Author: News Desk

ചേലക്കര: തൃശൂരിൽ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10)യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.

Read More

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾ പെട്ടിലിൽ ദുരിതംഅനുഭവിക്കുന്ന വാർത്തകൾ വന്നനാൾ മുതൽ മറിയം സാറക്ക് വയനാട്ടിൽ പോകണം എന്നും എന്തെങ്കിലും ചെയ്യുന്നമെന്നും അച്ചനോട് പറയുമായിരുന്നു നിലവിലെ സഹചര്യത്തിൽ അവിടെ പോകാൻ നമുക്ക് പറ്റില്ല എന്നു പറഞ്ഞു എങ്കിൽ നമുക്ക് മുഖ്യമന്ത്രിക്ക് ദുരിതശ്വാസ നിധിയിലേക്ക് എന്തെങ്കിലും നൽകാം എന്നും അതിന് നോരിൽകണ്ട് തന്നെ എനിക്ക് നൽകണമെന്നും പറയുകയും ചെയ്തു തുടർന്ന് പിതാവും സുഹിക പ്രവർത്തകനുമായ മുനീർ പനമൂട്ടിൽ സഹൃത്ത് അജു.കെ മധുവിനെ വിവരം അറിയിക്കുകയും തുടർന്ന് മുഖ്യമന്ത്രിയെ കാണാൻ വഴിയൊരുക്കാം എന്നും പറഞ്ഞുതുടർന്നാണ് കുട്ടിയുടെആഗ്രഹം അജു കെ മധു മുൻ തിരുവനന്തപുരം കൗൺസിലർ ആയിരുന്നു ഐ പി ബിനുവിനോട് പങ്കുവെച്ചത് തുടർന്ന് മുഖ്യമന്ത്രി കാണുവൻ വേണ്ട സഹായം ഐപി ബിനു ചെയിതു നൽകി . https://youtu.be/gQXTzURdb5I കല്ലാട്ടുമുക്ക് അലിഭ് സുക്കൂളിലെ ഒന്നാംക്ലാസ് വിദ്യർത്തിനിയാണ് സാമൂഹ്യ പ്രവർത്തകൻ അജു കെ മധു, ഫോട്ടോഗ്രാഫർ അരുൺ കടയ്ക്കൽ തുടങ്ങിയവർക്കൊപ്പം നൽകി.

Read More

തിരുവനന്തപുരം: : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയ്ക്കും മലപ്പുറത്തിനും പുറമേ പത്തനംതിട്ട ജില്ലയില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ട് ആയി മാറി. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് , കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മണ്ണിടിച്ചില്‍ ദുരന്തം മൂലം കേരളത്തിന്റെ നോവായി മാറിയ വയനാട് മേപ്പാടിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത മഴ തുടരുകയാണ്. മേപ്പാടി, മൂപ്പൈനാട്, തൊണ്ടര്‍നാട്, കോട്ടത്തറ പഞ്ചായത്തുകളില്‍ ആണ് കനത്ത മഴ. കടച്ചിക്കുന്നു, വടുവന്‍ചാല്‍ എന്നിവിടങ്ങളില്‍ 3 മണിക്കൂറിനിടെ 100mm മഴ പെയ്തുവെന്ന് സ്വകാര്യ ഏജന്‍സിയുടെ കണക്ക് സൂചിപ്പിക്കുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ കുന്നുകളോട് ചേര്‍ന്നാണ് മഴ. മലവെള്ളപ്പാചില്‍ സാധ്യത സ്വകാര്യ ഏജന്‍സി ആയ ഹ്യും പ്രവചിക്കുന്നുണ്ട്.

Read More

തിരുവനന്തപുരം: ബഹു ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി ബസുകളുടെ ഓഫ് റോഡ് നിരക്ക് പരമാവധി കുറച്ച് 5% ത്തിൽ നിലനിർത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. 2024 ജനുവരി മാസത്തിൽ ഓഫ് റോഡ് നിരക്ക് 1000 ആയിരുന്നത് ഓഗസ്റ്റ് മാസം 500 ന് താഴെ എത്തിക്കുവാനായി സാധിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കെഎസ്ആർടിസിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഓഫ് റോഡ് 500 നു താഴെ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകിയിരുന്നു. സെൻട്രൽ റീജ്യണൽ വർക്ഷോപ്പുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുകയും കൃത്യസമയങ്ങളിൽ ആവശ്യമായ സ്പെയർപാർട്സ് ലഭ്യമാക്കുകയും ആവശ്യമായ മെക്കാനിക്കുകളെ ലഭ്യമാക്കുകയും വർക്ക് ഷോപ്പുകളിൽ മെക്കാനിക്കൽ ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും എൻജിൻ, ഗിയർ ബോക്സ്, ക്രൗൺ & വീൽ, സബ് അസംബ്ലി അടക്കമുള്ളവയ്ക്ക് പ്രൊഡക്ഷൻ ടാർജറ്റ് നൽകി പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കുവാനുമായതാണ് ഇത്തരത്തിൽ അതിവേഗം ഓഫ് റോഡ് കുറയ്ക്കുന്നതിനായി സാധിച്ചിച്ചുള്ളത്. വർക്ഷോപ്പുകളിലേക്ക് മെയിൻ്റനൻസ് സംവിധാനത്തിനാവശ്യമായ മെക്കാനിക്കൽ ജീവനക്കാരെ പുനക്രമീകരിച്ചതിൻ്റെ ഭാഗമായി ബസുകളുടെ കൃത്യമായ പീരിയോഡിക്…

Read More

മനാമ : ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ്‌ റോബിൻ കോശിയുടെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഉപാധ്യക്ഷൻ ഷംഷാദ് കാക്കൂർ ഉദ്ഘാടനം നിർവ്വഹിച്ചു. മിൽക്കെ ചലോ എന്ന പേരിൽ ഹിദ്ദ് മിഡിൽ ഈസ്റ്റ്‌ ഹോസ്പിറ്റൽ ഹാളിൽ വെച്ച് നടന്ന പരിപാടി വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മൗന പ്രാർത്ഥനയോടെയാണ് തുടക്കം കുറിച്ചത്. ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ ദേശീയ പ്രസിഡന്റ്‌ ബേസിൽ നെല്ലിമറ്റം മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി ആശംസകൾ അർപ്പിച്ചു സംസാരിച്ച ചടങ്ങിൽ,” സാമൂഹിക നന്മക്ക് സമർപ്പിത യുവത്വമെന്ന ” സംഘടന ആപ്തവാക്യത്തെ കുറിച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ സംസാരിച്ചു. പ്രവർത്തകർക്ക് ആരോഗ്യ വിഷയങ്ങളെക്കുറിച്ച് ബോധവൽക്കരണം ഉണ്ടാക്കുവാനായി ഡോക്ടർ ജെയ്സ് ജോയിയുടെ നേതൃത്വത്തിൽ ഡോക്ടർ ടോക്കും പരിപാടിയുടെ ഭാഗമായി നടന്നു. സംഘടനയുടെ പുതിയ മെമ്പർഷിപ് കാർഡുകൾ ഏരിയയിലെ സീനിയർ മെമ്പർമാരായ നിസാം എൻ.കെ, മനോജ്‌ അപ്പുക്കുട്ടൻ,…

Read More

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളപ്പിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ ജീവനക്കാർ കയ്യേറ്റം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ വാർത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് സംഭവം. സെക്രട്ടറിയേറ്റ് വളപ്പിൽ ജീവനക്കാർ തമ്മിൽ സംഘർഷം നടക്കുന്നുണ്ടായിരുന്നു. അത് ചിത്രീകരിച്ചതിന് മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ്‌ ആഷിക്ക്, ക്യാമറാമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാൽ എന്നിവരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഘർഷം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കുമെന്നുൾപ്പെടെ ഭീഷണിപ്പെടുത്തിയായിരുന്നു ജീവനക്കാരുടെ കയ്യേറ്റം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന്‌ സർക്കാരിനോടും ചീഫ് സെക്രട്ടറിയോടും പത്രപ്രവർത്തക യൂണിയൻ തിരുവന്തപുരം ജില്ലാ പ്രസിഡന്റ്‌ ഷില്ലർ സ്റ്റീഫനും സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.

Read More

മനാമ: ഇക്കഴിഞ്ഞ ജൂൺ 12ന് മനാമ സൂഖിലുണ്ടായ അഗ്നിബാധയെത്തുടർന്ന് ഷോപ്പുകൾ നഷ്ട്ടമാകുകയും ജോലിയെ ബാധിക്കുകയും ചെയ്ത ഇന്ത്യക്കാരെ സഹായിക്കുവാനായി മനാമ കെ-സിറ്റി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സഹായ കമ്മിറ്റി ബഹ്‌റൈനിലെ അറുപതോളം സംഘടനാ പ്രതിനിധികളെയും സാമൂഹിക പ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിനിരത്തി മാതൃകയായി. ഷബീർ മാഹി തുടങ്ങിവെച്ച ഒരു വാട്സപ്പ് ഗ്രൂപ്പിലൂടെയാണ് സമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സഹായ കമ്മിറ്റി ജൂലൈ 9ന് കെ-സിറ്റിയിൽ യോഗം ചേർന്ന് വിവിധ സംഘടനകൾ നൽകിയ സഹായങ്ങളുടെ ആദ്യ ഗഡു അഗ്‌നിബാധിതർക്കായി വിതരണം ചെയ്തിരുന്നു. ആഗസ്റ്റ് 10 ന് കെ-സിറ്റിയിൽ ചേർന്ന യോഗത്തിൽ ബാക്കിയുള്ള മുഴുവൻ തുകയും വിതരണം ചെയ്യുന്ന ചടങ്ങും, സഹായിച്ച സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇതുവരെ നടന്ന പ്രവർത്തനങ്ങൾ കണക്കവതരിപ്പിച്ചുകൊണ്ട് വിശദീകരിച്ചു. സഹായ കമ്മിറ്റി കൺവീനർ ഹാരിസ് പഴയങ്ങാടിയുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിന് ഫൈസൽ വില്യാപ്പള്ളി സ്വാഗതവും ബദറുദ്ധീൻ പൂവ്വാർ നന്ദിയും പറഞ്ഞു. കെ.ടി. സലിം പ്രവർത്തന റിപ്പോർട്ടു അവതരിപ്പിക്കുകയും, സുബൈർ കണ്ണൂർ…

Read More

മനാമ :സെവൻ ആട്സ് കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, നിരവധി ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ വിദഗ്ധരായ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും അൽ ഹിലാൽ ഹോസ്പിറ്റൽ ഒരുക്കിയിരുന്നു, മെഡിക്കൽ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഐ സി ആർ എഫ് ചെയർമാൻ Dr. ബാബു രാമചന്ദ്രൻ നിർവഹിച്ചു, പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതവും,ബൈജു മലപ്പുറം നന്ദിയും രേഖപ്പെടുത്തി. സംഘടനയുടെ ചെയർമാൻ മനോജ് മയ്യന്നൂർ, ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബഹറിൻ ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, സാമൂഹിക പ്രവർത്തകനായ ഇ.വി. രാജീവൻ, കോഴിക്കോട് അസോസിയേഷൻ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ഒ ഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് റംഷാദ്, വിസി ഗോപാലൻ, ഐസിഎഫ് കമ്മിറ്റി മെമ്പർ അഷറഫ്, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ്…

Read More

കൽപ്പറ്റ: ഹോമിയോ ഡോക്ടറായ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ എമിലി സ്വദേശി കായിക്കര സലീമിന്റെ ഭാര്യ മാജിത ഫർസാനയെയാണ് (34) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ കിണറ്റിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ കൽപ്പറ്റ പോലീസിൽ പരാതി നൽകി.

Read More

മനാമ: യൗഫദ്യക്നോ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും മുഖ്യ ശുശ്രൂഷകനുമായ ഡീക്കൻ മാത്യുസ് ചെറിയാനെ ഓഗസ്റ്റ് 9 വെള്ളിയാഴ്ച വി. കുർബാനാനന്തരം അനുമോദിച്ചു. പ്രസ്തുത യോഗത്തിൽ ഇടവക വികാരി റവ ഫാ: ജോൺസ് ജോൺസൻ അധ്യക്ഷത വഹിച്ചു. ഇടവക വൈസ് പ്രസിഡന്റ് ശ്രീ മനോഷ് കോര, ശുശ്രുഷ സംഘത്തിന് വേണ്ടി ശ്രീ എൽദോ ഏലിയാസ് പാലയിൽ, ഇടവകയുടെ ഭക്ത സംഘടനകളെ പ്രതിനിധികരിച്ച് ശ്രീ ചാണ്ടി ജോഷ്വ, ഇടവകാംഗം ശ്രീ ഷാജ് ബാബു  എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഇടവക ട്രഷറർ ശ്രീ സുജേഷ് ജോർജ് സ്വാഗത പ്രസംഗവും, ജോയിന്റ്  ട്രഷറർ ശ്രീ ജെൻസൺ ജേക്കബ് മണ്ണൂർ കൃതഞ്തയും അർപ്പിച്ചു. പ്രസ്തുത യോഗത്തിൽ ഇടവകയുടെ ഉപഹാരം വികാരിയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് കൈമാറി.

Read More