Author: News Desk

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇരകള്‍ പരാതി കൊടുക്കട്ടേയെന്ന സര്‍ക്കാര്‍ നിലപാട് സങ്കടകരമെന്ന് നടി പാര്‍വതി. സര്‍ക്കാരിന്റെ പണിയും ഞങ്ങള്‍ ചെയ്യണോ?. മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാല്‍ ഒറ്റപ്പെടും. സിനിമയില്‍ നിന്ന് ഇനിയും ഒഴിവാക്കപ്പെടുമെന്നും പാര്‍വതി പറഞ്ഞു. ‘ഇത് ചരിത്രനിമിഷമാണ്. പിന്നിട്ടത് ആദ്യചുവടുമാത്രം പോരാട്ടം തുടരുമെന്നും മൊഴി നല്‍കിയ ഓരോ സ്ത്രീയും കടന്നുപോയ സംഘര്‍ഷങ്ങള്‍ ഓര്‍ക്കണമെന്നും പാര്‍വതി പറഞ്ഞു. റിപ്പോര്‍ട്ടുപുറത്തുവന്നതിലൂടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നെന്ന തെറ്റിദ്ധാരണയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ തന്നെ ചോദിക്കുകയാണ് നിങ്ങള്‍ എന്തുകൊണ്ട് പൊലീസില്‍ പോയില്ല. അപ്പോള്‍ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചെയ്യേണ്ടത്. അതിജീവിതമാര്‍ പരാതി നല്‍കിയാലും നീതി കിട്ടുമെന്ന് എന്തുറപ്പ്. മുന്നനുഭവങ്ങള്‍ ഒന്നും പ്രതീക്ഷ നല്‍കുന്നതല്ല. അപ്പോള്‍ എന്തടിസ്ഥാനത്തിലാണ് നമ്മളില്‍ നിന്ന് ആ വിശ്വാസം ആവശ്യപ്പെടുന്നതെന്നും പാര്‍വതി ചോദിച്ചു. മുന്നോട്ട് വെച്ച ഓരോ ചുവടിനും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, പലയിടത്തും നടപടിയില്‍ അഭാവമുണ്ടായി. എന്നാല്‍ സ്ത്രീകളുടെ അവകാശത്തെയും മൂല്യത്തെയും ചെറുതാക്കി…

Read More

കല്പറ്റ (വയനാട്): വയനാട് ദുരന്തത്തിനിരയായ 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും നഷ്ടപ്പെട്ട വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം നൽകും. ടാക്സി, ജീപ്പ് എന്നിവ നഷ്ടപ്പെട്ട നാല് പേർക്കും ഓട്ടോ റിക്ഷ നഷ്ടപ്പെട്ട മൂന്നുപേർക്കും വാഹനങ്ങൾ വാങ്ങി നൽകുമെന്നും അറിയിച്ചു. വിദ്യാഭ്യാസ സഹായങ്ങളും ആവശ്യമെങ്കിൽ ചികിത്സയ്ക്ക് സഹായങ്ങളും വെള്ളിയാഴ്ച മുതൽ നൽകുമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. വീടുകൾ നഷ്ടപ്പെട്ട 100 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകും. എട്ട് സെന്റിൽ കുറയാത്ത സ്ഥലവും 1000 സ്‌ക്വയർ ഫീറ്റ് വീടുമാണ് നിർമ്മിക്കുക. ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. സ്ഥലം സംബന്ധിച്ച കാര്യങ്ങൾ സർക്കാരുമായി ചർച്ച നടത്തുമെന്നും സാദിഖലി തങ്ങൾ കോഴിക്കോട് വെച്ച് പറഞ്ഞു. പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരിത ബാധിതമേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് യു.എ.ഇയിലെ വിവിധ കമ്പനികളിൽ തൊഴിൽ നൽകും. യു.എ.ഇ. കെ.എം.സി.സിയാണ്…

Read More

ബത്തേരി∙ അമ്പലവയലിൽ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാളിക സ്വദേശി ചേലക്കാട് മാധവനെയാണ് (64) കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതൽ മാധവനെ കാണാനില്ലായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഉച്ചയോടെയാണ് കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. വിവിധ ബാങ്കുകളിലായി ഇദ്ദേഹത്തിന് വൻ തുക കടമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

Read More

തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എംപോക്‌സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. എന്താണ് എംപോക്‌സ്? ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ്…

Read More

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ തീർപ്പാകാതെ കിടക്കുന്ന അപേക്ഷകളിൽ നിയമപരമായി തീർപ്പാക്കാൻ കഴിയുന്ന മുഴുവൻ പരാതികളും ജില്ലാതല തദ്ദേശ അദാലത്തുകളിലൂടെ പരിഹരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ജനങ്ങളുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കാനുള്ള അവസരം കൂടിയാണ് തദ്ദേശ അദാലത്തെന്നും മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ നാലാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാര്യക്ഷമമായും സമയബന്ധിതമായും അപേക്ഷകളിൽ തീർപ്പുണ്ടാകണം എന്ന ഉദ്ദേശ്യമാണ് സർക്കാരിനുള്ളത്. അതിനാലാണ് സ്ഥിരം അദാലത്ത് സമിതികൾ രൂപീകരിച്ചത്. ഇതനുസരിച്ച് താലൂക്ക് തലത്തിൽ പത്തു ദിവസവും ജില്ലാതലത്തിൽ പതിനഞ്ച് ദിവസവും സംസ്ഥാനതലത്തിൽ ഒരു മാസവും കൂടുമ്പോൾ അദാലത്ത് സമിതികൾ ചേരുന്നുണ്ട്. ഇതുവഴി ലഭിച്ച എണ്ണായിരത്തോളം പരാതികളിൽ 66% വും തീർപ്പാക്കി. ഇനിയും തീർപ്പാകാത്തവ പരിഹരിക്കാനാണ് ജില്ലാതലത്തിൽ തദ്ദേശ അദാലത്തുകൾ സംഘടിപ്പിക്കുന്നത്. മൂന്നിടങ്ങളിൽ പൂർത്തിയായ അദാലത്തുകളിൽ ലഭിച്ച ആയിരത്തോളം പരാതികളിൽ ഭൂരിഭാഗവും തീർപ്പാക്കി. വ്യക്തിപരമായ പരാതികൾ തീർപ്പാക്കുന്നതോടൊപ്പം ചില പൊതു തീരുമാനങ്ങളും…

Read More

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2023ലെ മുഷ്ത്താഖ് സ്പോര്‍ട്സ് ജേണലിസം അവാര്‍ഡിന് മാതൃഭൂമി കണ്ണൂർ റിപ്പോർട്ടർ ടി. സൗമ്യ അർഹയായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ. മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്. 2023 ജൂൺ 10 മുതല്‍ 15 വരെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച, ‘കളിയടങ്ങിയ കളിക്കളങ്ങൾ’ എന്ന ലേഖന പരമ്പരയ്ക്കാണ് പുരസ്‌കാരം. കായിക മേഖലയിൽ കണ്ണൂരിനുണ്ടായ പ്രതാപം നഷ്ടപ്പെടാനുണ്ടായ കാരണങ്ങളും തിരിച്ചുപിടിക്കാനാവശ്യമായ നിർദേശങ്ങളുമാണ് പരമ്പരയിലുള്ളത്‌. പ്രമുഖ കളിയെഴുത്തുകാരായ സനിൽ പി. തോമസ്‌, എ.എന്‍. രവീന്ദ്രദാസ്, ടി. സോമൻ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നേടിയ പരമ്പര തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കണ്ണൂരിലെ കായിക രംഗത്തെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച്‌ സമഗ്രമായി പഠിച്ച്‌ അവതരിപ്പിക്കാൻ ലേഖികക്ക്‌ സാധിച്ചിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി. കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ…

Read More

കോഴിക്കോട്: കോൺഗ്രസ് നേതാവ് ടി.എന്‍. പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍ ഉയർന്നു. ‘ചതിയന്‍ ടി.എൻ. പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർ.എസ്.എസിന് കൊടുത്ത നയവഞ്ചകന്‍’ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ഇന്നലെ വൈകീട്ടാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘കോൺഗ്രസ് പോരാളികൾ’ എന്ന പേരിലാണ് ബോർഡ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതാപന് മലബാറിന്റെ ചുമതല നൽകിയതിലുള്ള പ്രതിഷേധമാണ് ബോർഡ് സ്ഥാപിക്കാൻ കാരണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.പിയായ പ്രതാപനെ മാറ്റിയാണ് കെ. മുരളീധരനെ തൃശൂരിൽ സ്ഥാനാർത്ഥിയാക്കിയത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥി സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇതോടെയാണ് പ്രതാപനെതിരെ ശക്തമായ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയർന്നത്. തോൽവിക്ക് പിന്നാലെ മുരളീധരനെ പിന്തുണച്ചുകൊണ്ട് കോഴിക്കോട് നഗരത്തിലുൾപ്പെടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.

Read More

മനാമ :-സംസ്ഥാനത്തെ സങ്കടക്കയത്തിലാക്കിയ മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്‍ടമായ വയനാടിന്നു ഒരു കൈത്താങ്ങുവാൻ തങ്ങളാൽ കഴിയുന്ന ചെറിയ ശ്രമവുമായി ബഹ്‌റൈനിലെ പ്രമുഖ കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നൽകി സഹായ ഹസ്തം ഉറപ്പു നൽകി. വയനാടിനെ വീണ്ടെടക്കുവാനും, തങ്ങളുടെ സഹോദരന്മാരെ എല്ലാ അർത്ഥത്തിലും ചേർത്ത് പിടിക്കുക എന്ന സാമൂഹിക ബോധത്തിന്റെ പ്രായോഗികവത്കരണമാണ്. ഞങ്ങൾക്ക് കഴിയുന്ന അർത്ഥത്തിൽ ഞങ്ങൾ സമാഹരിച്ചു നൽകിയത് ചടങ്ങിൽ തുക ഗ്ലോബൽ കൺവീനർ യുസുഫ് അലിക്കു നൽകികൊണ്ട് പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര അറിയിച്ചു. ചടങ്ങിൽ സംഘടന സെക്രട്ടറി ഷാജഹാൻ സ്വാഗതവും, ഷുഹൈബ് തിരുവത്ര നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഫാറൂഖ്, ഷാഹുൽ ഹമീദ്, സിറാജ്, ഷിബു, നിഷിൽ, റാഫി, ജാഫർ, സജ്‌ന സിറാജ്,എന്നിവർ പങ്കെടുത്തു.

Read More

ലണ്ടൻ: ക്രോയ്ഡൺ കൈരളി യൂണിറ്റ്‌ വയനാടിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിൽ സംഭാവനകൾ ഉൾപ്പടെ 2000 പൗണ്ട് ( 2,18,525 രൂപ ) സമാഹരിച്ചു. കൈരളി യുകെ ദേശീയ പ്രസിഡന്റ് പ്രിയ രാജൻ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളിൽ നിന്നും തുക ഏറ്റുവാങ്ങി. ദേശീയ സമിതി അംഗം അജയൻ, യൂണിറ്റ് ട്രഷറർ ജ്യോതി, മുജീബ്, ഷീജ, ഉണ്ണി എന്നിവർ സന്നിഹിതരായിരുന്നു. ഇത് കൂടാതെ ബ്രിട്ടണിന്റെ വിവിധ ഭാഗങ്ങളിൽ വയനാടിനായി സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. “നിങ്ങളുടെ ഒരു നേരത്തെ ആഹാരം വയനാടിന്റെ പുനർനിർമ്മാണത്തിന് വേണ്ടി” എന്ന ആഹ്വാനവുമായി ഓഗസ്റ്റ്‌ ഒമ്പത് വെള്ളിയാഴ്ച നടത്തിയ ബിരിയാണി ചലഞ്ച്‌ വിജയമാക്കിയ എല്ലാവർക്കും ക്രോയ്ഡൺ കൈരളി യൂണിറ്റ്‌ നന്ദി പറഞ്ഞു. ഈ ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി ബെന്നീസ് കിച്ചണും (ക്രോയ്ഡൺ), വോളിംഗ്ടണിലെ സിംപ്ലി സൗത്തിന്ത്യൻ റെസ്റ്റോറന്റും പ്രവർത്തിച്ചുവെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More

പാലക്കാട്: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു. കടുന്തുരുത്തി സ്വദേശി തോട്ടത്തിൽ വീട്ടിൽ സംഗീത (35) യാണ് മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെ യാക്കര ജംഗ്ഷനിലായിരുന്നു അപകടം. സംഗീത സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. യാക്കര ജംഗ്ഷനിലെ സ്റ്റോപ്പിൽ നിറുത്തിയിരുന്ന സ്വകാര്യബസിനെ സ്കൂട്ടർ മറികടന്നുപോകവെ പെട്ടെന്ന് ബസ് മുന്നോട്ടെടുക്കുകയും സ്കൂട്ടറിൽ തട്ടുകയുമായിരുന്നു. ഇതിന്റെ ആഘാതത്തിൽ സ്കൂട്ടർ മറിയുകയും സംഗീത ബസിനടിയിലേക്ക് വീഴുകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കോട്ടമൈതാനിക്കടുത്തുള്ള ബേക്കറിയിലെ ജീവനക്കാരിയായിരുന്നു സംഗീത. രാവിലെ ജോലിക്കായി വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് വരുമ്പോഴായിരുന്നു അപകടം. ലോഡിംഗ് തൊഴിലാളിയായ രാമചന്ദ്രൻ ആണ് സംഗീതയുടെ ഭർത്താവ്. സരീഷ്മ, സരീഷ് എന്നിവരാണ് മക്കൾ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം വാഴക്കടവ് വാതക ശ്മശാനത്തിൽ. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.

Read More