Author: News Desk

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനം കെ.പി.എ മീറ്റ്-2024 കെ.സി.എ ആഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ആഘോഷപൂര്‍വ്വമായി നടന്നു. വൈകിട്ട് നടന്ന പൊതു സമ്മേളനം കെ.പി.എ രക്ഷാധികാരിയും മുൻ ലോക കേരളാ സഭ അംഗവുമായിരുന്ന ബിജു മലയിൽ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ശൂരനാട് അസ്സോസിയേഷൻ പ്രസിഡന്റ് ഹരീഷ് നായർ, കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കെ.എം.സി.സി. ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സാമൂഹ്യ പ്രവർത്തകരായ സെയ്ദ് ഹനീഫ്, ഷിബു പത്തനം തിട്ട, നൗഷാദ് മഞ്ഞപ്പാറ, സുനിൽ കുമാർ, സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ,രാജ് കൃഷ്ണൻ, അനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. രക്ഷാധികാരി ബിനോജ് മാത്യു കെ.പി.എ യുടെ വിളക്കു മരം എന്ന സുവനീറിന്‍റെ പ്രകാശനം റഹിം വാവകുഞ്ഞിനു നൽകി നിര്‍വഹിച്ചു. തുടർന്ന് ബഹറിനിൽ വിവിധ സ്കൂളുകളിൽ അദ്ധ്യാപകരായി…

Read More

തിരുവനന്തപുരം∙ ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനരർ സ്ഥാനത്തുനിന്ന് മാറ്റി പകരം മുൻമന്ത്രി ടി.പി. രാമകൃഷ്ണനെ തൽസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. സി.പി.എം. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗോവിന്ദൻ ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്.എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളിൽ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഇ.പി. ജയരാജന് പരിമിതിയുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ.പി. നടത്തിയ പ്രസ്താവനകളും പാർട്ടി പരിശോധിച്ചതായി ഗോവിന്ദൻ പറഞ്ഞു. ജയരാജനെതിരെ സ്വീകരിച്ചത് സംഘടനാ നടപടിയല്ലന്നും അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: 9 വയസ്സുകാരിയെ നാലുവർഷം തുടർച്ചയായി പീഡിപ്പിച്ച കേസിൽ പത്തോളം കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാറിന് (41) 86 വർഷം കഠിനതടവും 75,000 രൂപ പിഴയും.തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 19 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. 2015 കാലഘട്ടത്തിൽ കുട്ടിക്ക് 9 വയസ്സ് ആയിരുന്നപ്പോൾ മുതലാണ് പ്രതി പീഡനം തുടങ്ങിയത്. അന്ന് കുട്ടി കളിക്കുന്നതിനിടെ പ്രതിയുടെ വീടിന്റെ ടെറസിൽ കയറിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിച്ചത്. ആ വർഷം തന്നെ പിന്നീട് കുട്ടിയുടെ വീടിന്റെ പിൻഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തുടർന്ന് 2019ൽ പ്രതി രണ്ട് തവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. പ്രതി പ്രദേശത്തെ പ്രധാന ഗുണ്ട ആയതിനാൽ കുട്ടി സംഭവം പുറത്തുപറയാൻ ഭയന്നു.ഇതേ വർഷം…

Read More

തളിപ്പറമ്പ്: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദിക്ക് 52 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചു.തളിപ്പറമ്പ് ബദ്‌രിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ തുന്തകാച്ചി മീത്തലെ പുരയിൽ ടി.എം.പി. ഇബ്രാഹി(54)മിനാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബർ 9ന് പെൺകുട്ടിയുടെയും ബന്ധുവിന്റെയും കാൽവേദന ചികിത്സിക്കാനാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഇവരുടെ ശരീരത്തിൽ ജിന്ന് ബാധിച്ചിട്ടുണ്ടെന്നും അത് ഒഴിപ്പിച്ചാലേ കാലിന്റെ വേദന മാറുകയുള്ളൂ എന്നും പറഞ്ഞ് പെൺകുട്ടിയെ വീടിന്റെ മുകളിലെ മുറിയിലേക്ക് കൊണ്ടുപോയി. മുറി അടച്ച ശേഷം ഒരു കുപ്പിയിൽ വെള്ളം നൽകുകയും അബോധാവസ്ഥയിലായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 77,000 രൂപയും ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് വാങ്ങിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ കാമ്പസിനു മുന്നിലെ റോഡ് നിർമാണം പുരോഗമിക്കുന്നതിനാൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സെപ്റ്റംബർ 4 ബുധനാഴ്ച മാത്രമേ സ്കൂൾ തുറക്കുവെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. നാലാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളാണ് ഇവിടെ ഉള്ളത്. എന്നാൽ ഒന്നാം ക്ലാസ് മുതൽ മൂനാം ക്ലാസ് വരെയുള്ള ഇന്ത്യൻ സ്കൂൾ റിഫാ ക്യാമ്പസ് സെപ്റ്റംബർ 1 ന് തുറക്കും.

Read More

തിരുവനന്തപുരം: സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മോഹന്‍ലാല്‍. താന്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗമല്ല. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്നത് താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ആ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. തിരുവനന്തപുരത്തു വച്ച് നണ്ട്‌ നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു അദ്ദഹം മാധ്യമങ്ങളെ കണ്ടത് സിനിമയിലുള്ള എല്ലാവര്‍ക്കും ഇതേക്കുറിച്ച് പറയാനുള്ള സമയമാണിപ്പോള്‍. രാജ്യത്തെ എല്ലാ സിനിമാ മേഖലകളിലും ഇത്തരം കമ്മിറ്റികള്‍ ഉണ്ടാകട്ടെ. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നതാണ് തന്റെ അഭിപ്രായം. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നതില്‍ വേദനയുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്നും നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നത്. സിനിമാമേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്. എന്നാല്‍ അമ്മയ്ക്കു നേരെയാണു എല്ലാവരും വിരല്‍ ചൂണ്ടുന്നത്. താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ല’ അദ്ദേഹം പറഞ്ഞു. ഞാന്‍…

Read More

തിരുവനന്തപുരം: ലൈംഗിക പീ‍ഡനക്കേസിൽ പ്രതിയായ നടൻ എം. മുകേഷ് എം.എൽ.എയ്ക്ക് സംരക്ഷണ കവചമൊരുക്കി സി.പി.എം. മുകേഷ് എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.മുകേഷിന്റെ രാജി ചോദിച്ചുവാങ്ങണമെന്ന ആവശ്യം സി.പി.എമ്മിലും പുറത്തും ശക്തമായിരിക്കെയാണ് പാർട്ടി മുകേഷിനെ ചേർത്തുപിടിക്കാൻ തീരുമാനിച്ചത്.പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളുടെ എതിർസ്വരം അവഗണിച്ചാണ് തീരുമാനം. കൊല്ലം ജില്ലാ നേതൃത്വത്തോടുകൂടി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. മുകേഷിന്റെ അഭിപ്രായവും തേടി. മുമ്പ് സമാന ആരോപണം നേരിട്ട കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചില്ലെന്ന ന്യായമുയർത്തി മുകേഷിന് പ്രതിരോധം തീർക്കാനാണ് തീരുമാനം. പതിവില്ലാത്ത രാജി കീഴ്‍വഴക്കം സൃഷ്ടിക്കേണ്ടെന്നാണ് ധാരണ. മാത്രമല്ല മുകേഷിന്റെ രാജിയെത്തുടർന്ന് കൊല്ലം നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും തീരുമാനത്തിനു പിന്നിലുണ്ട്. മുകേഷിന്റെ രാജിയാണ് ഉചിതമെന്ന് സി.പി.എം. നേതൃത്വത്തെ സി.പി.ഐ. അറിയിച്ചിരുന്നു.

Read More

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട്ടിൽ മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്ന് പിതാവ് മകനെ കുത്തിക്കൊന്നു.ചെരിയംപുറത്ത് ബിജു എന്ന ജോൺ ചെറിയാൻ ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. ഇന്നലെ അർദ്ധരാത്രി കഴിഞ്ഞായിരുന്നു സംഭവം.ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ ക്രിസ്റ്റി മരിച്ച നിലയിലായിരുന്നു.പ്രതിയെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.ബിജു മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി മദ്യലഹരിയിൽ ഒരു ബന്ധുവിൻ്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. പിന്നീട് മകൻ എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അതിനു ശേഷമാണ് സംഭവം.

Read More

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനുണ്ടായത്.തീരുമാനം പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇ.പി. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ നടപടി പ്രഖ്യാപിക്കുക കേന്ദ്ര നേതൃത്വമായിരിക്കുമെന്ന് അറിയുന്നു.ഇന്ന് ചേരുന്ന സി.പി.എം. സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി. സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് നടപടിലേക്ക് നയിച്ചത്.സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇ.പി. രാജിസന്നദ്ധത നേതൃത്വത്തെ അറിയിച്ചിരിന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം. ഇ.പി. സ്വയം ഒഴിഞ്ഞെന്നോ അതോ പാര്‍ട്ടി ഒഴിവാക്കിയതാണെന്നോ ഔദ്യോഗികമായി പാര്‍ട്ടി വിശദീകരിക്കുക എന്ന കാര്യം വ്യക്തമല്ല. കടുത്ത വിമര്‍ശനത്തില്‍ ക്ഷുഭിതനായ ഇ.പി. ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ കണ്ണൂരിലേക്ക് മടങ്ങി. അതോടെ ഇന്ന് രാവിലെ തന്നെ ഇ.പി. കണ്‍വീനര്‍…

Read More

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണങ്ങളിൽപ്പെട്ട നടനും എം.എൽ.എയുമായ മുകേഷിനെതിരായ കേസും രാജിക്കാര്യവും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തില്ല. ശനിയാഴ്ചത്തെ സംസ്ഥാന കമ്മിറ്റി യോഗം മുകേഷ് വിഷയം ചര്‍ച്ച ചെയ്തേക്കുമെന്ന് അറിയുന്നു. എം.എല്‍.എ. സ്ഥാനത്തുനിന്നുള്ള മുകേഷിന്‍റെ രാജി അനിവാര്യമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിരുന്നു.മുകേഷ് രാജിവെക്കണമെന്ന ആവശ്യം പരക്കെ ഉയരുന്നതിനിടെ ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തെ കേരളം ഉറ്റുനോക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം പാർട്ടി ചര്‍ച്ച ചെയ്തില്ല. കൊല്ലത്തെ നേതാക്കളുടെ അഭിപ്രായവും മുകേഷിന്‍റെ വിശദീകരണവും തേടാനാണ് പാർട്ടി തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യുമെങ്കിലും രാജിയാവശ്യം അംഗീകരിക്കേണ്ടെന്നാണ് പൊതുധാരണ. സംഘടനാ വിഷയങ്ങളും പാർട്ടി സമ്മേളനവുമായിരുന്നു സെക്രട്ടറിയേറ്റ് ലോകത്തിലെ പ്രധാന ചര്‍ച്ച. സമാന കേസുകളിൽ പ്രതികളായ 2 കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചിട്ടില്ലെന്നും അതിനാൽ മുകേഷിന്‍റെ രാജി ആവശ്യമില്ലെന്നുമാണ് സി.പി.എം. നിലപാട്.

Read More