- രണ്ടാമത് മർഹും ഉബൈദ് ചങ്ങലീരി സ്മാരക അവാർഡ് എസ് വി ജലീലിന്
- ഒന്നും ഓര്‍മയില്ല: ശബരിമല സ്വർണപ്പാളി കേസിൽ എൻ. വാസു റിമാൻഡിൽ
- യുനെസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ബോര്‍ഡില്‍ ബഹ്റൈന്‍ അംഗത്വം
- അഴിമതിയെ നേരിടാനുള്ള ഒ.ഐ.സി. ഉടമ്പടിക്ക് ബഹ്റൈന്‍ ശൂറ കൗണ്‍സിലിന്റെ അംഗീകാരം
- മനുഷ്യക്കടത്ത്: മൂന്നു വിദേശികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനില്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു
- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്‌റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു
Author: News Desk
പെരിന്തല്‍മണ്ണ: ബെംഗളൂരുവില്‍ നിന്ന് കാറിന്റെ എന്‍ജിന് അടിയിലെ അറയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 104 ഗ്രാം എം.ഡി.എം.എ.യുമായി എയ്ഡഡ് എല്‍.പി.സ്‌കൂള്‍ മാനേജര്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീല്‍(39), ഷാനിദ്(30) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ 12-ഓടെയാണ് ഇരുവരും പിടിയിലായത്. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി. സാജു കെ. ഏബ്രഹാം, മലപ്പുറം ഡിവൈ.എസ്.പി. പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍, എസ്.ഐ. ഷിജോ സി. തങ്കച്ചന്‍ എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇരുവരും കാറില്‍ നാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന്, അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ വെച്ച് ഉദ്യോഗസ്ഥർ കൈകാണിച്ചു. നിർത്താതെ മുന്നോട്ടെടുത്തതോടെ പോലീസ് വാഹനം കുറുകെയിട്ട് വാഹനം നിർത്തിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് എം.ഡി.എം.എ. കണ്ടെടുത്തത്. ബെംഗളൂരുവിലും നാട്ടിലും ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന ദാവൂദ് ഷമീലിന്റെ കൂടെയാണ് ഷാനിദ് ജോലി ചെയ്തിരുന്നത്. ബെംഗളൂരുവില്‍ ജോലിയുടെ…
മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 13 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ്; സപ്ലൈകോ ഓണവിപണികള്‍ സെപ്തംബര്‍ 6 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ എവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും 13 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേര്‍ ഗുണഭോക്താക്കാളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളിലേത് പോലെ ഈ ഓണക്കാലത്തും നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകള്‍ സപ്ലൈക്കോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ ആറ് മുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. കര്‍ഷകരില്‍നിന്ന് നേരിട്ട് വാങ്ങിയ പച്ചക്കറികള്‍ വില്‍ക്കാനായി പ്രത്യകസംവിധാനം ഒരുക്കും. നിത്യോപയോഗസാധനങ്ങള്‍ സപ്ലൈക്കോയില്‍ തടസമില്ലാതെ ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും 13 ഇനം നിത്യോപയോഗസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ മാവേലി സ്‌റ്റോറില്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലര്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ വെച്ച് 94 വര്‍ഷത്തെ പൈതൃകമുള്ള മലയാള സിനിമയെ വിലയിരുത്തരുത്; മുഖ്യമന്ത്രി
തിരുവനന്തപുരം: സിനിമ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് പറയുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചിലര്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ വെച്ച് 94 വര്‍ഷത്തെ പൈതൃകമുള്ള മലയാള സിനിമ രംഗത്തെ വിലയിരുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അസന്‍മാര്‍ഗിക സ്വഭാവം വെച്ചു പുലര്‍ത്തുന്നവരാണെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല സിനിമകള്‍ പിറന്ന മണ്ണാണ് ഇത്. ലോക സിനിമാ ചരിത്രത്തില്‍ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരിയെറിയുന്ന ആക്ഷേപങ്ങള്‍ നാടിന്റെ സിനിമാ പുരോഗതിക്ക് ചേരില്ല. എന്നാല്‍ മേഖലയിലെ ചില പ്രണവണതകളോട് യാതൊരു സന്ധിയും ഉണ്ടാകില്ല. സിനിമ തിരക്കഥയുടെ ഭാഗമായി വില്ലന്‍ മാരുണ്ടാകാം എന്നാല്‍ സിനിമ മേഖലയില്‍ വില്ലന്‍മാരുടെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല. സിനിമയിലെ യുവതാരങ്ങളെ അപ്രഖ്യാപിതമായ വിലക്ക് കൊണ്ട് ആര്‍ക്കും ആരെയും ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ് തലമുറ പറയുന്നത്. എടുക്കുന്ന ജോലിക്ക് മാന്യമായ പ്രതിഫലം ഉറപ്പാക്കാനും അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ തടയാനും സിനിമയിലെ സംഘടനകള്‍ മുന്‍കൈയ്യെടുക്കണം. സിനിമക്കുള്ളില്‍ സിനിമ…
മനാമ: ടീൻസ് ഇന്ത്യയും മലർവാടി ബഹ്‌റൈനും ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ “സമ്മർ ഡിലൈറ്റ് സീസൺ 2” വിന് നിറഞ്ഞ സദസ്സോടെ സമാപനം. വ്യത്യസ്ത കലാരൂപങ്ങൾ അണിനിരത്തി മലർവാടി – ടീൻസ് കുട്ടികൾ ഒരുക്കിയ കലാ ജാഥയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ചുറ്റുപാടുകളിൽ നിന്ന് വ്യത്യസ്തമായ ഇത്തരം അവധിക്കാല ക്യാമ്പുകൾ കുട്ടികൾക്ക് പരസ്പരം അടുത്തറിയാനും അവരുടെ കഴിവുകളെ തിരിച്ചറിയാനുമുള്ള വേദിയാവുമെന്നും ഇത്തരത്തിലുള്ള പരിപാടികൾ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ വൈ.ഇർഷാദ് രക്ഷിതാക്കൾക്കായി ക്ലാസ്സ് എടുത്തു. മാതാപിതാക്കൾ കുട്ടികളുമായി കൂടുതൽ സമയം ചിലവഴിക്കേണ്ടതുണ്ടെന്നും അതുപോലെ തന്നെ നമ്മുടെ രാജ്യം ഇന്ത്യയാണെന്ന ഉത്തമ ബോധ്യത്തോടുകൂടി കുട്ടികളെ വളർത്തേണ്ടതുണ്ടെന്നും, അക്കാദമിക കാര്യങ്ങൾക്കപ്പുറം രാജ്യത്ത് നടക്കുന്ന ഓരോ കാര്യത്തെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉണർത്തി. റംസി അൽത്താഫിന്‍റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച…
മനാമ: ജോലി നഷ്‌ടപ്പെട്ടു വിസ കാലാവധി കഴിയാറായി ബഹ്‌റൈനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ദിലീപ് കുമാറിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചാരിറ്റി വിങ് ന്റെ നേതൃത്വത്തിൽ സെൻട്രൽ – ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ നാട്ടിലേക്കു പോകാനുള്ള വിമാനയാത്ര ടിക്കറ്റും, യാത്രസഹായവും കൈമാറി. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, ഷമീർ സലിം എന്നിവർ സന്നിഹിതരായിരുന്നു. ജസ്റ്റിസ് എൻ. അനിൽ കുമാർ ലോകായുക്തയായി നാളെ സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. അനിൽ കുമാർ കേരള ലോകായുക്തയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ് ഭവനിൽ വച്ചു നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ജസ്റ്റിസ് പി. സി. ബാലകൃഷ്ണ മേനോൻ, ജസ്റ്റിസ് കെ. ശ്രീധരൻ, ജസ്റ്റിസ് എം. എം. പരീത് പിള്ള, ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവരുടെ പിൻഗാമിയായി കേരളത്തിന്റെ ആറാമത്തെ ലോകായുക്‌തയായിട്ടാണ് ജസ്റ്റിസ് എൻ. അനിൽ കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ അദ്ദേഹം കിളിമാനൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർഥിയാണ്. നിലമേൽ എൻ. എസ്. എസ്. കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ജസ്റ്റിസ് എൻ.അനിൽ കുമാർ തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. 1983-ൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ ആയിരുന്നു. 1991- ൽ മുൻസിഫ് ആയി…
തിരുവനന്തപുരം: രക്ഷാബന്ധനോടനുബന്ധിച്ച് മഹിളാ സമന്വയ വേദി രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അദ്ദേഹത്തിൻ്റെ പത്നി രേഷ്മ അരീഫി നും രാഖിബന്ധിച്ചു. സഹോദര്യത്വത്തിൻ്റെ ഉദാത്ത മാതൃകയാണ് ഭാരതത്തിൽ നൂറ്റാണ്ടുകളായി തുടരുന്ന രക്ഷാബന്ധനെന്ന് ഗവർണർ പറഞ്ഞു. മഹിളാസമന്വയ വേദി സംസ്ഥാന കൺവീനറും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതി അംഗവുമായ അഡ്വ. ജി.അഞ്ജനാദേവി, ജില്ലാ കൺവീനർ ഡോ വി സുജാത, രാഷ്ട്രസേവിക സമിതി സംസ്ഥാന സമ്പർക്ക പ്രമുഖ് നീലിമ ആർ കുറുപ്പ്, സേവാഭാരതി ജില്ലാ സമിതിയംഗം എൻ ജയലക്ഷ്മി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. തിരുവനന്തപുരത്ത് അൻപതിലേറെ പ്രമുഖവനിതകൾക്ക് മഹിളാ സമന്വയവേദി രാഖിബന്ധിച്ച് ദേശീയാഘോഷത്തിൽ ഭാഗഭാക്കായി.
തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. ഇടതുപക്ഷ സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിലപാടെടുക്കണം. സിനിമാ സെറ്റുകൾ സ്ത്രീ സൗഹാർദ്ദമാക്കാൻ വേണ്ട ഇടപെടലുകൾ സർക്കാർ കൈക്കൊള്ളണം. ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണം. ഇതുവരെ വേട്ടക്കാർക്കൊപ്പമുള്ള നിലപാടെടുത്തത് ഇനിയെങ്കിലും സർക്കാർ തിരുത്താൻ തയ്യാറാവണം. ഇരകളുടെ വിവരങ്ങൾ മറച്ചുവെക്കേണ്ടത് സർക്കാരിൻ്റെ നിയമപരമായ ബാധ്യതയാണ്. എന്നാൽ അതിക്രമം നടത്തിയവരുടെ വിവരങ്ങൾ മറച്ചുവെച്ചത് എന്തിൻ്റെ പേരിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിനിമാ സെറ്റുകളിലെ സമാന്തര ഭരണം ഇല്ലാതാക്കി സ്ത്രീകൾക്ക് അന്തസായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം സർക്കാർ ഉറപ്പു വരുത്തണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) പുതിയ ഭാരവാഹികളെ നാമനിർദ്ദേശം ചെയ്തു. ഈ നേതൃപരമായ റോളിൽ പ്രശംസനീയമായ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ഡോ. ബാബു രാമചന്ദ്രൻ്റെ പിൻഗാമിയായി അഡ്വ. വി.കെ.തോമസിനെ പുതിയ ചെയർമാനായി നാമനിർദ്ദേശം ചെയ്തു. അഡ്വ. തോമസിനോടൊപ്പം പുതിയ എക്സിക്യൂട്ടീവ് ടീമിൽ, പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ എന്നിവർ വൈസ് ചെയർമാൻമാരായും, അനീഷ് ശ്രീധരനെ ജനറൽ സെക്രട്ടറിയായും, ഉദയ് ഷാൻഭാഗ് ട്രഷററായും, ജോയിൻ്റ് സെക്രട്ടറിമാരായി സുരേഷ് ബാബുവും ജവാദ് പാഷയും, ജോയിൻ്റ് ട്രഷററായി അൽതിയ ഡിസൂസയും ചുമതലയേറ്റു. കഴിഞ്ഞ മൂന്നു വർഷത്തെ അമൂല്യമായ സംഭാവനകൾ കണക്കിലെടുത്ത്, ഡോ. ബാബു രാമചന്ദ്രൻ പുതിയ ടീമിൻ്റെ ഉപദേശകനായി തുടരും. ഐസിആർഎഫിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കോർ ടീമിനോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്ന 30 അംഗ എക്സിക്യൂട്ടീവ് ടീം തിരഞ്ഞെടുത്തിണ്ട്. എക്സിക്യൂട്ടീവ് ടീം അംഗങ്ങൾ: അരുൾദാസ് തോമസ്, ഭഗവാൻ അസർപൊട്ട , മണി ലക്ഷ്മണമൂർത്തി, നിഷ രംഗരാജൻ,…
വനിതാ ഡോക്ടറുടെ കൊലപാതകം; പൊലീസ് എന്തുചെയ്യുകയായിരുന്നെന്ന് സുപ്രീം കോടതി; മമത സർക്കാരിനെതിരെ രൂക്ഷ വിമർശനം
ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി കാർ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനും സംസ്ഥാന സർക്കാരിനും എതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സംഭവത്തിൽ പൊലീസ് എന്തുചെയ്യുകായിരുന്നുവെന്ന് കോടതി ചോദിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് സമയബന്ധിതമായ നടപടി ഉണ്ടായില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ബംഗാൾ സർക്കാരിനെയും കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കൊലപാതകം നടന്ന ആശുപത്രിയിൽ അക്രമികൾ അഴിഞ്ഞാടുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കൊലപാതകം ആത്മഹത്യയായി വരുത്തി തീർക്കാൻ വരെ ശ്രമമുണ്ടായി. പൊലീസ് എന്തുചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു. രാജ്യത്തുടനീളം ആശുപത്രികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു ടാസ്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. ജൂനിയർ ഡോക്ടർമാരുടെയും വനിതാ ഡോക്ടർമാരുടെയും അടക്കം നിർദേശങ്ങൾ ടാസ്ക് ഫോഴ്സ് പഠിക്കണമെന്നും കോടതി അറിയിച്ചു. ഇനിയും ഇത്തരം പീഡനങ്ങൾ നടക്കാൻ കാത്തിരിക്കരുതെന്നും സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെ കുറിച്ച് ടാസ്ക് ഫോഴ്സ് നിർദേശം സമർപ്പിക്കണമെന്നും കോടതി…
