Author: News Desk

ന്യൂഡൽഹി: ഇന്ത്യന്‍ ജൈവ കാര്‍ഷികോല്‍പന്നങ്ങളുടെ ആഗോള വിപണി വ്യാപിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള അഗ്രികള്‍ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി(എ.പി.ഇ.ഡി.എ)യും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലും ധാരണാപത്രം ഒപ്പുവച്ചു.ഇതനുസരിച്ച് ലുലു ഗ്രൂപ്പിന്റെ യു.എ.ഇയിലുടനീളമുള്ള വിപണനകേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ജൈവ കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കും. കര്‍ഷക സംഘടനകള്‍, കാര്‍ഷികോല്‍പന്ന കമ്പനികള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയെ ലുലു ഗ്രൂപ്പുമായി ഏകോപിപ്പിച്ച് എ.പി.ഇ.ഡി.എ. വിപണനത്തെ പിന്തുണയ്ക്കും.യു.എ.ഇ. വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയുടെ സാന്നിധ്യത്തില്‍ മുംബൈയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെയും വിപുലമായ ശൃംഖലയിലൂടെ ഇന്ത്യന്‍ കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനം അന്താരാഷ്ട്ര വിപണികളില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം.യു.എ.ഇയിലെ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ റീട്ടെയില്‍ വ്യവസായത്തിലെ ട്രെന്‍ഡ്സെറ്റര്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇവിടങ്ങളില്‍ 250ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ലുലു ഗ്രൂപ്പിനുണ്ട്.

Read More

മനാമ: അയല്‍രാജ്യത്ത് കഴിയുകയായിരുന്ന തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട ബഹ്റൈന്‍ പൗരനെ ബഹ്‌റൈന് കൈമാറി.ബഹ്റൈനിലെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് കാര്യാലയവും ഇന്റര്‍പോള്‍ ഡയറക്ടറേറ്റും പബ്ലിക് പ്രോസിക്യൂഷനും സഹകരിച്ചാണ് കൈമാറ്റം സാധ്യമാക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് കോടതി വിധിച്ച ശിക്ഷ അനുഭവിക്കാന്‍ ആ വ്യക്തി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ബഹ്റൈനിലെ പബ്ലിക് പ്രോസിക്യൂഷന്റെ അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യാന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കൈമാറല്‍ നടന്നതെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആവശ്യമായ എല്ലാ നിയമ നടപടികളും പാലിച്ചുകൊണ്ടാണ് കൈമാറ്റം.

Read More

പുല്ലാട്(പത്തനംതിട്ട): കള്ളപ്പണ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് ഭീഷണിപ്പെടുത്തി സ്ത്രീയില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തറ ശാരദാമന്ദിരത്തില്‍ പ്രജിത (41), കൊണ്ടോട്ടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പില്‍ സനൗസി (35) എന്നിവരെയാണ് കൊണ്ടോട്ടിയില്‍നിന്നും അറസ്റ്റുചെയ്തത്. വെണ്ണിക്കുളം സ്വദേശിനിയുടെ നാല് അക്കൗണ്ടില്‍നിന്നായി 49,03,500 രൂപ തട്ടിയെടുത്തു. ഒടുവില്‍ കൈമാറ്റംചെയ്ത തുകയ്ക്ക് രസീത് ലഭിച്ചില്ല. ഇതോടെയാണ് പരാതിക്കാരിക്ക് സംശയമുണ്ടായതും കോയിപ്രം പോലീസില്‍ പരാതിപ്പെടുന്നതും. പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടിലെ വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്. ഒന്നാംപ്രതി സനൗസി പറഞ്ഞതനുസരിച്ച് രണ്ടാംപ്രതി പ്രജിത പുതിയതായി എടുത്ത അക്കൗണ്ടിലേക്കാണ് പരാതിക്കാരി 10 ലക്ഷം രൂപ ആദ്യം നിക്ഷേപിച്ചതെന്ന് പോലീസ് കണ്ടെത്തി. ജൂലായ് 24-ന് പത്തുലക്ഷം രൂപ ചെക്ക് ഉപയോഗിച്ച് പ്രജിത പിന്‍വലിച്ചിരുന്നു.

Read More

തിരുവനന്തപുരം: കോഴിക്കോട്ടെ മാമി തിരോധാനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റരുതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എ.ഡി.ജി.പിയെ കണ്ട് ആവശ്യപ്പെട്ടു.അന്വേഷണ സംഘത്തെ മാറ്റാന്‍ നീക്കം നടക്കുന്നുണ്ട്. ഇക്കാര്യം എ.ഡി.ജി.പിയെ അറിയിച്ചു. മാമി തിരോധാനക്കേസിന്റെ ആക്ഷന്‍ കൗണ്‍സില്‍, എം.എല്‍.എ. എന്ന നിലയില്‍ തനിക്കു പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെ കണ്ട് ഇതു കൈമാറി.ഡിവൈ.എസ്.പി. വിക്രമിന് കേസന്വേഷണത്തിന്റെ അഡീഷണല്‍ ചാര്‍ജ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.മാമി തിരോധാനക്കേസില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണത്തിന്റെ ഒന്നാംഘട്ടത്തില്‍ കേസിന്റ ചുമതലയുണ്ടായിരുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. വിക്രമിനെ സ്ഥലംമാറ്റി. വിക്രമിന്റെ അന്വേഷണത്തില്‍ മാമിയുടെ കുടുംബം തൃപ്തരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിന് അപേക്ഷ നല്‍കിയിരുന്നു. എ.ഡി.ജി.പിയെ കണ്ട് ഇക്കാര്യം വ്യക്തിപരമായി ആവശ്യപ്പെടാനാണ് എത്തിയതെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.കഴിഞ്ഞ വർഷം ഓഗസ്റ്റ് 21നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. ആദ്യം ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ മാമിയെ കണ്ടെത്താന്‍…

Read More

ന്യൂഡല്‍ഹി: 11-കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് റെയില്‍വേ ജീവനക്കാരനെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റു യാത്രക്കാരും ചേർന്ന് അടിച്ചുകൊന്നു. ബറൂണി-ന്യൂഡല്‍ഹി ഹംസഫര്‍ എക്‌സ്പ്രസിലെ തേര്‍ഡ് എസി കോച്ചില്‍ ബുധനാഴ്ചയാണ് സംഭവം. റെയില്‍വേ ഡി ഗ്രൂപ്പ് ജീവനക്കാരനായ പ്രശാന്ത് കുമാറിനെയാണ് അടിച്ചുകൊലപ്പെടുത്തിയത്. ഹംസഫര്‍ എക്‌സ്പ്രസില്‍ ബിഹാറിലെ സിവാനില്‍നിന്നാണ് പെണ്‍കുട്ടിയുടെ കുടുംബം കയറിയത്. രാത്രി 11.30 ഓടെ പ്രശാന്ത് കുമാര്‍ തന്റെ സീറ്റില്‍ 11-കാരിയെ ഇരുത്തി. ഇതിനിടെ അമ്മ ശൗചാലയത്തിൽ പോയപ്പോള്‍ പെണ്‍കുട്ടിയെ പ്രശാന്ത് കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചതായാണ് ആരോപണം. ശൗചാലയത്തിൽനിന്ന് അമ്മ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി ഓടിപ്പോയി കെട്ടിപ്പിടിക്കുകയും കരയുകയും സംഭവം പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മ ഭര്‍ത്താവിനെയും മറ്റു ബന്ധുക്കളേയും മറ്റു യാത്രക്കാരേയും വിവരമറിയിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ട്രെയിന്‍ ലഖ്നൗവിലെ ഐഷ്ബാഗ് ജങ്ഷനില്‍ എത്തിയപ്പോള്‍ പ്രകോപിതരായ യാത്രക്കാരും കുടുംബാംഗങ്ങളും പ്രശാന്ത് കുമാറിനെ പിടികൂടി. കോച്ചിന്റെ വാതിലിനടുത്തുള്ള ഭാഗത്തേക്ക് കൊണ്ടുപോയി, ഒന്നര മണിക്കൂര്‍ അകലെയുള്ള കാണ്‍പുര്‍ സെന്‍ട്രലില്‍ ട്രെയിന്‍ എത്തുന്നതുവരെ മര്‍ദിച്ചു. വ്യാഴാഴ്ച…

Read More

കോഴിക്കോട്: ഗർഭസ്ഥശിശുവും അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ഉള്ള‌്യേരി മലബാർ മെഡിക്കൽ കോളേജ് അധികൃതർ. ബിപി അനിയന്ത്രിതമായി വർദ്ധിച്ചത് തിരിച്ചടിയായെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നാണ് കുഞ്ഞിന്റെ അമ്മ എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35) മരിച്ചത്.വ്യാഴാഴ്‌ച പുലർച്ചെയായിരുന്നു കുഞ്ഞ് മരിച്ചത്. ഇരുവരുടെയും മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ആശുപത്രിയ്‌ക്കെതിരെ കുടുംബം അത്തോളി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്രസവത്തിനായി അശ്വതിയെ ഈ മാസം ഏഴിനാണ് ആശുപത്രിയിലെത്തിച്ചത്. വേദന വരാത്തതിനാൽ മരുന്ന്‌വച്ചു,​ പക്ഷെ മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്‌ചയും മരുന്നുവച്ചു. ഉച്ചയോടെ വേദനതുടങ്ങി. രാത്രിയിൽ കലശലായ വേദന വന്നതോടെ സിസേറിയൻ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടു. പക്ഷെ സാധാരണ പ്രസവം നടക്കുമെന്ന് പറഞ്ഞ് ‌ഡോക്‌ടർ ആവശ്യം തള്ളി. വേദന കാരണം അശ്വതി ഉറക്കെ കരഞ്ഞത് പുറത്തുനിന്നവർ വരെ കേട്ടിരുന്നതായാണ് വിവരം. അൽപനേരത്തിനകം ആശുപത്രി അധികൃതർ അശ്വതിയെ സ്‌ട്രെച്ചറിൽ കൊണ്ടുപോകുന്നത് കണ്ട ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ്…

Read More

കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതരുടെ വായ്പ്പകള്‍ എഴുതി തള്ളാന്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ തീരുമാനം. 52 പേരുടെ 64 വായ്പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്പ്പകളാണ് ഇപ്രകാരം എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂര്‍ത്തിയാക്കുമെന്നും ഈടായി നല്‍കിയ പ്രമാണങ്ങള്‍ തിരികെ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50 ലക്ഷം രൂപയാണ് ബാങ്ക് നല്‍കിയത്. ദുരന്ത ബാധിതര്‍ക്ക് ധനസഹായമായി ബാങ്ക് ജീവനക്കാരില്‍ നിന്ന് ഒരു ദിവസത്തെ വേതനം സമാഹരിച്ച് നല്‍കും.

Read More

കല്‍പറ്റ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയെന്ന കേസില്‍ പ്രതി ചേര്‍ത്തയാളെ കോടതി വെറുതെ വിട്ടു. മാടക്കര രതീഷ് എന്നയാളെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് സുല്‍ത്താന്‍ ബത്തേരി അസി. സെഷന്‍സ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2023 ഒക്ടാബര്‍ മുപ്പതിനായിരുന്നു കേസിന് ആസ്പദമായ സംഭവം. നെന്‍മേനി പഞ്ചായത്തിലുള്‍പ്പെട്ട പൊന്നം കൊല്ലി എന്ന സ്ഥലത്ത് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും രണ്ട് മോട്ടോര്‍ ബൈക്കുകളും അടുത്തുള്ള കടയും തീവെച്ച് നശിപ്പിച്ചു എന്നാരോപിച്ച് അമ്പലവയല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ അഭിഭാഷകരായ ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. സുലൈമാന്‍ വി.കെ, അസിസ്റ്റന്റ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. ക്രിസ്റ്റഫര്‍ ജോസ് എന്നിവര്‍ ഹാജരായി.

Read More

ഹരിപ്പാട്: അനധികൃതമായി സൂക്ഷിച്ച 20 ലിറ്റർ ചാരായവും 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കുമാരപുരം താമല്ലാക്കൽ മീനാട്ട് പറമ്പിൽ പ്രസാദ് (48) ആണ് എക്സൈസുകാരുടെ പിടിയിലായത്. വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഇയാൾ ചാരായം നിർമിച്ചിരുന്നത്. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കുഞ്ഞുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം ആർ സുരേഷ്, കെ ഐ ആന്റണി, ജി അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.യു ഷിബു, ജോർജ്ജ് പൈ, ഡ്രൈവർ കെ പി ബിജു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കാണാതാകുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരു കുട്ടിയെ കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശികളായ ആഷ്‌ലി ജോസ് (12 )-ന് വേണ്ടിതിരച്ചിൽ തുടരുകയാണ്. കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ അഞ്ച് മണിയോടെയാണ് ജിയോ തോമസ് (10) എന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്ലി ജോസ് സെക്രട്ഹാര്‍ട്ട് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. കുട്ടിക്കായി അഞ്ചുതെങ്ങ് പോലീസ്, കോസ്റ്റല്‍ പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

Read More