- എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്പെന്ഷന് ആറുമാസം കൂടി നീട്ടി
- ബഹ്റൈനില്‍ സ്വകാര്യ ശുചീകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാന്‍ നിര്‍ദേശം
- ബഹ്റൈനിലെ നാഷണല്‍ റവന്യൂ ഏജന്‍സിക്ക് പൊതുമേഖലാ സൈബര്‍ വിഷന്‍ അവാര്‍ഡ്
- ബഹ്റൈനിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് കിരീടാവകാശിയുടെ പ്രശംസ
- പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ അപലപിച്ചു
- സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ ബഹ്റൈനിലെ നിക്ഷേപാവസരങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇ.ഡി.ബി.
- കുവൈത്തില്‍ എണ്ണ ഖനനകേന്ദ്രത്തില്‍ അപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം
- ഖദ പ്രോഗ്രാം രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു
Author: News Desk
ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് എയിംസിൽ ചികിത്സയിൽ തുടരുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം യച്ചൂരിയെ ചികിത്സിച്ചുവരികയാണെന്നും പാർട്ടി വ്യക്തമാക്കി. എംയിസിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 19നാണ് യച്ചൂരിയെ പ്രവേശിപ്പിച്ചത്.
വിഴിഞ്ഞം: വീട്ടുവാടകയുമായി ബന്ധപ്പെട്ട തർക്കത്തിൽ വയോധികനെ മർദിച്ച പ്രതികൾ അറസ്റ്റിൽ. കോട്ടുകാൽ പുലിയൂർക്കോണം സ്വദേശി പീലി ബിനു എന്ന ബിനു(41) ഇയാളുടെ സുഹൃത്തും പയറ്റുവിള തെങ്ങുവിള സ്വദേശിയുമായ ഷിജു(37) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. കാപ്പകേസ് പ്രതിയാണ് വീട്ടുടമ ബിനു. മദ്യപിച്ചെത്തിയ ഇയാൾ വാടകക്കാരനായ വിജയനോട്(63) ദിവസ വാടക ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ദിവസവാടക നൽകാൻ വിസമതിച്ച വയോധികനെ തടിക്കഷണം ഉപയോഗിച്ച് തലയിലും മൂക്കിലും ബിനുവും സുഹൃത്തും ചേർന്ന് മർദിച്ചു. വിഴിഞ്ഞം പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ മാരായ വിനോദ് കുമാർ, ജോൺ വിക്ടർ, സി.പി.ഒ.മാരായ അരുൺ.പി. മണി, അജു, അലക്‌സ്‌ബെൻ, ഹോംഗാർഡ് സുനിൽകുമാർ എന്നിവരെത്തി പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മനാമ: ബഹ്‌റൈൻ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഓണാഘോഷ വിപണിയായ “നെസ്റ്റോ പൊന്നോണം 2024” ന് തുടക്കമായി. ഗുദൈബിയ നെസ്‌റ്റോ ഹൈപ്പർമാർക്കറ്റിൽ വച്ച് നടന്ന പരിപാടി പ്രശസ്ത ടെലിവിഷൻ അവതാരകനും മജിഷ്യനുമായ രാജ് കലേഷ് ഉത്ഘാടനം ചെയ്തു. ചെണ്ട മേളത്തിൻറെ അകമ്പടിയോടു നടന്ന പരിപാടിയിൽ മഹാബലി ഉപഭോക്താക്കളെ ഓണം ആശംസ അറിയിച്ചു. https://youtube.com/shorts/P0AJs0qSbXk?si=w4qXwyaj7Z2JMYUj പച്ചക്കറികൾ, പഴങ്ങൾ, അരി, ശർക്കര, കശുവണ്ടി, നെയ്യ് ഓണ സദ്യക്കായുള്ള വിഭവങ്ങളും ഓണം സ്പെഷ്യൽ വസ്ത്രങ്ങളുടെ വലിയ ശേഖരവും ഉപഭോക്താക്കായി ഒരുക്കിയിട്ടുണ്ട്. ബഹ്‌റിനിലെ മലയാളി സമൂഹത്തിന് ഓണം ആഘോഷമാക്കുവാൻ ഇരുപത്തി അഞ്ചോളം വിഭവങ്ങൾ അടങ്ങിയ ഓണ സദ്യയും വിവിധ തരം ഓഫറുകളും നെസ്‌റ്റോയുടെ എല്ലാ മാർക്കറ്റുകളിലും സെപ്തംബർ ഏഴു മുതൽ പതിനഞ്ചുവരെ ലഭ്യമാണെന്നും നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് അധികൃതർ അറിയിച്ചു. നാദിർ ഹുസൈൻ (ഡയറക്ടർ), മുഹമ്മദ് ഹനീഫ് (ജനറൽ മാനേജർ), സോജൻ ജോർജ്(ഫിനാൻസ് മാനേജർ) പർച്ചേസിംഗ് മാനേജർ നൗഫൽ കുഴുങ്കിൽപടി, ജീപാസ് ബഹ്‌റൈൻ ഫിനാൻസ് മാനേജർ ബൈജു കെ.കെ…
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനിയ്ക്കെതിരേയും എലിപ്പനിയ്ക്കെതിരേയും ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി മരണം ഒഴിവാക്കാന്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളിക കഴിണമെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍.ആ.ര്‍ടി) യോഗത്തിലാണ് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തിയത്. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കണം. റീജിയണലായി ഫീല്‍ഡ്തല ജീവനക്കാരുടെ യോഗം അടിയന്തരമായി ചേരേണ്ടതാണെന്നും തീരുമാനമായി. ഐ.എം.എ. ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹകരണം കൂടി ഇതില്‍ ഉറപ്പാക്കും. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും, കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശക്തമാക്കുകയും വേണം. ആശുപത്രികള്‍ ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടതാണ്. മലേറിയയ്ക്കെതിരെയും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഹെപ്പറ്റൈറ്റിസ് കേസുകള്‍ കഴിഞ്ഞ മാസത്തില്‍ കുറവ് വന്നെങ്കിലും ഈ…
തിരുവനന്തപുരം: പഴവങ്ങാടിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് പണം കവർന്ന കേസിലെ രണ്ടാംപ്രതിയെ രണ്ടു വർഷത്തിനുശേഷം പോലീസ് പിടികൂടി. അന്തർ സംസ്ഥാന മോഷ്ടാവും ഉത്തർപ്രദേശ് മധുര സ്വദേശിയുമായ ശ്യാംസുന്ദർ (32) നെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. കടയിൽ സൂക്ഷിച്ചിരുന്ന 44,000 രൂപ ശ്യാംസുന്ദറും സുഹൃത്തും ചേർന്ന് കവരുകയായിരുന്നു. ഒന്നാം പ്രതിയെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ശ്യാംസുന്ദർ കൃത്യത്തിന് ശേഷം രക്ഷപ്പെട്ടു. ഫോർട്ട് പോലീസ് എസ്.എച്ച്.ഒ. വി.ആർ.ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. സുരേഷ്, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് മധുരയിൽ നിന്ന് പ്രതിയെ പിടികൂടിയത്. തിരുവനന്തരപുരത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൈബർ കുറ്റകൃത്യങ്ങളെ തടയാൻ കേന്ദ്രത്തിന്റെ ‘സൈബർ കമാൻഡോസ്’; 5000 പേരെ സജ്ജരാക്കുമെന്ന് അമിത് ഷാ
ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിച്ചുവരുന്നത് കണക്കിലെടുത്ത്, അതിനു തടയിടാൻ വമ്പൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രത്യേക പരിശീലനം നൽകിയ 5000 ‘സൈബർ കമാൻഡോകളെ’ രംഗത്തിറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ പ്രത്യേക പോർട്ടലും ഒരു ഡേറ്റ രജിസ്ട്രിയും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ ബാങ്കുകൾ, സാമ്പത്തിക ഇടനിലക്കാർ, ടെലികോം സേവന ദാതാക്കൾ, ഐടി ഇടനിലക്കാർ, സംസ്ഥാന– കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമ നിർവഹണ ഏജൻസികൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സൈബർ തട്ടിപ്പുകൾ നിയന്ത്രിക്കാനുള്ള പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ ഏജൻസികളെല്ലാം ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഓൺലൈൻ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു. മീവത്, ജമ്താര, അഹമ്മദാബാദ്, ഹൈദരാബാദ്, ചണ്ഡിഗഡ്, വിശാഖപട്ടണം, ഗുവാഹത്തി…
ആർഎസ്എസുമായി സംസാരിക്കാൻ എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട് സിപിഎമ്മിനില്ല: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ആർഎസ്എസുമായി സംസാരിക്കാൻ എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് എം.വി. ഗോവിന്ദൻ. ഡീൽ ഉണ്ടാക്കാനാണെങ്കിൽ മോഹൻ ഭാഗവതിനെ കണ്ടുകൂടെയെന്നും ഗോവിന്ദൻ ചോദിച്ചു. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെയായിരുന്നു ഗോവിന്ദന്റെ പ്രസംഗം. സംസ്ഥാനത്ത് സിപിഎം തുടർഭരണം നേടും. കേരളത്തിൽ ഇടതു മുന്നണിയെ നിർജീവമാക്കാനാണ് മാധ്യമങ്ങളുടെ പ്രചരണം. എപ്പോഴും സിപിഎം പ്രതിരോധത്തിൽ എന്ന് പ്രചരിപ്പിക്കുകയാണ്. ഞങ്ങൾക്ക് ഒരു പ്രതിരോധവും ഇല്ല. ഇപ്പോൾ ബ്രാഞ്ച് സമ്മേളനത്തെ വച്ച് സിപിഎമ്മിനെ വിമർശിക്കുന്നു. ബ്രാഞ്ച് സമ്മേളനം നടത്തുന്നത് വിമർശിക്കാനാണെന്നും ഗോവിന്ദൻ പറഞ്ഞു. സമ്മേളനങ്ങളിൽ വിമർശനവും പരിശോധനയും സ്വയം തിരുത്തലും ഉണ്ടാകും. പി.വി. അൻവർ ഉന്നയിച്ച വിവാദ സംഭവങ്ങളിൽ അന്വേഷണം നടക്കുകയാണ്. ആ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കുറ്റക്കാരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പൊളിറ്റിക്കൽ സെക്രട്ടറി വലിയ പരാജയം’; ‘എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാനാകില്ല; പി വി അൻവർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ വീണ്ടും പി.വി. അൻവർ എംഎൽഎ. പി.ശശിക്കെതിരെ വിശദമായ പരാതി നല്‍കുമെന്നാണ് അൻവറിന്റെ പ്രഖ്യാപനം. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി തന്നെയാണ്. പി.ശശിയെ നിയമിച്ചത് പിണറായി തനിച്ചല്ലെന്നും അൻവർ പറഞ്ഞു. ‘‘ഞാൻ പറഞ്ഞതെല്ലാം ശരി, എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാൻ പറ്റില്ലല്ലോ. അന്വേഷണം നടക്കണ്ടേ. നേരെ നമുക്ക് അപ്സ്റ്റയറിലേക്ക് കാലെടുത്ത് വയ്ക്കാൻ പറ്റില്ലല്ലോ. പടികൾ മുഴുവൻ കയറിയാലേ അപ്സ്റ്റയറിലേക്ക് കയറാൻ പറ്റുകയുള്ളൂ. ഇനി ഞാൻ പുറത്തു പറയാൻ പോകുന്നത് ഈ സർക്കാരിനെയും പാർട്ടിയേയും അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളാണ്. പൊലീസിന്റെ സീക്രട്ട് റിപ്പോർട്ടുകൾ എന്റെ പക്കലുണ്ട്. ഇതൊന്നും ആഭ്യന്തര മന്ത്രിയിലേക്ക് എത്തിയിട്ടില്ല’’ – അൻവർ പറഞ്ഞു. ‘‘പി.ശശിക്കെതിരായല്ല പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായാണ് താൻ പരാതി നൽകുക. പൊളിറ്റിക്കൽ സെക്രട്ടറി ഉത്തരവാദിത്തം നിർവഹിച്ചിട്ടില്ല. സൂചന തെളിവുകളടക്കം പാർട്ടി സെക്രട്ടറിക്ക് പരാതി നൽകും. ഈ സർക്കാരിനെ പ്രതിസന്ധിയിലാക്കിയത് മുഴുവൻ ഒരു വിഭാഗം പൊലീസാണ്. അതു തന്നെയാണ് ഏറ്റവും വലിയ തെളിവ്. ഇതൊന്നും…
ന്യൂഡൽഹി∙ ലോക്സഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയായി എം.കെ. രാഘവനെ തിരഞ്ഞെടുത്തു. കോഴിക്കോട് എംപിയാണ് എം.കെ. രാഘവൻ. ഡോ. അമർ സിങ്ങും രാഘവനൊപ്പം സെക്രട്ടറി പദവി വഹിക്കും. രഞ്ജീത്ത് രഞ്ജനാണ് രാജ്യസഭയിലെ പാർലമെന്ററി പാർട്ടി സെക്രട്ടറി. കന്യാകുമാരി എംപിയായ വിജയ് വസന്താണ് പാർലമെന്ററി പാർട്ടിയുടെ ട്രഷറർ. നിയമന ഉത്തരവ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി.
തിരുവനന്തപുരം: വയനാട്ടിലെ സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.സിക്കിള്‍സെല്‍ രോഗികള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് ആദ്യമായി പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്. നിലവില്‍ അവര്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നല്‍കുന്നത്. പായസം കിറ്റ്, തേയിലപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല തുടങ്ങിയ ഇനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.വയനാട് ജില്ലയിലെ സിക്കിള്‍ സെല്‍ അനീമിയ രോഗികളുടെ പരിശോധനകളും ചികിത്സയും വളരെ മികച്ച രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1,20,000 അരിവാള്‍ രോഗ പരിശോധനകള്‍ വയനാടിന്റെ എല്ലാ ഭാഗങ്ങളിലുമായി നടത്തുകയും അതില്‍നിന്ന് കണ്ടെത്തിയ 58 പുതിയ രോഗികള്‍ക്കുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു. എല്ലാ മാസവും 2.5 കിലോഗ്രാം പയറുവര്‍ഗങ്ങള്‍ അടങ്ങിയ പോഷകാഹാര കിറ്റ് എല്ലാ രോഗികള്‍ക്കും നല്‍കിവരുന്നു.
