മണിയോടെയാണ് സമീപത്തെ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ പുറത്തെടുത്ത് ആശുപതിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചിരുന്നു. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണ് മുങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കുളത്തിൽ വലിയ തോതിൽ വെള്ളമുണ്ടായിരുന്നു. ഇതറിയാതെ കുളത്തിന് സമീപത്തെത്തിയ കുട്ടി അബദ്ധത്തിൽ അപകടത്തിൽ പെട്ടതായാമെന്നാണ് കരുതുന്നത്.
കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി വിമാനത്തില്‍ വെച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി കല്ലൂര്‍ വീട്ടില്‍ ചാക്കോ തോമസാണ് (55) മരിച്ചത്. കഴിഞ്ഞ ദിവസം 7.15ന് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്സ് വിമാനം കൊച്ചിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കിടെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം അടിയന്തരമായി ദുബൈയില്‍ ഇറക്കി. ചികിത്സ ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ദുബൈയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
തൃശൂര്‍: ബസ് യാത്രക്കിടയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 59 കാരൻ പിടിയിൽ. പുതുക്കാട് സ്വദേശി ആന്റുവിനെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാം തീയതി പുതുക്കാട് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടയിലാണ് യുവതിക്കുനേരെ പീഡനശ്രമം ഉണ്ടായത്. തൃശ്ശൂരിലെ തുണിക്കടയിലാണ് പ്രതി ജോലി ചെയ്യുന്നത്.
പാലക്കാട് : മധ്യവയസ്കനെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം സ്വദേശി രാമദാസ് ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. വീടിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് തീപിടിച്ചാണ് ഇയാൾ മരിച്ചതെന്നാണ് സംശയിക്കുന്നുത്. ഓട്ടോറിക്ഷയുടെ പിൻസീറ്റിലായിരുന്നു മൃതദേഹം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മാങ്കാവിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി കഞ്ചാവ് വില്‍പന നടത്തുന്ന ഒഡീഷ സ്വദേശി പിടിയില്‍
കോഴിക്കോട്: മാങ്കാവിലും പരിസര പ്രദേശങ്ങളിലും കറങ്ങി നടന്ന് വ്യാപകമായി കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ ഒഡീഷ സ്വദേശിയെ ഫറോക്ക് എക്‌സൈസ് പിടികൂടി. ഇയാളിൽ നിന്ന് 800 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സുശാന്ത് കുമാര്‍ സ്വയിന്‍(35) ആണ് അറസ്റ്റിലായത്. കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി വലയിലായത്. കോടതിയില്‍ ഹാജരാക്കിയ സുശാന്ത് കുമാറിനെ റിമാൻഡ് ചെയ്തു. നാട്ടില്‍ നിന്ന് തിരികേ വരുമ്പോള്‍ കഞ്ചാവും കൊണ്ടുവരുന്നതാണ് ഇയാളുടെ രീതി. മാങ്കാവിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ നിഷില്‍ കുമാര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മില്‍ട്ടണ്‍, പ്രവന്റീവ് ഓഫീസര്‍മാരായ രഞ്ജന്‍ ദാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സുശാന്തിനെ പിടികൂടിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
